ഫിഷറീസ് വകുപ്പ് മന്ത്രി മുതലപ്പൊഴി സന്ദർശിച്ചു.

ഫിഷറീസ് വകുപ്പ് മന്ത്രി മുതലപ്പൊഴി സന്ദർശിച്ചു.

മുതലപ്പൊഴി അപകട മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു ടെക്നിക്കൽ ടീം ( CWPRS ) ജൂലൈ മാസത്തിൽ പ്രദേശം വീണ്ടും സന്ദർശിക്കുമെന്നും, സാങ്കേതിക സമിതിയുടെ സന്ദർശനവേളയിൽ, മത്സ്യത്തൊഴിലാളികളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കൂടി നേരിട്ട് കേൾക്കുമെന്നും അതിനുശേഷം തുടർനടപടികൾക്കായി വീണ്ടും യോഗം ചേരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

സുരക്ഷിതമായ മത്സ്യബന്ധനം ഉറപ്പാക്കാനുള്ള എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കും. ദിശാ ലൈറ്റ് മുന്നിലേക്ക് സ്ഥാപിക്കണമെന്ന ആവശ്യത്തിൽ അനുകൂല നടപടിയുണ്ടാകും.
നിലവിൽ മണൽ അടിഞ്ഞുകൂടുന്നത് വലിയ പ്രശ്നമായി നിലനിൽക്കുന്നതിനാൽ ഡ്രെഡ്ജിംഗ് ആവശ്യമുണ്ട്. നിലവിൽ ലഭ്യമായ ഡ്രെഡ്ജറുകൾക്ക് പരിമിതികളുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികളുടെ നിർദ്ദേശം കൂടി പരിഗണിച്ച്, അദാനിയുടെ പക്കലുള്ള കൂടുതൽ ശേഷിയുള്ള ഡ്രെഡ്ജർ ഉപയോഗിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു. ഇതിന്റെ സാങ്കേതികവും സാമ്പത്തികവുമായ വശങ്ങൾ പരിശോധിച്ച ശേഷം അനുകൂല തീരുമാനമെടുക്കും. പുലിമുട്ടിൽ നിന്നും തകർന്ന് അഴിമുഖത്ത് വീണുകിടക്കുന്ന കല്ലുകൾ അടിയന്തിരമായി നീക്കം ചെയ്യാൻ ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സന്ദർശനത്തിൽ ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസ്,ഫിഷറീ ഉദ്യോഗസ്ഥരായ സ്മിത. ആർ. നായർ (അഡീഷണൽ ഡയറക്ടർ ഓഫ് ഫിഷറീസ് ) സതീഷ് കുമാർ. എ. പി (ഫിഷറീസ് ജോയിന്റ് ഡയറക്ടർ ) അമ്പിളി. ആർ. (ഫിഷറിസ് ജോയിന്റ് ഡയറക്ടർ ) മുജീബ്. (ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ) ഷീജ മേരി. എ. പി. (ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ) രാജേഷ്. എസ്. നിബിൻ. (ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ )ഡോക്ടർ. വിഷ്ണു രാജ് (അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ) ഹാർബർ വകുപ്പ് ഉദ്യോഗസ്ഥരായ കെ പി വൈ ഗായ ( ചീഫ് എൻജിനീയർ ) ബി എസ് മായ ( സൗത്ത് സോൺ സൂപ്രണ്ടിംഗ് എൻജിനീയർ ) വിപിൻ വി ( എക്സിക്യൂട്ടീവ് എഞ്ചിനീയർ ) രാകേഷ് ( അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ) ഹരികുമാർ ( അസിസ്റ്റൻറ് എൻജിനീയർ ) തുടങ്ങിയവർ അനുഗമിച്ചു.

ജോളി പത്രോസ് ( പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ) ഗീത സുരേഷ്
( ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ) ജസീം മഹാണി ( ജില്ലാ പഞ്ചായത്ത് അംഗം ) ജോസ് നിക്കോളാസ് (കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്) സിന്ദു ( ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ) സിൻസി റൂബി ( അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ) മത്സ്യത്തൊഴിലാളി പ്രതിനിധികളായ, വല്ലേരിയൻ ഐസക് വർഗീസ് താഴംമ്പള്ളി, ബിനു പീറ്റർ, നാസ് ഖാൻ, സജീബ് പുതുക്കുറിച്ചി, ഷഹിൻ ഷാ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

ആലംകോട് ഗവ : വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ആലംകോട് ഗവ : വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ആറ്റിങ്ങൽ: ആലംകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി എച്ച് എസ് ഇ വിഭാഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. 2025 KAS Topper ആയ ദേവനാരായണൻ എ എസ് ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡൻ്റ് ദാഹിറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നിസാറുദ്ദീൻ, മേവർക്കൽ നാസർ, സബീർഖാൻ, പ്രിൻസിപ്പാൾ നിഷ, സീനിയർ അധ്യാപകർ രാജേഷ്, ഷിബു തുടങ്ങിയവർ സംസാരിച്ചു.

