by Midhun HP News | Jan 31, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സഞ്ജു സാംസണ്‍ മികച്ച ബാറ്റിങ് പുറത്തെടുക്കുന്നതു കാണാന്‍ കൊതിച്ചെത്തിയ നാട്ടുകാരെ നിരാശപ്പെടുത്തി മലയാളി താരം. തുടരെ അഞ്ചാം മത്സരത്തിലും താരത്തിനു ഫോമിലേക്ക് മടങ്ങിയെത്താൻ സാധിച്ചില്ല. സ്വന്തം നാട്ടിലെ സ്റ്റേഡിയമായ ഗ്രീൻഫീൽഡിലും താരം ഒരിക്കൽ കൂടി ബാറ്റിങിൽ പരാജയപ്പെട്ടു.
ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ സഞ്ജു 6 പന്തില്‍ 6 റണ്‍സുമായി മടങ്ങി. ഫോറടിച്ച് മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ സിക്‌സിനു ശ്രമിച്ചാണ് സഞ്ജുവിന്റെ മടക്കം. ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ബെവോണ്‍ ജേക്കബ്‌സിനു പിടി നല്‍കിയാണ് താരം പുറത്തായത്.
സഞ്ജുവിനു പിന്നാലെ അഭിഷേക് ശര്‍മയും മടങ്ങി. മിന്നും തുടക്കമാണ് അഭിഷേക് ഒരിക്കല്‍ കൂടി ടീം ഇന്ത്യക്കു നല്‍കിയത്. മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് താരത്തിന്റേയും മടക്കം. 16 പന്തില്‍ 2 സിക്‌സും 4 ഫോറും സഹിതം അഭിഷേക് 30 റണ്‍സ് അടിച്ചെടുത്തു.
ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, ഇഷാൻ കിഷൻ എന്നിവര്‍ ഇന്ത്യന്‍ ഇലവനില്‍ തിരിച്ചെത്തി.
by Midhun HP News | Jan 31, 2026 | Latest News, ജില്ലാ വാർത്ത
CEE-KEAM 2026 അധ്യയന വർഷത്തിൽ ആരംഭിക്കുന്ന വിവിധ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിൽ കായികതാരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു.
എൻട്രൻസ് എക്‌സാമിനേഷൻസ് കമ്മീഷണർ പുറപ്പെടുവിച്ചിട്ടുള്ള പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യതയുള്ള കായികതാരങ്ങൾ കമ്മിഷണർക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ പകർപ്പ്, കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പടെ കേരള സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിലിൽ സമർപ്പിക്കണം.
2024 ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് 31 വരെയുള്ള കാലയളവിലെ മികവാണ് ഇതിന് അടിസ്ഥാനമാക്കുന്നത്. ഈ കാലയളവിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള കായികയിനങ്ങളിൽ ജില്ലകളെ പ്രതിനിധീകരിച്ച് സംസ്ഥാന ജൂനിയർ/യൂത്ത് തല മത്സരങ്ങളിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കൽ, റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കൽ എന്നിവയാണ് കുറഞ്ഞ യോഗ്യത.
പ്രസ്തുത വർഷങ്ങളിൽ സ്‌പോർട്‌സ് പ്രാവീണ്യം തെളിയിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകൾ മാത്രമേ പരിഗണിക്കൂ. അപേക്ഷകർ സ്‌പോർട്‌സ് നിലവാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് മുൻഗണനാക്രമത്തിൽ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.
അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പുകളുടെ സർട്ടിഫിക്കറ്റുകൾ അതത് കായികയിനങ്ങളുടെ സംസ്ഥാന അസോസിയേഷൻ സെക്രട്ടറി സാഷ്യപ്പെടുത്തണം. സ്‌കൂൾ ഗെയിംസ് സർട്ടിഫിക്കറ്റുകൾ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (സ്‌പോർട്‌സ്) സാക്ഷ്യപ്പെടുത്തണം.
2020 ഫെബ്രുവരി 10ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് മാർക്ക് നിശ്ചയിക്കുന്നത്. എൻടൻസ് എക്‌സാമിനേഷൻസ് കമ്മീഷണർ പുറപ്പെടുവിച്ചിട്ടുള്ള 2025 ലെ പ്രോസ്‌പെക്ടസിൽ പ്രതിപാദിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും മിനിമം മാർക്കും ഉള്ളവരുടെ അപേക്ഷകൾ മാത്രമേ സ്‌പോർട്സ് ക്വാട്ടാ പ്രവേശനത്തിനും പരിഗണിക്കുകയുള്ളു.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ ഒന്ന്.
അപേക്ഷ അയയ്ക്കേണ്ട വിലാസം:
സെക്രട്ടറി,
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ,
തിരുവനന്തപുരം -1.
