ഓണക്കാല പച്ചക്കറി –  പുഷ്പകൃഷി തൈകളുടെ വിതരണം നാളെ

ഓണക്കാല പച്ചക്കറി – പുഷ്പകൃഷി തൈകളുടെ വിതരണം നാളെ

ഓണക്കാലത്തേക്ക് കൃഷി വകുപ്പിൻ്റെ സമഗ്ര പച്ചക്കറി വികസനം “ഓണത്തിന് ഒരുക്കാം വിളവിൻ്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകളും, കിഴുവിലം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ നടപ്പിലാക്കുന്ന ജനകീയാസൂത്രണം 2026-27 പൂവണി പുഷ്പകൃഷി പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി തൈകളും 18-06-2026 ന് വ്യാഴാഴ്ച കൃഷിഭവനിൽ എത്തും. അന്നേ ദിവസം രാവിലെ 10.30 മണിക്ക് കൃഷിഭവനിൽ തൈകളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീർ കിഴുവിലംനിർവഹിക്കും.

തിരുവനന്തപുരത്ത് 5 ഹോട്ടലുകള്‍ പൂട്ടാന്‍ നിര്‍ദേശം, എറണാകുളത്തും വ്യാപക പരിശോധന

തിരുവനന്തപുരത്ത് 5 ഹോട്ടലുകള്‍ പൂട്ടാന്‍ നിര്‍ദേശം, എറണാകുളത്തും വ്യാപക പരിശോധന

തിരുവനന്തപുരം: തിരുവനന്തപുരത്ത് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയതിന് പിന്നാലെ അഞ്ച് ഹോട്ടലുകള്‍ക്ക് പൂട്ടാന്‍ നിര്‍ദേശം. വിളപ്പില്‍ശാല പഞ്ചായത്ത് പരിധിയിലാണ് സംഭവം. പഞ്ചായത്തിലെ ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണവസ്തുക്കള്‍ പിടികൂടിയത്. ഹോട്ടല്‍ ശശീന്ദ്ര, ഹോട്ടല്‍ ശോഭിക, എംആര്‍എ ബേക്കറി, ഉമ്മച്ചീസ് ഹോട്ടല്‍ എന്നീ ഹോട്ടലുകള്‍ക്കാണ് സ്‌റ്റോപ്പ് മെമ്മോ കൊടുത്തത്. ലൈസന്‍സ് പുതുക്കാത്ത കടകളും ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ജീവനക്കാരെയും പരിശോധനയില്‍ കണ്ടെത്തി. ഇവര്‍ക്കെതിരെ അധികൃതര്‍ പിഴ ഈടാക്കിയിട്ടുണ്ട്.

എറണാകുളത്തും ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന ഉണ്ടായി. സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്താണ് പരിശോധന ഉണ്ടായത്. ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റും പൊലീസും കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗവും സംയുക്തമായാണ് പരിശോധന നടത്തുന്നത്. തട്ടുകടകളിലും ഹോട്ടലുകളിലും വ്യാപക പരിശോധനയാണ് നടക്കുന്നത്. പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തിലാണ് മിന്നല്‍ പരിശോധന.

ശിവഗിരി മഠത്തിൽ നിന്ന് വനിതകൾക്കായി സൗജന്യ കെഎസ്ആർടിസി സർവീസ് ആരംഭിച്ചു

ശിവഗിരി മഠത്തിൽ നിന്ന് വനിതകൾക്കായി സൗജന്യ കെഎസ്ആർടിസി സർവീസ് ആരംഭിച്ചു

ശിവഗിരി: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി ശിവഗിരി മഠത്തിൽ നിന്ന് ആരംഭിക്കുന്ന സൗജന്യ ബസ് സർവീസിന് തിങ്കളാഴ്ച തുടക്കമായി. ശ്രീനാരായണ ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സർവീസ് ഉദ്ഘാടനം ചെയ്തു.

