by Midhun HP News | Jun 18, 2026 | Latest News, ജില്ലാ വാർത്ത
കേരള സ്റ്റേറ്റ് സബ്ജൂനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 40- 43 വെയിറ്റ് കാറ്റഗറിയിൽ ഗോൾഡ് മെഡൽ നേടി അനാമിക എസ്.ആർ. പഞ്ചാബിൽ നടക്കുന്ന ദേശീയ മത്സരങ്ങളിലേക്ക് സെലക്ഷനും നേടിയിരിക്കുകയാണ് ഈ മിടുക്കി. വർക്കല സ്വദേശിയായ അനാമിക ശിവഗിരി എച്ച് എസ് എസ്സിൽ 10-ാം ക്ലാസിൽ പഠിക്കുന്നു.
by Midhun HP News | Jun 18, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ DOCUMENT’S -ൽ ജോലിഒഴിവ്.കമ്പ്യൂട്ടർ പരിജ്ഞാനമുള്ള വനിതകളെ ആവശ്യമുണ്ട്.
കോൺടാക്ട് നമ്പർ -8089164163
by Midhun HP News | Jun 18, 2026 | Latest News, ജില്ലാ വാർത്ത
കഴക്കൂട്ടം വിളയിൽകുളം എഫ്സിഐ റോഡിൽ ഷൈജ ഭവനിൽ ബി രമണൻ (59) നിര്യാതനായി.
ഭാര്യ: ഷൈജ
മക്കൾ: രജീഷ്, രഞ്ജീഷ് (മലയാള മനോരമ പോത്തൻകോട് ലേഖകൻ)
മരുമക്കൾ: സുനിത, ശ്രീദേവി
സംസ്‌കാരം ഉച്ചയ്ക്ക് 2 മണിയ്ക്ക് കഴക്കൂട്ടം ശാന്തിതീരത്തിൽ
by Midhun HP News | Jun 18, 2026 | Latest News, ജില്ലാ വാർത്ത
കടയ്ക്കാവൂർ: മണമ്പൂർ കണ്ണങ്കര ശ്രീ മണ്ണറക്കാവ് മാടൻ തമ്പുരാൻ ക്ഷേത്രത്തിന്റെ ഗേറ്റ് കുത്തിത്തുറന്ന് മോക്ഷണം നടത്തിയ പ്രതിയെ കടക്കാവൂർ പോലീസ് പിടികൂടി. മണമ്പൂർ കണ്ണങ്കര ചരുവിള പുത്തൻവീട്ടിൽ 35 വയസ്സുള്ള സുൽഫിക്കറാണ് മോഷണം നടത്തിയത്. ഈ മാസം 10ആം തീയതി പകൽ സമയത്ത് ആണ് ക്ഷേത്രത്തിൽ കയറി നിലവിളക്കും തൂക്കുവിളക്കും മോഷ്ടിച്ചത്.
പ്രതിയായ സുൽഫിക്കർ മറ്റൊരു ബൈക്ക് മോഷണക്കേസിൽ ജയിലിലാണ്. ജയിലിൽ കഴിഞ്ഞുവരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി സംഭവ സ്ഥലത്തു എത്തിച്ച് അന്വേഷണം നടത്തിയതിൽ പ്രതി നിലവിളക്കുകളും തൂക്കുവിളക്കുകളും ആറ്റിങ്ങലിന് അടുത്തുള്ള ഒരു ആക്രിക്കടയിൽ കൊടുത്തതായി പറഞ്ഞു. പ്രതിയുമായി ആക്രി കടയിലെത്തി നിലവിളക്കുകളും തൂക്കുവിളക്കുകളും റിക്കവറി ചെയ്തു.
കടയ്ക്കാവൂർ എസ് എച്ച് ഒ സൈജുവിന്റെ നേതൃത്വത്തിൽ എസ്ഐ സജിത്ത്, എ എസ് ഐ മനോജ്, പോലീസ് ഉദ്യോഗസ്ഥരായ സാബു, ഇന്ദ്രജിത്ത്, അനന്തു, മെബിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. ഫിംഗർപ്രിന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിക്ക് കല്ലമ്പലം കടയ്ക്കാവൂർ തുടങ്ങി പല സ്റ്റേഷനുകളിലും അടിപിടി കേസുകളും മോഷണം കേസുകളും നിലവിലുണ്ട്.

by Midhun HP News | Jun 17, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് മഴ വീണ്ടും ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തീവ്രമഴ കണക്കിലെടുത്ത് കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ശക്തമായ മഴ കണക്കിലെടുത്ത് മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ശക്തമാ യ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടാണ്.
കേരള – കര്‍ണാടക – ലക്ഷദീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സോമാലിയന്‍ തീരം, തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിന് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

by Midhun HP News | Jun 17, 2026 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് യേശുദാസ് (പ്രിൻസ്) റിനു ദമ്പതികളുടെ മകൻ അലൻ യേശുദാസ് (15) നെ കഴിഞ്ഞ ദിവസം രാത്രി 7:50 ഓടെ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കാണപ്പെടുകയായിരുന്നു. തുടർന്ന് സമീപ വാസികളുടെ നേതൃത്വത്തിൽ ഉടൻ തന്നെ സ്വകാര്യ വാഹനത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
സാധാരണ സ്കൂൾ ബസിൽ എത്തുന്ന അലൻ ഇന്നലെ നടന്നാണ് എത്തിയതെന്നും, സഹോദരിയോട് തന്നെ ബുദ്ധിമുട്ടിക്കരുത് താൻ റൂമിലെ കതക് അടച്ച് ഇരുന്നു പഠിക്കാൻ പോകുകയാണെന്നും പറയുകയും ചെയ്തിരുന്നതായി പറയുന്നു. തുടർന്ന് മണിക്കൂർ കഴിഞ്ഞിട്ടും അലനെ പുറത്ത് കാണാത്തതിനെ തുടർന്ന് അനുജത്തി വാതിലിൽ തട്ടി വിളിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്ന് സമീപവാസികളെ വിവരം അറിയിക്കുകയും, വാതിൽ ചവിട്ടി തുറന്നപ്പോൾ അലൻ തൂങ്ങി നിൽക്കുന്നതായി കണ്ടെത്തുകയുമായിരുന്നു.
അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ 10ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു അലൻ. സഹോദരങ്ങൾ അഭിയ (13) സെന്റ് ജോസഫ് സ്കൂൾ വിദ്യാർത്ഥിയും, ദിയ ഏയ്ഞ്ചൽ അലക്സ് (6) സെന്റ് അലോഷ്യസ് എൽ. പി സ്കൂൾ വിദ്യാർത്ഥിയുമാണ്. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അഞ്ചുതെങ്ങ് പോലീസ് നടപടി ക്രമങ്ങൾ ആരംഭിച്ചു. ഓട്ടോ തൊഴിലാളിയായിരുന്ന അച്ഛൻ യേശുദാസ് 10 വർഷങ്ങൾക്ക് മുൻപുണ്ടായ ഓട്ടോ അപകടത്തിൽ മരണപ്പെട്ടിരുന്നു. അമ്മ റിനു കുവൈറ്റിൽ ജോലി നോക്കുകയാണ്.

Recent Comments