ഓണക്കാല പുഷ്പകൃഷിക്കായി ബ്ലോക്ക്‌ തല തൈ വിതരണോദ്ഘാടനം നടന്നു

ഓണക്കാല പുഷ്പകൃഷിക്കായി ബ്ലോക്ക്‌ തല തൈ വിതരണോദ്ഘാടനം നടന്നു

വർക്കല: വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌ പൂവനി പുഷ്പകൃഷി വികസന പദ്ധതി 2026-27 ൽ ഉൾപ്പെടുത്തി ഓണക്കാല പുഷ്പകൃഷിക്കായി ബ്ലോക്ക്തല തൈവിതരണ ഉദ്ഘാടനം മണമ്പൂർ ഗ്രാമപഞ്ചായത്തിൽ വെച്ച് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്തോഷ്‌കുമാർ.എസ് നിർവഹിച്ചു. വനിതാ കാർഷിക കൂട്ടായ്മ അംഗങ്ങൾ പുഷ്പകൃഷിക്കുവേണ്ടി തൈകൾ ഏറ്റുവാങ്ങി.

മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോൾ. ജി. അധ്യക്ഷത വഹിക്കുകയും വർക്കല കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി. നസീമ ബീവി എം. സ്വാഗതം അർപ്പിക്കുകയും ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ സെൻസി വി, വർക്കല ബ്ലോക്ക് വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സനിൽകുമാർ എസ്, ബ്ലോക്ക് മെമ്പർ ശാലിനി ജി എസ്, മറ്റ് മണമ്പൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു. മണമ്പൂർ കൃഷിഓഫീസർ അപർണ വി എം കൃതജ്ഞത അർപ്പിച്ചു സംസാരിച്ചു.

മേജര്‍ രവിക്കെതിരെ അന്വേഷണം വേണം; ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി പിണറായി വിജയന്‍

മേജര്‍ രവിക്കെതിരെ അന്വേഷണം വേണം; ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി പിണറായി വിജയന്‍

തിരുവനന്തപുരം: പ്രശസ്ത നടന്‍ ഇന്നസെന്റിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് മേജര്‍ രവി നടത്തിയ വസ്തുതാ വിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശവും തുടര്‍ന്ന് നടന്ന നവ മാധ്യമ പ്രചാരണവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും സംസ്ഥാന പോലീസ് ചീഫിനും പരാതി നല്‍കി. അന്നത്തെ മുഖ്യമന്ത്രി 56 കാറുകളുടെയും 560 പൊലീസുകാരുടെയും 10 ഫയര്‍ എഞ്ചിനുകളുടെയും അകമ്പടിയോടെയാണ് ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത് എന്നായിരുന്നു മേജര്‍ രവിയുടെ പരാമര്‍ശം.

ഇതേ തുടര്‍ന്ന് നിരവധി നവമാധ്യമ ഹാന്‍ഡിലുകള്‍ കൃത്രിമമായി ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചു. സംഭവ ദിവസത്തെ യഥാര്‍ത്ഥ ദൃശ്യങ്ങളുടെയും കൃത്രിമമായി നിര്‍മ്മിച്ച് പ്രചരിപ്പിച്ച പോസ്റ്റുകളുടെ ലിങ്കുകളും പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്. കുറ്റകരവും അപകീര്‍ത്തികരവുമായ നവമാധ്യമ പ്രചാരണത്തിനും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ശാസ്ത്രീയമായി അന്വേഷിച്ച് കുറ്റവാളികള്‍കെതിരെ ശിക്ഷാ നടപടി ഉറപ്പാക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി

ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയായി കോണ്‍ഗ്രസ് നേതാവ് ചന്ദ്രന്‍ തില്ലങ്കേരിയെ നിയമിക്കാന്‍ തീരുമാനം. കെപിസിസി സെക്രട്ടറിയാണ് ചന്ദ്രന്‍ തില്ലങ്കേരി. ബെന്നി തോമസ് രാജിവെച്ച ഒഴിവിലാണ് പുതിയ നിയമനം. ബന്ധുനിയമന വിവാദത്തെത്തുടര്‍ന്നാണ് ബെന്നി തോമസ് രാജിവെച്ചത്.

