by Midhun HP News | Jan 18, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പാറശാലയില്‍ കാമുകന്‍ ഷാരോണ്‍ രാജിനെ (23) കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയ പ്രതി ഗ്രീഷ്മയുടെ (22) ശിക്ഷാ വിധി ഇന്നുണ്ടാവില്ല. ഇന്നു കോടതിയില്‍ ശിക്ഷാവിധിയില്‍ വാദം നടക്കും. ശിക്ഷ പിന്നീടേ വിധിക്കൂ എ്ന്നാണ് വിവരം.
കേസില്‍ ഗ്രീഷ്മയും തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്ന, മൂന്നാം പ്രതി അമ്മാവന്‍ നിര്‍മല കുമാരന്‍ നായരും കുറ്റക്കാരെന്നു നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. തെളിവില്ലാത്തതിനാല്‍ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ കോടതി കുറ്റവിമുക്തയാക്കി.
കൊലപാതകം, വിഷം നല്‍കല്‍, തട്ടിക്കൊണ്ടുപോകല്‍, പൊലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങി ഗ്രീഷ്മയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. തെളിവു നശിപ്പിക്കാന്‍ സഹായിച്ച ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ നായരും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ എം ബഷീര്‍ ആണ് വിധി പ്രസ്താവിച്ചത്. മറ്റൊരാളെ വിവാഹം കഴിക്കാനായി, കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി സുഹൃത്തായ ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
2022 ഒക്ടോബര്‍ 14ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വര്‍ഷങ്ങളായി ഷാരോണും ഗ്രീഷ്മയും അടുപ്പത്തിലായിരുന്നു. ഒരു സൈനികനുമായി വിവാഹം നിശ്ചയിച്ചതോടെ, ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ആദ്യം ജൂസ് ചലഞ്ച് നടത്തി, പാരസെറ്റാമോള്‍ കലര്‍ത്തിയ ജൂസ് ഷാരോണിനെ കുടിപ്പിച്ചു. എന്നാല്‍ ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോണ്‍ രക്ഷപ്പെട്ടു.
പിന്നീടാണ് പളുകിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊടുത്തത്. ഇതേത്തുടര്‍ന്ന് ശാരീരിക അവശത നേരിട്ട ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 11 ദിവസത്തിനു ശേഷം മരിച്ചു. ഫൊറന്‍സി ഡോക്ടര്‍ പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ ശാസ്ത്രീയ തെളിവുകളാണ് കേസില്‍ നിര്‍ണായകമായത്. 2023 ജനുവരി 25 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
by Midhun HP News | Jan 18, 2025 | Latest News, ജില്ലാ വാർത്ത
കായിക്കര മൂലൈതോട്ടത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽകണ്ടെത്തി.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മൂലൈതോട്ടം മൂർത്തൻ വിളാകത്ത് തോമസ് (37) (രാജൻ) നെ മരിച്ച നിലയിൽകണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
തോമസ് കുറച്ച് മാസങ്ങളായി ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. അച്ഛൻ സ്റ്റെല്ലസ് അസുഖ ബാധിതനായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ആയിരുന്നുതിനാൽ കഴിഞ്ഞ രണ്ട് ആഴ്ചക്കാലമായി വീട്ടിൽ മാറ്റാരും ഉണ്ടായിരുന്നില്ല. തുടർന്ന്, ഇന്നലെ വൈകിട്ടോടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായി അച്ഛൻ സ്റ്റെല്ലസ്സും അമ്മ ഗ്രേസ്സിയും വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ ഹാളിലെ തറയിൽ മരിച്ച നിലയിൽ തോമസിനെ കണ്ടെത്തിയത്.
തുടർന്ന് അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി മേൽനടടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അഞ്ചുതെങ്ങ് ജെൻക്ഷനിലെ ഓട്ടോ തൊഴിലാളിയായിരുന്നു തോമസ്.
ഭാര്യ സൂര്യഗായത്രി, മക്കൾ മേഖ (13), നിയ (11)
സംസ്കാര ചടങ്ങുകൾ മാമ്പള്ളി ഹോളി സ്പിരിറ്റ് ദേവാലയത്തിൽ ഇന്ന് വൈകിട്ട് 4 ന്.
by Midhun HP News | Jan 18, 2025 | Latest News, ജില്ലാ വാർത്ത
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിലെ കുട്ടികൾക്ക് ഇന്ന് പാചക പരിശീലനം സംഘടിപ്പിച്ചു. സ്കൂൾ അടുക്കള തോട്ടത്തിൽ കൃഷി ചെയ്ത നാടൻ ഭക്ഷ്യ വിഭവമായ മരിച്ചീനി ഉപയോഗിച്ച് കുട്ടികൾക്ക് വറ്റൽ ഉണ്ടാക്കുന്ന പരിശീലനമാണ് നൽകിയത്.
ഉണ്ടാക്കിയ വറ്റലുകൾ ഹെഡ്മാസ്റ്റർ സുജിത്ത് എസ് കുട്ടികൾക്ക് വിതരണം ചെയ്തു. പി ടി എ പ്രസിഡന്റ് ഇ.നസീർ, പി ടി എ അംഗം വിനയ് എം എസ്, എച്ച് എസ് സ്റ്റാഫ് സെക്രട്ടറി ബീന എസ്, യു പി സ്റ്റാഫ് സെക്രട്ടറി സരിത ആർ എസ്, യു പി സീനിയർ അസിസ്റ്റന്റ് കല കരുണാകരൻ, എച്ച് എസ് സ്റ്റാഫ് സെക്രട്ടറി ബിന്ദു എൽ എസ്, സീഡ് കോർഡിനേറ്റർമാരായ സൗമ്യ എസ്, ഷാബിമോൻ എസ് എൻ, മഹേഷ് കെ കെ, ജാസ്മിൻ എച്ച് എ എന്നിവർ പങ്കെടുത്തു. മുമ്പ് വിളവെടുത്ത 80kg മരിച്ചീനി സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലും എൻഎസ്എസ് ക്യാമ്പിലും സംസ്ഥാന സ്കൂൾ കലോത്സവ കലവറ നിറയ്ക്കലിനും നൽകിയിരുന്നു.
by Midhun HP News | Jan 18, 2025 | Latest News, ജില്ലാ വാർത്ത, മരണം
കീഴാറ്റിങ്ങൽ ഏലാപ്പുറം അയ്യം പള്ളി വീട്ടിൽ പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ കമലമ്മ അമ്മ (84) നിര്യാതയായി.
മക്കൾ: ഉണ്ണി(Late), അമ്പിളി, സിന്ധു കുമാരി, അനിൽകുമാർ, സതി മോൻ
മരുമക്കൾ: ബിന്ദു, വിജയൻ, രാജൻ പിള്ള, ഷീന, ലക്ഷ്മി
by Midhun HP News | Jan 18, 2025 | Latest News, ജില്ലാ വാർത്ത, മരണം
കണ്ണങ്കര കരിമ്പലച്ചിറ വീട്ടിൽ പരേതനായ കുമാരൻ്റെ ഭാര്യ തങ്കമ്മ (102)മരണപ്പെട്ടു.
മക്കൾ: കമലമ്മ, ബേബി (late), ചന്ദ്ര ദാസ്, പ്രഭ, സത്യൻ, തമ്പി (late), അനിൽകുമാർ . മരുമക്കൾ: ഗോപിനാഥൻ (late), രവീന്ദ്രൻ, രാജിനി, നാരായണൻ, ഉഷ, ലീന.
by Midhun HP News | Jan 18, 2025 | Latest News, ജില്ലാ വാർത്ത
സ്കൂളിന്റെ മേൽക്കൂര തകർന്നുവീണു വിദ്യാർത്ഥിയുടെ തലയ്ക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് കെ.എസ്.യു ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ ഗവൺമെന്റ് ഹൈസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്ററെ ഉപരോധിച്ചു.
കാലപ്പഴക്കം ഉള്ള കെട്ടിടം അടിയന്തരമായി സർക്കാർ എൻജിനീയറിങ് വിഭാഗത്തെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ഉപരോധം. സ്ഥലത്തെത്തിയ ജില്ലാ പഞ്ചായത്തംഗം ജി.ജി.ഗിരി കൃഷ്ണൻ, പിടിഎ പ്രസിഡന്റ് വിനോദ് തുടങ്ങിയവരും ആയി നടത്തിയ ചർച്ചയെ തുടർന്ന് ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയറെ അടക്കം ഇടപെടുത്തിച്ചുകൊണ്ട് കിളിമാനൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ സ്കൂളിൽ എത്തി പരിശോധനകൾ നടത്തി.
പരിശോധന നടത്തിയതിൽ പ്രശ്നമുള്ള ക്ലാസ് മുറികൾ താൽക്കാലികമായി അടച്ചിടുന്നതിന് തീരുമാനിച്ചു. അടുത്ത ദിവസം തന്നെ എക്സിക്യൂട്ടീവ് എഞ്ചിനീയർ, തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അടക്കം സ്കൂൾ സന്ദർശിച്ച് വിശദമായി പരിശോധിച്ചു അടിയന്തര നടപടി കൈക്കൊള്ളാമെന്ന ഉറപ്പിന്മേൽ ഉപരോധസമരം അവസാനിപ്പിച്ചു.
കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ, നിയോജകമണ്ഡലം പ്രസിഡന്റ് ഷിജാസ്.എൻ, ജില്ലാ ജനറൽ സെക്രട്ടറി അഷ്‌കർ.എം.ടി, ദീപു രാജ് ബ്ലോക്ക് ഭാരവാഹികളായ സാബിത്ത്.എസ്, അൽത്താഫ്.എൻ.എസ്, ബാദുഷ.വൈ എന്നിവർ നേതൃത്വം നൽകി.
Recent Comments