by Midhun HP News | May 4, 2025 | Latest News, ജില്ലാ വാർത്ത
ആലംകോട് വഞ്ചിയൂർ കട്ടപ്പറമ്പ് ഗവൺമെന്റ് എൽ പി എസിൽ ‘വർണ്ണക്കൂടാരം’ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീർ എസ് നിർവഹിച്ചു. വാർഡ് മെമ്പർ ആതിര അധ്യക്ഷയായി. ഹെഡ്മിസ്ട്രസ് സന്ധ്യ, കിളിമാനൂർ ബി പി സി കെ നവാസ്, രാജീവ്, ശശാങ്കൻ, സി ആർ സി സി ഷീബ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | May 4, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: കൊടുമൺ ലീലാ നിവാസിൽ (എസ്.എം.ആർ.എ :41) എക്സ് എയർഫോഴ്സ് വി.അരവിന്ദാക്ഷൻ നായർ (76) അന്തരിച്ചു.
ഭാര്യ: ഒ ലീല.
മക്കൾ: ദീപ എ,ദിജു എ(അബുദാബി).
മരുമക്കൾ: ദിനി കുമാർ ബി (ബിസിനസ്), സിമി കുറുപ്പ് (അബുദാബി).
സഞ്ചയനം ശനിയാഴ്ച രാവിലെ എട്ട് മണിക്ക്.
by Midhun HP News | May 4, 2025 | Latest News, ജില്ലാ വാർത്ത
ലഹരി എന്ന വിപത്തിനെതിരെ തിരുവനന്തപുരം ജില്ലയിൽ ഉടനീളം ഉട്ടനവധി പരിപാടികൾ സംഘടിപ്പിച്ചു വരുന്നതിന്റെ ഭാഗമായി ഇന്ന് കണിയാപുരം പള്ളിനട N I C ഹാളിൽ വെച്ച് ജാഗ്രത സമിധിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയും, ലഹരി കച്ചവടക്കാർക്കെതിരെയും കേരള പോലീസിന്റെ യോദ്ധാവിന്റെയും, കേരള എക്സ്സൈസ് വകുപ്പിന്റെ വിമുക്തിയുടെയും സഹായത്തോട് കൂടി ജാഗ്രത സമിധി ലഹരി ഉപയോഗിക്കുന്നവരുടെയും വിൽക്കുന്നവരുടെയും വീടുകളിൽ എത്തി അവരെ ബോധവത്കരണം നടത്താൻ തീരുമാനിച്ചു.
ജാഗ്രത സദസ്സിന്റെ ഉത്ഘാടനം തിരുവനന്തപുരം റൂറൽ അഡിഷണൽ എസ്. പി എസ്. നാസറുദീൻ നിർവഹിച്ചു. കെ പി ആർ എ യും കലാനികേതൻ സാംസ്‌കാരിക സമിതിയും തിരുനെൽവേലി അരവിന്ദ് കാണാശുപുത്രിയും സംയുക്തമായി നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പും A S P ഉത്ഘാടനം ചെയ്തു.
പരിശോധനയിൽ തിമിരം കണ്ടെത്തുന്നവർക്ക് സൗജന്യ ശാസ്ത്രക്രിയയും ചെയ്തു കൊടുക്കുന്ന ക്യാമ്പ് രാവിലെ 7.00 മണിക്ക് ആരംഭിച്ചു. ക്യാമ്പിൽ 350ലധികം ആളുകൾ പരിശോധനയ്ക്ക് വിധേയമായി. പരിശോധനയിൽ 65 പേർക്ക് തിമിരം കണ്ടെത്തുകയും അവരെ ഇന്ന് വൈകുന്നേരം തന്നെ ശസ്ത്രക്രിയക്ക് കൊണ്ടുപോകുന്നതാണ്. പന്ത്രണ്ടാമത്തെ ക്യാമ്പാണ് ഇന്ന് നടന്നതു. ഈ ക്യാമ്പുകളിലായി 4850ഇൽ അധികം ആളുകൾ പരിശോധനക്ക് വിധേയമാകുകയും 862 ആളുകൾക്ക് സൗജന്യ ശാസ്ത്രക്രിയ നടത്തുകയും ചെയ്തു.
കലാ നികേതൻ സാംസ്‌കാരിക സമിതി ചെയർമാൻ എം. എ ലത്തീഫ് അധ്യക്ഷദ്ധ വഹിച്ചു. സമിതി സെക്രട്ടറി ടി. നാസർ സ്വാഗതം പറഞ്ഞു. യോഗത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് മാധ്യമ പ്രവർത്തകൻ സുരേഷ്, എം. എ ഉറൂബ്, അരവിന്ദ് കാണാശുപുത്രിയിലെ ഡോ വിനോ പ്രീത, ഡോ.ലിസ് മേരി, ഡോ ഫെലിക്സ്(UK) ,പഞ്ചായത്ത് അംഗം ശ്രീചന്ദ്.എസ്, ക്യാമ്പ് ഓർഗനിസർ ഹേമചന്ദ്രൻ, സഞ്ജു, ഇമ്മാമുദ്ധീൻ, കടവിളാകം നിസാം, അസീം, ഇസഹാഖ്, റാഫി അലായിൽ, നൈസാം, മുജീബ്, തൻസീർ, ഷാജി, നാസർ, റിയാസ്, ആബിദ്, ബിനീഷ്, ഭരത് കൃഷ്ണ,സമദ്, ഷൌക്കത്ത് തുടങ്ങിയവർ സംസാരിച്ചു.
by Midhun HP News | May 4, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അമ്പൂരി കുന്നത്തുമലയില്‍ അച്ഛന്‍ മകനെ വെട്ടിക്കൊലപ്പെടുത്തി. അമ്പൂരി സെറ്റില്‍മെന്റിലെ മനോജ് ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം പിതാവ് വിജയന്‍ കീഴടങ്ങി. ഇന്നലെ രാത്രി 12 മണിയോടെ അച്ഛനും മകനും തമ്മില്‍ കയ്യാങ്കളിയും വാക്കേറ്റവുമുണ്ടായിരുന്നു. തുടര്‍ന്ന് വിജയന്‍ കറിക്കത്തി കൊണ്ട് മകനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്.
മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ രാത്രി മുതലേ വഴക്കുണ്ടായിരുന്നു. കൊലയ്ക്ക് ശേഷം പിതാവ് വിജയന്‍ അമ്പൂരി ഫോറസ്റ്റ് ഓഫീസിലെത്തി താന്‍ മകനെ കൊലപ്പെടുത്തിയതായി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
by Midhun HP News | May 3, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രതിദിന ലോട്ടറി ടിക്കറ്റുകള്‍ക്കെല്ലാം ഒരു കോടി ഒന്നാം സമ്മാനം എന്ന നിലയില്‍ സമ്മാനഘടനകള്‍ പരിഷ്‌കരിച്ച് കേരള സംസ്ഥാന ഭാഗ്യക്കുറി. ഒന്നാം സമ്മാനത്തിന് പുറമെ മറ്റ് സമ്മാനങ്ങളുടെ തുകയിലും കാതലായ മാറ്റമാണ് ലോട്ടറി വകുപ്പ് നടപ്പാക്കിയിരിക്കുന്നത്. ഒരു കോടിയില്‍ തുടങ്ങി 50 രൂപവരെയുള്ള പുതുമയുള്ള സമ്മാന ഘടനയുമായി എത്തിയ സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകള്‍ക്ക് മികച്ച പ്രതികരണമാണ് ഗുണഭോക്താക്കളില്‍ നിന്നു ലഭിയ്ക്കുന്നതെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.
ഞായറാഴ്ചകളില്‍ നറുക്കെടുക്കുന്ന സമൃദ്ധി ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം 75 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്. തിങ്കളാഴ്ചകളില്‍ നറുക്കെടുക്കുന്ന ഭാഗ്യതാരയ്ക്ക് 75 ലക്ഷം, ഒരു ലക്ഷം (12പരമ്പരകള്‍ക്കും ) എന്നിങ്ങനെയാണ് യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങള്‍ ലഭിയ്ക്കുക. ചൊവ്വാഴ്ചകളിലെ സ്ത്രീശക്തി ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം 40 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്.
രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ നല്‍കുന്ന ധനലക്ഷ്മി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ബുധനാഴ്ച്ചകളിലാണ് നടക്കുക. ഇതില്‍ മൂന്നാം സമ്മാനമായി വിജയിക്ക് ലഭിയ്ക്കുക 20 ലക്ഷം രൂപയാണ്. വ്യാഴാഴ്ചകളില്‍ ഭാഗ്യം പരീക്ഷിക്കുന്ന കാരുണ്യപ്ലസ് ഭാഗ്യക്കുറിയുടെ രണ്ടും മൂന്നും സമ്മാനങ്ങള്‍ 50 ലക്ഷം, അഞ്ചു ലക്ഷം (12 പരമ്പരകള്‍ക്കും ) എന്നിങ്ങനെയാണ്. സുവര്‍ണ്ണ കേരളം ഭാഗ്യക്കുറിയാകട്ടെ രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 25 ലക്ഷം രൂപയും നല്‍കുന്നു. വെള്ളിയാഴ്ചകളിലാണ് സുവര്‍ണ കേരളം ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുക. ശനിയാഴ്ചകളിലെ കാരുണ്യ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ചു ലക്ഷം രൂപയുമാണ്.
50 രൂപ വിലയുള്ള ഭാഗ്യക്കുറി ടിക്കറ്റുകള്‍ ദിവസേന ഉച്ചതിരിഞ്ഞ് മൂന്നു മണിയ്ക്കാണ് നറുക്കെടുക്കുന്നത്. സംസ്ഥാന ഭാഗ്യക്കുറിയുടെ മുഖവിലയില്‍ വ്യത്യാസം വരുത്തി വില്‍പ്പന നടത്തുന്നതും ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ എന്നിവ വഴി ടിക്കറ്റ് വില്‍പ്പന നടത്തുന്നതും നിയമവിരുദ്ധമാണ് എന്നും ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.
by Midhun HP News | May 3, 2025 | Latest News, ജില്ലാ വാർത്ത
വിഷൻ 2025 സൗജന്യ നേത്ര പരിശോധനയും സൗജന്യ തിമിര ശസ്ത്രക്രിയയും
കലാനികേതനും കെ പി ആർ എയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 4-05-2025 ഞായറാഴ്‌ച രാവിലെ 7 മണി മുതൽ ഉച്ചക്ക് 1 മണി വരെ കണിയാപുരം പള്ളിനട എൻ ഐ സി ഹാളിൽ ആണ് സൗജന്യ നേത്ര പരിശോധന നടത്തുന്നത്. ഉദ്ഘാടനം നാസറുദ്ദീൻ (Addl Supdnt of Police Trivandrum Rural) നിർവഹിക്കും. കലാനികേതൻ കെ പി ആർ എ ചെയർമാൻ എം എ ലത്തീഫ് അധ്യക്ഷനാകും.
ഒപ്പം ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജാഗ്രത സദസ്സും സംഘടിപ്പിക്കുന്നു.
Recent Comments