കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡന്റായി കണ്ണൻ ചന്ദ്ര പ്രെസിനെ തിരഞ്ഞെടുത്തു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡന്റായി കണ്ണൻ ചന്ദ്ര പ്രെസിനെ തിരഞ്ഞെടുത്തു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡന്റായി കണ്ണൻ ചന്ദ്ര പ്രെസിനെ തിരഞ്ഞെടുത്തു. ഇദ്ദേഹം നിലവിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗൺസിൽ അംഗവും ആറ്റിങ്ങൽ യൂണിറ്റ് ജനറൽ സെക്രട്ടറിയും കൂടിയാണ്.

കുന്നുവാരം യുപി സ്കൂളിൽ ശില്പശാല സംഘടിപ്പിച്ചു

കുന്നുവാരം യുപി സ്കൂളിൽ ശില്പശാല സംഘടിപ്പിച്ചു

ആറ്റിങ്ങൽ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ കുന്നുവാരം യുപി സ്കൂളിൽ നടന്ന ബഡ്ഡിംഗ് റൈറ്റേഴ്സ് എഴുത്തുക്കൂട്ടം, വായനക്കൂട്ടം, ശില്പശാല തുടങ്ങിയവ സംഘടിപ്പിച്ചു. പരിപാടി വാർഡ് കൗൺസിലറും, ആറ്റിങ്ങൽ നഗരസഭ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ ഷീജ എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ് മാസ്റ്റർ മധു ജി ആർ അദ്ധ്യക്ഷനായിരുന്നു. അധ്യാപകരായ ഷീജു, ആതിര, ഷൈലജ, ശ്രീകുമാരി എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി. 9.30 തുടങ്ങി 3.30 ശില്പശാല അവസാനിപ്പിച്ചു.

പോങ്ങനാട് ഗവ. എച്ച് എസ്സിൽ യു എൻ-ദേശീയ രക്തസാക്ഷി ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു

പോങ്ങനാട് ഗവ. എച്ച് എസ്സിൽ യു എൻ-ദേശീയ രക്തസാക്ഷി ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു

തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ വിദ്യാഭ്യാസ സബ്‌ ഡിസ്ട്രിക്ട്ൽപ്പെട്ട പോങ്ങനാട് ഗവണ്മെന്റ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ സ്വാതന്ത്ര്യ സമര രക്തസാക്ഷികളെ അനുസ്മരിച്ചു.
വിദ്യാർഥികൾക്കായി മഹാത്മാഗാന്ധിയുടെയും ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലി കഴിച്ച ധീരദേശാഭിമാനികളുടെയും ഉജ്ജ്വലമായ സഹന ജീവിതത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ സെമിനാർ നടത്തി.

ഭാരത സ്വാതന്ത്ര്യത്തിനായി ജീവൻ വെടിഞ്ഞ ധീരദേശാഭിമാനികളുടെയും മഹാത്മാഗാന്ധിയുടെയും ഓർമ്മകൾക്കായി സ്കൂൾ വളപ്പിൽ വിദ്യാർത്ഥികളും, അധ്യാപകരും, ചേർന്ന് വൃക്ഷത്തൈകൾ നട്ടു. സ്വാതന്ത്ര്യസമരസേനാനികളുടെ ബഹുമാനാർത്ഥം തങ്ങളുടെ വീടുകളിലും ഓരോ മരം വീതം നട്ടു പരിപാലിക്കുമെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്തു.

2024 ലെ അന്തർ ദേശീയ ഭൗമ ദിനത്തിൽ UN സംഘടിപ്പിച്ച വൃക്ഷത്തൈ നടൽ, പ്ലാസ്റ്റിക് നിർമാർജന ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്ത മിലാന, മിർസ എന്നീ വിദ്യാർത്ഥികൾക്ക് യു എൻ പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.

