സതീഷ്കുമാർ (63) നിര്യാതനായി
അരയത്തുരുത്തി വലിയവീട്ടിൽ പരേതരായ വാസുദേവന്റെയും കുഞ്ഞുലക്ഷ്മിയുടെയും മകൻ സതീഷ്കുമാർ (63) നിര്യാതനായി.
ഭാര്യ: ശ്രീലത (നന്ദിനി)
മക്കൾ: അജീഷ് (അപ്പു), ശ്രീജേഷ്.
അരയത്തുരുത്തി വലിയവീട്ടിൽ പരേതരായ വാസുദേവന്റെയും കുഞ്ഞുലക്ഷ്മിയുടെയും മകൻ സതീഷ്കുമാർ (63) നിര്യാതനായി.
ഭാര്യ: ശ്രീലത (നന്ദിനി)
മക്കൾ: അജീഷ് (അപ്പു), ശ്രീജേഷ്.
കൊല്ലം: കത്തോലിക്കാ സഭയ്ക്കും പുരോഹിതന്‍മാര്‍ക്കുമെതിരെ അപകീര്‍ത്തികരമായ വീഡിയോകള്‍ യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ച കെഎംഎംഎല്‍ കമ്യൂണിറ്റി ആന്റ് പബ്ലിക് റിലേഷന്‍ മാനേജര്‍ അനില്‍ മുഹമ്മദിന് സസ്‌പെന്‍ഷന്‍. അപകീര്‍ത്തികരമായ ഉള്ളടക്കത്തോടെ ജങ്ഷന്‍ ഹാക്ക്, അനില്‍ ടോക്‌സ് എന്നീ യൂട്യൂബ് ചാനലുകള്‍ വഴി അവഹേളനപരമായ വീഡിയോകള്‍ പ്രചരിപ്പിച്ചതിനെതിരെ കൊല്ലം രൂപതാ ബിഷപ്പ് ഹൗസ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
കെഎംഎംഎല്‍ മിനറല്‍ സപ്പറേഷന്‍ യൂണിറ്റിലെ കമ്യൂണിറ്റ് ആന്റ് പബ്ലിക് റിലേഷന്‍ മാനേജരാണ് അനില്‍. ബിഷപ്പ് ഹൗസിന്റെ പരാതിയെത്തുടര്‍ന്ന് വ്യവസായ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ആനി ജൂലിയ തോമസ് ഐഎഎസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്‍മേലാണ് നടപടി. പരാതിക്കൊപ്പം അനില്‍ മുഹമ്മദ് നടത്തിയിട്ടുള്ള ക്രിസ്ത്യന്‍ അവഹേളനങ്ങളുടെ 21 ഓളം വീഡിയോകളും നല്‍കിയിരുന്നു.
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി അവസാനിക്കാന്‍ ഇനി നാലുദിവസം മാത്രം. പഴയ വാഹനത്തിന്മേല്‍ ഉള്ള നികുതി കുടിശ്ശിക തീര്‍ക്കാന്‍ മാര്‍ച്ച് 31 വരെയുള്ള ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
’31/03/2020 ന് ശേഷം ടാക്‌സ് അടക്കാന്‍ കഴിയാത്ത വാഹനം ഉപയോഗശൂന്യമാകുകയോ വിറ്റു പോയെങ്കിലും നിങ്ങളില്‍ നിന്നും ഉടമസ്ഥത മാറാതിരിക്കുകയോ വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയോ ആണെങ്കില്‍ അവയുടെ നികുതി കുടിശ്ശിക ചുരുങ്ങിയ നിരക്കില്‍ ഒറ്റതവണ പദ്ധതിയിലൂടെ അടച്ച് എന്നെന്നേക്കുമായി ബാധ്യത അവസാനിപ്പിക്കാവുന്നതാണ്.’- മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി.
ആറ്റിങ്ങൽ: ആറ്റിങ്ങൽ അവനവഞ്ചേരി ഗ്രാമം ജംഗ്ഷനിൽ പോസ്റ്റ് ഓഫീസിന് സ്വന്തം കെട്ടിടം നിർമ്മിക്കുന്നതിനുവേണ്ടി തലേക്കുന്നിൽ ബഷീർ എം. പി ആയിരിക്കുന്ന കാലത്തു 22 സെന്റ് സ്ഥലം ഗ്രാമം ജംഗ്ഷനിൽ വാങ്ങിയെങ്കിലും കഴിഞ്ഞ 40 വർഷമായി കെട്ടിടം നിർമ്മിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അടൂർ പ്രകാശ് എം. പി ക്ക് ഭീമ ഹർജി നൽകുവാനുള്ള ഒപ്പുശേഖരണപരിപാടി അവനവഞ്ചേരി ജംഗ്ഷനിൽ കോൺഗ്രസ് നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ആരംഭിച്ചു.
