by Midhun HP News | Jan 28, 2025 | Latest News, ജില്ലാ വാർത്ത
ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിലെ സീനിയർ അംഗമായ ശ്രീമദ് സുഗുണാനന്ദ സ്വാമികൾ (74) ഇന്ന് പുലർച്ചെ 12.30ന് സമാധിയായി. സമാധി ഇരുത്തൽ ചടങ്ങുകൾ ഇന്ന് (28/01/2025) വൈകിട്ട് 4 മണിക്ക് ശിവഗിരി മഠത്തിനു സമീപമുള്ള സമാധി പറമ്പിൽ ആചാര വിധിപ്രകാരം നടന്നു. ധർമ്മസംഘം ട്രസ്റ്റിന്റെ ഭരണസമിതിയിൽ അംഗമായിരുന്നിട്ടുള്ള സ്വാമികൾ ദീർഘകാലമായി ശിവഗിരി മഠം ശാഖാ സ്ഥാപനമായ കാഞ്ചീപുരം ശ്രീനാരായണ സേവാശ്രമത്തിൽ വിശ്രമത്തിലായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ഇരിക്കെയാണ് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ വച്ച് സമാധി പ്രാപിച്ചത്. പത്തനംതിട്ട അടൂരിലെ ആനയടിയിൽ ആയിരുന്നു സ്വാമികളുടെ പൂർവാശ്രമം. സഹൃദയനും സൗമ്യനും മിതഭാഷിയുമായിരുന്നു.
by Midhun HP News | Jan 28, 2025 | Latest News, ജില്ലാ വാർത്ത
കൊല്ലം പരവൂരില്‍ എസ്‌ഐമാര്‍ക്കെതിരായ സ്ത്രീധന പീഡന അതിക്രമക്കേസില്‍ പരാതിക്കാരിയുടെ ഭര്‍ത്താവായ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. വര്‍ക്കല എസ്.ഐ ആയിരുന്ന എസ്.അഭിഷേകിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് റെയിഞ്ച് ഡിഐജി ഉത്തരവിറക്കി. കേസിലെ മറ്റൊരു പ്രതിയായ എസ്‌ഐ ആശയെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
യുവതിയുടെ പരാതിയില്‍ പരവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ ക്രൈയുംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ട്, ആരോപണ വിധേയര്‍ക്കെതിരെ നടപടി ഉണ്ടാകാതെ വന്നതോടെ യുവതി മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കി.
ഇതിന് പിന്നാലെയാണ് യുവതിയെ മര്‍ദിച്ചു എന്നതുള്‍പ്പെടെ ആരോപണം നേരിടുന്ന വനിത എസ്‌ഐയെ സ്ഥലം മാറ്റിയത്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാബീഗത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. പത്തനംതിട്ടയിലേക്ക് ആണ് എസ്‌ഐ ആശയെ സ്ഥലം മാറ്റിയത്. സ്ത്രീധന പീഡന നിരോധന നിയമം, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരായ കേസ്. ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിയതോടെ എസ് ഐ അഭിഷേകും മുന്‍കൂര്‍ ജാമ്യം തേടി എസ്‌ഐ ആശയും ഹൈക്കോടതിയെ സമീപിച്ചു. കേസ് അടുത്തയാഴ്ച ഹൈക്കോടതി പരിഗണിക്കും. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പരാതിക്കാരി ഹൈക്കോടതിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
by Midhun HP News | Jan 28, 2025 | Latest News, ജില്ലാ വാർത്ത
ഭക്ഷ്യധാന്യങ്ങൾ ഇല്ലാത്ത സംസ്ഥാനത്തെ റേഷൻ കടകളുടെ ദുരവസ്ഥക്കെതിരെയും, സാധാരണക്കാരെ ബാധിക്കുന്ന ഈ വിഷയത്തിൽ സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെയും ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാമം റേഷൻ കടയ്ക്ക് മുന്നിൽ പ്രതിഷേധം നടത്തി.
