യൂണിവേഴ്സൽ അക്കാഡമിയുടെ എം.ഡിയ്ക്കു ആദരവ് നൽകി

യൂണിവേഴ്സൽ അക്കാഡമിയുടെ എം.ഡിയ്ക്കു ആദരവ് നൽകി

ആറ്റിങ്ങലിലെ ആദ്യ കാല സ്വകാര്യ അക്കാഡമിയായ യൂണിവേഴ്സൽ അക്കാഡമിയുടെ എം.ഡിയും, പ്രിൻസിപ്പാളുമായ ജെ. രാജശേഖരൻ നായരെ ആറ്റിങ്ങൽ പാർവ്വതിപുരം ശ്രീ വിഘ്നേശ്വര എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ടി.ആർ ബാബു ചന്ദ്രൻ, സെക്രട്ടറി ജയകുമാർ, വൈസ് പ്രസിഡൻ്റ് അഡ്വ: ബാലചന്ദ്രൻ എന്നിവർ
സ്നേഹാദരവ് നൽകി.

അറിയിപ്പ്

അറിയിപ്പ്

ആറ്റിങ്ങൽ: നഗരസഭ അമ്പലമുക്ക് പതിമൂന്നാം വാർഡിൽ ഡിജിറ്റൽ സർവ്വേ പൂർത്തിയായതിന്റെ ഭാഗമായി പ്രീ (9) 2 ജാഗ്രത സമിതി മാർച്ച്‌ മാസം 11 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്ര സമീപമുള്ള ശിവശക്തി കല്യാണഹാളിൽ വെച്ച് നടക്കും. അന്നേദിവസം ഡിജിറ്റൽ സർവ്വേ പൂർത്തിയായ വാർഡിലെ ഭൂ ഉടമകൾ നിലവിലെ വസ്തുവിന്റെ കരമടച്ച രസീതും, മൊബൈൽ ഫോണുമായി എത്തണമെന്ന് ഡിജിറ്റൽ സർവ്വേ വിഭാഗം അറിയിച്ചു.

ഇടയ്ക്കോട് പാടശേഖരത്തിൽ വീണ്ടും കൊയ്ത്തുൽസവം

ഇടയ്ക്കോട് പാടശേഖരത്തിൽ വീണ്ടും കൊയ്ത്തുൽസവം

കഴിഞ്ഞ 15 കൊല്ലത്തോളം തരിശായി കിടന്ന ഇടയ്ക്കോട് പാടശേഖരത്തിന്റെ 35 ഏക്കറിൽ വീണ്ടും കൊയ്ത്തുൽത്സവം എത്തി. പാടശേഖര സമിതിയുടെ വയൽ വീണ്ടെടുക്കലിന് ഒരു നാട് മുഴുവൻ പിന്തുണയുമായി എത്തിയതാണ് ഈ വയൽ വിജയത്തിന്റെ ഏറ്റവും വലിയ നേട്ടം. മുഴുവൻ വയലുകളിലും ഉടമകൾ തന്നെ നേരിട്ട് കൃഷിയിറക്കാൻ സന്നദ്ധരായത് ശുഭ സൂചനയായി കാണാനാകും . മുദാക്കൽ കൃഷിഭവന്റെ മാർഗ്ഗ നിർദ്ദേശത്തിൽ പഞ്ചായത്തിൽ നെൽകൃഷി കൂടുതൽ വ്യാപകവും വിജയകരവും ആയി മാറുകയാണ്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിസി ജയശ്രീ അധ്യക്ഷത വഹിച്ച കൊയ്ത്ത് ഉത്സവ ഉദ്ഘാടന യോഗം ചിറയിൻകീഴ് എംഎൽഎ വി ശശി ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി സെക്രട്ടറി താജുദ്ദീൻ സ്വാഗതവും സമിതി പ്രസിഡന്റ് പ്രഭാകരൻ നായർ നന്ദിയും പറഞ്ഞ യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, കൃഷി ഓഫീസർ ലീന, എ. അൻഫാർ, സാബു. വി. ആർ,
(പിരപ്പമൺ കാട് പാടശേഖരം), സരുൺ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്),
ശിവപ്രസാദ്(ബിജെപി), ബി . രാജീവ്‌(സിപിഎം), വിജു കോരാണി(സിപിഐ), മൈത്രി, പേരകം റസിഡൻ്റ്സുകളിൽ നിന്നുള്ള പ്രതിനിഥികൾ എന്നിവർ പങ്കെടുത്തു. തുടർന്ന് യോഗത്തിന് എത്തിയ മുഴുവനാളുകളും അരിവാളുമായി വയലിലേക്കിറങ്ങി. എംഎൽഎയുടെ നേതൃത്വത്തിൽ കൊയ്ത്ത് ആരംഭിച്ചത് ആവേശകരമായ കാഴ്ചയായി .

ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല വനിതാസംഗമം സംഘടിപ്പിച്ചു

ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല വനിതാസംഗമം സംഘടിപ്പിച്ചു

സാർവ്വദേശീയ വനിതാദിനത്തിന്റെ ഭാഗമായി ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല വനിതാസംഗമം സംഘടിപ്പിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്പി സി ജയശ്രീ ഉത്ഘാടനം ചെയ്ത യോഗത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ബി. രമാഭായി അദ്ധ്യക്ഷത വഹിച്ചു. വനിതാവേദി സെക്രട്ടറി രേവതി പി.എസ് സ്വഗതം പറഞ്ഞു.
സിജി., ഡോ. ചന്ദന സുജാത, പ്രസന്നകുമാരി, ഗ്രന്ഥശാല പ്രസിഡന്റ് കെ. അനിൽ കുമാർ, സെക്രട്ടറി എസ്. രാജശേഖരൻ കെ. രവികുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഹൈസ്‌കൂള്‍ പരീക്ഷയില്‍ ഓപ്പണ്‍ബുക്ക് പരീക്ഷിക്കാന്‍ നിര്‍ദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

ഹൈസ്‌കൂള്‍ പരീക്ഷയില്‍ ഓപ്പണ്‍ബുക്ക് പരീക്ഷിക്കാന്‍ നിര്‍ദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഹൈസ്‌കൂള്‍ പരീക്ഷയില്‍ പുസ്തകം നോക്കി ഉത്തരമെഴുതുന്ന രീതി (ഓപ്പണ്‍ ബുക്ക് പരീക്ഷ) പരീക്ഷിക്കാമെന്ന് നിര്‍ദേശം. എട്ടാംക്ലാസില്‍ മിനിമം മാര്‍ക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച മാര്‍ഗരേഖയിലാണ് നിര്‍ദേശം.

കുട്ടിക്ക് ആത്മവിശ്വാസമുള്ള സമയത്തുള്ള പരീക്ഷ (ഓണ്‍ ഡിമാന്‍ഡ് എക്‌സാം), വീട്ടില്‍ വെച്ചെഴുതുന്ന പരീക്ഷ (ടേക്ക് ഹോം എക്‌സാം), ഓണ്‍ലൈന്‍ പരീക്ഷ എന്നീ സാധ്യതകളും പ്രയോജനപ്പെടുത്താം. ഇതിനായി എസ്‌സിഇആര്‍ടി മാര്‍ഗരേഖ പുറത്തിറക്കും. കുട്ടികളെ ക്ലാസ് പരീക്ഷ നടത്തി ടീച്ചര്‍ വിലയിരുത്തണം.

തന്നെക്കുറിച്ചുതന്നെയുള്ള തിരിച്ചറിവ്, ആത്മനിയന്ത്രണം, സാമൂഹികബോധം, ആരോഗ്യകരമായ ബന്ധങ്ങള്‍ക്കുള്ള ശേഷി, ഉത്തരവാദിത്തപൂര്‍ണമായി തീരുമാനമെടുക്കല്‍ എന്നീ അഞ്ചു കഴിവുകള്‍ വിലയിരുത്തും. പഠനപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം അടിസ്ഥാനമാക്കിയാണ് ഈ വിലയിരുത്തല്‍.

അഞ്ചു ശേഷികളില്‍ ഓരോന്നിനും നല്ലത്, തൃപ്തികരം, സഹായം ആവശ്യമുള്ളത് എന്നിങ്ങനെ മൂന്നുതരത്തില്‍ മാര്‍ക്കിടും. പ്രോജക്ട്, സെമിനാര്‍, പഠനപ്രവര്‍ത്തനം, സംഘചര്‍ച്ച, സംവാദം, സ്ഥലസന്ദര്‍ശനം തുടങ്ങി വ്യത്യസ്തമാര്‍ഗങ്ങള്‍ വിലയിരുത്തലിനു പ്രയോജനപ്പെടുത്താം.

നോമ്പുകാർക്ക് ഇഫ്താർ ഒരുക്കി എസ്.വൈ.എസ് ആറ്റിങ്ങൽ സോൺ സാന്ത്വനം വൊളന്റിയർമാർ

നോമ്പുകാർക്ക് ഇഫ്താർ ഒരുക്കി എസ്.വൈ.എസ് ആറ്റിങ്ങൽ സോൺ സാന്ത്വനം വൊളന്റിയർമാർ

വഴിയാത്രക്കാരായ നോമ്പുകാർക്ക് ഇഫ്താർ ഒരുക്കി എസ്.വൈ.എസ് ആറ്റിങ്ങൽ സോൺ സാന്ത്വനം വൊളന്റിയർമാർ. ആറ്റിങ്ങൽ കെ എസ് ആർ ടി സിയുടെ മുൻവശത്ത് സംഘടിപ്പിച്ച ഇഫ്താർ ഖൈമ ആറ്റിങ്ങൽ മുനിസിപ്പൽ വൈസ്
ചെയർമാൻ ജി തുളസീധരൻ പിള്ള ഉദ്ഘാടനം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.ആർ നജാം സംബന്ധിച്ചു.