എല്ലാ ദിവസവും രാവിലെ 9 മണിക്ക് ശിവഗിരി മഠത്തിൽ നിന്ന് പുറപ്പെടുന്ന ഈ സർവീസ് സംസ്ഥാനതലത്തിൽ പദ്ധതിയുടെ ഭാഗമായി ഉദ്ഘാടനം ചെയ്ത 3,125 കെഎസ്ആർടിസി ബസുകളിൽ ഒന്നാണ്.

ഉദ്ഘാടന ചടങ്ങിൽ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ഡി.ഇ. ഷാജി, ജി.ഡി.പി.എസ്. ജോയിന്റ് സെക്രട്ടറി കെ. ജയഘോഷ് പട്ടേൽ, സാമൂഹിക പ്രവർത്തകരായ ഷാലി, പി.എം. ബഷീർ എന്നിവർ പങ്കെടുത്തു.
സ്ത്രീകളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും അവരുടെ സാമ്പത്തിക ഭാരം കുറയ്ക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ പ്രിയദർശിനി പദ്ധതി നടപ്പാക്കുന്നത്. ശിവഗിരി മഠത്തിൽ നിന്ന് ആരംഭിച്ച പുതിയ സർവീസ് തീർഥാടകരും പ്രദേശത്തെ വനിതാ യാത്രക്കാരും ഉൾപ്പെടെ നിരവധി പേർക്ക് ആശ്വാസകരമാകുമെന്നാണ് പ്രതീക്ഷ.

സാവിത്രി (85) അന്തരിച്ചു

സാവിത്രി (85) അന്തരിച്ചു

ആറ്റിങ്ങൽ: കൊട്ടിയോട് തമ്പാനൂർ ലൈൻ ഗിരിജ ഭവനിൽ സാവിത്രി (85) അന്തരിച്ചു.

മക്കൾ: വിജയൻ, ഇന്ദിര, ഗിരിജ
മരുമക്കൾ: ലീല, സോമൻ, സുനിൽ കുമാർ
സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്

ആർ. ഹരീഷ് ബാബു (52) അന്തരിച്ചു

ആർ. ഹരീഷ് ബാബു (52) അന്തരിച്ചു

ചിറയിൻകീഴ്: കൂന്തള്ളൂർ തെന്നുവിളാകം വീട്ടിൽ ആർ. ഹരീഷ് ബാബു (സി.പി.ഐ.എം കൂന്തള്ളൂർ ബ്രാഞ്ച് കമ്മിറ്റി അംഗം, മുൻ ബ്രാഞ്ച് സെക്രട്ടറി) (52) അന്തരിച്ചു.
ഭാര്യ: ഷീജ
സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്

കുടവൂർക്കോണം ഗവഃ ഹൈസ്കൂളിൽ ഫയർ ആൻ്റ് റെസ്‌ക്യൂ ടീമിൻ്റെ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കുടവൂർക്കോണം ഗവഃ ഹൈസ്കൂളിൽ ഫയർ ആൻ്റ് റെസ്‌ക്യൂ ടീമിൻ്റെ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ സുരക്ഷ, സ്വയം രക്ഷാ മാർഗ്ഗങ്ങളെക്കുറിച്ച് ആറ്റിങ്ങൽ ഫയർ ആൻ്റ് റസ്‌ക്യൂ ടീം കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. ആറ്റിങ്ങൽ ഫയർ ആൻ്റ് റെസ്‌ക്യൂ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജയദേവൻ, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ വിഷ്ണു.എം.സി, മനീഷ്, ബൈജു എന്നിവർ ക്ലാസ് നയിച്ചു.

അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തുന്ന മാർഗ്ഗങ്ങൾ, ജലസുരക്ഷാ മാർഗ്ഗങ്ങൾ, ഫസ്റ്റ് എയ്ഡ് എന്നിവയെക്കുറിച്ച് ക്ലാസ് നൽകി. വിവിധ സുരക്ഷാ ഉപകരണങ്ങൾ പരിചയപ്പെടുത്തി. സ്കൂൾ പ്രഥമാധ്യാപകൻ സജികുമാർ.എസ് സ്വാഗതവും കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്നീന നന്ദിയും പറഞ്ഞു.