by Midhun HP News | Jun 5, 2026 | Latest News, ജില്ലാ വാർത്ത
കാടുപിടിച്ചുകിടക്കുന്ന പറമ്പുകൾ തദ്ദേശസ്ഥാപനങ്ങൾക്കുതന്നെ വൃത്തിയാക്കാമെന്നും സ്ഥലം ഉടമകളെ കാത്തിരിക്കേണ്ടതില്ലെന്നും ഹൈക്കോടതി. ഉടമയ്ക്ക് നോട്ടീസ് നൽകി കാത്തിരിക്കേണ്ടതില്ലെ ന്നും വൃത്തിയാക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്കുണ്ടെ ന്നും ജസ്റ്റി സ് പി വി കൃഞ്ഞിക്കൃഷ്ണൻ ഉത്തരവിൽ വ്യക്തമാക്കി.
അയൽപക്കത്തെ കാടുപിടിച്ച പറമ്പിൽനിന്ന് വിഷജന്തുക്കളുടെ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മാവേലിക്കര സ്വദേശി നൽകിയ ഹർജിയിലാണ് ഉത്തരവ്. ഈ ഉത്തരവ് കേരളത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ബാധകമാണെന്നും കോടതി വ്യക്തമാക്കി.
കേരള പഞ്ചായത്ത് രാജ് ആക്ട് 238, 239 വകുപ്പുകൾപ്രകാരം ഇത്തരം ശല്യങ്ങൾ നീക്കാൻ തദ്ദേശസ്ഥാപനത്തിന് അധികാരമുണ്ട്. കാട് വെട്ടിത്തെളിച്ചതിനുള്ള ചെലവ് പിന്നീട് ഉടമയിൽനിന്ന് ഈടാക്കാം. നിയമത്തിന്റെ സങ്കീർണതയെക്കാൾ സാമാന്യബുദ്ധിക്കാണ് ഇവിടെ മുൻഗണനയെന്നും കോടതി പറഞ്ഞു.
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ സമാനമായ നിരവധി പരാതികളാണ് തീർപ്പാകാതെ, നിലവിലുള്ളത്. എന്നാൽ ഉടമയ്ക്ക് മുന്നറിയിപ്പ് നൽകാനോ, കാടുകൾ വെട്ടിത്തെളിക്കാനോ ഗ്രാമപഞ്ചായത്ത് കാര്യമായ ഒരു നടപടികളും സ്വീകരിച്ചിരുന്നില്ല.

by Midhun HP News | Jun 5, 2026 | Latest News, ജില്ലാ വാർത്ത
മണമ്പൂർ പഞ്ചായത്ത് വാർഡ് 11 നാഷണൽ ഹൈവേയിൽ ചാത്തൻപാറ ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം ഉറക്കം തൂങ്ങി മരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞുവീണു ഗതാഗതം 2 മണിക്കൂറോളം ഭാഗികമായി തടസ്സപ്പെട്ടു. ആറ്റിങ്ങൽ നിലയത്തിലെ 2 വാഹനങ്ങളിലെ സേനാംഗങ്ങളും ആറ്റിങ്ങൽ കെ എസ് ഇ ബി ജീവനക്കാരും സ്ഥലത്തെത്തി തൂങ്ങി നിന്ന ശിഖരം hooksaw ഉപയോഗിച്ച് മുറിച്ചു താഴെയിട്ട ശേഷം chain saw ഉപയോഗിച്ച് മരക്കഷണങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ആളപായങ്ങൾ ഒന്നും തന്നെയില്ല. വാഹനങ്ങൾക്കും അപകടം സംഭവിച്ചില്ല. ഈ മരത്തിലെ മറ്റു ശിഖരങ്ങളും അപകടവസ്ഥയിലുണ്ട്. അടിയന്തിരമായി ശിഖരങ്ങൾ വെട്ടി ഒതുക്കുന്നതിനു നടപടി സ്വീകരിക്ക ണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.
by Midhun HP News | Jun 5, 2026 | Latest News, ജില്ലാ വാർത്ത, മരണം
കിളിമാനൂർ: മഠത്തിൽകുന്ന് ശ്രീനിലയത്തിൽ ജി മോഹൻ ദാസ് (68) (റിട്ടയേർഡ് അസിസ്റ്റന്റ് എഞ്ചിനീയർ, വാട്ടർ അതോറിട്ടി, ആറ്റിങ്ങൽ) അന്തരിച്ചു.
ഭാര്യ: ഗീത എസ് പിള്ള (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്, ഗവ.യു.പി.എസ്, നെല്ലനാട്).
മക്കൾ: എം.ജി ശ്രുതി (ഐ.റ്റി കമ്പിനി), എം.ജി അഭി ദേവ്(ജർമ്മിനി).
മരുമകൻ: ശ്രീജിത്ത്.

by Midhun HP News | Jun 5, 2026 | Latest News, ജില്ലാ വാർത്ത
ചെമ്പൂര് എൽ പി എസും ചെമ്പൂര് കുളത്തിങ്കര പാടശേഖര സമിതിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ഗവ:എൽ പി എസ് ചെമ്പൂരിലെ കുട്ടികൾ 53 കമുകിൻ തൈകൾ സമർപ്പിച്ചു. പാടശേഖര സമിതി പ്രസിഡൻ്റ് ജഗദേവൻ, മുതിർന്ന കർഷകനായ ബൈജു കുളത്തിങ്കര, പി ടി എ പ്രസിഡൻ്റ് എം ബി ദിനേശ്,
എസ് എം സി ചെയർമാൻ പ്രവീൺ ഹരിശ്രീ, സീനിയർ അസിസ്റ്റൻ്റ് മോളി, ഷെഫീക്, ശബരി, രാജേഷ് മയിൽപ്പീലി
എന്നിവർ പങ്കെടുത്തു.

