by Midhun HP News | Feb 8, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ വ്യാപ്തി സംബന്ധിച്ച് വിഎസ് എസ് സിയില്‍ നടത്തിയ പരിശോധനയുടെ അന്തിമ ഫോറന്‍സിക് ഫലം എസ്‌ഐടിക്ക് ലഭിച്ചു. നഷ്ടമായത് കിലോക്കണക്കിന് സ്വര്‍ണമാണെന്ന് പരിശോധനാ ഫലത്തില്‍ സൂചിപ്പിക്കുന്നു. പ്രതികള്‍ പറഞ്ഞിട്ടുള്ളതിലും കൂടുതല്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ട്. പ്രതികളുടെ വാദം കളവാണ്. നഷ്ടമായ സ്വര്‍ണത്തിന്റെ അളവ് ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങള്‍ സൂചിപ്പിക്കുന്ന പരിശോധനാ ഫലമാണ് എസ്‌ഐടിക്ക് ലഭിച്ചിട്ടുള്ളത്.
കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ പാളികള്‍ എന്നിവയില്‍ നിന്നായി 989 ഗ്രാം സ്വര്‍ണം ഉരുക്കിയപ്പോള്‍ ലഭിച്ചു. അതില്‍ 575 ഗ്രാം സ്വര്‍ണം തിരികെ പൂശിയെന്നാണ് പ്രതികള്‍ എസ്‌ഐടിയോട് പറഞ്ഞത്. എന്നാല്‍ പ്രതികളുടെ മൊഴി നുണയാണെന്ന് പരിശോധനയില്‍ വ്യക്തമായതായി എന്നാണ് റിപ്പോര്‍ട്ട്. ഈ പരിശോധനാഫലം നാളെ ഹൈക്കോടതിക്ക് കൈമാറും. ശബരിമലയില്‍ നിന്നും നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ കൃത്യമായ അളവ് അടക്കം കണ്ടെത്താനായിട്ടാണ് വിഎസ് എസ് സി രണ്ടാം വട്ട പരിശോധന നടത്തിയത്.
ശബരിമലയില്‍ നിന്നും 989 ഗ്രാമിനും കൂടുതല്‍ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ സൂചന. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്നോടിയായി പരിശോധന നടത്തിയ വിഎസ് എസ് സിയിലെ ശാസ്ത്രജ്ഞരുമായി എസ്‌ഐടി സംഘം കൂടുതല്‍ വ്യക്തത തേടിയിട്ടുണ്ട്. സ്വര്‍ണം ഉരുക്കിയതിനെത്തുടര്‍ന്ന് ശേഷിച്ച സ്വര്‍ണത്തിന് പകരം, തത്തുല്യമായ പണം ശബരിമലയിലേക്ക് നല്‍കിയെന്നുമാണ് പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ തുടങ്ങിയവര്‍ മൊഴി നല്‍കിയിരുന്നത്.


by Midhun HP News | Feb 7, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം വെമ്പായത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിൽ ഇടിച്ചു കയറി അപകടം. വെമ്പായത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഓർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്. ഒരാൾ മരിച്ചു. ബസ് ഇടിച്ച ബൈക്ക് യാത്രികനാണ് മരിച്ചത്. നിരവധി പേർക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ട ബസ് ബൈക്കുകളിൽ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.


