തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണകടത്ത്

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണകടത്ത്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിമാനത്താവളത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കോടി 22 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്. ചൊവ്വാഴ്ച രാവിലെ റിയാദില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്ന് നാല് ​സ്വർണ ക്യാപ്സ്യൂളുകളാണ് പിടിച്ചെടുത്തത്.

ശരീരത്തിലൊളിപ്പിച്ച നിലയിൽ കണ്ടെത്തിയ 1063.37 ഗ്രാം തൂക്കമുള്ള സ്വർണമാണ് ക്യാപ്സ്യൂളിനുള്ളിൽ കടത്തിയത്. 86.20 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ചെ ദുബായില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്ന് 407.13 ഗ്രാം തൂക്കമുളളതും 35.62 ലക്ഷം രൂപ വില വരുന്നതും നാല് സ്വര്‍ണ്ണ ബാറുകളും പിടിച്ചെടുത്തു. ഇയാള്‍ ധരിച്ചിരുന്ന ജീന്‍സ് പാന്റ്സിൽ രഹസ്യമായി നിര്‍മ്മിച്ച അറയിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. പിടികൂടിയവർക്കെതിരെ കസ്റ്റംസ് കേസെടുത്തു.

പാപനാശം തീരത്തെ ഇരുമ്പുനടപ്പാലം വീണ്ടും അപകടാവസ്ഥയിലായി

പാപനാശം തീരത്തെ ഇരുമ്പുനടപ്പാലം വീണ്ടും അപകടാവസ്ഥയിലായി

വർക്കല: പാപനാശം തീരത്തെ ഇരുമ്പുനടപ്പാലം വീണ്ടും അപകടാവസ്ഥയിലായി. കടൽക്കാറ്റടിച്ച് പാലത്തിന്റെ പലഭാഗങ്ങളിലും തുരുമ്പുപിടിച്ചാണ് ബലക്ഷയമുണ്ടായത്. ആൾക്കാൾ നടക്കുന്ന ഭാഗത്ത് ഇരുമ്പുഷീറ്റ് ദ്രവിച്ച് ദ്വാരങ്ങൾ വീണിട്ടുണ്ട്. തീരത്തെത്തുന്ന സഞ്ചാരികളും ഭക്തരും ഉപയോഗിക്കുന്ന പാലമാണ് അപകടാവസ്ഥയിലായത്.

മുൻപ്‌ പാലത്തിന്റെ ഒരു വശത്തെ കൈവരി ഇളകിമാറി തോട്ടിലേക്കു പതിക്കാവുന്ന സ്ഥിതിയിലായിരുന്നു. കർക്കടകവാവിനു തൊട്ടുമുൻപാണ് പുതിയ കൈവരി സ്ഥാപിച്ച് അപകടാവസ്ഥ ഒഴിവാക്കിയത്. ഏഴുമാസങ്ങൾ കഴിഞ്ഞപ്പോഴാണ് പാലം വീണ്ടും തകർച്ചാഭീഷണിയിലായത്. പാപനാശം തീരത്തുകൂടി ഒഴുകി കടലിൽച്ചേരുന്ന തോടിനു കുറുകേയാണ് പാലം നിർമിച്ചിട്ടുള്ളത്. പാപനാശം തീരത്തേക്കു തോട് പ്രവേശിക്കുന്ന് ഭാഗത്ത് ടൂറിസം വകുപ്പാണ് ഇരുമ്പുപാലം നിർമിച്ചത്.

മലിനമായ തോട്ടിലിറങ്ങാതെ മുറിച്ചുകടക്കുന്നതിനുള്ള ഏകമാർഗമാണ് നടപ്പാലം. സഞ്ചാരികൾ ഉൾപ്പെടെ ദിവസവും നൂറുകണക്കിനുപേരാണ് പാലത്തിലൂടെ യാത്ര ചെയ്യുന്നത്. മുൻപ്‌ തടികൊണ്ടുള്ള പാലമാണുണ്ടായിരുന്നത്. അത് ഇടയ്ക്കിടെ തകരുന്നതിനാൽ നാലുവർഷം മുൻപാണ് ഇരുമ്പുപാലം നിർമിച്ചത്. കടൽക്കാറ്റടിച്ചും മറ്റും പാലത്തിൽ തുരുമ്പുകയറി. പാലത്തിന്റെ ഒരുവശത്ത് ദ്വാരങ്ങൾ വീണനിലയിലാണ്. യാത്രക്കാരുടെ കാൽ ഇതിൽപ്പെട്ട് മുറിവേൽക്കാൻ സാധ്യതയുണ്ട്. ദ്വാരങ്ങൾ വീണ ഭാഗത്തിനു സമീപവും ഷീറ്റ് നേർത്ത അവസ്ഥയിലാണ്.

അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ധാരാളംപേർ പാപനാശത്ത് എത്തുന്നുണ്ട്. പാപനാശത്തുനിന്ന്‌ ഹെലിപ്പാഡ് ഭാഗത്തേക്കുള്ള വഴിയിലേക്ക് നടപ്പാലത്തിലൂടെയാണ് പ്രവേശിക്കേണ്ടത്. അതിനാൽ രാത്രിയിൽ സ്ഥലപരിചയമില്ലാത്തവർ പാലത്തിലൂടെ സഞ്ചരിക്കുന്നുണ്ട്.

ബലിതർപ്പണച്ചടങ്ങുകൾക്ക് എത്തുന്നവർ നീരുറവകളിൽ കുളിക്കാനും ഇതുവഴിയാണ് പോകുന്നത്. അതിനാൽ പാലത്തിലൂടെയുള്ള യാത്ര അപകടകരമാണ്. ദ്വാരം വീണ ഭാഗങ്ങളിൽ സമീപത്തെ റിസോർട്ടുകാർ പൂച്ചെട്ടികൾവെച്ചും ചുവന്ന കൊടികൾ കെട്ടിയും ഈ ഭാഗം മറച്ചിട്ടുണ്ട്. ഉപ്പുകാറ്റടിക്കുന്ന സ്ഥലത്ത് ഇരുമ്പുപാലം അശാസ്ത്രീയമായതിനാലാണ് ഇടയ്ക്കിടെ തകർച്ചയുണ്ടാകുന്നത്. ഉപ്പുകാറ്റിനെ അതിജീവിക്കുന്ന മാർഗമുപയോഗിച്ച് സ്ഥായിയായ പരിഹാരത്തിന് അധികൃതർ ശ്രമിക്കണമെന്നാണ് വിനോദസഞ്ചാര മേഖലയിലുള്ളവരുടെ ആവശ്യം

കൊടും ചൂട് തുടരും, താപനില മൂന്ന് ഡിഗ്രി വരെ ഉയര്‍ന്നേക്കും; യെല്ലോ അലര്‍ട്ട്

കൊടും ചൂട് തുടരും, താപനില മൂന്ന് ഡിഗ്രി വരെ ഉയര്‍ന്നേക്കും; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ടു ഡിഗ്രി മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മലയോര മേഖലകളിലൊഴികെ നാളെ വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്തെ 11 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയായേക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരും. ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ട്. പാലക്കാടാണ് ഇന്നലെ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 38.3 ഡിഗ്രി സെല്‍ഷ്യസ്. ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴ പെയ്‌തേക്കും. ഇതിനൊപ്പം തന്നെ അള്‍ട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കണമെന്നും അറിയിപ്പുണ്ട്.

ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി( Fifty Fifty FF 131) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിറ്റ FG 796564 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ എറണാകുളത്ത് വിറ്റ FM 105182 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.8,000/-

FA 796564

FB 796564

FC 796564

FD 796564

FE 796564

FF 796564

FH 796564

FJ 796564

FK 796564

FL 796564

FM 796564

3rd Prize Rs.5,000/-

0380 0655 0703 1075 1168 1260 1279 1463 1802 2289 2582 3685 5203 5258 5349 5431 5827 6100 6240 6712 6756 7375 9459

4th Prize Rs.2,000/-

0729 1322 2134 2762 2816 4151 6007 6008 6590 7598 8168 8523

5th Prize Rs.1,000/-

0466 1092 1358 1453 2108 2291 2747 2770 3117 3431 3545 4289 5141 5299 5797 5925 6438 6638 6942 7114 8290 8628 8759 9933

6th Prize Rs.500/-

0049 0050 0241 0382 0394 0698 0812 0816 0964 1044 1063 1300 1331 1349 2119 2177 2275 2348 2511 2547 2755 2771 2839 2845 3021 3095 3171 3290 3439 3448 3621 3797 3936 4135 4361 4529 4609 4652 4720 4738 4763 4860 4935 4946 5012 5022 5170 5206 5271 5330 5556 5638 5667 5684 5855 5871 5944 6130 6139 6181 6249 6335 6405 6459 6517 6642 6672 6799 6931 6978 7302 7409 7579 7650 7668 8039 8070 8120 8126 8155 8210 8409 8479 8513 8831 9010 9224 9299 9426 9536 9553 9759 9803 9836 9854 9917

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

‘രഞ്ജിയില്‍ കേരളത്തിന്റേത് കിരീട സമാന നേട്ടം’; നാലരക്കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് കെസിഎ

‘രഞ്ജിയില്‍ കേരളത്തിന്റേത് കിരീട സമാന നേട്ടം’; നാലരക്കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് കെസിഎ

തിരുവനന്തപുരം: രഞ്ജി ട്രോഫി മത്സരത്തില്‍ റണ്ണറപ്പായ കേരള ടീമിന് നാലര കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് കെസിഎ. ചരിത്രത്തിലാദ്യമായി ഫൈനലില്‍ എത്തിയ ടീമിനെ ആദരിക്കുന്നതിനായി തിരുവനന്തപുരം ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് കെസിഎ പാരിതോഷികം പ്രഖ്യാപിച്ചത്. തുക എല്ലാ ടീം അംഗങ്ങള്‍ക്കും മാനേജ്‌മെന്റിനുമായി നല്‍കുമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജും സെക്രട്ടറി വിനോദ് എസ് കുമാറും അറിയിച്ചു.

കേരളത്തിന്റേത് കിരീട സമാന നേട്ടമെന്ന് മുഖ്യമന്ത്രി

രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഫൈനലില്‍ എത്തിയ കേരളം കൈവരിച്ചത് ജയ സമാന നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ടീമിനെ ആദരിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കരുത്തരായ വിദര്‍ഭയെ ആദ്യ ഇന്നിങ്‌സില്‍ മറികടക്കുമെന്ന പ്രതീതിയായിരുന്നു ഒരുഘട്ടത്തില്‍ നിലനിന്നിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിചയസമ്പന്നതയും യുവത്വവും കലര്‍ന്ന ടീമിന്റെ മികവാര്‍ന്ന പ്രകടനത്തിന്റെ ഫലമാണ് കേരളം കൈവരിച്ച ഈ നേട്ടം.ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച സച്ചിന്‍ ബേബി, മുഹമ്മദ് അസറുദ്ദീന്‍ സല്‍മാന്‍ നിസാര്‍, ജലജ് സക്‌സേന, ആദിത്യ സര്‍വതെ, എം.ഡി നിതീഷ് തുടങ്ങിയ താരങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

സക്‌സേനയെയും സര്‍വതെയെയും മറുനാടന്‍ താരങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടെന്നും അത് ശരിയല്ലെന്നും അവര്‍ കേരള സമൂഹത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും കെസിഎയുടെ ഇടപെടലിലൂടെ വലിയ മുന്നേറ്റമാണ് കായിക മേഖലയില്‍ കേരളത്തിനുണ്ടായിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ചെയ്യുവാന്‍ കെസിഎയ്ക്ക് സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ കേരള ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി റണ്ണര്‍ അപ്പ് ട്രോഫി മുഖ്യമന്ത്രിക്ക് കൈമാറി.

കേരളത്തിന് എന്നും അഭിമാനിക്കാവുന്ന മികച്ച വിജയം കൈവരിച്ച ടീമിലെ ഓരോ അംഗങ്ങളും ഭാവി തലമുറയ്ക്ക് മാതൃകയായി മാറണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ലഹരിക്ക് എതിരെ ഉള്ള പോരാട്ടത്തില്‍ കായിക മേഖലയ്ക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ക്രിക്കറ്റ് താരങ്ങള്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ ഉണ്ടാകണമെന്നും അഭിപ്രായപ്പെട്ടു. കായിക മന്ത്രി അബ്ദു റഹ്മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍, പി രാജീവ്, എം ബി രാജേഷ്, എംഎല്‍എമാര്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കുന്നിൽ പനയുടെ മൂട് ശ്രീ ഭദ്രാ ഭഗവതി മാടൻ ക്ഷേത്രത്തിലെ പൂയം തിരുനാൾ കൊടിയേറ്റ് മഹോത്സവം നാളെ മുതൽ

കുന്നിൽ പനയുടെ മൂട് ശ്രീ ഭദ്രാ ഭഗവതി മാടൻ ക്ഷേത്രത്തിലെ പൂയം തിരുനാൾ കൊടിയേറ്റ് മഹോത്സവം നാളെ മുതൽ

ചിറയിൻകീഴ്: കുന്നിൽ പനയുടെ മൂട് ശ്രീ ഭദ്രാ ഭഗവതി മാടൻ ക്ഷേത്രത്തിലെ പൂയം തിരുനാൾ കൊടിയേറ്റ് മഹോത്സവം മാർച്ച്‌ 6 മുതൽ 10 വരെ നടത്തുന്നു.

ഈ വർഷം അമ്മയുടെ ആദ്യത്തെ കൊടിയേറ്റ് ഉത്സവം കൂടി ആണ്. 5 ദിവസം നീണ്ടു നിൽക്കുന്ന തിരുത്സവത്തിൽ ക്ഷേത്ര ചടങ്ങുകൾക്ക് പ്രാധാന്യം നൽക്കി കൊണ്ട് ഈ വർഷത്തെ ഉത്സവം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

മൂന്നാം ഉത്സവദിവസം വൈകിട്ട് താലം എഴുന്നള്ളിപ്പ്, നാലാം ഉത്സവ ദിവസം വൈകിട്ട് ഉടവാൾ എഴുന്നള്ളത്, അഞ്ചാം ദിവസം രാവിലെ 8:30നു സമൂഹപൊങ്കാല, വൈകിട്ട് 4മണിക്ക് പറഎഴുന്നള്ളിപ്പ്, എല്ലാ ദിവസവും സ്റ്റേജ് പ്രോഗ്രാമും ഉണ്ടായിരിക്കുന്നതാണ്.