ഡി.സി.സി മെമ്പർ ആറ്റിങ്ങൽ സതീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എച്ച് ബഷീർ അധ്യക്ഷത വഹിച്ചു. എസ്. രവീന്ദ്രൻ നായർ, ആർ അനിൽ കുമാർ, ആർ .തുളസി ദാസ്, വക്കം സുധ, ആർ .വിജയകുമാർ,ടി . ഭാസി, കെ സുരേന്ദ്രൻ നായർ, എസ്. ജ്യോതി കുമാർ, മാമം സുരേഷ് ബാബു, ബി .രാധാകൃഷ്ണൻ, കിരൺ കൊല്ലമ്പുഴ, ജയൻ കൊല്ലമ്പുഴ, സുബ്രഹ്മണ്യൻ, യൂ. പ്രകാശ്, മധുസൂദനൻ പിള്ള, തുളസി, മോഹനൻ നായർ, അരുൺ, അനിൽ, മധു, രാധാകൃഷ്ണൻ,ജോയ്, പ്രതീഷ്,അജയൻ, അവനവഞ്ചേരി സുനിൽ, തുളസീധരൻ പിള്ള, ഇബ്രാഹിം,ഷൈജു ചന്ദ്രൻ,അരുൺ രാജ്, അജികുമാർ, അജയകുമാർ, മധു, ബൈജു, തുളസീധരൻ നായർ എന്നിവർ പങ്കെടുത്തു.
by Midhun HP News | Jan 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി ഷെറിന്റെ ശിക്ഷയില്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ശിക്ഷാ കാലയളവ് 14 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് തീരുമാനം. 2009 നവംബര്‍ ഏഴിനാണു ഷെറിന്റെ ഭര്‍ത്തൃപിതാവ് ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്.
ശിക്ഷയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് ഷെറിന്‍ നേരത്തെ നല്‍കിയ അപേക്ഷ കൂടി പരിഗണിച്ചാണ് മന്ത്രിസഭാ തീരുമാനം. സാധാരണനിലയില്‍ കാലാവധി പൂര്‍ത്തിയായവരെ പലകാരണങ്ങള്‍ പരിഗണിച്ചും ജയില്‍ ഉപദേശകസമിതിയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലും ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാറുണ്ട്. അത്തരമൊരു മാനുഷിക പരിഗണന വച്ചാണ് ഷെറിന് ഇളവ് നല്‍കാനുള്ള മന്ത്രിസഭായോഗത്തിന്റെ തീരുമാനം.
എന്തായിരുന്നു കേസ്
2009 നവംബര്‍ ഏഴിനാണു ഷെറിന്റെ ഭര്‍ത്തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്സ് വില്ലയില്‍ ഭാസ്‌കരക്കാരണവര്‍ കൊല്ലപ്പെട്ടത്. മരുമകള്‍ ഷെറിന്‍ ഒന്നാംപ്രതിയായി. ശാരീരിക വെല്ലുവിളികളുള്ള ഇളയ മകന്റെ പീറ്ററിന്റെ ഭാര്യയാണ് ഷെറിന്‍. 2001ലായിരുന്നു വിവാഹം. പക്ഷേ, വൈകാതെ ദാമ്പത്യപൊരുത്തക്കേടുകള്‍ പുറത്തായി.
ഷെറിനെ അമേരിക്കയില്‍ കൊണ്ടുപോകുമെന്ന ഉറപ്പിലാണ് കല്യാണം നടത്തിയത്. ഒരുവര്‍ഷത്തിനകം ഇരുവരും അമേരിക്കയിലുമെത്തി. ഭാസ്‌കരക്കാരണവര്‍ക്കും ഭാര്യ അന്നമ്മയ്ക്കൊമൊപ്പമായിരുന്നു താമസം. അവിടെ ജോലിക്കു കയറിയ സ്ഥാപനത്തില്‍ ഷെറിന്‍ മോഷണത്തിനു പിടിക്കപ്പെട്ടതു മുതല്‍ പ്രശ്നങ്ങളാരംഭിച്ചു. പിന്നീടു ഭര്‍ത്താവിനും കൈക്കുഞ്ഞിനുമൊപ്പം നാട്ടിലേക്കു മടങ്ങി. 2007-ല്‍ ഭാര്യ അന്നമ്മയുടെ മരണത്തോടെ ഭാസ്‌കരക്കാരണവരും നാടായ ചെറിയനാട്ടേക്കു മടങ്ങി.
