സംസ്ഥാനത്ത് പലയിടത്തും അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിച്ചതായി ദുരന്തനിവാരണ അതോറിറ്റി; കരുതൽ വേണം

സംസ്ഥാനത്ത് പലയിടത്തും അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിച്ചതായി ദുരന്തനിവാരണ അതോറിറ്റി; കരുതൽ വേണം

തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്ത് പലയിടത്തും സൂര്യരശ്മിയിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിച്ചതായി ദുരന്തനിവാരണ അതോറിറ്റി. 14 ജില്ലകളിലും സ്ഥാപിച്ച അൾട്രാവയലറ്റ് മീറ്ററുകളിൽ നിന്നു ദിവസവും വികിരണത്തിന്റെ സൂചിക പ്രസിദ്ധീകരിക്കാറുണ്ട്.

ഇന്നലെ രാവിലെ പ്രസിദ്ധീകരിച്ച സൂചിക അനുസരിച്ച് ഇടുക്കി ജില്ലയിലെ മൂന്നാർ, കൊല്ലം ജില്ലയിലെ കൊട്ടാരക്കര എന്നിവിടങ്ങളിൽ സൂചിക എട്ടാണ്. അതായത് അതീവ ജാ​ഗ്രത പുലർത്തേണ്ട സ്ഥിതിയാണ്. കോന്നി, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, പൊന്നാനി എന്നിവിടങ്ങളിൽ ഇന്നലെ ഏഴാണ് രേഖപ്പെടുത്തിയത്. തൃത്താലയിൽ ആറും.

സൂചിക എട്ട് മുതൽ 10 വരെയാണെങ്കിൽ ഓറഞ്ച് മുന്നറിയിപ്പാണ് നൽകുന്നത്. 11നു മുകളിലാണ് ഏറ്റവും ​ഗുരുതര സാഹചര്യം. ചുവപ്പ് മുന്നറിയിപ്പായിരിക്കും അപ്പോൾ. ആറ് മുതൽ ഏഴ് വരെ മഞ്ഞ മുന്നറിയിപ്പ്.

ഒഴിവാക്കണം യു വി

അൾട്രാവയലറ്റ് വികിരണം കൂടുതൽ ഏൽക്കുന്നത് ചർമത്തിൽ കാൻസർ സാധ്യത വർധിപ്പിക്കാം.

സൂര്യാഘാതം, ചർമ രോ​ഗങ്ങൾ‌, നേത്ര രോ​ഗങ്ങൾക്കു കാരണമാകും.

തൊപ്പി, കുട, സൺ ​ഗ്ലാസ് എന്നിവ ഉപയോ​ഗിക്കണം.

ശരീരം മുഴുവൻ മറയ്ക്കുന്ന പരുത്തി വസ്ത്രങ്ങൾ പരമാവധി ധരിക്കുക.

ആസ്വാദക ഹൃദയം കീഴടക്കി ആറ്റുകാൽ നടയിൽ ജയറാം കൊട്ടിക്കയറി

ആസ്വാദക ഹൃദയം കീഴടക്കി ആറ്റുകാൽ നടയിൽ ജയറാം കൊട്ടിക്കയറി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക്‌ ഇനി 3 നാൾകൂടി. ക്ഷേത്രത്തിലെ അഞ്ചാം ഉത്സവദിവസമായ ഞായറാഴ്ച ക്ഷേത്ര ദർശനത്തിനും കലാപരിപാടികൾ ആസ്വദിക്കാനും ജനങ്ങളുടെ വലിയ തിരക്കായിരുന്നു. പൊങ്കാലയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി മൺകലങ്ങളും മറ്റ് വസ്തുക്കളും വാങ്ങാനായി നഗരത്തിലാകെ തിരക്ക്‌. ഉച്ചയ്ക്ക് മണക്കാട് ശാസ്താക്ഷേത്രത്തിൽനിന്നുള്ള എഴുന്നള്ളത്ത് നടന്നു.

നടൻ ജയറാം നയിക്കുന്ന മേള വിസ്‌മയം കണ്ടാസ്വദിക്കാൻ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. ആസ്വാദക ഹൃദയം കീഴടക്കി ആറ്റുകാൽ നടയിൽ ജയറാം കൊട്ടിക്കയറി. പതികാലത്തിൽ താളമിട്ടുതുടങ്ങിയ പഞ്ചാരിയുടെ മേളക്കൊഴുപ്പിൽ നിറഞ്ഞുനിന്ന ആസ്വാദകരും താളമിട്ട്‌ ഒപ്പം കൂടി. ഇലത്താളവും കൊമ്പും കുറുങ്കുഴലുമായി 101ൽപ്പരം കലാകാരന്മാർ മേളത്തിൽ അണിനിരന്നു. മേളം 3 മണിക്കൂർ നീണ്ടു.

