by Midhun HP News | Jun 30, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അമിതമായ വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്ന തരത്തിലുള്ള മോഡിഫിക്കേഷന്‍ അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. മോഡിഫിക്കേഷന്‍ അനുവദിക്കുന്നതില്‍ കേന്ദ്രത്തിന്റെ നിയമാവലി ബാധകമാണെന്ന് മന്ത്രി പറഞ്ഞു. കളര്‍കോഡ്, അപകടകരമല്ലാത്ത ഫിറ്റിങ്‌സ് വാഹനത്തിന്റെ പുറത്തേക്ക് തുറിച്ചുനില്‍ക്കാത്ത തരത്തിലുള്ള കാര്യങ്ങള്‍ പിടിപ്പിക്കുന്നതുള്‍പ്പെടെയുള്ള മോഡിഫിക്കേഷനെക്കുറിച്ച് വിശദമായി പരിശോധിക്കുകയാണെന്നും ഗതാഗത മന്ത്രി സഭയില്‍ വ്യക്തമാക്കി. സഭയില്‍ സജി ചെറിയാന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തില്‍ വാഹനങ്ങളുടെ മോഡിഫിക്കേഷന്‍ സംബന്ധിച്ച കര്‍ശന നിയമങ്ങള്‍ നിലവിലുണ്ട്. നിയമവിരുദ്ധമായ മാറ്റങ്ങള്‍ വരുത്തിയാല്‍ പിഴ ചുമത്തപ്പെടാനും, വാഹനത്തിന്റെ ഇന്‍ഷുറന്‍സ് ക്ലെയിം റദ്ദാകാനും സാധ്യതയുണ്ട്. എന്നാല്‍, അനുമതിയില്ലാതെ വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചകളും വിദഗ്ധ സമിതിയുടെ പഠനങ്ങളും പുരോഗമിക്കുകയാണ്.
വാഹനങ്ങളില്‍ സ്റ്റിക്കറുകളും ലൈറ്റ്കളുകളും പിടിപ്പിക്കുന്നതടക്കം 18 തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. നിയമ തടസങ്ങളില്ലാത്ത 18 തരം സ്റ്റാന്‍ഡേര്‍ഡ് എക്യുപ്‌മെന്റുകള്‍ക്ക് മാത്രമാണ് മുന്‍കൂര്‍ അനുമതി ആവശ്യമില്ലാത്തത്. സീറ്റ് കവറുകള്‍, ഫ്‌ളോര്‍ മാറ്റുകള്‍, ഡോര്‍ വൈസറുകള്‍, മഡ് ഫ്‌ലാപ്പുകള്‍ എന്നിവയ്ക്കും, അശ്ലീലമല്ലാത്ത ബോഡി സ്റ്റിക്കറുകള്‍ പതിക്കുന്നതിനും നിയമ തടസമില്ല. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്പീക്കറുകള്‍, ഡാഷ് കാമറ, റിവേഴ്‌സ് കാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, ജിപിഎസ്, റൂഫ് കാരിയറുകള്‍, 50 ശതമാനം കാഴ്ച ലഭിക്കുന്ന സണ്‍ ഫിലിമുകള്‍ എന്നിവയും ഈ പട്ടികയിലുണ്ട്.

by Midhun HP News | Jun 30, 2026 | Latest News, ജില്ലാ വാർത്ത
ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ആറ്റിങ്ങൽ.ഗവ.ടൗൺ. യു. പി.സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച തെരുവ് നാടകം ശ്രദ്ധേയമാകുന്നു. സൈക്കോളജിസ്റ്റും നാടക രചയിതാവുമായ സൂര്യ സ്ക്രിപ്റ്റ് തയ്യാറാക്കിയ നാടകം സ്കൂളിലെ പി ടി എ അംഗം പ്രവീൺ സംവിധാനം ചെയ്തു.
