75 മത് ഡോ. പൽപ്പു അനുസ്മരണം സംഘടിപ്പിച്ചു

75 മത് ഡോ. പൽപ്പു അനുസ്മരണം സംഘടിപ്പിച്ചു

എസ്.എൻ. ഡി.പി യോഗം ആറ്റിങ്ങൽ യൂണിയൻ്റെ ആഭിമുഖ്യത്തിൽ 75 മത് ഡോ. പൽപ്പു അനുസ്മരണം യൂണിയൻ ഹാളിൽ യൂണിയൻ ആക്ടിംഗ് സെക്രട്ടറി ദഞ്ചുദാസ് ചെറുവള്ളിമുക്കിൻ്റെ അദ്ധ്യക്ഷതയിൽ യൂണിയൻ പ്രസിഡൻ്റ് എസ്. ഗോകുൽദാസ് ഭദ്രദീപം കൊളുത്തി ഉദ്ഘടനം ചെയ്തു.

യൂണിയൻ വൈസ് പ്രസിഡൻ്റ് വി. ഷാജി മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർമാരായ എസ്. സുജാതൻ, കെ സുധീർ, സുരേഷ്ബാബു മാമം, യൂത്ത്മൂവ്മെൻ്റ് വൈസ് പ്രസിഡൻ്റ് ശ്രീജിത്ത് ഊരുപൊയിക, വനിതാ സംഘം പ്രസിഡൻ്റ് സുശീല രാജൻ, സെക്രട്ടറി ശ്രീകല ഷിബു, ട്രഷർ വി. രാധാമണി, കമ്മിറ്റി അംഗങ്ങളായ ഷേർളി സുദർശൻ, ഷീജ അജികുമാർ, ബേബി സഹൃദയൻ, ഗീത സുരേഷ്, ലത തങ്കപ്പൻ എന്നിവർ സംസാരിച്ചു.

കെ ജെ യു തിരുവനന്തപുരം ജില്ലാ സമ്മേളനം ജനുവരി 28, 29 തീയതികളിൽ

കെ ജെ യു തിരുവനന്തപുരം ജില്ലാ സമ്മേളനം ജനുവരി 28, 29 തീയതികളിൽ

കേരള ജേർണലിസ്റ് യൂണിയൻ (കെ ജെ യു) തിരുവനന്തപുരം ജില്ലാ സമ്മേളനം ജനുവരി 28, 29 തീയതികളിൽ വെഞ്ഞാറമൂട് വയ്യേറ്റ്‌ ഹോട്ടൽ പാം റോയൽസിൽ സംഘടിപ്പിക്കിന്നു. ഉദ്ഘാടനം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കും. ചടങ്ങിൽ അടൂർ പ്രകാശ് എം പി മുതിർന്ന മാധ്യമ പ്രവർത്തകരെ ആദരിക്കും. ഐ ഡി കാർഡ് വിതരണം എം എൽ എ ഡി കെ മുരളിയും നിർവഹിയ്ക്കും. പരിപാടിയിൽ മറ്റു പ്രമുഖരും പങ്കെടുക്കും.

ആറ്റിങ്ങൽ വീരളത്ത് നവീകരിച്ച ദ്വാരക എ സി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നാളെ

ആറ്റിങ്ങൽ വീരളത്ത് നവീകരിച്ച ദ്വാരക എ സി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നാളെ

ആറ്റിങ്ങൽ വീരളത്ത് നവീകരിച്ച ദ്വാരക എ സി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 3. 30 ന് സംഘടിപ്പിക്കുന്നു. ഉദ്ഘാടനം ആറ്റിങ്ങൽ നഗര സഭചെയർ പേഴ്സൺ അഡ്വ എസ് കുമാരി നിർവഹിക്കും. ഓഡിറ്റോറിയം ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ ആനന്ദ് കണ്ണശ്ശ അധ്യക്ഷനാകും. എൻ എസ് എസ് ഡയറക്റ്റർ ബോർഡ് മെമ്പറും എൻ എസ് എസ് ചിറയിൻകീഴ് താലൂക്ക് പ്രെസിഡന്റുമായ ജി മധുസൂദനൻ പിള്ള ഭദ്രദീപം തെളിയിക്കും. ചടങ്ങിൽ മറ്റു പ്രമുഖരും പങ്കെടുക്കും. ചടങ്ങിൽ വിവിധ കലാപരിപാടികളും അരങ്ങേറും.

