തണുത്തു വിറച്ച് വീണ്ടും മൂന്നാർ, താപനില പൂജ്യം ഡി​ഗ്രി

തണുത്തു വിറച്ച് വീണ്ടും മൂന്നാർ, താപനില പൂജ്യം ഡി​ഗ്രി

തൊടുപുഴ: ഒരിടവേളയ്ക്കു ശേഷം മൂന്നാർ വീണ്ടും അതിശൈത്യത്തിന്റെ പിടിയിൽ. പ്രദേശത്തെ കുറഞ്ഞ താപനിലയായ പൂജ്യം ഡി​ഗ്രി സെൽഷ്യസ് തിങ്കളാഴ്ച പുലർച്ചെ മാട്ടുപ്പെട്ടി ചെണ്ടുവര, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളിൽ രേഖപ്പെടുത്തി.

സെവൻമല, ദേവികുളം, നല്ലതണ്ണി എന്നിവിടങ്ങളിൽ കുറഞ്ഞ താപനില ഒരു ഡി​ഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞ് വീണു.ഇതോടെ പ്രദേശത്തേക്ക് വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്നു. വരും ദിവസങ്ങളിലും താപനില വീണ്ടും താഴുമെന്നാണ് സൂചന.

കെ. എസ് അനിൽകുമാർ മെമ്മോറിയൽ മെഗാ പത്ര ക്വിസ് സംഘടിപ്പിച്ചു

കെ. എസ് അനിൽകുമാർ മെമ്മോറിയൽ മെഗാ പത്ര ക്വിസ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവൺമെൻ്റ് ടൗൺ യു.പി സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് എല്ലാവർഷവും നടത്തിവരാറുള്ള കെ. എസ് അനിൽകുമാർ മെമ്മോറിയൽ മെഗാ പത്ര ക്വിസ് സംഘടിപ്പിച്ചു. എൽ .പി വിഭാഗത്തിൽ ഗവ. യുപിഎസ് നെല്ലനാടിലെ തീർത്ഥ. എസ്, അനന്യ എസ് .എ എന്നീ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഗവൺമെൻ്റ് എൽപിഎസ് മടവൂരിലെ റംസാൻ .എസ്, അർജുൻ.ബി എന്നീ കുട്ടികൾ രണ്ടാം സ്ഥാനവും ഗവൺമെൻറ് യുപിഎസ് പാലവിളയിലെ ശ്രീനന്ദ.എസ്, അഗ്നിവേഷ് എന്നീ കുട്ടികൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

യുപി വിഭാഗം ഒന്നാം സ്ഥാനം ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ അഭിനവ് ശേഖറും ട്രിക്കെ ലെജന്റും കരസ്ഥമാക്കി. ഗവൺമെൻറ് ടൗൺ യുപിഎസ് കിളിമാനൂരിലെ റിഹാൻ .എസ് .സിബിയും നന്ദകൃഷ്ണ ആർ.എസും യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഗവൺമെൻറ് എച്ച് എസ് എസ് ഇളമ്പ സ്കൂളിലെ ദേവിക മനോജും അർപ്പിത വിനോദും മൂന്നാം സ്ഥാനവും നേടി. പി ടി എ പ്രസിഡൻറ് ആശ .എസ് എസ് അധ്യക്ഷയായ സമാപനയോഗത്തിൽ ഹെഡ്മാസ്റ്റർ അജികുമാർ സ്വാഗതം ആശംസിച്ചു. വിജയികൾക്ക് ആറ്റിങ്ങൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി സജി ക്യാഷ് അവാർഡും മൊമെന്റോയും വിതരണം ചെയ്തു. പത്ര ക്വിസ് കൺവീനർ ശ്രീമതി.ആശ മോളി പരിപാടിക്ക് നന്ദി അറിയിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാധിക്രമം: പ്രതികൾ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാധിക്രമം: പ്രതികൾ അറസ്റ്റിൽ