ആറ്റിങ്ങൽ പട്ടണത്തിൻ്റെ പൊതു ഇടങ്ങളിൽ നാടകം അരങ്ങേറി. ജീവിതമാണ് ലഹരി എന്ന നാടകം ലഹരിയോടുള്ള ആസക്തി, ജീവിതം ശിഥിലമാക്കുമെന്നും ലഹരിക്ക് അടിമകൾ ആയവരെ അതിജീവനത്തിനായി ചേർത്ത് നിർത്തണമെന്നും ഉള്ള സന്ദേശം വിളിച്ചോതുന്നു.
ആറ്റിങ്ങൽ ഡി വൈ എസ് പി ജി .സന്തോഷ് കുമാർ പ്രൈവറ്റ് ബസ് സ്റ്റാൻഡിലും, നഗര സഭ ചെയർമാൻ എം.പ്രദീപ് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലും നാടകം ഉദ്ഘാടനം ചെയ്തു.
ഉണർവ് 2026 എന്ന പേരിൽ സ്കൂളിലെ വിദ്യാർഥികൾ ഏറ്റെടുത്ത് നടത്തുന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയിൽ വാർഡ് കൗൺസിലറും ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ജി .എസ്. ബിനു, ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ മുരളീധരൻ, കെ എസ് ആർ ടി സി അസിസ്റ്റൻ്റ് ട്രാൻസ്പോർട്ട് ഓഫീസർ ഷാജി, സ്കൂളിലെ എസ് എം സി ചെയർമാൻ ആർ . രാജേഷ് കുമാർ,പി ടി എ അംഗം അജേഷ്, ഹെഡ്മാസ്റ്റർ അജികുമാർ, അധ്യാപികമാരായ ആർ കെ സീമ, രജിത രാജ്, കുട്ടികളുടെ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
by Midhun HP News | Jun 30, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ മൃഗാശുപത്രിക്ക് സമീപം അനന്യം വീട്ടിൽ (MRA 50G) ജയലക്ഷ്മിഅമ്മ (70) (റിട്ടയേർഡ് ടീച്ചർ എസ് എസ് വി എൽ പി എസ്) നിര്യാതയായി.
ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻനായർ (റിട്ട.എക്‌സ് സർവ്വീസ്)
മക്കൾ: എ.അജു (റിട്ടയേർഡ് ഗൾഫ്), എ.ജെ.അഞ്ജു (അദ്ധ്യാപിക)
മരുമകൻ: എം.ബി.ബിജു (കുവൈറ്റ്)
by Midhun HP News | Jun 30, 2026 | Latest News, ജില്ലാ വാർത്ത
ലക്ഷ്മീ വിലാസം ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഋഭു നാരായണൻ മാങ്ക ചിത്രരചനാ ശൈലിയിൽ തയ്യാറാക്കിയ lost smile എന്ന ചിത്ര കഥയുടെ പ്രകാശനം സ്‌കൂൾ അങ്കണത്തിൽ നടന്നു.
