വസ്തു വില്പനയ്ക്ക്

വസ്തു വില്പനയ്ക്ക്

പ്ലോട്ട് വിൽപ്പനയ്ക്ക്

കൊല്ലമ്പുഴയ്ക്കടുത്ത് ആറ്റിങ്ങൽ ബൈപ്പാസിൽ 15 സെൻ്റ്, 24 സെൻ്റ്, 48 സെൻ്റ് എന്നിങ്ങനെയായി പ്ലോട്ടുകൾ വില്പനയ്ക്ക്.
Contact number: 8848681818

കെ.എസ്.ടി എ എൽ.എസ്.എസ്/ യു.എസ്.എസ് മാതൃകാ മോഡൽ പരീക്ഷ:

കെ.എസ്.ടി എ എൽ.എസ്.എസ്/ യു.എസ്.എസ് മാതൃകാ മോഡൽ പരീക്ഷ:

കെ.എസ്.ടി.എ ആറ്റിങ്ങൽ സബ്ജില്ല എൽ.എസ്.എസ്/യു.എസ്.എസ് മാതൃകാ മോഡൽ പരീക്ഷ ആറ്റിങ്ങൽ ഡയറ്റിൽ നടന്നു. ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ എസ് കുമാരി ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ് റ്റി.പി രഞ്ജുഷ അധ്യക്ഷത വഹിച്ചു.

ആറ്റിങ്ങൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി സജി, ബി.പി.ഒ എസ് വിനു കുമാർ, കെ.എസ്.ടി.എ മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി എസ് സതീഷ് കുമാർ, മുൻ ട്രഷറർ ബിഎസ് ഹരിലാൽ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എം ബാബു, എച്ച് അരുൺ, ജില്ലാ കമ്മിറ്റി അംഗം എം മഹേഷ്, സബ് ജില്ല സെക്രട്ടറി എസ് നിഹാസ് എന്നിവർ പങ്കെടുത്തു.

പി.പി.എൽ ക്രിക്കറ്റ് ഫൈനൽ ഇന്ന്

പി.പി.എൽ ക്രിക്കറ്റ് ഫൈനൽ ഇന്ന്

പെരുമാതുറ : പെരുമാതുറ പ്രീമിയർ ലീഗ് ക്രിക്കറ്റ് (പി.പി.എൽ) സീസൺ രണ്ട് ഫൈനൽ ഇന്ന് നടക്കും. ഇന്ന് വൈകിട്ട് 3.30 ന് പെരുമാതുറ മാടൻവിള വെൽഫെയർ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശ പോരാട്ടത്തിൽ രിള നയിക്കുന്ന റെഡ് റാപ്റ്റേഴ്സ് സുൽഫി നയിക്കുന്ന പൊഴിക്കര ബോയ്സ് നെ നേരിടും. നോ നെയിം 11, റോയൽസ്, എം.സി.സി, പുതുക്കുറിച്ചി പാന്തേഴ്സ് എന്നിവയായിരുന്നു മറ്റു ടീമുകൾ.

പി.പി.എൽ സീസൺ 2 വിജയികൾക്ക് 15000/- രൂപ പ്രൈസ് മണിയും ട്രോഫിയും ലഭിക്കും. സിഐ.ടി.യു നോർത്ത് പെരുമാതുറ യൂണിറ്റ് ആണ് ജേതാക്കൾക്കുള്ള ട്രോഫി സ്പോൺസർ ചെയ്യുന്നത്. മർവാൻ മുഹമ്മദ് റണ്ണേഴ്സ് അപ്പ് ട്രോഫി സ്പോൺസർ ചെയ്യും. രണ്ടാം സ്ഥാനക്കാർക്ക് 10000/- രൂപ സമ്മാനവും ട്രോഫിയും ലഭിക്കും. ഫൈനലിൽ മാൻ ഓഫ് ദ മാച്ച് അവാർഡിന് പുറമേ മോസ്റ്റ് വാല്യൂവബ്ൾ പ്ലേയർ, എമർജിംഗ് പ്ലേയർ, സൂപ്പർ സിക്സ്, മികച്ച ബാറ്റ്സ്മാൻ, മികച്ച ബൗളർ, മികച്ച വിക്കറ്റ് കീപ്പർ, ബെസ്റ്റ് ക്യാച്ച്, മികച്ച വെറ്ററൻ താരം എന്നീ അവാർഡുകളും നൽകും.

