by Midhun HP News | Jun 13, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവറായിരുന്ന യദുവിന് നിയമനം. നിയമസഭയിലെ താല്‍ക്കാലിക ഡ്രൈവറായാണ് നിയമിച്ചത്. ജോലിയിലേക്ക് തിരിച്ചെടുക്കണമെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ യദു രംഗത്തെത്തിയിരുന്നു. അന്നത്തെ ഗതാഗതമന്ത്രിക്ക് ഉള്‍പ്പെടെ കത്ത് നല്‍കിയിരുന്നു.
മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നും കാറിനെ ഇടിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ച് നടുറോഡില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ അപകടകരമായി ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. ആര്യ രാജേന്ദ്രന്റെ പരാതിയില്‍ യദുവിനെതിരെ കേസെടുത്തിരുന്നു. നേരത്തെ യദു പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ ആദ്യം പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് കോടതിയെ സമീപിച്ചതോടെയാണ് മേയര്‍ക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തത്.

by Midhun HP News | Jun 13, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഗവ. ടൗൺ യു പി എസിലെ നിലവിൽ ഉള്ള ലീവ് വേക്കൻസിയിലേക്കും തുടർന്ന് ഈ അധ്യയന വർഷത്തിൽ വരാവുന്ന എൽ പി എസ് റ്റി, യുപി.എസ്‌റ്റി വേക്കൻസികളിലേക്കും നിയമിക്കുന്നതിനുള്ള ഉദ്യോഗാർഥികളുടെ അഭിമുഖം 15.06.2026 തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് സ്കൂളിൽ വച്ച് നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തേണ്ടതാണ്.

by Midhun HP News | Jun 13, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും വധിക്കുമെന്ന് ഫോൺ മുഖേന ഭീഷണി മുഴക്കിയ ആറ്റിങ്ങൽ സ്വദേശിയെ കൺടോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്യു. ആറ്റിങ്ങൽ വാളക്കാട് കോടാലികോണം ചരുവിള വീട്ടിൽ സോണി തോമസ് ആണ് പിടിയിലായത്. സിറ്റി പൊലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ വിളിച്ചാണ് ഇയാൾ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഭീഷണി മുഴക്കിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ആറ്റിങ്ങൽ പൊലീസ് സോണി തോമസിനെ തടഞ്ഞുവെച്ച് തിരുവനന്തപുരം സിറ്റി കൺടോൺമെന്റ് പൊലീസിന് കൈമാറി.
കഴിഞ്ഞ വർഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം നൽകിയ കേസിലും സോണി തോമസിനെതിരെ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

by Midhun HP News | Jun 13, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ കണ്ടെയ്നർ ലോറി ഇടിച്ച് കാൽനടയാത്രക്കാരന് ഗുരുതര
പരിക്ക്. ഇന്നുച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു സംഭവം. കൊല്ലം ഭാഗത്തുനിന്നും വന്ന കണ്ടെയ്നർ ലോറി കച്ചേരി ജംഗ്ഷനിൽ വച്ച് കാൽനടയാത്രക്കാരൻ റോഡ് മുറിച്ച് കടക്കവേ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സും പോലീസും എത്തി തുടർന്ന് സ്വീകരിച്ചു. അപകടത്തിൽ തുടർന്ന് ഇപ്പോഴും ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.
by Midhun HP News | Jun 13, 2026 | Latest News, ജില്ലാ വാർത്ത
റവന്യൂ സൊല്യൂഷൻസ്:
ആധാര പിശകുകൾ, ഭൂമി തരം മാറ്റം, റീ സർവ്വേ സംബന്ധിച്ച വിസ്തീർണ്ണ വ്യത്യാസം, കെട്ടിട നമ്പർ, ലൈസൻസുകൾ എന്നിവയ്ക്കു സമീപിക്കാം. ഒപ്പം കോടതിയിൽ എത്താത്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതുമാണ്. സിവിൽ സ്കോർ നോക്കി വ്യവസായ വായ്പ ലഭ്യമാക്കുന്നതാണ്.
ബന്ധപ്പെടേണ്ട നമ്പർ: 9 4 9 6 38 98 77
by Midhun HP News | Jun 13, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപിക്കുന്നതിനിടെ അവധി എടുത്തതിന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ കെ ജെ റീനയെ സര്‍ക്കാര്‍ സ്ഥാനത്തുനിന്ന് നീക്കി. 15 ദിവസത്തെ അവധി ആവശ്യപ്പെട്ടു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. പകരം ഡോ. മീനാക്ഷിക്ക് ആരോഗ്യവകുപ്പ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതല നല്‍കി. എറണാകുളം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയുടെ ഡയറക്ടറായാണ് ഡോ. റീനയെ തരംതാഴ്ത്തി നിയമിച്ചിരിക്കുന്നത്.
കോഴിക്കോട് നിപ സ്ഥിരീകരിക്കുകയും സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടര്‍ന്ന് മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയിരിക്കുന്നത്. എന്നാല്‍, താന്‍ 15 ദിവസത്തെ ലീവിന് അപേക്ഷിച്ചിട്ടില്ലെന്നും പനിയും വയറിളക്കവും ബാധിച്ചതിനാല്‍ രണ്ടര ദിവസത്തെ കാഷ്വല്‍ ലീവിനാണ് അപേക്ഷിച്ചതെന്നും ഡോ. റീന വെളിപ്പെടുത്തി. ഉത്തരവ് കണ്ട് താന്‍ ഞെട്ടിപ്പോയെന്നും 15 ദിവസത്തെ ലീവ് ചോദിച്ചതിന് തെളിവുണ്ടെങ്കില്‍ ആരോഗ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിടട്ടെയെന്നും അവര്‍ പറഞ്ഞു.
സംസ്ഥാനത്ത് നിപ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടരുമ്പോള്‍ ഡയറക്ടര്‍ കൃത്യമായി സഹകരിക്കുന്നില്ല എന്നൊരു ആക്ഷേപം മന്ത്രിയുടെ ഓഫീസിന് ഉണ്ടായിരുന്നു. മണ്ഡലകാലത്ത് ശബരിമലയില്‍ ഡ്യൂട്ടിക്ക് എത്തുന്ന ഡോക്ടര്‍മാര്‍ക്ക് മതിയായ താമസ-ഭക്ഷണ സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡോ. റീന ദേവസ്വം കമ്മീഷണര്‍ക്ക് ഔദ്യോഗികമായി കത്തയച്ചിരുന്നു. ആരോഗ്യവകുപ്പും ദേവസ്വം വകുപ്പും ഒരേ മന്ത്രിയുടെ കീഴിലായതിനാല്‍ ഈ കത്ത് മന്ത്രിയെയും വകുപ്പിനെയും വലിയ രീതിയില്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിലുള്ള പ്രതികാര നടപടിയാണ് പെട്ടെന്നുള്ള ഈ തരംതാഴ്ത്തലെന്നാണ് സൂചന.

Recent Comments