ഫോൺ: 0471-2330167, 2331546.


by Midhun HP News | Jan 31, 2026 | Latest News, ജില്ലാ വാർത്ത
തൈ മാസത്തില്‍ പൂയം നക്ഷത്രം ചേരുന്ന ദിവസമാണ് തൈപ്പൂയം ആചരിക്കുന്നത്. ഇത്തവണ അതു ഞായറാഴ്ചയാണ്. ഈ ദിനം പ്രധാനമായും ശ്രീമുരുകന്‍ ആരാധനയുമായി ബന്ധപ്പെട്ടതാണ്. ദക്ഷിണേന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലും തമിഴ്നാട്ടിലും വളരെ പ്രാധാന്യമുള്ള ഒരു ആരാധനാദിനമാണിത്.
ദേവാസുര യുദ്ധത്തില്‍ താരകാസുരനെ വധിക്കാന്‍ ദേവസേനാപതിയായി ശ്രീമുരുകന് ദിവ്യശക്തികള്‍ ലഭിച്ച ദിനമായിട്ടാണ്, തൈപ്പൂയത്തിന്റെ ആത്മീയ പ്രാധാന്യം പുരാണ കഥകള്‍ പ്രകാരം കണക്കാക്കപ്പെടുന്നത്. പാര്‍വതീ ദേവി മുരുകന് ശക്തിവേല്‍ നല്‍കിയത് ഈ ദിവസമാ ണെന്ന വിശ്വാസവും നിലനില്ക്കുന്നു. അതുകൊണ്ടുതന്നെ ശക്തി, വിജയം, ശുദ്ധി, ആത്മ നിയന്ത്രണം എന്നിവയുടെ പ്രതീകമായി തൈപ്പൂയം മാറി.
ആരാധനകളും അനുഷ്ഠാനങ്ങളും തൈപ്പൂയം ദിനത്തില്‍
ഭക്തര്‍ വ്രതം അനുഷ്ഠിക്കുകയും പുലര്‍ച്ചെ ക്ഷേത്രദര്‍ശനം നടത്തുകയും ചെയ്യുന്നു. പ്രധാന ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍, അഭിഷേകങ്ങള്‍, ഉത്സവബലി, എഴുന്നള്ളത്തുകള്‍ എന്നിവ നടക്കും. കാവടി, പാല്‍കുടം എടുക്കല്‍, പഞ്ചാ മൃതാഭിഷേകം എന്നിവ തൈപ്പൂയത്തോട് അനുബന്ധിച്ച പ്രധാന വഴിപാടുകളാണ്. ശരീര-മനസ്സുകളുടെ ശുദ്ധീകരണവും ആത്മസമര്‍പ്പണവുമാണ് ഈ അനുഷ്ഠാനങ്ങളുടെ അടിസ്ഥാനം.
കേരളത്തില്‍, സുബ്രഹ്മണ്യ ക്ഷേത്രങ്ങളില്‍ തൈപ്പൂയം വിപുലമായി ആചരിക്കുന്നു. ഭക്തിസാന്ദ്രമായ അന്തരീക്ഷവും വാദ്യമേളങ്ങളും കാവടിയാട്ടങ്ങളും ഈ ദിനത്തിന്റെ പ്രത്യേകതകളാണ്.
തൈപ്പൂയം ഒരു മതാചാരദിനം മാത്രമല്ല; സഹിഷ്ണുത, ആത്മനിയമനം, ഐക്യം എന്നീ മൂല്യങ്ങള്‍ സമൂഹത്തിന് നല്‍കുന്ന ഒരു സാംസ്‌കാരിക ഉത്സവം കൂടിയാണ്. ജാതി-മത വ്യത്യാസങ്ങള്‍ മറന്ന് ആയിരക്കണക്കിന് ഭക്തര്‍ ഒരുമിച്ച് പങ്കുചേരുന്ന ഈ ഉത്സവം ഭാരതീയ ആത്മീയ പാരമ്പര്യത്തിന്റെ ഉജ്ജ്വല ഉദാഹരണമാണ്.
വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും ആത്മശു ദ്ധിയുടെയും മഹത്വം ഓര്‍മ്മിപ്പിക്കുന്ന ദിനമാണ് തൈപ്പൂയം. ഭക്തര്‍ക്ക് ആത്മബലം നല്‍കുകയും ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാന്‍ പ്രചോദനം നല്‍കുകയും ചെയ്യുന്ന ഒരു വിശുദ്ധ ദിനമായി തൈപ്പൂയം എന്നും നിലനില്ക്കുന്നു.
by Midhun HP News | Jan 31, 2026 | Latest News, ജില്ലാ വാർത്ത, മരണം
കടയ്ക്കാവൂർ ചാവടിമുക്ക് തിരുവോണത്തിൽ രാധാകൃഷണൻ. സി. സി (77) അന്തരിച്ചു
ഭാര്യ:- ഗിരിജ
മക്കൾ:- ഗണേഷ്, സുകന്യ, സുകാന
മരുമക്കൾ:- പ്രതിഭ, പ്രിയൻ, ലിങ്കൺ
ചെറു മക്കൾ:- ആർദ്ര, അർണവ്, ദിയ, ധ്യാൻ പ്രീയൻ, ആദികേശ്
by Midhun HP News | Jan 31, 2026 | Latest News, ജില്ലാ വാർത്ത
കടയ്ക്കൽ കിംസാറ്റ് ആശുപത്രി ചെയർമാൻ എസ് വിക്രമന്റെ സഹോദരൻ സോമനാഥൻ നിര്യാതനായി
by Midhun HP News | Jan 31, 2026 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് സിപിഎം ലോക്കൽ കമ്മറ്റിയിൽ പൊട്ടിത്തെറി. ബ്രാഞ്ച് സെക്രറിമാർ രാജിവച്ചു. പുത്തൻനട ബ്രാഞ്ച് സെക്രട്ടറി വിഷ്ണു മോഹൻ, കായിക്കര ബ്രാഞ്ച് സെക്രട്ടറി ജിതിൻ ശ്രീറാം എന്നിവരാണ് രാജിവച്ചയത്.
പ്രാദേശിക നേതൃത്വത്തോടുള്ള വിയോജിപ്പുകളാണ് രാജിയ്ക്ക് കാരണമെന്നാണ് സൂചന. പഞ്ചായത്ത് ഇലക്ഷൻ പ്രചരണ സമയത്ത് ലോക്കൽ കമ്മറ്റി ഓഫീസിൽ വച്ച് പാർട്ടിയിലെതന്നെ ഒരുവിഭാഗവും തമ്മിൽ വാക്കേറ്റവും കയ്യേറ്റവും നടന്നിരുന്നു. ഇതിൽ നടപടി ആവിശ്യപ്പെട്ട് വിഷ്ണു മോഹൻ വിഭാഗം രംഗത്തു വന്നെങ്കിലും അന്ന് പ്രശ്നങ്ങൾ ഇലക്ഷൻ കഴിഞ്ഞാലുടൻ പരിഹരിക്കാമെന്ന ഉറപിന്മേൽ താത്കാലികമായി പരിഹരിക്കുകയായിരുന്നു.
എന്നാൽ ഇലക്ഷൻ കഴിഞ്ഞും ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെയുള്ളവർ പുലർത്തുന്ന മൗനത്തെ തുടർന്നാണ് രാജി. ഇവരെ ജില്ലാ സെക്രട്ടറി, എം.എൽ.എ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇടപ്പെട്ട് പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവർ പാർട്ടി അംഗത്വത്തിൽ നിന്നുൾപ്പെടെയുള്ള രാജിയിൽ ഉറച്ചു നിൽക്കുകയുമായിരുന്നു. ലോക്കൽ കമ്മറ്റി സെക്രട്ടറി പ്രവീൺചന്ദ്രയ്ക്ക് പ്രീയപ്പെട്ടവരെ സീനിയോറിറ്റികൾ മറികടന്ന് പ്രധാന സ്ഥാനങ്ങളിൽ എത്തിക്കുവാനുള്ള ഏകപക്ഷീയ ശ്രമങ്ങൾക്ക് നിരവധി തവണ വിയോജിപ്പുകൾ പരസ്യമായി രേഖപ്പെടുത്തിയതതിന്റെ പേരിൽ നേതൃത്വം ഇവർ സ്വമേധയാ രാജി വച്ച് പോകുന്നെങ്കിൽ പോട്ടെ എന്ന നിലപാട് സ്വീകരിക്കുകയായിരന്നെന്നും സൂചനയുണ്ട്.
സിപിഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി അംഗം, പുത്തൻനട ബ്രാഞ്ച് സെക്രട്ടറി, ഡി.വൈ.എഫ്.ഐ അഞ്ചുതെങ്ങ് മേഖല സെക്രട്ടറി, ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ വിഷ്ണുമോഹനും, സിപിഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി അംഗം, കായിക്കര ബ്രാഞ്ച് സെക്രട്ടറി, ഡി.വൈ.എഫ്.ഐ അഞ്ചുതെങ്ങ് മേഖല പ്രസിഡന്റ് എന്നീ നിലകളിൽ ജിതിൻ ശ്രീറാമും പ്രവർത്തിച്ചു വരുകയായിരുന്നു.


Recent Comments