by Midhun HP News | May 2, 2025 | Latest News, ജില്ലാ വാർത്ത
അറ്റിങ്ങൽ അമർ ഹോസ്പിറ്റലിൻ്റെ 22ാം വാർഷികം ആഘോഷിച്ചു. അമർ ആശുപത്രിയുടെ 22ാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് മാതൃശിശു സംഗമം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി
ഉദ്ഘാടനം ചെയ്തു. മുൻ മുനിസിപ്പൽ ചെയർപേഴ്സൺ വസുമതി ജി. നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ കൗൺസിലർമാരായി സുജി സിയും ശാന്തകുമാരി അമ്മയും സംബന്ധിച്ചു.
മാനേജിംങ്ങ് ഡയറക്ടർ ഡോ. പി. രാധാകൃഷ്ണൻ നായർ സ്വാഗതം ചെയ്തു. അമ്മമാരും കുഞ്ഞുങ്ങളും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി വലിയൊരു ജനാവലി പങ്കെടുത്ത ചടങ്ങിൽ കുട്ടികളുടെ കൾച്ചറൽ പ്രോഗ്രാമുകളും ഉണ്ടായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ക്യാഷ് അവാർഡും പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും വിതരണം ചെയ്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. ഇന്ദിര വിജയകൃഷ്ണൻ്റെ നന്ദി പ്രകാശനത്തോടു കൂടി ചടങ്ങുകൾ അവസാനിച്ചു.
by Midhun HP News | May 2, 2025 | Latest News, ജില്ലാ വാർത്ത
പാങ്ങോട് പോലീസ് സ്റ്റേഷൻ പരിധിയിൽ മദ്രസ അദ്ധ്യാപകനായ പനവൂർ പുത്തൻപളളി പ്ലാവിള അർഷാദ് മൻസിലിൽ മുഹമ്മദ് അർഷാദ് (30 )നെയാണ് പാങ്ങോട് പോലീസ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയ്ക്ക് മദ്രസയിൽ ക്ലാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 9 വയസുകാരിയെ വിളിച്ചു വരുത്തിയ ശേഷം കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.
പാങ്ങോട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായരുടെ നേതൃത്വത്തിൽ പ്രതിയെ ഇന്നലെ രാത്രി കസ്റ്റഡിയിൽ എടുത്തു. വീട്ടിൽ ചെന്ന് പെൺകുട്ടി മാതാവിനോട് കാര്യം പറഞ്ഞു. തുടർന്ന് മാതാപിതാക്കൾ പാങ്ങോട് പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. 2 വർഷമായി ഇയാൾ ഇവിടെ പഠിപ്പിക്കുയായിരുന്നു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
by Midhun HP News | May 2, 2025 | Latest News, ജില്ലാ വാർത്ത
കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി.
കോൺഗ്രസ് ബെസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആർ.എസ് പ്രശാന്ത് നേതൃത്വം നൽകി. ഡിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും മുൻ ബ്ലോക്ക് പ്രസിഡന്റും ആയ ടിപി അംബിരാജ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി ജയചന്ദ്രൻ നായർ, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ വിനയൻ മേലാറ്റിങ്ങൽ, ആസാദ് ആലങ്കോട്, എസ് ഷാജി, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ജയകുമാർ എസ്, എസ് പ്രമോദ്, മണ്ഡലം പ്രസിഡന്റ് അഭിരാജ് വൃന്ദാവനം, വിഷ്ണു പ്രശീലൻ, മണ്ഡലം, ബൂത്ത് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | May 2, 2025 | Latest News, ജില്ലാ വാർത്ത, മരണം
ഇളമ്പ, കല്ലിൻമൂട്- പള്ളിയറ ക്ഷേത്രം ലൈനിൽ പൗർണമിയിൽ പ്രഭാകരൻ നായർ (87) റിട്ടയേഡ് ഇന്ത്യൻ ആർമി ക്യാപ്റ്റൻ വാർദ്ധക്യസഹജമായ അസുഖങ്ങളാൽ അന്തരിച്ചു.
ഭാര്യ: പരേതയായ നളിനകുമാരി അമ്മ
മക്കൾ: മിനി (ഇന്ത്യൻ റെയിൽവേസ്, തിരുവനന്തപുരം), സുധീഷ് കുമാർ (പി എച്ച് എം കെ എം വി എച്ച്എസ്എസ് പനവൂർ)
മരുമക്കൾ: അനിൽകുമാർ, രശ്മി.ആർ.നായർ (എൻഎസ്എസ്എച്ച്എസ്എസ്, ചാത്തന്നൂർ)
by Midhun HP News | May 1, 2025 | Latest News, ജില്ലാ വാർത്ത
തൃശൂര്‍: ആശ സമരത്തെ പിന്തുണച്ചതുമായി ബന്ധപ്പെട്ട് തനിക്ക് വിലക്ക് നേരിട്ടതായുള്ള വെളിപ്പെടുത്തലിന് പിന്നാലെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ മല്ലിക സാരാഭായ്. തൃശ്ശൂരിലെ ആശമാരുടെ സമരത്തില്‍ ഓണ്‍ലൈനായി പങ്കെടുത്താണ് മല്ലികാ സാരാഭായ് സര്‍ക്കാരിന്റെ വിലക്ക് നീക്കത്തെ തള്ളിയത്. ആശമാരില്‍ ഒരാളുടെ അക്കൗണ്ടിലേക്ക് ആയിരം രൂപ അയച്ചുകൊടുത്ത് സമരം ഉദ്ഘാടനം ചെയ്തു. ആന്‍സി എന്ന ആശാവര്‍ക്കറുടെ അക്കൗണ്ടിലേക്കാണ് മല്ലിക സാരാഭായി 1000 രൂപ പ്രതിഷേധ ഓണറേറിയം എന്ന നിലയില്‍ കൈമാറിയത്.