സ്‌കൂൾ പ്രഥമാധ്യാപിക എൽ ടി അനീഷ് ജ്യോതി, ബ്ലോക്കംഗവും പി ടി എ പ്രസിഡൻ്റും ആയ നയന ഷമീർ എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. പി ടി എ വൈസ് പ്രസിഡൻ്റ് വാവറ അമ്പലം അജി, മാതൃസംഗമം കൺവീനർ സുനിത എ, ഡെപ്യൂട്ടി എച്ച് എം അനീഷ് ആർ ഐ, നല്ല പാഠം കോഡിനേറ്റർമാരായ രാഹുൽ പി, റീബ ആർ, പി ടി എ അംഗങ്ങളായ ശാന്തിലാൽ ആർ എസ്, ഹലീൽ എം, രമ്യ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
ലഹരിയുടെ ഉപയോഗം മൂലം വിഷ്ണു എന്ന യുവാവിന് ജീവിതത്തിൽ സംഭവിച്ച ദുരനുഭവങ്ങൾ ആണ് കഥയുടെ ഇതിവൃത്തം. മനോരമ നല്ല പാഠം ക്ലബ് കോഡിനേറ്റർ കൂടിയായ സ്‌കൂളിലെ അധ്യാപകൻ രാഹുൽ പി തൻ്റെ ക്ലാസിലെ വിദ്യാർത്ഥികളുടെ ഗൃഹസന്ദർശന വേളയിലാണ് വിദ്യാർത്ഥിയുടെ വരയ്ക്കാനുള്ള കഴിവ് തിരിച്ചറിഞ്ഞത്. ചിത്രകാരൻ ഋഭു നാരായണൻ്റെ പിതാവ് ഷാജു പ്രസീദ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരത്തെ ഇൻസ്ട്രക്‌ടറും മാതാവ് ഹൈമി കെ എസ് പോലീസ് ട്രൈയിനിംഗ് കോളേജ് തിരുവന്തപുരത്തെ ടൈപ്പിസ്റ്റും ആണ്.
by Midhun HP News | Jun 29, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: കടുവയിൽ വെള്ളുർക്കോണം റിജാ ഭവനിൽ (സി.റ്റി.ആർ.എ 29) വി രാമചന്ദ്രൻ (66) അന്തരിച്ചു.
ഭാര്യ: ജെ റീജ
മക്കൾ: ആർ.എസ് ഇന്ദ്രജിത്ത് (ആർമി), ആർ.എസ് രേഷ്മ, അശ്വതി ചന്ദ്രൻ, അഷ്ടമി ചന്ദ്രൻ.
മരുമക്കൾ: എസ് അപർണ്ണ, ബി ശ്രീജേഷ്, ബി.എസ് ആദിത്ത്.
സഞ്ചയനം: ചൊവാഴ്ച രാവിലെ 9 മണിക്ക്.
by Midhun HP News | Jun 29, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: ഗേൾസ് ഹൈസ്കൂൾ ജംഗ്ഷന് സമീപം വട്ടവിളയിൽ VGRA 30, ഭാരതീയത്തിൽ എസ് വിജയകുമാർ (63) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ പത്തിന് വട്ടവിളയിൽ ഭാരതീയത്തിൽ നടന്നു.
ഭാര്യ: കെ പി ദിവ്യ
മകൾ: ദിയ വിജയ്
ആറ്റിങ്ങൽ നഗരസഭയിൽ രണ്ടു തവണ കൗൺസിലറായിരുന്ന എസ് വിജയകുമാർ ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ഇരുപതോളം വർഷമായി പൊതുരംഗത്ത് നിന്നും വിട്ടുനിൽക്കുകയായിരുന്നു.
ആറ്റിങ്ങൽ മേഖലയിലെ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു എസ് വിജയകുമാർ. കോൺഗ്രസിന്റെയും ഐ എൻ ടി യു സിയുടെയും നേതൃത്വത്തിൽ ഏറെക്കാലം പ്രവർത്തിച്ചിരുന്നു. ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. താലൂക്ക് സെക്രട്ടറിയായും പ്രവർത്തിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി, അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം, ഖാദി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, മദ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട്, തിരുവനന്തപുരം ജില്ല പാറ തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ സജീവ പ്രവർത്തനമാണ് വിജയകുമാർ കാഴ്ചവച്ചത്.
നഗരസഭയിൽ കൗൺസിലർ എന്ന നിലയിൽ എസ് വിജയകുമാറിന്റെ പ്രവർത്തനം എടുത്തു പറയേണ്ടതാണ്.
ജനകീയ പ്രശ്നങ്ങൾ കൗൺസിലിൽ അവതരിപ്പിക്കുന്നതിനും ജനകീയ പ്രക്ഷോഭങ്ങളിലുമൊക്കെ വിജയകുമാർ മുൻനിരയിൽ നിന്നിരുന്നു.
Recent Comments