യുണൈറ്റഡ് നേഷൻസ് വോളന്റീർസ് ഇന്ത്യ നാഷണൽ വോളന്റീറും സാമൂഹിക-സാംസ്കാരിക പ്രവർത്തകനും ചലച്ചിത്ര പിന്നണി ഗാന രചയിതാവുമായ ദീപു ആർ എസ് ചടയമംഗലം ദേശീയ സ്വാതന്ത്ര്യ സമര രക്തസാക്ഷി ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. യുപി അസിസ്റ്റന്റ് സുരേഷ് കുമാർ സ്വാഗതമാശംസിച്ചു. സ്കൂൾ എച്ച് എം ബീന ജി എസ് ചടങ്ങിൽ അധ്യക്ഷയായിരുന്നു. അധ്യാപകരായ അസിo എസ് എ, ശ്രീദേവി എസ്, സുനിൽകുമാർ, പാർവതി ബി എസ്, ലിജ കൃഷ്ണൻ, സുരേഷ് കുമാർ
തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. യു പി അസിസ്റ്റന്റ് പാർവതി ബി എസ് നന്ദി പ്രഭാഷണം നടത്തി.

ആറ്റിങ്ങലിൽ സ്കൂൾ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങലിൽ സ്കൂൾ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങലിൽ സ്കൂൾ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ പൊയ്കമുക്ക് പൂവത്തൂർവിള വീട്ടിൽ അനിൽകുമാർ, ഷൈനി ദമ്പതികളുടെ മകൻ ആദിൽ എ എസ് നെയാണ് വീടിനു സമീപത്തെ മരക്കൊമ്പിൽ ഇന്ന് പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇളമ്പ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആദിൽ.

ഓർക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല

ആറ്റിങ്ങൽ വലിയകുന്നിൽ ബിരിയാണി കഫേ പ്രവർത്തനമാരംഭിക്കുന്നു

ആറ്റിങ്ങൽ വലിയകുന്നിൽ ബിരിയാണി കഫേ പ്രവർത്തനമാരംഭിക്കുന്നു

ബിരിയാണി കഫേ ടേക്ക് എവേ & ചായ പീടിക എന്ന സ്ഥാപനം പ്രവർത്തനമാരംഭിക്കുന്നു.
നാളെ രാവിലെ 11 മണിയ്ക്ക് വലിയകുന്നു ഗവ. ഗസ്റ്റ് ഹൗസ്സിനു എതിർ വശത്തായാണ് പ്രവർത്തനമാരംഭിക്കുന്നത്.

ഋത്വിക ഉദ്ഘാടനം നിർവഹിക്കും. ആറ്റിങ്ങൽ നഗരസഭ ചെയർ പേഴ്സൺ അഡ്വ എസ് കുമാരി വിശിഷ്ടാതിഥിയാകും. തനതായ കൂട്ടുകൾ കൊണ്ട് പരമ്പരാഗത ശൈലിയിലുള്ള യഥാർത്ഥ തലശ്ശേരി കിലോ ബിരിയാണിയും, നാടൻ ചായ പലഹാരങ്ങളോടൊപ്പം, മലബാറിന്റെ രുചിവിഭവങ്ങളും, സ്പെഷ്യൽ ചിക്കൻ ഫ്രൈയും, ചില്ലിചിക്കനും കൂടിയാണ് നിങ്ങൾക്കായി ഒരുക്കുന്നത്.

ഉദ്ഘാടന ദിനത്തിൽ ആദ്യത്തെ 99 പേർക്ക് 1 കിലോ ബിരിയാണി 99രൂപയ്ക്കു നൽകും.

