by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
ദേശീയപാത ബൈപ്പാസ് നിർമാണത്തെ തുടർന്ന് കൊല്ലംപുഴ -കോട്ടപ്പുറം റോഡിൽ ഉണ്ടായ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിച്ചതായി ഒ എസ് . അംബിക എംഎൽഎ വാർത്താക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയെ തുടർന്ന് റോഡിൽ ക്രമാതീതമായി വെള്ളം ഉയരുകയും 30 ഓളം കുടുംബങ്ങൾ ഒറ്റപ്പെടുകയും ചെയ്തിരുന്നു.
ദേശീയപാത ബൈപ്പാസ് നിർമാണത്തെ തുടർന്ന് നിലവിൽ ഉണ്ടായിരുന്ന തോട് അടഞ്ഞു പോയതിനെ തുടർന്നാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. നിർമ്മാണ കമ്പനി അധികൃതരെ വിളിച്ചുവരുത്തി ഇക്കാര്യം ബോധ്യപ്പെടുത്തുകയും നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി താത്ക്കാലികമായി തോട് അടഞ്ഞതാണ് എന്നും നിർമ്മാണം പൂർത്തിയാകുമ്പോൾ ഇത് പരിഹരിക്കപ്പെടുമെന്ന് അവർ ഉറപ്പു നൽകിയതായും എം.എൽ.എ അറിയിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി കൊല്ലമ്പുഴ – കോട്ടപ്പുറം റോഡ് നവീകരിക്കുന്നതിന് ആവശ്യമായ തുക അനുവദിക്കുമെന്നും എംഎൽഎ അറിയിച്ചു.
by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം : ലോക പരിസ്ഥിതി ദിനത്തിൽ നാഷണൽ ഹൈവേയുടെ അരികിൽ 250 മീറ്റർ നീളത്തിൽ ചെടികൾ വെച്ചുപിടിപ്പിച്ചും 100 പേർക്ക് വിയറ്റ്നാം ഏർലി പ്ലാവ് ഉൾപ്പടെയുള്ള ഫലവൃക്ഷ തൈകൾ വിതരണം ചെയ്തും സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ മാതൃകയായി. വൃക്ഷ തൈകളുടെ വിതരണ ഉത്ഘാടനം മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് എ. നഹാസ് നിർവഹിച്ചു.
കടുവയിൽ കെ. ടി. സി. ടി. സ്കൂളിലെ നല്ല പാഠം വിദ്യാർത്ഥികളും ഈ പ്രവർത്തിയിൽ പങ്കുചേർന്നു തൈകൾ പരിപാലിച്ചുവരുന്നു. ചടങ്ങിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പരിസ്ഥിതി സന്ദേശം നൽകുകയും സെക്രട്ടറി ഖാലിദ് പനവിള നന്ദിയും രേഖപ്പെടുത്തി.
by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
പൊതുവിദ്യാഭ്യാസവകുപ്പിൻ്റെയും, സഹകരണവകുപ്പിൻ്റെയും, ആയുഷ് വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഔഷധചെടി നടിലും പരിപാലനവും ജില്ലാതല ഉദ്ഘാടനം ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻ്ററി സ്‌കൂളിൽ ആറ്റിങ്ങൽ എം. എൽ. എ ഒ എസ് അംബിക നിർവ്വഹിച്ചു.
സ്‌കൂൾ പി റ്റി എ പ്രസിഡൻ്റ് സന്തോഷ് എസ് ൻ്റെ അധ്യക്ഷതയിൽ നടന്ന തുടർയോഗത്തിൽ ആറ്റിങ്ങൽ മുൻസിപ്പൽ ചെയർ പേഴ്‌സൺ അഡ്വ. എസ് കുമാരി, സ്‌കൂൾ പ്രിൻസിപ്പാൾ ജവാദ് എസ്, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ ഹസീന എ, സ്‌കൂൾ ഹെഡ്‌മാസ്റ്റർ അനിൽകുമാർ കെ, സഹകരണ വകുപ്പിലെ അസിസ്റ്റൻ്റ് രജിസ്ട്രാർമാരായ എസ് ഷിബു, വിനോദ് വി കെ, രാജീവ് ജി വി, പദ്‌മകുമാർ കെ പി, ആറ്റിങ്ങൽ മുൻസിപ്പൽ ടൗൺ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് മുരളീധരൻ എം, സ്റ്റാഫ് സെക്രട്ടറി സുന്ദരേശൻ, സ്‌കൂൾ എക്കോ ക്ലബ് കൺവീനർ, വിജയലക്ഷ്‌മി എന്നിവർ പങ്കെടുത്തു.

by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
സിപിഐ(എം) കേശവദാസപുരം എൽ സി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം കേശവദാസപുരത്ത് ജില്ലാ സെക്രട്ടറിയേറ്റംഗം ബി. സത്യൻ ഉദ്ലാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ ശശാങ്കൻ, ഏര്യാ സെക്രട്ടറി ബി ബിജു ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. അംശു വാമദേവൻ, എൽ ജോസഫ് വിജയൻ, ആർ ഗീതഗോപാൽ, കൗൺസിലർ അജിത് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ദാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി ഗവണ്മെന്റ് ഹൈസ്കൂൾ കുടവൂർക്കോണം. ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, വിദ്യാലയ ഹരിതവൽക്കരണം, പോസ്റ്റർ രചനാമത്സരം, പ്ലക്കാർഡ് നിർമ്മാണം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചത്.