by Midhun HP News | Feb 7, 2026 | Latest News, ജില്ലാ വാർത്ത
കാസര്‍കോട്: സമസ്ത അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് പുറത്തിറക്കുന്ന സമസ്ത ‘100 Years’ സ്‌പെഷ്യല്‍ സപ്ലിമെന്റ് കാസര്‍കോട് കുണിയ സമ്മേളന നഗരിയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം എ വി അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ പ്രകാശനം ചെയ്തു.
എസ്‌ഐസി ഗ്ലോബല്‍ ഭാരവാഹികളായ കുഞ്ഞഹമ്മദ് ഹാജി, ഇബ്രാഹിം ഓമശ്ശേരി, അബ്ദുല്‍ റഹ്മാന്‍ ഫൈസി, ഷൌക്കത്ത് മൗലവി, അച്ചുര്‍ ഫൈസി, ഷംസുദ്ധീന്‍ ഫൈസി, അബ്ദുല്‍ ഗഫൂര്‍ ഫൈസി, മാഹിന്‍ വിഴിഞ്ഞം, ഉബൈദുല്ല തങ്ങള്‍, അബൂബക്കര്‍ കാസിമി, അലവികുട്ടി ഒളവട്ടൂര്‍, കാസിം മൗലവി, ജലീല്‍ ഹാജി, അബ്ദുല്‍ റസാഖ് വളാഞ്ചേരി, സക്കീര്‍ ഹുസൈന്‍ തങ്ങള്‍, ഉസൈന്‍ ദാരിമി അന്‍വര്‍ ഹാജി, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് സെയില്‍സ് മാനേജര്‍ കോഴിക്കോട് ധര്‍മ്മേഷ് കൂനേരി എന്നിവര്‍ പങ്കെടുത്തു.


by Midhun HP News | Feb 7, 2026 | Latest News, ജില്ലാ വാർത്ത
ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ഡ്രൈവിംഗ് സ്കൂളിന്റെ സഹായം ആവശ്യമില്ല,
ഡ്രൈവിംഗ് അറിയുകയും ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതിരിക്കുകയും
ആയ ആളുകൾക്ക് വളരെ ഉപകാരപ്പെട്ട ഒരു ഉത്തരവാണ് സർക്കാരിന്റെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് സംബന്ധിച്ച ഉത്തരവ്.
ഉയർന്ന ഫീസും, തൊഴിൽ സമയ പരമായ സൗകര്യക്കുറവും അടക്കം പല കാരണങ്ങളാൽ ഡ്രൈവിംഗ് സ്കൂളിൽ പോകാൻ സാധിക്കാത്ത ആളുകൾക്ക് ഇത് വലിയ അവസരമാണ് സൃഷ്ടിക്കുന്നത്.