പള്ളിക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാധിക്രമം നടത്തിയ കേസിൽ 2 പേരെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. മടവൂർ വേമൂട് ചരുവിള പുത്തൻ വീട്ടിൽ രാജീവ് (39), മടവൂർ പുലിയൂർകോണം ചരുവിള വീട്ടിൽ രതീഷ് എന്നിവരെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം 17 നാണ് സംഭവം നടന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു‌. പള്ളിക്കൽ പോലീസ് ഇൻസ്പെക്ടർ രാജീവ് കുമാർ, എസ്. ഐ. രാജികൃഷ്ണ‌, CPO മാരായ കിരൺ, സിയാസ്, നിതിൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാധിക്രമം: മദ്രസ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാധിക്രമം: മദ്രസ അധ്യാപകൻ അറസ്റ്റിൽ

പള്ളിക്കലിൽ പ്രായപൂർത്തിയാകാത്ത പെൻകുട്ടിയ്ക്ക് നേരെ ലൈംഗികാധിക്രമം നടത്തിയ കേസിൽ മദ്രസ അധ്യാപകനെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ കാട്ടുപുതുശ്ശേരി മുതിയക്കോണം സ്വദേശിയും മദ്രസ അധ്യാപകനുമായ നവാസ് (49) നെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം 13 നാണ് സംഭവം നടന്നത്. അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. പള്ളിക്കൽ പോലീസ് ഇൻസ്പെക്ടർ രാജീവ് കുമാർ, എസ്. ഐ. രാജികൃഷ്‌ണ, ASI മനോജ്, CPO മാരായ കിരൺ, തൌഫീക് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

പള്ളിക്കലിൽ യുവാവിന് നേരെ വധശ്രമം: പ്രതി അറസ്റ്റിൽ

പള്ളിക്കലിൽ യുവാവിന് നേരെ വധശ്രമം: പ്രതി അറസ്റ്റിൽ

പള്ളിക്കൽ കാട്ടുപുതുശ്ശേരിയ്ക്ക് സമീപം യുവാവിന് നേരെ വധശ്രമം നടത്തിയ കേസിലെ പ്രതിയെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ കാട്ടുപുതുശ്ശേരി പറങ്കിമാംവിള വീട്ടിൽ 18 വയസുള്ള അൽ അമീനാണ് അറസ്റ്റിലായത്.

കാട്ടുപുതുശ്ശേരി തോളൂർ സ്വദേശി 36 വയസുള്ള വിജാസിനെയാണ് പ്രതി മുൻവിരോധത്താൽ കമ്പികൊണ്ട് ആക്രമിച്ചത്. ആക്രമണത്തിൽ തലയ്ക്ക് പരിക്കുപറ്റിയ വിജാസ് ആശുപത്രിയിൽ ചികിൽസ തേടിയ ശേഷം പോലീസിൽ പരാതിനല്‌കിയതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പള്ളിക്കൽ പോലീസ് ഇൻസ്പെക്ടർ രാജീവ് കുമാർ, എസ്. ഐ. രാജികൃഷ്ണ, CPO മാരായ സുബീഷ്, രതീഷ് കുമാർ, നിതിൻ, സന്തോഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

വർക്കല മണ്ഡലത്തിലെ വിവിധ റോഡുകൾ നവീകരിക്കുന്നതിനായി 6 കോടി 29 ലക്ഷം രൂപ അനുവദിച്ചതായി എംഎൽഎ

വർക്കല മണ്ഡലത്തിലെ വിവിധ റോഡുകൾ നവീകരിക്കുന്നതിനായി 6 കോടി 29 ലക്ഷം രൂപ അനുവദിച്ചതായി എംഎൽഎ

വർക്കല മണ്ഡലത്തിലെ വിവിധ റോഡുകൾ നവീകരിക്കുന്നതിനായി
6 കോടി 29 ലക്ഷം രൂപ അനുവദിച്ചു.
ടെൻഡർ നടപടികൾ വേഗത്തിലാക്കി പ്രസ്തുത നിർമ്മാണ പ്രവർത്തികൾ അതിവേഗം പൂർത്തിയാക്കുമെന്ന് വർക്കല എംഎൽഎ വി ജോയ്.