by Midhun HP News | Jun 4, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം മണ്ണന്തല ഹസീന കൊലപാതകത്തിൽ ഭർത്താവ് സുരേഷ് മരിച്ച നിലയിൽ. തമിഴ്നാട്ടിൽ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. മൃതദേഹം ചിദംബരം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. തന്റെ ഫോൺ കിള്ളിപ്പാലത്ത് കൊടുത്ത ശേഷം കാർ ബാലരാമപുരത്ത് ഇട്ടു, ശേഷം ട്രെയിൻ കയറി തമിഴ്‌നാട്ടിലേക്ക് കടന്നതാകാമെന്ന് പൊലീസ് അറിയിച്ചു. മകളുടെ മുന്നിൽവെച്ച് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം സുരേഷ് കാറിൽ രക്ഷപ്പെടുകയായിരുന്നു.
നാലാഞ്ചിറ മഠത്തുനട കെ.ആർ.എ. 158 തിരുപ്പതി ഭവനിൽ വാടകയ്ക്കു താമസിക്കുന്ന ഹസീന(36)യാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട ഇവരുടെ ഭർത്താവ് സുരേഷി(46)നുവേണ്ടി പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ബുധനാഴ്ച പുലർച്ചെ 5.45-നാണ് സംഭവം. ഹസീനയും സുരേഷും തമ്മിൽ നിരന്തരം വഴക്കുണ്ടാകുമായിരുന്നു. ചൊവ്വാഴ്ച രാത്രിയും വഴക്കുണ്ടായി.
ഒരാഴ്ചയായി ഹസീനയെ കാണാനില്ലായിരുന്നു. ഇതുസംബന്ധിച്ച് സുരേഷ് മണ്ണന്തല പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ചൊവ്വാഴ്ച തിരികെയെത്തിയ ഹസീന സുഹൃത്തിന്റെ വീട്ടിലായിരുന്നെന്നാണ് പറഞ്ഞത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. മണ്ണന്തല പോലീസ് ഇരുവരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി അനുനയിപ്പിച്ച് വിട്ടു. എന്നാൽ, വീട്ടിൽ തിരിച്ചെത്തിയ ഇരുവരും വഴക്ക് തുടർന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.
കൊലപാതകം നേരിൽക്കണ്ട ഇവരുടെ മൂത്തമകൾ അമൃതാ സുരേഷാണ് ഫോണിൽ വിളിച്ച് മണ്ണന്തല പോലീസിനെ വിവരം അറിയിച്ചത്. കൊലപാതകത്തിനുശേഷം കത്തി കുളിമുറിയിൽ കൊണ്ടുപോയി കഴുകിയശേഷം സുരേഷ് കാറിൽ കടന്നുകളയുകയായിരുന്നു. ഹസീനയും സുരേഷും ഇവരുടെ നാലു മക്കളും ബന്ധുവായ സ്ത്രീയ്ക്കൊപ്പം അഞ്ചുമാസം മുൻപാണ് ഈ വീട്ടിൽ താമസിക്കാൻ എത്തിയത്.
കൊലപാതകശേഷം ഒളിവിൽപ്പോയ സുരേഷിനെ കണ്ടെത്തുന്നതിനായി സി.സി.ടി.വി. കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവന്നിരുന്നതായി പൊലീസ് പറഞ്ഞു. ഇയാളുടെ മൊബൈൽഫോൺ കിള്ളിപ്പാലം ഭാഗത്തുനിന്നു കണ്ടെത്തിയിരുന്നു. മകളോട് ഫോണിൽ ബന്ധപ്പെട്ട് താനും ആത്മഹത്യചെയ്യുമെന്ന് സുരേഷ് പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.

by Midhun HP News | Jun 4, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അങ്കണവാടിയില്‍ ബിരിയാണി ചോദിച്ച് വൈറലായ ‘ബിര്‍ണാണി ശങ്കു’വിനെ കോണ്‍ഗ്രസ് നേതാവ് രാധമണി ചേച്ചിയുടെ കൊച്ചുമകനാക്കിയ മന്ത്രി ബിന്ദു കൃഷ്ണ ഇപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ എയറിലാണ്. മന്ത്രിയെ സംബന്ധിച്ച് ഏത് വാര്‍ത്തയ്ക്ക് താഴെയും കമന്റുകളുടെ പൂരമാണ്. ഒപ്പം ട്രോളുകളും. അതില്‍ ഒരു ട്രോളില്‍ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുകയാണ് മന്ത്രി ബിന്ദു കൃഷ്ണയുടെ പഴ്‌സനല്‍ സ്റ്റാഫ്.
‘മന്ത്രിയെ ട്രോളിയ ശങ്കുവിനെ അങ്കണവാടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു’ എന്ന ട്രോളിനെതിരെയാണ് മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫംഗം അഡ്വ. ത്രിദീപ് കുമാര്‍ പരാതി നല്‍കിയിരിക്കുന്നത്. ട്രോളെന്ന പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു എന്നാണ് പരാതിയിലുള്ളത്.

Recent Comments