by Midhun HP News | May 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ലോക തൊഴിലാളി ദിനത്തില്‍ ജീവനക്കാര്‍ക്ക് സമ്മാനമെന്ന നിലയില്‍ ശമ്പളം നല്‍കി കെഎസ്ആര്‍ടിസി. ‘മേയ്ദിന സമ്മാനം’ എന്ന തലക്കെട്ടോടെയുള്ള വാര്‍ത്താക്കുറിപ്പാണ് കെഎസ്ആര്‍ടിസി പുറത്തിറക്കിയത്. ‘ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന വാക്ക് പാലിക്കാന്‍ അവധി ദിനത്തിന്റെ തലേദിവസം തന്നെ ശമ്പളത്തുക ബാങ്കിലേക്കു നിക്ഷേപിക്കാന്‍ ഗതാഗത വകുപ്പ്’ നിര്‍ദേശം നല്‍കിയിരുന്നു. മെയ് ദിനത്തില്‍ ഇരുപത്തി രണ്ടായിരത്തില്‍പ്പരം ജീവനക്കാരുടെ കൈകളിലേക്ക് എഴുപത്തിയഞ്ചു കോടി ആറു ലക്ഷം രൂപ എത്തിച്ചേരുന്നതെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ്
‘ലോക തൊഴിലാളി ദിനത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മേയ് ദിന സമ്മാനമായി ശമ്പളം. ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന വാക്ക് പാലിക്കാന്‍ അവധി ദിനത്തിന്റെ തലേദിവസം തന്നെ ശമ്പളത്തുക ബാങ്കിലേക്ക് നിക്ഷേപിക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ നല്‍കിയ പ്രത്യേക നിര്‍ദേശ പ്രകാരമാണ് മേയ് ദിനത്തില്‍ ഇരുപത്തി രണ്ടായിരത്തില്‍പ്പരം ജീവനക്കാരുടെ കൈകളിലേക്ക് എഴുപത്തിയഞ്ച് കോടി ആറു ലക്ഷം രൂപ എത്തിച്ചേരുന്നത്. പ്രവര്‍ത്തന പുരോഗതിയിലും തൊഴിലാളി ക്ഷേമ നടപടികളിലും അഭിമാനകരമായ ഒരു ചരിത്രമെഴുതുകയാണ് ഈ മേയ് ദിനത്തില്‍ കെഎസ്ആര്‍ടിസി.’
by Midhun HP News | May 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആശ സമരത്തെ പിന്തുണച്ചതുമായി ബന്ധപ്പെട്ട് തനിക്ക് വിലക്ക് നേരിട്ടതായി കേരള കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സാരാഭായ്. സമരത്ത പിന്തുണച്ചതിന് തനിക്ക് സര്‍ക്കാരില്‍ നിന്ന് വിലക്ക് നേരിട്ടതായുള്ള സൂചന സാമൂഹ്യമാധ്യമ കുറിപ്പിലൂടെയാണ് മല്ലിക സാരാഭായ് പങ്കുവെച്ചത്.
‘ഒരു സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവിയില്‍ ഇരിക്കുന്നതിന്റെ രുചി ആദ്യമായി തിരിച്ചറിഞ്ഞു. ആശ വര്‍ക്കര്‍മാര്‍ എല്ലായിടത്തും പ്രധാനപ്പെട്ട ജോലിയാണ് ചെയ്യുന്നത്. എന്നാല്‍ നാളുകളായി അവര്‍ക്ക് തുഛമായ വേതനമാണ് ലഭിക്കുന്നത്. ആശമാരെ പിന്തുണക്കാന്‍ ഇനി അനുവദിക്കില്ല. ഞാനായിരിക്കാന്‍ ഇനി എന്ത് ചെയ്യണം?’- മല്ലിക സാരാഭായ് ചോദിച്ചു. തൃശൂരില്‍ ആശമാര്‍ക്ക് പ്രതിഷേധ ഓണറേറിയം വിതരണം ചെയ്യുന്ന പരിപാടി മല്ലിക സാരാഭായി ഉദ്ഘാടനം ചെയ്യും. സാമൂഹ്യ പ്രവര്‍ത്തകരായ സാഹ ജോസഫ് കല്‍പ്പറ്റ നാരായണന്‍, എന്നിവര്‍ പങ്കെടുക്കുന്ന പരിപാടി റഫീഖ് അഹമ്മദാണ് ഉദ്ഘാടനം ചെയ്യുന്നത്. പടിപാടിയില്‍ ആശ വര്‍ക്കര്‍മാര്‍ക്കായി ഓണ്‍ലൈനില്‍ ആദ്യഗഡു വിതരണമാണ് മല്ലികാ സാരാഭായ് നിര്‍വഹിക്കുന്നത്.
‘ഒരു സര്‍വകലാശാലയുടെ ചാന്‍സലര്‍ ആയിരിക്കുന്നതിന്റെ അര്‍ത്ഥം ഇന്ന് എനിക്ക് ആദ്യമായി അനുഭവപ്പെട്ടു. മിണ്ടാതിരിക്കണോ, ശമ്പളം വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് തൃശ്ശൂരില്‍ ആശാ വര്‍ക്കര്‍മാരുടെ സമരം നടക്കുന്നുണ്ട്. എല്ലായിടത്തും ഇവര്‍ വളരെ പ്രധാനപ്പെട്ട ജോലിയാണ് ചെയ്യുന്നത്, നാളുകളായി അവര്‍ക്ക് കുറഞ്ഞ വേതനം ലഭിക്കുന്നു. ഇവരുടെ വേതന വര്‍ധനവിനായി പൗരാവലിയുടെ സഹായത്തോടെ സാറാ ജോസഫ് ജോസഫിന്റെ നേതൃത്തില്‍ ഒരു കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്, എന്റെ അഭിപ്രായം ചോദിച്ചു, മറുപടിയും നല്‍കി. ഇനി ഇത്തരം കാര്യങ്ങള്‍ അനുവദിക്കില്ല.’ മല്ലിക സാരാഭായ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
by Midhun HP News | May 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വേതനവര്‍ധന അടക്കം ആവശ്യപ്പെട്ട് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. രാപകല്‍ സമര യാത്ര ആരംഭിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. 43-ാം ദിവസമാണ് റിലേ നിരാഹാര സമരം അവസാനിപ്പിക്കുന്നത്.