ആശമാരുടെ പരിപാടിയില്‍ കലാമണ്ഡലം വൈസ് ചാന്‍സലര്‍ പങ്കെടുക്കുന്നത് വിലക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്ന് സൂചന സാമൂഹ്യമാധ്യമ കുറിപ്പിലൂടെയാണ് മല്ലിക സാരാഭായ് പങ്കുവെച്ചത്. ‘ഒരു സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവിയില്‍ ഇരിക്കുന്നതിന്റെ രുചി ആദ്യമായി തിരിച്ചറിഞ്ഞു. ആശ വര്‍ക്കര്‍മാര്‍ എല്ലായിടത്തും പ്രധാനപ്പെട്ട ജോലിയാണ് ചെയ്യുന്നത്. എന്നാല്‍ നാളുകളായി അവര്‍ക്ക് തുഛമായ വേതനമാണ് ലഭിക്കുന്നത്. ആശമാരെ പിന്തുണക്കാന്‍ ഇനി അനുവദിക്കില്ല. ഞാനായിരിക്കാന്‍ ഇനി എന്ത് ചെയ്യണം?’- എന്നായിരുന്നു മല്ലിക സാരാഭായിയുടെ കുറിച്ച്.
തൃശൂരില്‍ ആശമാര്‍ക്ക് പ്രതിഷേധ ഓണറേറിയം വിതരണം ചെയ്യുന്ന പരിപാടിയില്‍ ആയിരുന്നു മല്ലിക സാരാഭായി ഉദ്ഘാടകയായി നിശ്ചയിച്ചിരുന്നത്. ആശ വര്‍ക്കര്‍മാര്‍ക്കായി ഓണ്‍ലൈനില്‍ ആദ്യഗഡു വിതരം മല്ലികാ സാരാഭായ് നിര്‍വഹിക്കുന്ന നിലയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സാമൂഹ്യ പ്രവര്‍ത്തകരായ സാറ ജോസഫ്, കല്‍പ്പറ്റ നാരായണന്‍, റഫീഖ് അഹമ്മദ് എന്നിവരും പ്രതിഷേധ ഓണറേറിയം വിതരണ പരിപാടിയില്‍ പങ്കെടുത്തു.
by Midhun HP News | May 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒപി ടിക്കറ്റിന് നാളെ മുതല്‍ പത്ത് രൂപ ചാര്‍ജ്ജ് ഈടാക്കും. മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടേതാണ് തീരുമാനം. ഇന്ന് മുതലാണ് ഒപി ടിക്കറ്റിന്റെ നിരക്ക് കൂട്ടിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഇന്ന് അവധി ദിനമായതിനാല്‍ അടുത്ത ദിവസം മുതല്‍ ചാര്‍ജ്ജ് നിരക്ക് കൂട്ടാമെന്നായിരുന്നു തീരുമാനം.
പുതിയ ഒപി ടിക്കറ്റിന് രണ്ട് മാസമാണ് കാലാവധി. എല്ലാ ഒപി കൗണ്ടറുകള്‍ക്ക് മുന്നിലും ഒപി ടിക്കറ്റ് നിരക്ക് കൂട്ടിയതായുള്ള ബോര്‍ഡ് സ്ഥാപിക്കും.അതേസമയം, ഡോക്ടര്‍ മരുന്ന് കുറിച്ച് നല്‍കിയതിന് ശേഷം ഒപി ടിക്കറ്റില്‍ സ്ഥലമില്ലെങ്കില്‍ വീണ്ടും പത്ത് രൂപ നല്‍കി പുതിയ ഒപി ടിക്കറ്റ് എടുക്കേണം. വേറൊരു വിഭാഗത്തിലെ ഡോക്ടറെ കാണണമെങ്കിലും പുതിയ ഒപി ടിക്കറ്റ് എടുക്കണം. ഒപി ടിക്കറ്റ് ചാര്‍ജ്ജിന്റെ നിരക്ക് നേരത്തെയും കൂട്ടാന്‍ ശ്രമിച്ചിരുന്നു എന്നാല്‍ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കുകയായിരുന്നു.
Recent Comments