ഐ. എൻ. റ്റി. യൂ. സി കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക്  ദിനാഘോഷപരിപാടികൾ സംഘടിപ്പിച്ചു

ഐ. എൻ. റ്റി. യൂ. സി കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് ദിനാഘോഷപരിപാടികൾ സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ഇന്ത്യ റിപ്പബ്ലിക്കായതിന്റെ 75- വാർഷിക ദിനത്തിൽ ഐ. എൻ. റ്റി. യൂ. സി കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് ജംഗ്ഷനിൽ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഐ. എൻ. റ്റി. യൂ. സി ദേശിയ വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ. വി. എസ് അജിത്‌ കുമാർ ഉത്ഘാടനം ചെയ്തു. ഭരണഘടനാധിഷ്ഠിതമായി കേന്ദ്ര – സംസ്ഥാന ഭരണം നടത്തുന്ന രാഷ്ട്രിയ കക്ഷികൾ പ്രവർത്തിച്ചില്ലെങ്കിൽ രാജ്യം ഒരിക്കലും അവർക്ക് മാപ്പ് കൊടുക്കില്ലാ എന്ന് ദേശിയ പതാക ഉയർത്തികൊണ്ട് അദ്ദേഹം നടത്തിയ അനുസ്മരണസമ്മേളനത്തിൽ സൂചിപ്പിച്ചു. ഐ. എൻ. റ്റി. യൂ. സി സംസ്ഥാന കമ്മിറ്റി അംഗം എസ്. ശ്രീരംഗൻ അദ്ധ്യക്ഷത വഹിച്ചു.

സമ്മേളനത്തിൽ ജി. ചന്ദ്രബാബു നെടുമങ്ങാട്, ശാസ്തവട്ടം രാജേന്ദ്രൻ, സലിം പാണന്റെ മുക്ക്, നാസർ പള്ളിമുക്ക്, ബി. മനോജ്‌, ആർ. വിജയകുമാർ,വക്കം ജയ,പ്രജീഷ്, ഹാഷിം, മഹേഷ്‌ ആർ, ബി. കെ സുരേഷ്‌കുമാർ,ഹേമന്ത് വി. എസ്, ജയൻ കൊല്ലമ്പുഴ, ചന്ദ്രശേഖരൻ നായർ, കടക്കാവൂർ ധർമ്മരാജൻ, സുദർശനൻ പിള്ള, ചന്ദ്രബോസ് എന്നിവർ സംസാരിച്ചു.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുളിമാത്ത്  സ്വദേശി മരണപെട്ടു

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുളിമാത്ത് സ്വദേശി മരണപെട്ടു

കിളിമാനൂ൪ പുളിമാത്ത് കെഎസ്ആ൪ടിസി ലോഫ്ളോർബസ്സു൦ ബൈക്കു൦ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ഗോകുല൦ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പുളിമാത്ത് അലയക്കോണ൦ സ്വദേശി കണ്ണൻ (34) മരണപ്പെട്ടു. കഴിഞ്ഞ ദിവസം ആയിരുന്നു അപകടം നടന്നത്.

സംസ്ഥാനത്ത് ചൂട് കൂടുന്നു; സൂര്യാതപത്തില്‍ ജാഗ്രതാനിര്‍ദേശം

സംസ്ഥാനത്ത് ചൂട് കൂടുന്നു; സൂര്യാതപത്തില്‍ ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: ഇന്നും നാളെയും (ശനി, ഞായര്‍) കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് കണ്ണൂരും കോട്ടയത്തുമാണ്.

ജാഗ്രതാ നിര്‍ദേശങ്ങള്‍:

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഛഞട ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.

മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ സഹായിക്കുക.

പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.

യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യില്‍ വെള്ളം കരുതുക.

നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക.

കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.

ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.

അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

കേരളാ സ്റ്റേറ്റ് എക്സ്‌സ് സർവ്വീസസ് ലീഗ് ആറ്റിങ്ങൽ ബ്രാഞ്ചിന്റെ 30-ാമത് വാർഷിക പൊതുയോഗം നാളെ

കേരളാ സ്റ്റേറ്റ് എക്സ്‌സ് സർവ്വീസസ് ലീഗ് ആറ്റിങ്ങൽ ബ്രാഞ്ചിന്റെ 30-ാമത് വാർഷിക പൊതുയോഗം നാളെ

കേരളാ സ്റ്റേറ്റ് എക്സ്‌സ് സർവ്വീസസ് ലീഗ് ആറ്റിങ്ങൽ ബ്രാഞ്ചിന്റെ 30-ാമത് വാർഷിക പൊതുയോഗവും, കുടുംബസംഗമവും, വിമുക്തഭട സമ്പർക്ക പരിപാടിയുടെ സമാപന സമ്മേളനവും, നാളെ (ഞായറാഴ്‌ച) രാവിലെ 9 മണിക്ക് കൊട്ടിയോടുള്ള വിമുക്ത ഭട ഭവനിൽ വച്ച് നടത്തുകയാണ്. പരിപാടിയോടനുബന്ധിച്ച് ഒരു റിപ്പബ്ലിക്ക് ദിന സന്ദേശ റാലി കച്ചേരിനടയിൽ നിന്നും പുറപ്പെട്ട് അമർ ജവാൻ, സ്മൃതി മണ്ഡപത്തിൽ എത്തിച്ചേർന്ന് പുഷ്‌പചക്രം സമർപ്പിക്കും.

സമ്പൂർണ നിയമസാക്ഷരത പദ്ധതിയുടെ കിളിമാനൂർ ബ്ലോക്ക്‌തല ഉദ്ഘാടനം നടന്നു

സമ്പൂർണ നിയമസാക്ഷരത പദ്ധതിയുടെ കിളിമാനൂർ ബ്ലോക്ക്‌തല ഉദ്ഘാടനം നടന്നു

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഏറ്റെടുത്തിട്ടുള്ള നിയമസാക്ഷരത എന്ന പദ്ധതി, തിരുവനന്തപുരം ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ നേത്യത്വത്തിൽ കിളിമാനൂർ ബ്ലോക്ക്‌തല ഉദ്ഘാടനവും നിയമ ബോധവത്‌കരണ ക്ലാസ്സും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഇ.എം.എസ് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡൻ്റ് ബി.പി.മുരളിയുടെ അദ്ധ്യക്ഷതയിൽ കേരള ജഡ്‌ജി ഹൈക്കോടതി കെ.ബാബു ഉദ്ഘാടനം നിർവ്വഹിച്ചു. ജസ്റ്റിസ് സീനിയർ ജഡ്ജി & സെക്രട്ടറി TDLSA എസ്.ഷംനാദ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് അഡ്വ. പ്രിയാസന്തോഷ് (മനോന്യായ്, മെമ്പർ & പാനൽ ലോയർ TDLSA) നയിക്കുന്ന നിയമബോധവത്കരണ ക്ലാസ്സും നടന്നു.

പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് തല സംരംഭക സഭ സംഘടിപ്പിക്കുന്നു

പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് തല സംരംഭക സഭ സംഘടിപ്പിക്കുന്നു

പള്ളിക്കൽ ഗ്രാമപഞ്ചായത്ത് സംരംഭക വർഷം 3 .0 പഞ്ചായത്ത് തല സംരംഭക സഭ ജനുവരി 27 തിങ്കളാഴ്ച്ച രാവിലെ 11 മണിയ്ക്ക് പള്ളിക്കൽ കൃഷി ഓഫീസ് ഹാളിൽ സംഘടിപ്പിക്കും. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഹസീന ഉദ്ഘാടനം നിർവഹിക്കും. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മാധവൻ കുട്ടി അധ്യക്ഷനാകും. ചിറയിൻകീഴ് താലൂക്ക് എ ഡി ഐ ഒ ജയമോഹൻ. എസ് മുഖ്യപ്രഭാഷണം നടത്തും. പരിപാടിയിൽ മറ്റു പ്രമുഖ വ്യക്തികളും പങ്കെടുക്കും.