ഡ്രൈവിങ് പഠിക്കാനും ലൈസന്‍സ് എടുക്കാനും ഡ്രൈവിങ് സ്‌കൂളുകള്‍ നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍. ഡ്രൈവിംഗ് അറിയുന്ന ആളുകൾക്ക് നേരിട്ടും അല്ലാത്ത ആളുകൾക്ക് സ്വന്തമായി വാഹനം ഓടിച്ചുപഠിക്കാനും ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാനും സ്വന്തം വാഹനത്തില്‍ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാനുമുള്ള അവസരം ഉറപ്പുവരുത്തിക്കൊണ്ടുള്ള ടെസ്റ്റിംഗ് വ്യവസ്ഥകള്‍ പുതുക്കിയ ഉത്തരവ് ഇറക്കിറക്കിയിരിക്കുകയാണ് സർക്കാർ.
സ്വന്തമായി വാഹനം ഇല്ലാത്ത ആളുകൾക്ക് അനുമതി പത്രത്തോടെ മറ്റൊരാളുടെ വാഹനം ഉപയോഗിച്ചും ടെസ്റ്റ് പാസ്സാവാം.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തെ ഡ്രൈവിംഗ് സ്‌കൂളുകാരും ജീവനക്കാരും പ്രധാന സംഘടനകളും എതിര്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇറക്കിയ ഉത്തരവിലാണ് സ്വയം പഠനം പ്രോത്സാഹിപ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനുള്ള നടപടി ക്രമങ്ങൾ : –
ഡ്രൈവിംഗ് സ്കൂളുകളുടെ സഹായമില്ലാതെ സ്വയം ആർക്കും ഓൺലൈനായി ലേണേഴ്സ് ലൈസൻസിനും ശേഷം പെർമനന്റ് ലൈസൻസിനും അപേക്ഷിക്കാം. സർക്കാർ സംവിധാനമായ Parivahan portal വഴി ആധാർ അധിഷ്ഠിത സേവനങ്ങൾ ഉപയോഗിച്ച് ലേണേഴ്സ് ടെസ്റ്റ് സൗകര്യപ്രദമായ തീയതി തിരഞ്ഞെടുത്ത് വീട്ടിലിരുന്ന് എഴുതാം. തുടർന്ന്, സ്വന്തം വാഹനം ഉപയോഗിച്ചോ, അനുമതി പത്രത്തോടെ മറ്റൊരാളുടെ വാഹനം ഉപയോഗിച്ചോ ടെസ്റ്റ് ദിവസം ഹാജരായി. ഡ്രൈവിംഗ് ടെസ്റ്റ് പാസായി ആർടിഓയിൽ (RTO) ലൈസൻസ് സ്വന്തമാക്കാം.
ലൈസൻസ് സ്വന്തമായി എടുക്കുന്നതിനുള്ള ഘട്ടങ്ങൾ:-
1. ലേണേഴ്സ് ലൈസൻസ് (Learner’s License – LL)
Parivahan website സന്ദർശിച്ച് ‘Apply for Learner License’ തിരഞ്ഞെടുത്തതിന് ശേഷം ആധാർ കാർഡ് ഉപയോഗിച്ച് അപേക്ഷ പൂർത്തിയാക്കുക. ശരിയായി പരീക്ഷ എഴുതി ഓൺലൈൻ ലേണേഴ്സ് ടെസ്റ്റ് (LL Test) പാസാവുക. LL ലഭിച്ചുകഴിഞ്ഞാൽ, 30 ദിവസത്തിന് ശേഷം പെർമനന്റ് ലൈസൻസിന് അപേക്ഷിക്കാം.
2. പെർമനന്റ് ലൈസൻസിന് അപേക്ഷിക്കൽ (Permanent License):-
Parivahan-ൽ ‘Apply for Driving License’ തിരഞ്ഞെടുക്കുക.
ലേണേഴ്സ് ലൈസൻസ് നമ്പറും ആധാർ വിവരങ്ങളും നൽകുക.
ഫീസ് ഓൺലൈനായി അടച്ച് ടെസ്റ്റ് സ്ലോട്ട് അഥവാ തീയതി ബുക്ക് ചെയ്യുക.
ബുക്ക് ചെയ്ത തീയതിയിൽ RTO ഓഫീസിൽ സ്വന്തം വാഹനം (ടൂ വീലർ ആണെങ്കിൽ ടൂ വീലർ, കാർ ആണെങ്കിൽ കാർ) സഹിതം എത്തുക.
അവശ്യ രേഖകളായ വാഹനത്തിൻ്റെ ആർസി (RC), ഇൻഷുറൻസ്, ലേണേഴ്സ് ലൈസൻസ്, ആധാർ കാർഡ് എന്നിവ കൈവശം കരുതുക.
ടെസ്റ്റ് പാസായാൽ ലൈസൻസ് വീട്ടിലേക്ക് പോസ്റ്റ് വഴി എത്തും.
ശ്രദ്ധിക്കുക: സ്വന്തം വാഹനം കൊണ്ടുപോകുമ്പോൾ എൽ (L) ബോർഡ് പ്രദർശിപ്പിക്കേണ്ടതും കൂടെ പെർമനന്റ് ലൈസൻസുള്ള ഒരാൾ ഉണ്ടായിരിക്കേണ്ടതും നിർബന്ധമാണ്.
മുൻപത്തെ പോലെ ഫീസും കൊടുത്ത് ഡ്രൈവിംഗ് സ്കൂളുകളുടെ സമയക്രമവും സൗകര്യവും അനുസരിച്ച് ഡ്രൈവിംഗ് പഠിച്ച് ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്ന കടമ്പ മാറികിട്ടിയത് വളരെ ഉപകാരപ്രദവും സന്തോഷകരവുമായ ഒരു നടപടിയാണ് എന്നത് വാസ്തവമാണ്…