തെങ്ങറ വെട്ടൂർ എച്ച്.എസ് റോഡ് 35 ലക്ഷം

വർക്കല (ബോർണിയമുക്ക് വിളകുളം റോഡ്) 45 ലക്ഷം

ഇടവ കളരിയില്‍ക്ഷേത്രം കുമ്പിയം റോഡ്- 20 ലക്ഷം

ചെമ്മരുതി തോക്കാട് പുളിവിളാകം-15 ലക്ഷം

ഇലകമണ്‍ കരവാരം ഏറത്ത്കിഴക്കേപ്പുറം റോഡ്(വാർഡ്5) 40 ലക്ഷം

നാവായിക്കുളം മരുതിക്കുന്ന് മാടങ്കാവ് മുകല്ലപ്പുറം പോങ്ങാട് റോഡ് 30ലക്ഷം

പള്ളിക്കൽ പേയ്ക്കാവ് നാഗരുകാവ് റോഡ് പളളിക്കല്‍- 35 ലക്ഷം

മടവൂർ നന്‍മ്പാംകോണം മുട്ടുകോണം വേട്ടക്കാട്ടുകോണം റോഡ് 20 ലക്ഷം

ഈഞ്ചവിളറോഡ് വെട്ടൂർ 15 ലക്ഷം

വർക്കല പാറയില്‍ക്കാവ് വായനശാല ജംഗ്ഷന്‍ അമ്മന്‍നട പാറയില്‍ റോഡ് 40 ലക്ഷം

ഇടവ മാങ്കൂട്ടം വൈദ്യന്‍റമുക്ക് റോഡ് വാർഡ് 20 ലക്ഷം

പേയിരിക്കുംവിള ചാവരമ്പലം റോഡ് ചെമ്മരുതി 15 ലക്ഷം

ഇലകമണ്‍ മേലേവിള കെ.എന്‍.പി.റോഡ് 16 ലക്ഷം

നാവായികുളം ഊന്നന്‍പ്പാറ മേനപ്പാറ കുന്നത്തുപണ റോഡ് 25 ലക്ഷം

പള്ളിക്കൽ ആയിരവല്ലി മാരങ്ങോട് റോഡ് 45 ലക്ഷം

മടവൂർ ആനകുന്നം കുറിച്ചി ക്യാഷ്യൂ ഫാക്ടറി റോഡ് 15 ലക്ഷം

വെട്ടൂർ ചിറ്റിലക്കാട് ഒലിപ്പില്‍റോഡ് 25 ലക്ഷം

വർക്കല ക്യാമ്പഷ്ട് ആലിയിറക്കം മിനിഎസ്റ്റേറ്റ് റോഡ് 45 ലക്ഷം

ഇടവ വയലരികം മന്‍ഷാലയം റോഡ് 22 ലക്ഷം

ചെമ്മരുതി മുത്താന ഭൂതത്താന്‍ടാങ്ക് റോഡ് 19 ലക്ഷം

ഇലകമൺ കെടാകുളം പാറയില്‍ ഗബ്രിയല്‍ റോഡ് 17 ലക്ഷം

നാവായിക്കുളം കൊടുവേലിക്കോണം പാലവിളറോഡ്-നാവായികുളം 15 ലക്ഷം

പളളിക്കല്‍ എല്‍.പി.എസ് തോയിത്തല കൊടിയില്‍വിളയില്‍ വാതുക്കല്‍ റോഡ് 20ലക്ഷം

മടവൂർ ഗാർഡർ സ്റ്റേഷന്‍ വ്ലാവൂർകോണം ആനകുന്നം ഏലാ റോഡ് 20 ലക്ഷം

പുല്ലൂർമുക്ക് ഏറ്റൂർകോണം റോഡ് നാവായിക്കുളം 15 ലക്ഷം