അക്കാലത്തെ സാമൂഹിക മാധ്യമമായ ഓര്‍ക്കൂട്ടും മൊബൈലും ഷെറിന്റെ പുരുഷസൗഹൃദവലയം വിപുലീകരിച്ചു. ഭാസ്‌കരക്കാരണവരുടെ സാന്നിധ്യത്തില്‍പോലും കാരണവേഴ്‌സ് വില്ലയില്‍ അപരിചിതരെത്തി. ഇതോടെ ഷെറിനു തന്റെ വസ്തുവിലുള്ള അവകാശം ഒഴിവാക്കി കാരണവര്‍ പുതിയ ധനനിശ്ചയാധാരമുണ്ടാക്കി. സാമ്പത്തിക അച്ചടക്കത്തിനു കാരണവര്‍ ശ്രമിച്ചതോടെ പലരില്‍നിന്നും ഷെറിന്‍ പണം കടം വാങ്ങാന്‍ തുടങ്ങി. കാരണവരാണ് അതെല്ലാം വീട്ടിയത്. ഓര്‍ക്കൂട്ട് വഴിയെത്തിയ സന്ദര്‍ശകനായിരുന്നു കേസിലെ രണ്ടാംപ്രതിയായ ബാസിത് അലി. മറ്റു രണ്ടുപ്രതികളും സുഹൃത്തുക്കളുമായ ഷാനുറഷീദ്, നിഥിന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് കാരണവരെ വധിക്കുന്നത്. സ്വത്തില്‍നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കേസ്.
by Midhun HP News | Jan 28, 2025 | Latest News, ജില്ലാ വാർത്ത
പള്ളിക്കൽ: സ്വകാര്യ ബസ്സുകൾ കുട്ടിയിടിച്ച് അപകടം. പള്ളിക്കൽ ആനകുന്നത് ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. യാത്രക്കാരുമായി പോയ കിളിമാനൂർ പാരിപ്പള്ളി റൂട്ടിൽ ഓടുന്ന ഉണ്ണികൃഷ്ണന്റെ രണ്ടു ബസുകളാണ് കൂട്ടിയിടിച്ചത്. ടോറസിനെ ഓവർടേക്ക് ചെയ്ത് കേറിയ ബസ് എതിർ ദിശയിൽ വന്ന ബസ്സിൽ ഇടിക്കുകയായിരുന്നു. ബസ്സിലെ യാത്രക്കാർക്ക് പരിക്കേറ്റു.
by Midhun HP News | Jan 28, 2025 | Latest News, ജില്ലാ വാർത്ത
ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല സ്‌മൃതി സായാഹ്നം സംഘടിപ്പിച്ചു. എം.ടി. വാസുദേവൻനായർ, പി. ജയചന്ദ്രൻ
പി. കൃഷ്ണപിള്ള അനുസ്മരണം നടത്തി. കൃഷ്ണപിള്ള അനുസ്മരണം ഗ്രന്ഥശാലാ സംഘം സംസ്ഥാന കൗൺസിലർ ജി. കൊച്ചുകൃഷ്‌ണക്കുറുപ്പും എം.ടി അനുസ്മരണം പ്രസിദ്ധ കഥാകൃത്ത് വേണുനാഥ് ആറ്റിങ്ങലും ജയചന്ദ്രൻ അനുസ്മരണം
അമൃതാ സ്റ്റാർസിംഗർ ഫെയിം ഷാജി എം. ധരനും നിർവഹിച്ചു. പ്രമോദ് കൃഷ്ണ, ദിവ്യ പി. നായർ, അരുൺ മോഹൻ,
അഭിജിത് പ്രഭ, കാർത്തിക, ബിനിമോൾ, രേവതി ഗാനാർച്ചന നടത്തി. പ്രസിഡന്റ് കെ. അനിൽകുമാർ, സെക്രട്ടറി
എസ്. രാജശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.
Recent Comments