by Midhun HP News | Jan 11, 2025 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: കഴിഞ്ഞദിവസം കഠിനം നംകുളം അഴൂർ കായലിൽ മുതലപ്പൊഴി പാലത്തിനു സമീപം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുളുന്തുരുത്തി വാറുവിളകം വീട്ടിൽ സെന്തിൽ കുമാറിൻ്റെ (36) മൃതദേഹമാണ് ഇന്ന് രാവിലെയോടെ ഹാർബർ കടവിൽ നിന്നും കണ്ടെത്തിയത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
by Midhun HP News | Jan 11, 2025 | Latest News, ജില്ലാ വാർത്ത
ക്വലാലംപുര്‍: ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ സെമിയില്‍. അതിഥേയ സഖ്യമായ യു സിങ് ഓങ്- ഈ യി ടിയോ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം വീഴ്ത്തിയത്.
സ്‌കോര്‍ 26-24, 21-15. കഴിഞ്ഞ വര്‍ഷം ഇതേ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ തോറ്റതിന്റെ നിരാശ മായ്ക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സഖ്യം. സെമിയില്‍ ദക്ഷിണ കൊറിയന്‍ സഖ്യമായ കിം വോന്‍ ഹോ- ജെ സിയോ സെയുങ് സഖ്യത്തെ ഇന്ത്യന്‍ സഖ്യം നേരിടും.
by Midhun HP News | Jan 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഭീമ ജ്വല്ലറിയുടെ 100ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തിരുവനന്തപുരം, പോത്തന്‍കോട്, ആറ്റിങ്ങല്‍ ഷോറൂമുകളില്‍ തുടക്കമായി. ഭീമ ജ്വല്ലറി ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദനും മാനേജിങ് ഡയറക്ടര്‍ സുഹാസ് എംഎസും ചേര്‍ന്ന് ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.
‘ഭീമ തലമുറകളായി ഉപഭോക്താക്കളുടെ വിശ്വാസം നേടി. ഉപഭോക്തൃ സംതൃപ്തിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് തങ്ങളുടെ വിജയത്തിന്റെ അടിത്തറ, ‘ഭീമ ബ്രാന്‍ഡിന്’ തുടര്‍ച്ചയായി ലഭിക്കുന്ന സ്‌നേഹത്തിലും അംഗീകാരത്തിലും അഭിമാനിക്കുന്നതായി ഭീമ ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ സുഹാസ് എംഎസ്. പറഞ്ഞു.
ജനുവരി 14 വരെ നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ഭീമ ഉപഭോക്താക്കള്‍ക്കായി ഓഫറുകള്‍, എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകള്‍, സര്‍പ്രൈസ് സമ്മാനങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം വരെ കിഴിവും വജ്രങ്ങള്‍ക്ക് കാരറ്റിന് 15 ശതമാനം കിഴിവും നല്‍കുന്നതായി അധികൃതര്‍ അറിയിച്ചു.
കൂടാതെ, തെരഞ്ഞെടുത്ത വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ പണിക്കൂലി ഇല്ലാതെ ലഭ്യമാണ്. പഴയ സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വിലയും 916 എച്ച്‌യുഐഡി ആഭരണങ്ങള്‍ക്ക് പ്രത്യേക എക്‌സ്‌ചേഞ്ച് കാംപെയ്നും ഭീമ വാഗ്ദാനം ചെയ്യുന്നു. ഓരോ വാങ്ങലിലും ഉറപ്പായ സമ്മാനം ലഭിക്കും. ആഘോഷങ്ങളുടെ ഭാഗമായി, ഭീമ ഷോറൂമുകളില്‍ മാത്രം ലഭ്യമായ സ്വര്‍ണ്ണാഭരണങ്ങളുടെ ഒരു പ്രത്യേക ശതാബ്ദി ശേഖരം പുറത്തിറക്കിയിട്ടുണ്ട്.
by Midhun HP News | Jan 11, 2025 | Latest News, ജില്ലാ വാർത്ത
യാത്രക്കാരനോടു ഇരട്ടി തുക വാങ്ങിയ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പിഴയായി 4000 രൂപയും ചുമത്തി. ഇടപ്പള്ളി സ്വദേശിയായ എൻഎ മാർട്ടിനെതിരെയാണ് എറണാകുളം ആർടിഒ ടിഎം ജേഴ്സൻ നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം ചങ്ങമ്പുഴ മെട്രോ സ്റ്റേഷനിൽ നിന്നു സമീപത്തെ ട്രാവൻകൂർ റെസിഡൻസിയിലേക്കു ഒരു യാത്രക്കാരൻ ഓട്ടം വിളിച്ചു. 40 രൂപയുടെ ഓട്ടത്തിന് 80 രൂപയാണ് ഡ്രൈവർ ആവശ്യപ്പെട്ടത്.ഇതു നിരസിച്ച യാത്രക്കാരൻ മറ്റൊരു ഓട്ടോയിൽ 40 രൂപ കൊടുത്തു സ്ഥലത്തെത്തി. പിന്നാലെ ഇരട്ടി തുക ആവശ്യപ്പെട്ട ഡ്രൈവർക്കെതിരെ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു.
by Midhun HP News | Jan 11, 2025 | Latest News, ജില്ലാ വാർത്ത
പാങ്ങോട് സ്‌കൂട്ടറും പിക്കപ്പും കൂട്ടിയിടിച്ച് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഐ.ടി.ഐ. വിദ്യാർഥി മരിച്ചു. പാങ്ങോട് കൊച്ചുളിയൻകോട് തേമ്പാമൂട് വീട്ടിൽ മുഹമ്മദ്-ജാസ്മിൻ ദമ്പതിമാരുടെ മകൻ അഫ്‌സൽ (19) ആണ് മരിച്ചത്.