by Midhun HP News | Feb 7, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നടൻ മണിയൻ പിള്ള രാജു പ്രതിയായ വാഹനാപകടകേസിൽ പൊലീസ് വീഴ്ചയിൽ തിരുവനന്തപുരം ഡിസിപി അന്വേഷണം തുടങ്ങി. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയുടെ മൊഴിയെടുത്തു. വിശദമായ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടിയെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക് പറഞ്ഞു.
വ്യാഴാഴ്ച രാത്രി 11.30യ്ക്കാണ് ട്രിവാന്‍ഡ്രം ക്ലബിലെ ഗേറ്റിറങ്ങി മീഡിയന് അപ്പുറം എതിര്‍ ദിശയിലേ റോഡിലേയ്ക്ക് കടക്കവേയാണ് മണിയൻ പിള്ള രാജു ഓടിച്ചിരുന്ന കാറും ബൈക്കുമായി ഇടിച്ചത്. രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. അപകടമുണ്ടായെങ്കിലും കാര്‍ നിര്‍ത്താതെ പോയി.

വ്യാഴാഴ്ച രാത്രി തന്ന രാജുവിനെയും കസ്റ്റഡിയിലെടുക്കാത്തത് മുതൽ പൊലീസ് വീഴ്ചയിൽ വലിയ വിമര്‍ശനം ഉയര്‍ന്നു. കാറും കസ്റ്റഡിയിലെടുത്തില്ല. ഇതോടെയാണ്അന്വേഷണത്തിന് ഡിസിപിയെ ചുമതലപ്പെടുത്തിയത്. പൊലീസ് നടപടികളിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് എസ്എച്ച്ഒ ഡിസിപിക്ക് നൽകിയ മൊഴി. പുലര്‍ച്ചെ ഒരു മണിക്കാണ് നടപടി തുടങ്ങിയത്. കാർ കണ്ടെത്താൻ കഴിയാഞ്ഞത് സാങ്കേതിക കാരണങ്ങൾ മൂലമാണ്. അപകടം നടന്നെന്ന വിവരം ലഭിച്ചതുമുതൽ പൊലിസ് നടത്തിയ നീക്കങ്ങല്ലാം ഡിസിപി പരിശോധിക്കും. സ്‌പെഷ്യൽ ബ്രാഞ്ചും അന്വേഷണം നടത്തുനുണ്ട്.
തുടക്കം മുതൽ രാജുവിനെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്നാണ് ആക്ഷേപം. രാത്രിയിൽ വീട്ടിലെത്തിയ പൊലീസ് രാജു അവിടെയില്ലെന്ന് പറഞ്ഞ് മടങ്ങി. മൊബൈൽ ഫോണ്‍ സ്വിച്ച്ഡ് ഓഫെന്ന് പറഞ്ഞു. പൊലീസ് ആസ്ഥാനമുള്‍പ്പെടെയുള്ള പ്രധാന റോഡിലെ സിസിടിവി പരിശോധിച്ച് രാത്രി തന്നെ കാര്‍ കസ്റ്റഡിയിൽ എടുത്തില്ല. രാജുവിനെ കസ്റ്റഡിയിൽ എടുക്കാൻ വൈകിയതു മൂലം വൈദ്യ പരിശോധന സമയത്ത് നടന്നില്ല. ഇന്നലെയും രാജു പറഞ്ഞ സമയത്ത് സ്റ്റേഷനിൽ ഹാജരാകാൻ അനുവദിച്ചു. പരിശോധനയ്ക്ക് രക്ത സാമ്പിൾ കെമിക്കൽ ലാബിലേയ്ക്ക് അയച്ചത് അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞ ശേഷം മാത്രമാണ്. ഇനി കൃത്യമായ പരിശോധന ഫലം കിട്ടാനുള്ള സാധ്യത പൊലീസ് ഇല്ലാതാക്കിയെന്നത് ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.

by Midhun HP News | Feb 7, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബാലരാമപുരത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. കരമന സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ മാതാവ് ശോഭന(61) ആണ് മരിച്ചത്. കോട്ടുകാല്‍ക്കോണത്തെ വീടിന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ശോഭനയുടെ ഭര്‍ത്താവ് പ്രാര്‍ത്ഥന ചടങ്ങിന് പോയ സമയത്തായിരുന്നു സംഭവം. ശോഭന ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ബാലരാമപുരം പൊലീസ് അന്വേഷണമാരംഭിച്ചു.


Recent Comments