by Midhun HP News | Jun 3, 2025 | Latest News, ജില്ലാ വാർത്ത
വെള്ളല്ലൂർ ഗവ. എൽ പി സ്കൂളിലെ മിനി ബസ് കുട്ടികളുമായി വയലിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം. കുട്ടികളുമായി സ്കൂളിലേക്ക് വരുമ്പോഴായിരുന്നു സംഭവം. 19 കുട്ടികളും 1 ആയയും ഡ്രൈവറുമാണ് അപകടത്തിൽപെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. കേശവപുരം ആശുപത്രിക്ക് സമീപം വയൽവാരം റോഡിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റ കുട്ടികളെ കേശവപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
by Midhun HP News | Jun 2, 2025 | Latest News, ജില്ലാ വാർത്ത
ജി വി ആർ എം യു പി എസ് കിഴുവിലം, മാമം 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ എസ് ശ്രീകണ്ഠൻ ഉത്ഘാടനം ചെയ്തു.
കിഴുവിലം പി എച്ച് സി ചാർജ് മെഡിക്കൽ ഓഫീസർ ഡോ. പദ്മ പ്രസാദ് മുഖ്യാതിഥിയായി. പി ടി എ പ്രസിഡന്റ്. ശ്യാംകൃഷ്ണ അധ്യക്ഷനായ ചടങ്ങിൽ പ്രഥമാധ്യാപിക ഐ പി ശ്രീജ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ പ്രസന്ന ബാഗും സമ്മാനപൊതിയും വിതരണം ചെയ്തു. സ്കൂൾ മാനേജർ . പി സി നാരായണൻ എസ് ആർ ജി കൺവീനർ ടി പി രഞ്ജുഷ എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ബി യു മനോജ് നന്ദി രേഖപെടുത്തി. അക്ഷര ദീപം കൊളുത്തിയും അക്ഷരത്തൊപ്പി അണിയിച്ചും നവാഗതരെ സ്വാഗതം ചെയ്തു.
by Midhun HP News | Jun 2, 2025 | Latest News, ജില്ലാ വാർത്ത
അയിലം ഗവ.ഹൈസ്കൂളിന്റെ 120 – മത് വർഷത്തെ സ്കൂൾ പ്രവേശനോത്സവം ആഘോഷിച്ചു.
സ്കൂൾ അങ്കണത്തിൽ പി.റ്റി.എ പ്രസിഡന്റ് എൻ മുരളി അദ്ധ്യക്ഷതയിൽ അദ്ധ്യായകനും കവിയും നാടൻ പാട്ട്
കലാകാരനുമായ അനിൽ വെഞ്ഞാറമൂട് അക്ഷരദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. നവാഗതർക്ക് പഠനോപകരണങ്ങളും അക്ഷര അക്ഷരമാലയും നൽകി സ്വീകരിച്ചു. ചടങ്ങിൽ വാർഡ് മെമ്പർമാരായ രമ്യ, അനിൽകുമാർ, എസ്.എം.സി. ചെയർമാൻ സജിൻ, സതീഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, മണികണ്ഠൻ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. സ്കൂൾ പ്രഥമാധ്യാപകൻ ആർ. ശാന്തകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുധീഷ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
by Midhun HP News | Jun 2, 2025 | Latest News, ജില്ലാ വാർത്ത
മുദാക്കാൽ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സ്നേഹതീരം ബഡ്‌സ് സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു. മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി ഉദ്ഘാടനം നിർവഹിച്ചു. പ്രകാശ്. ബി അധ്യക്ഷനായി.