ചുള്ളിമാനൂർ ഐ.ടി.ഐ.യിലെ വിദ്യാർഥിയാണ്. ബുധനാഴ്ച രാവിലെ പാലോട് നെടുമങ്ങാട് റോഡിൽ ചുള്ളിമാനൂരിനുസമീപം മഞ്ഞക്കോട്ടുമല വളവിലാണ് സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് തിരുവന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ മരിച്ചു. സഹോദരങ്ങൾ: മുഹമ്മദ് റാഫി, ആസിയ, ആമിന.
by Midhun HP News | Jan 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അച്ഛന്റെ ആഗ്രഹപ്രകാരം ‘സമാധി’ ഇരുത്തിയ സംഭവത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് ‘അച്ഛന്‍ സമാധി’യായെന്ന് മക്കള്‍ ബോര്‍ഡ് സ്ഥാപിച്ചത്. രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് പിതാവ് ഗോപൻ സ്വാമിയെ കുഴിച്ചുമൂടിയ ശേഷം സ്മാരകം ഉണ്ടാക്കുകയായിരുന്നു. ‘സമാധി’യായെന്ന് മക്കള്‍ പറയുന്നതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള പൊലിസിന്റെ നീക്കം.
മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കലക്ടറുടെ തീരുമാനം വന്നുകഴിഞ്ഞാല്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് നെയ്യാറ്റിന്‍കര പൊലീസ് അറിയിച്ചു.
അച്ഛന്റെ ആഗ്രഹപ്രകാരമാണ് ഇങ്ങന ചെയ്തതെന്നാണ് മകന്‍ പറയുന്നത്. പിതാവ് സമാധിയായ ശേഷം പിതാവിരുന്ന സ്ഥലം സ്ലാബ് കൊണ്ട് മൂടുകയായിരുന്നു. മൂടാനുള്ള ഒരുക്കങ്ങള്‍ മാത്രമാണ് താന്‍ ചെയ്തതെന്നും, മറ്റെല്ലാ ഒരുക്കങ്ങളും പിതാവ് കാലേകൂട്ടി ചെയ്തിരുന്നതാണെന്നും മകന്‍ പറഞ്ഞു. പിതാവ് മരിച്ച വിവരം ‘സമാധി’യായി എന്ന ഫ്‌ളെക്‌സ് വച്ചതാടെയാണ് നാട്ടുകാര്‍ അറിയുന്നത്.
‘ബിപിക്കുള്ള ഗുളികയും കഞ്ഞിയും കഴിച്ച് അച്ഛന്‍ സമാധിയായി’ എന്നും മകന്‍ പറയുന്നു. ‘സമാധി’ എല്ലാവരെയും അറിയിക്കാന്‍ പാടുള്ളതല്ലെന്നും, അതിനാല്‍ ബന്ധുജനങ്ങളില്‍ ‘സമാധി’ക്ക് സാക്ഷിയായത് താന്‍ മാത്രമാണെന്നും മകന്‍ പറഞ്ഞു. ചുമട്ടു തൊഴിലാളിയായ പിതാവ് സ്വന്തമായി അധ്വാനിച്ച പണം കൊണ്ടാണ് അദ്ദേഹം പൂജ ചെയ്തിരുന്ന അമ്പലം കെട്ടിയത്. സമാധിയായ ശേഷം അമ്മയേയും, തന്റെ ഭാര്യയേയും കൂട്ടിക്കൊണ്ടു വന്ന് തൊഴുത ശേഷം മടക്കിയയച്ചു. താനും സഹോദരനും മാത്രമാണ് ‘തത്വപ്രകാരം’ സ്ഥലത്തുണ്ടായിരുന്നത് എന്ന് ഇളയമകന്‍ പറഞ്ഞു.
ഏതു ദിവസം സമാധിയാകും എന്ന് അച്ഛന്‍ അറിഞ്ഞിരുന്നു. കന്യാകുമാരിയില്‍ നിന്നും വളരെമുമ്പേ കല്ലും വിളക്കും കൊണ്ടുവന്നിരുന്നു. പേരാലിന്റെ കീഴില്‍ ഇരുന്നു അച്ഛന്‍ ധ്യാനിക്കുമായിരുന്നു. ‘സമാധി’യാവാനുള്ള സമയമായപ്പോള്‍, അദ്ദേഹം പീഠത്തിലിരുന്നു, ആധാര ചക്രങ്ങള്‍ ഉണര്‍ത്തിയാണ് ‘സമാധി’യിലേക്ക് പോയതെന്നും മകന്‍ പറയുന്നു.
Recent Comments