ബെവ്കോ മദ്യകുപ്പികളിലെ വ്യാജനെ കണ്ടെത്താം…എങ്ങനെയെന്നോ

തിരുവനന്തപുരം : ബെവ്കോ വഴി വിൽക്കുന്ന മദ്യകുപ്പികളിൽ ഏപ്രിൽ 1 മുതൽ പ്രത്യേക ഹോളോ ഗ്രാം പതിക്കും. വ്യാജനെ തടയാനും കൃത്യമായി കണക്കുകള്‍ സൂക്ഷിക്കുന്നതിനുമാണ് ബെവ്കോയുടെ തന്നെ ഹോളോ ഗ്രാം പതിക്കുന്നത്. മദ്യ വിതരണ കമ്പനികൾ തന്നെ ഹോളോ ഗ്രാം പതിച്ച് വെയർ ഹൗസിലെത്തിക്കും. മദ്യ കുപ്പികള്‍ വെയ്ർ ഹൗസിലെത്തിച്ച ശേഷമാണ് കുപ്പിയുടെ അടപ്പിന് മുകളിൽ സ്റ്റിക്കർ ഒട്ടിക്കുന്നത്. വ്യാജനെ തടയാനും അനധികൃത വിൽപ്പന തടയുന്നതിനുമൊക്കയാണ് ബെവ്ക്കോയുടെ മുദ്രപതിക്കുന്നത്. ഇപ്പോള്‍ ഒട്ടിക്കുന്ന ഹോളോഗ്രാം മാതൃകയിലുള്ള സ്റ്റിക്കർ കൊണ്ട് കാര്യമായ ഉപയോഗമില്ല. വ്യാജൻമാരും ഇതേ രീതിയിൽ ഹോളോ ഗ്രാം ഉണ്ടാക്കുന്നുണ്ട്. പുതിയ ഹോളോ ഗ്രാം മുദ്ര സ്കാൻ ചെയ്താൽ മദ്യ വിതരണക്കാരുടെ വിവരം, വെയർഹൗസിന്റെ വിശദാംശങ്ങൾ എന്നിവ ഉള്‍പ്പെടെ അറിയാം. അനധകൃതമായി ബെവ്കോയിൽ നിന്നുള്ള വിൽപ്പന പിടികൂടിയാൽ സ്കാൻ ചെയ്തൽ മുഴുവൻ വിവരങ്ങളും ലഭിക്കും. മാത്രമല്ല ഹോളോ ഗ്രാം പൊട്ടിച്ചാൽ അടപ്പും തുറക്കും. പൊട്ടിച്ച് ഉപയോഗിച്ച് വീണ്ടും ഹോളോഗ്രാം ഒപ്പിച്ചുവയ്ക്കാനും കഴിയില്ല. മദ്യവിതരണത്തിന്റെ കൃത്യമായ കണക്കുകള്‍ സൂക്ഷിക്കാൻ പുതിയ ഹോളോ ഗ്രാം വഴി കഴിയുമെന്ന് ബെവ്ക്കോ എംഡി പറ‌ഞ്ഞു. വെയർഹൗസുകളിലും ഔട്ട് ലെറ്റുകളിലും പൊട്ടിപോകുന്ന മദ്യകുപ്പികളുടെ എണ്ണം ഉള്‍പ്പെടെ തിട്ടപ്പെടുത്താൻ പുതിയ സംവിദാനത്തിലൂടെ കഴിയും. സി-ഡിറ്റ് പ്രിൻറ് ചെയ്യുന്ന നിലവിലെ ഹോളോ ഗ്രാം സിറ്റിക്കറുകള്‍ 300 തൊഴിലാളികളെ കൊണ്ടാണ് ഒട്ടിക്കുന്നത്. പുതിയ സംവിധാനത്തിൽ തൊഴിലാളികളുടെ ആവശ്യമില്ല. മദ്യകമ്പനികള്‍ ഫാക്ടറികളിൽ സ്ഥാപിക്കുന്ന മെഷീൻ ഉപയോഗിച്ചാണ് ഹോളോ ഗ്രാം കുപ്പികളിൽ പതിപ്പിക്കുന്നത്. ഈ മെഷീൻ സ്ഥാപിക്കമെങ്കിൽ മദ്യ വില വർദ്ധിപ്പിക്കണമെന്നായിരുന്ന മദ്യ വിതരണ കമ്പനികളുടെ ആവശ്യം. ഹോളോ ഗ്രാം പതിക്കുന്നത് മെഷീനിലേക്ക് മാറുമ്പോള്‍ ഈ ജോലി ചെയ്തിരുന്ന തൊഴിലാളിളികളെ ഔട്ട് ലെറ്റുകളിലേക്ക് പുനർവിന്യസിപ്പിക്കും