കുടുംബശ്രീ സി ഡി എസ് ചെയർ പേഴ്സൺ പ്രേമലത, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പൂവണത്തും മൂട് മണികണ്ഠൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, വാർഡ് മെമ്പർ ബാദുഷ, മറ്റ് മെമ്പർമാരായ സുജിത, ഷൈനി, മനോജ്, പ്രീത, അതുല്യ.(ബ്ലോക്ക് കോഡിനേറ്റർ) സി ഡി എസ് മെമ്പർമാർ, കിഴുവിലം, ബാലസഭ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.പ്രസ്തുത പരിപാടിക്ക് വൈസ് പ്രസിഡന്റ് ഗീതാരാജൻ നന്ദി അർപ്പിച്ചു.
by Midhun HP News | Jun 2, 2025 | Latest News, ജില്ലാ വാർത്ത, ദേശീയ വാർത്ത
ചെന്നൈ: അണ്ണാ സര്‍വകലാശാല ക്യാംപസില്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ജ്ഞാനശേഖരന് (37) ജീവപര്യന്തം തടവ്. രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി സുഹൃത്തിനൊപ്പം ക്യാംപസിലെ ഹോസ്റ്റലിലേക്കു മടങ്ങും വഴി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമുള്ള കേസില്‍ മഹിളാ കോടതിയുടേതാണ് ഉത്തരവ്. പ്രതിയ്‌ക്കെതിരെ 11 കുറ്റങ്ങള്‍ സംശയാതീതമായി തെളിഞ്ഞതായും ഇയാളെ 30 വര്‍ഷം കഴിയാതെ പുറത്തുവിടരുതെന്നും ജഡ്ജി എം. രാജലക്ഷ്മി വിധിയില്‍ വ്യക്തമാക്കുന്നു.
2024 ഡിസംബര്‍ 23 ന് നടന്ന സംഭവത്തില്‍ ഫെബ്രുവരി 24നാണു പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്. ക്യാംപസിന് സമീപം ബിരിയാണി വില്‍ക്കുന്നയാളാണ് ജ്ഞാനശേഖരന്‍. കുടുംബത്തിന്റെ ഏക ആശ്രയം താനാണെന്നും കടുത്ത ശിക്ഷ നല്‍കരുത് എന്നും പ്രതി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ വാദത്തെ എതിര്‍ത്ത പ്രോസിക്യൂഷന്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
തമിഴ്‌നാട്ടില്‍ രാഷ്ട്രീയ വിവാദത്തിന് വഴി തുറന്ന കേസ് കൂടിയാണിത്. പ്രതി ജ്ഞാനശേഖരന്‍ ഡിഎംകെ യുവജന വിഭാഗം പ്രവര്‍ത്തകനാണെന്നും ഡിഎംകെ നേതാക്കളില്‍ ചിലര്‍ ഇയാളെ സഹായിക്കാന്‍ ശ്രമിച്ചെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. അന്വേഷണത്തിനിടെ പ്രഥമവിവര റിപ്പോര്‍ട്ടിലെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നതും വിവാദമായി. തുടര്‍ന്നു ഹൈക്കോടതി നിര്‍ദേശപ്രകാരം വനിതാ ഐപിഎസ് ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണു കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിനിടെ, കോട്ടൂര്‍പുരത്തെ ജ്ഞാനശേഖരന്റെ വീട് സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ചതാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു ഭാഗം കോര്‍പറേഷന്‍ പൊളിച്ചുനീക്കുകയും ചെയ്തിരുന്നു.
by Midhun HP News | Jun 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന് (ജൂൺ 2) ഉച്ചക്ക് ശേഷം 3 മണിക്ക് പ്രസിദ്ധീകരിക്കും. ഫലമറിയാനുള്ള ഔദ്യോഗിക വെബ്സൈറ്റ് ലിങ്കുകൾ, സ്കൂൾതല ഫലം വിശകലനം ചെയ്യാൻ സഹായിക്കുന്ന ഓഫ്‌ലൈൻ റിസൾട്ട് അനലൈസർ എന്നിവക്കായി ലിങ്ക് ക്ലിക്ക് ചെയ്യുക.
https://www.hsslive.in/2024/04/plusone-march-result.html
Recent Comments