അതേസമയം സെക്രട്ടറിയേറ്റിന് മുന്നിലെ രാപകല്‍ സമരം തുടരുമെന്ന് സമരക്കാര്‍ അറിയിച്ചു. മെയ് അഞ്ച് മുതല്‍ ജൂണ്‍ 17 വരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് രാപകല്‍ സമരയാത്ര നടത്തുന്നത്. എല്ലാ ജില്ലകളിലും രണ്ട് സമരപന്തല്‍ ഒരുക്കിയാണ് സമരയാത്ര. ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ നല്‍കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശ വര്‍ക്കര്‍മാര്‍ സമരം ആരംഭിച്ചത്. സെക്രട്ടേറിയറ്റിന് മുന്നിലെ രാപകല്‍ സമരം 81-ാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. സമരയാത്രയുടെ ഫ്‌ലാഗ് ഓഫും സമരപ്പന്തലില്‍ നടന്നു.
by Midhun HP News | May 1, 2025 | Latest News, ജില്ലാ വാർത്ത
മെയ് 1 തൊഴിലാളി ദിനത്തിന്റെ ഭാഗമായി കിഴുവിലം രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാന്തിനഗർ ജംഗ്ഷനിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു. വാർഡ് പ്രസിഡന്റ് രാജീവ് ആർ ശേഖറിന്റെ അധ്യക്ഷതയിൽ കിഴുവിലം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കടയറ ജയചന്ദ്രൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു
സംസാരിച്ചു.
വാർഡ് സെക്രട്ടറി നസീം, വാർഡ് വൈസ് പ്രസിഡന്റ്, അനന്തകൃഷ്ണൻ നായർ, ഖജാൻജി കബീർ, കിഴുവിലം മണ്ഡലം കമ്മിറ്റി ജോയിൻ സെക്രട്ടറി ബിജു, കിഴുവിലം മണ്ഡലം കമ്മിറ്റി അംഗം രാമചന്ദ്രൻ നായർ, 69 ബൂത്ത് പ്രസിഡന്റ് രവീന്ദ്രൻ നായർ വാർഡ് ജോയിൻ സെക്രട്ടറി ആർച്ച, വാർഡ് കമ്മിറ്റി അംഗങ്ങൾ, സുകുമാരൻ നായർ മോഹനൻ നായർ, ഹരികുമാർ, നസീർ, അൻസാർ, സൈജു , വിമൽ കുമാർ എന്നിവർ ആശംസകൾ അറിയിച്ചു.
by Midhun HP News | May 1, 2025 | Latest News, ജില്ലാ വാർത്ത
പട്ട്ള കുഴിവിള ശ്രീ ദുർഗ്ഗ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മകം മഹോത്സവം മെയ് 6- ന്. മെയ് 6 രാവിലെ 5 മണിക്ക് നിർമ്മാല്യം, അഭിഷേകം, 5:30ന് മഹാഗണപതി ഹോമം തുടർന്ന് കലശപൂജകൾ, 9 മണിക്ക് സമൂഹ പൊങ്കാല, 9: 30ന് നാഗരൂട്ട്, പൊങ്കാല നിവേദ്യം, 12 മണിമുതൽ സമൂഹസദ്യ, വൈകുന്നേരം 5 മണിക്ക് നടതുറപ്പ്, ആറുമണിക്ക് ഭഗവതിസേവ, 6:45ന് ദീപാരാധന, 7:30ന് അത്താഴപൂജ തുടർന്ന് ആകാശദീപകാഴ്ചയും ഉണ്ടാകും.


by Midhun HP News | May 1, 2025 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: മണൽനീക്കത്തിനായി പൊഴിയിലെത്തിച്ച ചന്ദ്രഗിരി െഡ്രജ്ജറിനു തകരാറുണ്ടായതോടെ മുതലപ്പൊഴിയിലെ മണൽനീക്കം അനിശ്ചിതത്വത്തിലായി.
െഡ്രജ്ജിങ്ങിനു സഹായിക്കുന്ന യന്ത്രഭാഗത്തെ റബ്ബർ ബെൽറ്റ് പൊട്ടിയതാണ് പണി ഇനിയും നീളുമെന്ന സൂചന നൽകിയത്. െഡ്രജ്ജിങ് ആരംഭിക്കാൻ ആവശ്യമായ പൈപ്പുകളുടെ എണ്ണക്കുറവാണ് ആദ്യം ആശങ്കയിലാഴ്ത്തിയത്.അതു പരിഹരിക്കാൻ കൂടുതൽ പൈപ്പുകൾ ബുധനാഴ്ച വൈകീട്ടോടെ മുതലപ്പൊഴിയിലെത്തിക്കാൻ ഉദ്യോഗസ്ഥർക്കായി. പിന്നീടാണ് പമ്പിന്റെ ബെൽറ്റ് പൊട്ടിയത്.
Recent Comments