സ്കൂളിന് അവധി: പ്രഥമാദ്ധ്യാപകന്റെ സസ്പെൻഷൻ പിൻവലിച്ചു

സ്കൂളിന് അവധി: പ്രഥമാദ്ധ്യാപകന്റെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: അദ്ധ്യാപകരു ടേയും ജീവനക്കാരുടേയും പണി മുടക്ക് ദിവസം സ്കൂളിന് അവധി നൽകിയ സംഭവത്തിൽ പ്രഥമാ ദ്ധ്യാപകന്റെ സസ്പെൻഷൻ പിൻവലിച്ചു. വട്ടിയൂർക്കാവ് ഗവ. എൽ.പി.എസ്പ്രഥമാദ്ധ്യാപകൻ ജിനിൽ ജോസ് ജി.ആറിൻ്റെ സസ്പെൻഷനാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പിൻവലിച്ചത്. നടപടിക്രമങ്ങൾ പാലിച്ചാണ്‌ താൻ സമരത്തിൽ പങ്കെടുത്തതെന്ന് വ്യക്തമാക്കി പ്രഥമാദ്ധ്യാപകൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽ കിയ അപ്പീൽ പരിഗണിച്ചാണിത്. സെറ്റോയുടെയും കെ.പി.എസ്.ടി. എയുടേയും നേതൃത്വത്തിൽ
നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ഡി.ഡി ഓഫീസ് ഉപരോധിച്ചിരുന്നു.

കേന്ദ്രസർക്കാരിന്റെ  ക്ഷണം ലഭിച്ച അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ബിജെപി ആദരിച്ചു

കേന്ദ്രസർക്കാരിന്റെ ക്ഷണം ലഭിച്ച അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ബിജെപി ആദരിച്ചു

കേന്ദ്രസർക്കാരിന്റെ ക്ഷണം ലഭിച്ച അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ബിജെപി ആദരിച്ചു.
76 മത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് വീശിഷ്ടാതിഥികളായി കേന്ദ്രസർക്കാരിന്റെ ക്ഷണം ലഭിച്ച അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ആദരിച്ചു. അഞ്ചുതെങ്ങ് പുത്തൻവീട് അഞ്ചുനിവാസിൽ അലോഷ്യസ് (53) ഭാര്യ ബിന്ദു, അഞ്ചുതെങ്ങ് വാക്കൻകുളം വയലിൽവീട് റ്റി.ആർ വില്ലയിൽ വർഗ്ഗീസ് (49) ഭാര്യ സെലിൻ തുടങ്ങിയവരെയാണ് ബിജെപി കടയ്ക്കാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചത്.

ആദരിക്കൽ ചടങ്ങിൽ ബിജെപി കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റ് പൂവണത്തുംമൂട് ബിജു, പ്രഭാരി ഒറ്റൂർ മോഹൻദാസ്, എൻ.എസ് സജു, കടയ്ക്കാവൂർ അശോകൻ, അഞ്ചുതെങ്ങ് സജൻ, കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് അംഗം രേഖ സുരേഷ്, ജയൻ, വിജയകുമാർ, ബിജുകുമാർ തുടങ്ങിയവർ പങ്കെടുത്തു.

വർക്കലയിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളിയെ കാണാതായി

വർക്കലയിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളിയെ കാണാതായി

അഞ്ചുതെങ്ങ്: മത്സ്യബന്ധനത്തിനിടെ തൊഴിലാളിയെ കാണാതായി. കടക്കാവൂർ തെക്കുംഭാഗം സ്വദേശി കൊച്ചുണ്ണി എന്ന് വിളിക്കുന്ന സിജു (42), നെയാണ് കാണാതായത്. വർക്കല ഭാഗത്ത് മത്സ്യബന്ധനത്തിനിടെയാണ്  ഇയാളെ കാണാതായത്. മുതലപ്പൊഴി ഹാർബറിൽ നിന്നും ഇന്നലെ രാത്രിയോടെയാണ് 32 അംഗ സംഘം മത്സ്യബന്ധനത്തിനായി പോയത്. ചിറയിൻകീഴ് സ്വദേശി വിനു സെബാസ്റ്റ്യൻൻ്റെ ഉടസ്ഥതയിലുള്ള റഫായൽ മാലാഖ എന്ന വള്ളത്തിലാണ് സംഘം കടലിലേക്ക് പോയത്. പുലർച്ചെ 1:15 മണി ഓടെ വർക്കല കടലിൽ വലവിരിക്കുന്നതിനിടെ സിജുവിനെ കാണാതാവുകയായിരുന്നു.

മത്സ്യത്തൊഴിലാളികൾ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കോസ്റ്റൽ പോലീസിനെ വിവരം അറിയിച്ചു. കോസ്റ്റൽ പോലീസും മറൈൻ എൻഫോസ്മെന്റും സംയുക്തമായ കടലിൽ തെരച്ചിൽ നടത്തിവരുകയാണ്.