ചന്ദ്രന്‍ തില്ലങ്കേരിയുടെ നിയമനത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകാരം നല്‍കി. നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ മട്ടന്നൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ചന്ദ്രന്‍ തില്ലങ്കേരി. ഇടതു ശക്തികേന്ദ്രമായ മട്ടന്നൂരില്‍ ഇത്തവണ സിപിഎം സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം പതിനാലായിരമാക്കി കുറയ്ക്കാന്‍ ചന്ദ്രന്‍ തില്ലങ്കേരിക്ക് കഴിഞ്ഞിരുന്നു.

നേരത്തെ സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവ് ബെന്നി തോമസിനെ സ്‌പെഷല്‍ പിഎസ് ആയി നിയമിച്ചത് വലിയ വിവാദമായി മാറിയിരുന്നു. തുടര്‍ന്നാണ് ബെന്നി തോമസ് രാജിവെച്ചൊഴിഞ്ഞത്. ബെന്നി തോമസിന്റെ നിയമനത്തില്‍ യാതൊരുവിധ നിയമ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നും രാജി അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണെന്നും മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു.

കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ; ഈ വർഷം തന്നെ നടപ്പാക്കുമെന്ന് മന്ത്രി റോജി എം ജോൺ

കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ; ഈ വർഷം തന്നെ നടപ്പാക്കുമെന്ന് മന്ത്രി റോജി എം ജോൺ

തിരുവനന്തപുരം : സംസ്ഥാനത്തെ കോളജുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥിനികൾക്കും പ്രതിമാസം 1000 രൂപ വീതം ധനസഹായം നൽകുമെന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഈ അധ്യയന വർഷം തന്നെ നടപ്പാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ ബിടെക് പരീക്ഷാ ഫലം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പ്രഖ്യാപിച്ച അഞ്ച് പ്രധാന ഗ്യാരന്റികളിൽ ഒന്നായ ഈ പദ്ധതി വരാനിരിക്കുന്ന സംസ്ഥാന ബജറ്റിന്റെ ഭാഗമായി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ഇതിനായുള്ള പ്രാഥമിക നടപടികൾ ഇതിനകം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സർവകലാശാലകളുടെ ദൈനംദിന കാര്യങ്ങളിൽ ഗവർണർ നടത്തുന്ന ഇടപെടലുകളിൽ സർക്കാർ നിശബ്ദത പാലിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് മന്ത്രി ശക്തമായ മറുപടി നൽകി. സർവകലാശാലകളിലെ ഇത്തരം അനാവശ്യ ഇടപെടലുകൾക്ക് തുടക്കമിട്ടത് മുൻപത്തെ എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിലെ സർവകലാശാലകളുടെ ചരിത്രത്തിൽ അതുവരെ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് കഴിഞ്ഞ ഭരണകാലത്ത് നടന്നത്. സർക്കാരിനോട് ആലോചിക്കാതെ വൈസ് ചാൻസലർമാരെയും സെനറ്റ്, സിൻഡിക്കേറ്റ് അംഗങ്ങളെയും നിയമിക്കുന്ന രീതിക്ക് വഴിമരുന്നിട്ടത് എൽഡിഎഫ് സർക്കാരാണെന്നും, ഗവർണറുമായി മുഖ്യമന്ത്രി ചർച്ച നടത്തുന്നതോടെ അത്തരം സമരങ്ങൾ പെട്ടെന്ന് അവസാനിക്കുന്നത് ഒരു ധാരണയുടെ ഭാഗമായിരുന്നെന്നും മന്ത്രി കുറ്റപ്പെടുത്തി. ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ഒരു നീക്കത്തെയും യുഡിഎഫ് സർക്കാർ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലവുമായി ബന്ധപ്പെട്ടുണ്ടായ അനിശ്ചിതത്വമാണ് കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ (കീം) പ്രവേശന പരീക്ഷാ ഫലം വൈകുന്നതിന് കാരണമെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക കണക്കിലെടുത്ത് മാർക്ക് ലിസ്റ്റുകൾ സമർപ്പിക്കാനുള്ള തീയതി ജൂൺ 14 വരെ നീട്ടിയിട്ടുണ്ട്. സിബിഎസ്ഇ ഫലം പൂർണ്ണമായി ലഭ്യമാകുന്നതോടെ മാത്രമേ പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിക്കാൻ സാധിക്കൂ. പ്രവേശന നടപടികൾ വൈകുന്നത് മറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.