by Midhun HP News | Feb 19, 2025 | Latest News, ജില്ലാ വാർത്ത
കേന്ദ്ര അവഗണനയ്ക്കെതിരെയുള്ള രാജ്ഭവൻ മാർച്ചിന്റെ ഭാഗമായി സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി നടത്തുന്ന കാൽനട പ്രചരണ ജാഥയ്ക്ക് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ജംഗ്ഷനിലെ സ്വീകരണയോഗം വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള സ്വീകരണ കമ്മിറ്റി രൂപീകരണ യോഗം ആറ്റിങ്ങൽ ഏര്യാകമ്മിറ്റി അംഗം ആർ രാജു ഉദ്ഘാടനം ചെയ്തു. ലോക്കൽകമ്മിറ്റി അംഗം സി.ജെ രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു. വെസ്റ്റ് ലോക്കൽകമ്മിറ്റി സെക്രട്ടറി അഡ്വ എൻ മോഹനൻ നായർ, ഏര്യാകമ്മിറ്റി അംഗം സി ദേവരാജൻ, ലോക്കൽകമ്മിറ്റി അംഗങ്ങളായ എസ് സതീഷ് കുമാർ, പി സന്തോഷ്, എസ് സുഖിൽ, വി.എസ് അജി, വാർഡ് കൗൺസിലർ എസ് ഷീജ എന്നിവർ സംസാരിച്ചു.
by Midhun HP News | Feb 19, 2025 | Latest News, ജില്ലാ വാർത്ത
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 13 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാല ദിവസമായ മാര്‍ച്ച് 13ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അനുകുമാരി അറിയിച്ചു.
പൊങ്കാല ഉത്സവം മാര്‍ച്ച് 5 മുതല്‍ 14 വരെയാണ്.മാർച്ച് 13നാണ് പൊങ്കാല. അന്നേദിവസം, തിരുവനന്തപുരം നഗരപരിധിയില്‍ ബാങ്കുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചു.
by Midhun HP News | Feb 18, 2025 | Latest News, ജില്ലാ വാർത്ത
ആള് മാറി തട്ടി കൊണ്ടു പോയി ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. ആലംകോട് മണ്ണൂർഭാഗം ദേവി ക്ഷേത്രത്തിനു സമീപം വിളയിൽ വീട്ടിൽ നന്ദു(20) എന്നു വിളിക്കുന്ന അഭിജിത്തിനെയാണ് ഇക്കഴിഞ്ഞ 16-ാം തീയതി വൈകുന്നേരം 04.00 മണിക്ക് വീടിന് സമീപത്തു നിന്നും ആള് മാറി തട്ടി കൊണ്ടു പോയി മുടപുരത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ഇരുമ്പ് പൈപ്പ് മുതലായ മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചത്.
കേസിലെ പ്രതികളായ അഴൂർ പെരുങ്കുഴി മുട്ടപ്പലം ചിറ്റാരികോണം പുതുവൽവിള വീട്ടിൽ ബേബി രാജ് (22), അഴൂർ പെരുങ്കുഴി മുട്ടപ്പലം ചിറ്റാരികോണം പുതുവൽവിള വീട്ടിൽ അരുൺ രാജ് (25), അഴൂർ പെരുങ്കുഴി മുട്ടപ്പലം ചിറ്റാരികോണം ഗോകുലം വീട്ടിൽ വിശാഖ് (22) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളിൽ ഒരാളുടെ കാമുകിയെ ശല്യപ്പെടുത്തുന്നത് അഭിജിത്താണ് എന്ന് തെറ്റദ്ധരിച്ചാണ് പ്രതികൾ ആക്രമണം നടത്തിയത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ ആറ്റിങ്ങൽഡി വൈ എസ് പി മഞ്ജുലാലിൻ്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ് എച്ച് ഒ ഗോപകുമാർ. ജി, എസ് ഐമാരായ ജിഷ്ണു എം.എസ്, ബിജു എ ഹക്ക്,
എ എസ് ഐ രാധാകൃഷ്ണൻ, ഉണ്ണിരാജ്, എസ് സി പി ഒമാരായ അനിൽകുമാർ, ശരത് കുമാർ, പ്രശാന്തകുമാരൻ നായർ, നിധിൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
by Midhun HP News | Feb 18, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഇന്നും നാളെയും (ചൊവ്വാഴ്ചയും ബുധനാഴ്ചയും) കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ജാഗ്രതാനിര്‍ദേശങ്ങള്‍:
പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ സഹായിക്കുക.
പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യില്‍ വെള്ളം കരുതുക.
നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
മച്ചാട് തട്ടകദേശങ്ങള്‍ മാമാങ്കത്തിന്റെ ആവേശത്തില്‍; പൊയ്ക്കുതിരകളുമായി ദേവി സന്നിധിയിലേക്ക് ഒഴുകിയെത്തി ദേശക്കാര്‍- വിഡിയോ
ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക.
കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.
അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
by Midhun HP News | Feb 18, 2025 | Latest News, ജില്ലാ വാർത്ത
എസ് എഫ് ഐ സംസ്ഥാന സമ്മേളനത്തിന് ഇന്നു തുടക്കമാകും. സീതാറാം യച്ചൂരി, കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ പേരിൽ സജ്ജീകരിച്ച സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നു വൈകിട്ട് ആറിനു സംഘാടക സമിതി ചെയർമാൻ എം.വിജയകുമാർ പതാക ഉയർത്തും. വിദ്യാർഥി റാലിക്കു ശേഷം നാളെ 11നു പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ അധ്യക്ഷയാകും.
ഇടുക്കി എൻജിനീയറിങ് കോളജിൽ കൊല്ലപ്പെട്ട ധീരജിന്റെ പേരിൽ സജ്ജീകരിച്ച എകെജി ഹാളിൽ പ്രതിനിധി സമ്മേളനം ഇന്ത്യയിലെ ക്യൂബൻ സ്ഥാനപതി ജുവാൻ കാർലോസ് മാർസൻ അഗ്യുലേര ഉദ്ഘാടനം ചെയ്യും. ക്യൂബൻ മിഷൻ ഉപമേധാവി ആബെൽ അബല്ലെ ഡെസ്പൈ മുഖ്യാതിഥിയാകും. 503 പ്രതിനിധികളും 71 സംസ്ഥാന സമിതിയംഗങ്ങളും പങ്കെടുക്കും.
by Midhun HP News | Feb 18, 2025 | Latest News, ജില്ലാ വാർത്ത
ജനറൽ ആശുപത്രിയിൽ ഒപി ടിക്കറ്റ് കൗണ്ടറിൽ സോഫ്റ്റ്‌വെയർ തകരാർ രോഗികൾ വലയുന്നു. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതും ദിവസേന നൂറുകണക്കിന് പേർ എത്തുന്ന ആശുപത്രിയുടെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നു. പുതിയ മാസ്റ്റർ പ്ലാൻ പ്രകാരമുള്ള പദ്ധതികൾ പൂർത്തിയാകുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ആശുപത്രിയിൽ ക്യൂ നിന്ന് കൗണ്ടറിന് മുന്നിൽ എത്തി പേര് വിവരങ്ങൾ കൈമാറണം. ഇത് കംപ്യൂട്ടറിൽ രേഖപ്പെടുത്തിയാണ് ടിക്കറ്റ് നൽകുന്നത്. കംപ്യൂട്ടറിൽ വിവരം രേഖപ്പെടുത്തുമ്പോൾ സോഫ്റ്റ്‌വെയർ പ്രവർത്തനമില്ലാതെ വരുന്നതാണ് പ്രശ്നം. ഇതിനൊപ്പം വളരെ പഴയ കംപ്യൂട്ടറുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇവയിൽ പലതിലും സോഫ്റ്റ് വെയർ ക്യത്യമായി പ്രവർത്തിക്കാത്ത സ്ഥിതിയുമുണ്ട്.
Recent Comments