ദിനാചരണ പരിപാടികൾ കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ സദാശിവൻ പിള്ള ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ സജികുമാർ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ജി.ജോയ്, അധ്യാപകരായ എം. വീണ, സജീദ എന്നിവർ സംസാരിച്ചു. സ്കൂൾ വിദ്യാർത്ഥിനി അനുശ്രീ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
നെൽകൃഷി ലാഭകരവും വിജയകരവും ആണ് എന്ന് പ്രായോഗികതലത്തിൽ തെളിയിച്ച പിരപ്പമൺകാട് പാടശേഖരത്തിൽ മുന്നേറ്റത്തിന്റെ പുതിയ മാതൃകകൾ ഒരുങ്ങുന്നു. കർഷകർക്ക് പരമാവധി ലാഭം ലഭ്യമാക്കുന്നതിനും പരമ്പരാഗത ഞാറു നടുവുകാരുടെ ദൗർലഭ്യം പരിഹരിക്കുന്നതിനും ആയി പാടശേഖരസമിതി യന്ത്രവൽകൃത ഞാറു നടീലിന്റെ സാധ്യതകളിലേക്ക് കടക്കുകയാണ്. പരീക്ഷണാർത്ഥം ഇത്തവണ 10 ഏക്കർ പ്രദേശത്താണ് യന്ത്രം ഉപയോഗിച്ച് ഞാറ് നടുന്നത്.
അതിനായി പ്രത്യേകം തയ്യാറാക്കിയ പൊതു ഞാറ്റടിയിൽ ഷീറ്റ് വിരിച്ച് അതിന്റെ മുകളിൽ മണ്ണ് നിരത്തി അതിൽ വിത്ത് വിതച്ചാണ് യന്ത്രത്തിൽ വയ്ക്കുന്നതിന് ആവശ്യമായ ഞാറ് തയ്യാറാക്കിയത്. കൃഷിഭവനിൽ നിന്നും ലഭിച്ച 400 കിലോ വിത്താണ് ഇതിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. നടീൽ യന്ത്രം ഉപയോഗിച്ചുള്ള ഞാറ് നടലിന്റെ ഉദ്ഘാടനം മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി നിർവഹിച്ചു. വരും വർഷങ്ങളിൽ, വീണ്ടെടുത്ത പാടശേഖരപ്രദേശത്ത് മുഴുവനും യന്ത്രത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നതിന്റെ മുന്നോടിയായാണ് ഇത്തവണ തെരഞ്ഞെടുത്ത പ്രദേശത്ത് മാത്രം മെഷീൻ നടിൽ നടപ്പിലാക്കിയത്.
അതോടൊപ്പം ഈ പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾക്ക് കൈത്താങ്ങായി പാടശേഖര നടുവിലൂടെയുള്ള റോഡിന്റെ സൗന്ദര്യവൽക്കരണത്തിനായി അലങ്കാര മുളകൾ വച്ചു പിടിപ്പിക്കുന്ന ഗ്രാമപഞ്ചായത്തിന്റെ ഹരിതവീഥി പദ്ധതി ചിറയിൻകീഴ് നിയോജകമണ്ഡലം എംഎൽഎ വി.ശശി നിർവഹിച്ചു. ഉയരത്തിൽ വളരാത്തതും ഈ പ്രദേശത്തിന്റെ സ്വാഭാവിക ഭംഗിക്ക് കോട്ടം ഉണ്ടാക്കാത്തതും റോഡിന്റെ പാർശ്വഭിത്തികൾക്ക് കേടുവരുത്താത്തതും നെൽ കൃഷിക്ക് തടസ്സം ഉണ്ടാക്കാത്തതും ആയ പ്രത്യേക ഇനം ചെടിമുള തൈകൾ പാലോട് ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നും എത്തിച്ചാണ് എത്തിച്ചാണ് ഇവിടെ വച്ച് പിടിപ്പിക്കുന്നത്. ബംഗാൾ മുള, ലാത്തി മുള എന്നീ ഇനങ്ങളാണ് ഇവിടെ നട്ടുപിടിപ്പിക്കുന്നത്. കഴിഞ്ഞവർഷം വയലിമ്പം പദ്ധതി പ്രകാരം റോഡിന്റെ വശങ്ങളിൽ വച്ച് പിടിപ്പിച്ച അരളി ചെടികൾ പൂത്തു നിൽക്കുന്ന മനോഹരമായ കാഴ്ച, പാടശേഖരത്തിന്റെ പുതിയ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതാണ്.
മുദാക്കൽ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, ഹരിത കേരള മിഷൻ, പാടശേഖരസമിതി, സൗഹൃദ സംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ലോക പരിസ്ഥിതി ദിനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം വി ശശി എംഎൽഎ നിർവഹിച്ചു. സർവീസിൽ നിന്ന് വിരമിച്ച വില്ലേജ് ഓഫീസർ ഷാജഹാന് പാടശേഖര സമിതി ഉപഹാരം നൽകി ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് വാർഡ് മെമ്പർ വി ഷൈനി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എസ് എസ് ചന്ദ്രബാബു നന്ദിയും പറഞ്ഞു .
പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പൂവണത്തുoമൂട് മണികണ്ഠൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപാറാണി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ പി നന്ദുരാജ് മറ്റ് പഞ്ചായത്ത് മെമ്പർമാർ ഉപദേശക സമിതി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു.
Recent Comments