വർക്കല പുന്നമൂട് റെയിൽവേ ഗേറ്റ് പണി തീരാതെ തുറന്നത് അപകടങ്ങൾക്ക് വഴിവയ്ക്കുന്നതായി പരാതി

വർക്കല പുന്നമൂട് റെയിൽവേ ഗേറ്റ് പണി തീരാതെ തുറന്നത് അപകടങ്ങൾക്ക് വഴിവയ്ക്കുന്നതായി പരാതി

വർക്കല: റെയിൽവേ എൻജിനിയറിംഗ് ജോലികൾക്കായി അടച്ചിട്ടിരുന്ന വർക്കല പുന്നമൂട് റെയിൽവേ ഗേറ്റ് പണി തീരാതെ തുറന്നത് അപകടങ്ങൾക്ക് വഴിവയ്ക്കുന്നതായി പരാതി. ഇക്കഴിഞ്ഞ ഫെബ്രുവരി 20നാണ് റെയിൽവെ ഗേറ്റ് അടച്ചത്. മൂന്ന് ദിവസം കൊണ്ട് ജോലികൾ പൂർത്തീകരിക്കുമെന്നുള്ള അറിയിപ്പും അധികൃതർ നൽകിയിരുന്നു.

എന്നാൽ എൻജിനിയറിംഗ് ജോലിക്കായി എത്തിച്ച ജെ.സി.ബി തകരാറിലായതും ലേബർ പ്രശ്നങ്ങളും കാരണം അറ്റകുറ്റപ്പണികൾ വീണ്ടും നീണ്ടു. ഗേറ്റ് അടച്ചതോടെ ജനങ്ങൾ ബുദ്ധിമുട്ടിലായി. യാത്രക്ളേശം രൂക്ഷമായതോടെ കേരളകൗമുദി വാർത്തയെ തുടർന്ന് ഗേറ്റ് തുറക്കുകയായിരുന്നു.

അറ്റകുറ്റപ്പണികൾ രാത്രിയിൽ പൂർത്തിയാക്കാനുള്ള ധാരണയും കരാറുകാരുമായി ഉണ്ടായിരുന്നുവെന്നും എന്നാൽ ആഴ്ചകൾ പിന്നിട്ടിട്ടും ഗേറ്റിന്റെ ഭാഗത്തെ പണി പൂർത്തീകരിക്കാൻ കരാറുകാരൻ തയ്യാറായില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. ഗേറ്റിന്റെ ഭാഗത്തുള്ള മെറ്റലുകൾ ഇളക്കിയിട്ട നിലയിലാണ്. വാഹനങ്ങൾ കടന്ന് പോകുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതോടൊപ്പം ഇത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. സ്ത്രീകളും വൃദ്ധരുമടക്കം നിരവധിപേർ നിത്യേന അപകടത്തിൽപ്പെടുമ്പോൾ ആശുപത്രിയിൽ എത്തിക്കുന്നത് വ്യപാരികളും നാട്ടുകാരും ചേർന്നാണ്.

ഒറ്റ രാത്രിയിൽ തീർക്കേണ്ട പണി ആഴ്ചകൾ പിന്നിട്ടിട്ടും പൂർത്തിയാക്കാത്തതിൽ റെയിൽവേ അനാസ്ഥയിലുണ്ടാകുന്ന യാത്ര ദുരിതത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായികളും ഓട്ടോ-ടാക്സി തൊഴിലാളികളും യാത്രക്കാരും ആവശ്യപ്പെടുന്നുണ്ട്. പൊതുവിൽ ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് ഇവിടം. അധികൃതർക്ക് ഇക്കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടായിട്ടും മെല്ലെപ്പോക്ക് നയം ജനജീവിതത്തെ ബാധിക്കുന്നതാണ്.

വർക്കല-ശിവഗിരി റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽവേ ഗേറ്റും നിലവിൽ അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരിക്കുകയാണ്. പുന്നമൂട് ഗേറ്റ് അടഞ്ഞു കിടക്കുന്ന സാഹചര്യങ്ങളിൽ യാത്രക്കാർ ഇതുവഴി കടന്നാണ് പാരിപ്പള്ളി ഭാഗത്തേക്ക് പോകുന്നത്. ഈ ഗേറ്റും അടഞ്ഞതോടെ യാത്രാക്ലേശം രൂക്ഷമായി.