പരിപാടിയുടെ ഉദ്ഘാടനം കെ. പി. സി. സി മുൻ എക്സിക്യൂട്ടീവ് അംഗം ഡോ. വി. എസ് അജിത് കുമാർ നിർവഹിച്ചു. തലേകുന്നിൽ ബഷീർ എം. പി യ്ക്ക് ശേഷം നീണ്ട 35 വർഷം ജനപ്രതിനിധികളായി അധികാരത്തിൽ വന്ന ഇടതുപക്ഷ പ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത അനാസ്ഥയാണ് കെട്ടിടം നിർമ്മിക്കാൻ തടസ്സമായതെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഒപ്പ് ശേഖരണപരിപാടിക്ക് കോൺഗ്രസ് നേതാക്കളായ ജയചന്ദ്രൻ നായർ, എസ്. ശ്രീരംഗൻ, കെ. കൃഷ്ണമൂർത്തി, സലിം പാണന്റെമുക്കു,എസ്. സുദർശനൻപിള്ള എന്നിവർ നേതൃത്വം നൽകി.
ആറ്റിങ്ങല്‍: കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാർ നഗരസഭാ ഓഫീസ് കവാടത്തിനു മുന്നില്‍ പ്രതിക്ഷേധിച്ചു. 2025-26 വര്‍ഷത്തെ ആറ്റിങ്ങല്‍ നഗരസഭ ബഡ്ജറ്റ് ആവര്‍ത്തന വിരസതയുളളതാണെന്നും ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് അവതരിപ്പിച്ച ബഡജറ്റില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ പോലും നാളിതുവരെ നടപ്പിലാക്കാതെ
ഇപ്പോഴത്തെ ബഡ്ജറ്റില്‍ വീണ്ടും അവ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നും ഈ കൗണ്‍സിലിന്‍റെ കാലഘട്ടത്തില്‍ ആറ്റിങ്ങല്‍ നഗരസഭയില്‍ യാതൊരു വികസന പ്രവര്‍ത്തനങ്ങളും ഇടതു പക്ഷ ഭരണ സമിതി നടത്തിയിട്ടില്ലെന്നും ബഡ്ജറ്റ് നഗരവികസനത്തെ ഇരുപതു വര്‍ഷം പിന്നോട്ടടിച്ചുവെന്നും നഗരസഭയുടെ കീഴില്‍ ജോലി ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് അയ്യായിരം രൂപ കൂടി അധികം വേതനം നല്‍കാനുളള നടപടി കൂടി ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തണമെന്നും കോണ്‍കോണ്‍ഗ്രസ്സ് പാര്‍ലമന്‍റെറി നേതാവ് പി. ഉണ്ണികൃഷ്ണ്‍ ബഡ്ജറ്റ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
എന്നാൽ ആശ വർക്കർമാരുടെ വേതനം വര്‍ദ്ധിപ്പിക്കണമെന്ന കാര്യം പരിഗണിക്കാന്‍ കഴിയില്ലെന്ന് സഭാ അദ്ധ്യക്ഷ കൂടിയായ ചെയര്‍പേഴ്സണ്‍ അറിയച്ചതൊടെ കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാരായ പി.ഉണ്ണികൃഷ്ണന്‍, വി.മുരളീധരന്‍നായര്‍, ജി.ശങ്കര്‍, കെ.ജെ. രവികുമാര്‍, രമാദേവിഅമ്മ, കെ.സതി തുടങ്ങിയവര്‍ ബഡ്ജറ്റ് ചര്‍ച്ച ബഹിഷ്കരിച്ചു നഗരസഭാ ഓഫീസ് കവാടത്തിനു മുന്നില്‍ പ്രതിക്ഷേധിച്ചു.
തിരുവനന്തപുരം പൂജപ്പുരയിൽ പൊലീസിനെ ആക്രമിച്ച് കഞ്ചാവ് കേസ് പ്രതി. എസ്‌ഐ സുധീഷിന് കുത്തേറ്റു. ശ്രീജിത്ത് ഉണ്ണി എന്നയാളാണ് ആക്രമിച്ചത്. എസ്ഐയെ കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രിയാണ് സംഭവം. കല്ലറമടം ക്ഷേത്രത്തിന് സമീപം ചിലര്‍ മദ്യപിച്ച് ബഹളം വെക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ കണ്ടെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതി പൊലീസിന് നേരെ തിരിഞ്ഞത്.
അരയില്‍ കരുതിയിരുന്ന കത്തിയെടുത്ത് വീശുകയായിരുന്നു. എസ്ഐ സുധീഷിന്റെ വയറ്റിൽ കുത്താനാണ് പ്രതി ശ്രമിച്ചത്. തടയുന്നതിനിടെ കയ്യിൽ പരുക്കേൽക്കുകയായിരുന്നു. കാപ്പ കേസ് പ്രതിയായ ശ്രീജിത്ത് ഉണ്ണി മൂന്ന് ദിവസം മുന്‍പാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ്
പ്രതി പൊലീസിനെ ആക്രമിച്ചത് എന്നാണ് എഫ്‌ഐആര്‍.
Recent Comments