അവാർഡ് വിതരണ ചടങ്ങിൽ കഠിനംകുളം സി.ഐ സാജൻ ബി.എസ്, അഴൂർ ഗ്രാമപഞ്ചായത്തംഗം നെസിയ സുധീർ എന്നിവർ മുഖ്യാതിഥികളാവും. പെരുമാതുറ മുസ്‌ലിം ജമാഅത്ത് ട്രഷറർ ഖലീലുൽ റഹ്‌മാൻ, വലിയപള്ളി കമ്മിറ്റി സെക്രട്ടറി ഷാക്കിർ സലിം, പെരുമാതുറ കൂട്ടായ്മ പ്രസിഡന്റ് എ.എം.ഇക്ബാൽ, നസീർ മാടൻവിള, ഷിബു ബഷീർ, ഷഹീർ സലിം, എ.ആർ.നജീബ് മറ്റ് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും

തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു; സഹപാഠി അറസ്റ്റില്‍

തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു; സഹപാഠി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. നഗരൂർ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയാണ് സഹപാഠിയുടെ കുത്തേറ്റ് മരിച്ചത്. മൂന്നാം വർഷ വിദ്യാർത്ഥി വലിന്‍റിന്‍ ആണ് കൊല്ലപ്പെട്ടത്. മിസോറാം സ്വദേശിയാണ് കൊല്ലപ്പെട്ട വാലിന്‍റിന്‍. മദ്യപാനത്തിനിടയിലെ തർക്കമാണ് ആക്രമണത്തിലേക്ക് കലാശിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ മിസോറാം സ്വദേശിയായ ലാൽസങിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലത്ത് കെട്ടുകാളയ്ക്ക് തീപിടിച്ചു

കൊല്ലത്ത് കെട്ടുകാളയ്ക്ക് തീപിടിച്ചു

കൊല്ലം: കൊച്ചു മരത്തടി ഉത്സവത്തിന് കായലില്‍ കൂടി കൊണ്ടുവന്ന കെട്ടുകാളയ്ക്ക് തീപിടിച്ചു. 110 കെ.വി. ലൈനില്‍ തട്ടിയാണ് കത്തിയത്. കാവനാട് വട്ടക്കായലില്‍ വച്ചാണ് സംഭവം. കെട്ടുത്സവത്തിനായി ക്ഷേത്രത്തില്‍ എത്തിച്ച കെട്ടുകാളയെ കായലിലൂടെ ചങ്ങാടത്തില്‍ കൊണ്ടുവരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ക്ഷേത്രത്തിലെ വടക്കേക്കരയുടെ കാളയെ ഓച്ചിറയില്‍ നിന്നാണ് എത്തിച്ചത്. അപകടത്തില്‍ കാളയുടെ ഉടല്‍ ഭാഗം പൂര്‍ണമായും കത്തിപ്പോയി.

നാട്ടുകാര്‍ ഏറെ പ്രയാസപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

ആശാ വര്‍ക്കര്‍മാരുടെ സമരം; രണ്ടാഴ്ച പിന്നിടുന്നു

ആശാ വര്‍ക്കര്‍മാരുടെ സമരം; രണ്ടാഴ്ച പിന്നിടുന്നു

തിരുവനന്തപുരം: നിത്യവൃത്തിക്കു പോലും നിവൃത്തിയില്ലാതെ ഗതികെട്ട് സമരമുഖത്തെത്തിയിരിക്കുന്ന ആശാ വര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന.

ചുട്ടുപൊള്ളുന്ന വേനലെന്നോ കോരിച്ചൊരിയുന്ന മഴയെന്നോ ഭേദമില്ലാതെ കര്‍മനിരതരായവര്‍ ഇന്ന് ആനുകുല്യങ്ങള്‍ക്കു വേണ്ടി സര്‍ക്കാരിന്റെ മുമ്പില്‍ സമരം ചെയ്യേണ്ട ഗതികേടിലാണ്. പുറത്തിറങ്ങാന്‍ എല്ലാവരും ഭയന്നിരുന്ന മഹാമാരിക്കാലത്തും ഉരുള്‍പൊട്ടലിന്റെയും പ്രളയത്തിന്റെയും ദുരന്തനാളുകളിലും സഹജീവികള്‍ക്കായി സദാ രംഗത്തുണ്ടായ സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ ഓണറേറിയം വര്‍ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരം രണ്ടാഴ്ച പിന്നിടുകയാണ്.

പിഎസ് സി ചെയര്‍മാന്റെ ശമ്പളം 2.26 ലക്ഷത്തില്‍ നിന്ന് 3.5 ലക്ഷമായി ഉയര്‍ത്തുന്നതിന് സാമ്പത്തിക ഞെരുക്കം സര്‍ക്കാരിന് തടസ്സമല്ല. അതേസമയം ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം പ്രതിമാസം 7000 രൂപ നല്‍കുന്നത് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് സാമ്പത്തികം തടസ്സമാണ്. ഇതു വഞ്ചനയാണ്. ആശാ വര്‍ക്കര്‍മാരെ കത്തിയെരിയുന്ന പൊരിവെയിലില്‍ നടത്തുന്ന സമരം എത്രയും വേഗം അവസാനിപ്പിക്കുന്നതിന് അവരുടെ ഓണറേറിയം വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അവരുടെ സഹനസമരത്തിന് എല്ലാവിധ ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നതായും എം ഐ ഇര്‍ഷാന പറഞ്ഞു.