70 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

70 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 692 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.ചിറ്റൂരിൽ വിറ്റ AN 864255 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ കോഴിക്കോട് വിറ്റ AT 169980 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Cons Prize-Rs :8000/-

AO 864255 AP 864255 AR 864255 AS 864255 AT 864255

AU 864255 AV 864255 AW 864255 AX 864255 AY 864255

AZ 864255

3rd Prize Rs :100000/-

1) AN 892501 (PAYYANUR)

2) AO 790921 (KOLLAM)

3) AP 209826 (THIRUVANANTHAPURAM)

4) AR 510480 (VAIKKOM)

5) AS 320810 (ALAPPUZHA)

6) AT 969604 (ADIMALY)

7) AU 808137 (MALAPPURAM)

8) AV 999053 (VADAKARA)

9) AW 656381 (MOOVATTUPUZHA)

10) AX 889475 (PUNALUR)

11) AY 739770 (ATTINGAL)

12) AZ 892995 (PAYYANUR)

4th Prize-Rs :5000/-

1070 2365 2371 2918 4192

4488 6019 6332 6474 6491

6553 6699 6747 8225 8297

9132 9409 9947

5th Prize-Rs :2000/-

0473 1082 1896 3966 5004

6960 9360

6th Prize-Rs :1000/-

0355 0595 0803 0892 0939

1648 2428 2470 2772 3030

3065 3625 3959 6082 6237

6259 6437 6801 6911 7410

7968 8419 8914 9630 9637

9787

7th Prize-Rs :500/-

0134 0313 0532 0535 0771

0812 0893 1029 1102 1142

1339 1450 1724 1726 1944

1995 2064 2084 2156 2291

2351 2533 2559 2626 2630

2644 2648 2674 2697 2975

3002 3105 3255 3258 3364

3526 4156 4454 4634 4992

5090 5436 5554 5599 5678

5993 6094 6176 6441 6544

6587 6876 6957 7017 7124

7179 7397 7619 7944 8136

8361 8492 8611 9100 9126

9267 9376 9530 9634 9704

9729 9977
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

സംസ്ഥാനത്ത് വീണ്ടും മഴ എത്തുന്നു

സംസ്ഥാനത്ത് വീണ്ടും മഴ എത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ എത്തുന്നു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ബുധനാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അതിനിടെ സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി. ജാഗ്രതയുടെ ഭാഗമായി കൊല്ലം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 – 3°C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും ഈര്‍പ്പവുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്.

അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിന് എപ്ലസ് ഗ്രേഡോടെ ഹരിതവിദ്യാലയ പദവി

അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിന് എപ്ലസ് ഗ്രേഡോടെ ഹരിതവിദ്യാലയ പദവി

അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിന് സംസ്ഥാന ഹരിത കേരളം മിഷന്റെ ഹരിത വിദ്യാലയ പദവി ലഭിച്ചു. പരിസ്ഥിതി സംരക്ഷണം കാര്യക്ഷമമായി നടപ്പിലാക്കുന്ന സ്‌കൂളുകളുടെ വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്. പരിസ്ഥിതി പരിപാലനത്തിന്റെ സംസ്കാരം സമൂഹത്തിന് പകർന്നു നൽകുന്നതിന് ഹരിത പെരുമാറ്റ ചട്ടം പാലിച്ചു കൊണ്ട് ശുചിത്വം, മാലിന്യസംസ്കരണം, ഊർജസംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്നതിന്റെ അടിസ്ഥാനത്തിലാണ് അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിന് എ പ്ലസ് ഗ്രേഡ് ലഭിച്ചത്.

പ്ലാസ്റ്റിക് മാലിന്യ നിർമാർജ്ജനത്തിന് വ്യത്യസ്തമായ മാതൃക സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ച് സ്കൂൾ ശ്രദ്ധ നേടിയിരുന്നു. ആറ്റിങ്ങൽ നഗരസഭ അങ്കണത്തിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൻ അഡ്വ. എസ്. കുമാരി സ്കൂൾ പ്രതിനിധിയും നോഡൽ ഓഫിസറുമായ എൻ. സാബുവിന് സർട്ടിഫിക്കറ്റ് കൈമാറി. നഗരസഭ വൈസ് ചെയർമാൻ ജി. തുളസിധരൻ പിള്ള, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ അവനവഞ്ചേരി രാജു, കൗൺസിലർമാർ, നഗരസഭ ആരോഗ്യ വിഭാഗം പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു