വേൾഡ് കപ്പിനു മുന്നോടിയായി എം വി ആർ എ യൂത്തിന്റെ നേതൃത്വത്തിൽ ഫ്ലെക്സുകൾ സ്ഥാപിച്ചു

വേൾഡ് കപ്പിനു മുന്നോടിയായി എം വി ആർ എ യൂത്തിന്റെ നേതൃത്വത്തിൽ ഫ്ലെക്സുകൾ സ്ഥാപിച്ചു

വേൾഡ് കപ്പിനു മുന്നോടിയായി ആറ്റിങ്ങലിലും ആരവം. എം വി ആർ എ യൂത്ത് യുവാക്കളായ സഫൽ, നന്ദു, ജിത്തു, രതീഷ് എന്നിവരുടെ നേതൃത്വത്തിൽ
ആറ്റിങ്ങൽ മൂന്നു മുക്കിൽ ഫ്ലെക്സുകൾ സ്ഥാപിച്ചു.

ഡോ: കെ ബീന രാജ്കുമാർ (52) നിര്യാതയായി

ഡോ: കെ ബീന രാജ്കുമാർ (52) നിര്യാതയായി

ആറ്റിങ്ങൽ: മാമം ലക്ഷ്മിയിൽ (എസ്.കെ.ആർ.എ:16) വാമനപുരം എ.പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ: കെ ബീന രാജ്കുമാർ (52) നിര്യാതയായി.
ഭർത്താവ്: ആർ രാജ് കുമാർ (ലക്ഷ്മി ഓട്ടോ സ്കാൻസ്, ആറ്റിങ്ങൽ).
മകൻ: ആർ ദേവ നാരായണൻ

എൻ എസ് എസ് പ്രവർത്തനോദ്ഘാടനവും പരിസ്ഥിതി ദിനാഘോഷവും സംഘടിപ്പിച്ച് കിളിമാനൂർ ജി എച്ച് എസ് എസ്

എൻ എസ് എസ് പ്രവർത്തനോദ്ഘാടനവും പരിസ്ഥിതി ദിനാഘോഷവും സംഘടിപ്പിച്ച് കിളിമാനൂർ ജി എച്ച് എസ് എസ്

കിളിമാനൂർ ജി എച്ച് എസ് എസ് പ്ലസ് ടുവിന് ഫുൾ A+ നേടിയവർക്ക് അനുമോദനവും എൻ എസ് എസ് പ്രവർത്തനോദ്ഘാടനവും ലോക പരിസ്ഥിതി ദിനാഘോഷവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഒ.എസ് അംബിക എം എൽ എ നിർവ്വഹിച്ചു.

ഈ അക്കാദമിക വർഷത്തെ നാഷണൽ സർവ്വീസ് സ്കീം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് ഷാജുമോൾ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ദീപാ അനിൽ പരിസ്ഥിതി ദിന സന്ദേശം നൽകി.

പി ടി എ പ്രസിഡൻ്റ് ബിനു ജി അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ എ നൗഫൽ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ കെ ഗിരിജ, എസ് എം സി ചെയർമാൻ എസ് കെ സുനി, സ്കൂൾ വൈസ് പ്രിൻസിപ്പാൾ ജയകല ബി, മുൻ പി ടി എ പ്രസിഡൻ്റ് വിനോദ് വി, ഡെപ്യൂട്ടി എച്ച് എം ശോഭ ജെ, എൻ സി സി അദ്ധ്യാപകൻ വിജയകുമാർ, ഹയർ സെക്കൻ്ററി അദ്ധ്യാപകരായ പാർവ്വതി രഞ്ജു, സജി കെ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ ട്രീഷ്യ എന്നിവർ ആശംസകൾ അറിയിച്ചു.

എൻ സി സിയുടെ പരിസ്ഥിതി ദിന സന്ദേശ റാലി ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ സി സി കേഡറ്റിന് വൃക്ഷതൈ കൈമാറി.എച്ച് എസ് എസ് സ്റ്റാഫ് സെക്രട്ടറി എസ് ഉണ്ണികൃഷ്ൻ കൃതജ്ഞത രേഖപ്പെടുത്തി.

അനിൽകുമാർ (മാള അനി) (60) അന്തരിച്ചു

അനിൽകുമാർ (മാള അനി) (60) അന്തരിച്ചു

ആറ്റിങ്ങൽ: കോരാണി പുകയിലത്തോപ്പ് അഖില ഭവനിൽ പരേതരായ നാരായണ സ്വാമി ആചാരിയുടെയും രാജമ്മളുടെയും മകൻ അനിൽകുമാർ (മാള അനി )(60)അന്തരിച്ചു.

ഭാര്യ: രാജലക്ഷ്മി.
മക്കൾ: അഖില, അമ്പാടി.
സംസ്കാരം വൈകിട്ട് 3 ന് തൈക്കാട് ശാന്തികവാടത്തിൽ.

പ്ലസ്ടു വിജയികൾക്ക് അനുമോദനവും പരിസ്ഥിതി ദിനാചരണവും സംഘടിപ്പിച്ച് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ

പ്ലസ്ടു വിജയികൾക്ക് അനുമോദനവും പരിസ്ഥിതി ദിനാചരണവും സംഘടിപ്പിച്ച് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2026 മാർച്ചിൽ നടന്ന പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനച്ചടങ്ങും പരിസ്ഥിതി ദിനാചരണവും നടത്തി.

ആറ്റിങ്ങൽ എം എൽ എ ഒ.എസ്. അംബിക പരിപാടികളുടെ ഉദ്ഘാടനവും വിജയികളായ 37 കുട്ടികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ എം പ്രദീപ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ രേഖ ആർ എസ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ അരൂപ് ആർ എസ്, അഡ്വ വി സുരേഷ്, ബിനു ജി എസ്, കൗൺസിലർ രമ്യ, എസ് എം സി ചെയർമാൻ രതീഷ് നിരാല, പ്രിൻസിപ്പാൾ ഡോ ഉദയകുമാരി, ഹെഡ്മിസ്ട്രസ് ശ്രീലത, സീനിയർ അധ്യാപകൻ റോയ് ആർ നാഥ് എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡൻറ് സന്തോഷ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രതീഷ് ടി നന്ദിയും പറഞ്ഞു. ചടങ്ങിൽ വച്ച് നാഷണൽ സർവീസ് സ്കീം യൂണിറ്റ് സംഘടിപ്പിച്ച പരിസ്ഥിതിദിന പ്രശ്നോത്തരി വിജയികൾക്കുള്ള സമ്മാനങ്ങളും നൽകി.

യുവാവിനെ കാണ്മാനില്ല

യുവാവിനെ കാണ്മാനില്ല

കല്ലമ്പലം: കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ തേഞ്ചേരിക്കോണം ഞാറവിള സ്വദേശി 28 കാരനായ നവാഫിനെയാണ് 2026 മെയ്‌ 23ന് രാത്രി 9 മണി മുതൽ കാണാതായത്. 165 സെന്റിമീറ്റർ ഉയരുമുള്ള നവാഫ്‌ കറുത്ത പാന്റും ഷർട്ടുമാണ് ധരിച്ചിരുന്നത്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ കല്ലമ്പലം പോലീസ് സ്റ്റേഷനിലോ അറിയിക്കുക.

04702692066, 9995324475, 9746909756