റിജിത്ത് വധം: 9 ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം

റിജിത്ത് വധം: 9 ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം

കണ്ണൂർ: കണ്ണപുരത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒമ്പതു പ്രതികൾക്കും ജീവപര്യന്തം. പ്രതികൾക്ക് ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (3) ആണ് ശിക്ഷ വിധിച്ചത്. ആർ‌എസ്എസ്- ബിജെപി പ്രവർത്തകരെയാണ് കോടതി ശിക്ഷിച്ചത്.

കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടൻവീട്ടിൽ സുധാകരൻ (57), കൊത്തില താഴെവീട്ടിൽ ജയേഷ്‌ (41), ചാങ്കുളത്തുപറമ്പിൽ രഞ്ജിത്ത്‌ (44), പുതിയപുരയിൽ അജീന്ദ്രൻ (51), ഇല്ലിക്കവളപ്പിൽ അനിൽകുമാർ (52), പുതിയപുരയിൽ രാജേഷ്‌ (46), കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ വടക്കേവീട്ടിൽ ശ്രീകാന്ത്‌ (47), സഹോദരൻ ശ്രീജിത്ത്‌ (43), തെക്കേവീട്ടിൽ ഭാസ്‌കരൻ (67) എന്നിവരെയാണ് ശിക്ഷിച്ചത്.

പ്രതികൾക്ക് 307 വകുപ്പ് പ്രകാരം 10 വർഷം കഠിന തടവും വിധിച്ചിട്ടുണ്ട്. കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസിൽ ആകെ പത്ത് പ്രതികളാണുണ്ടായിരുന്നത്. അതിൽ മൂന്നാം പ്രതി കോത്തില താഴെവീട്ടിൽ അജേഷ് വിചാരണയ്ക്കിടെ വാഹനാപകടത്തിൽ മരിച്ചിരുന്നു. 2005 ഒക്ടോബർ മൂന്നിനാണ് റിജിത്ത് കണ്ണപുരം ചുണ്ട തച്ചങ്കണ്ടിയിൽ ക്ഷേത്രത്തിന് സമീപം കൊല്ലപ്പെട്ടത്.

തിരുവനന്തപുരം പ്രസ് ക്ലബിന് ദേശീയ പുരസ്കാരം

തിരുവനന്തപുരം പ്രസ് ക്ലബിന് ദേശീയ പുരസ്കാരം

തിരു: ഇന്ത്യ പ്രസ് ക്ലബ് ഒഫ് നോർത്ത് അമേരിക്ക ഏർപ്പെടുത്തിയ രാജ്യത്തെ ഏറ്റവും മികച്ച പ്രസ് ക്ലബിനുള്ള പുരസ്കാരത്തിന് തിരുവനന്തപുരം പ്രസ് ക്ലബ് അർഹരായി. മാധ്യമ മേഖലയിലെ ഇടപെടലുകൾക്കൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ്. മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനായി നടത്തിയ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളാണ് തിരുവനന്തപുരം പ്രസ് ക്ലബിനെ ഒന്നാമതെത്തിച്ചതെന്ന് ജൂറി വിലയിരുത്തി.
ജനുവരി 10ന് കൊച്ചിയിൽ മന്ത്രിമാരും സാഹിത്യ- സാംസ്കാരിക-മാധ്യമ മേഖലയിലെ പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീണും സെക്രട്ടറി എം.രാധാകൃഷ്ണനും പുരസ്കാരം ഏറ്റുവാങ്ങുമെന്ന് ഇന്ത്യ പ്രസ് ക്ലബ് ഒഫ് നോർത്ത് അമേരിക്ക ഭാരവാഹികൾ അറിയിച്ചു.

കുടുംബശ്രീ യൂണിറ്റുകളെ അഗർബത്തി നിർമ്മാണം പരിശീലിപ്പിച്ച് തോന്നയ്ക്കൽ  സ്കൂളിലെ കുട്ടികൾ

കുടുംബശ്രീ യൂണിറ്റുകളെ അഗർബത്തി നിർമ്മാണം പരിശീലിപ്പിച്ച് തോന്നയ്ക്കൽ സ്കൂളിലെ കുട്ടികൾ

സ്കൂളിലെ പ്രവർത്തനങ്ങൾ സമൂഹത്തിനുകൂടി ഉപകാരം ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി ആർട്ട് & വർക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശ്രീ മഹാദേവ കുടുംബശ്രീ അംഗങ്ങൾക്ക് ജി എച്ച് എസ് എസ് തോന്നയ്ക്കൽ സ്കൂളിലെ കുട്ടികൾ അഗർബത്തി നിർമ്മാണത്തിന് പരിശീലനം നൽകി. ആർട്ട്‌ അധ്യാപകനായ മഹേഷ് കെ കെ യുടെ സാന്നിധ്യത്തിൽ വർക്ക് എക്സ്പീരിയൻസ് അധ്യാപികയായ അനുശ്രീ വി പി യുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.

തോന്നയ്ക്കൽ സ്കൂളിലെ 5D യിൽ പഠിക്കുന്ന ശിവാനി ആണ് പരിശീലനം നൽകിയത്. മദർ പി ടി എ പ്രസിഡന്റ് അനില കുമാരി സ്വാഗതവും കുടവൂർ വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ഉദ്ഘാടനവും നിർവഹിച്ചു. ഹെഡ്മാസ്റ്റർ സുജിത്ത് എസ്, സീനിയർ അസിസ്റ്റന്റ് ബിന്ദു എൽ എസ്, എസ് ആർ ജി കൺവീനർ ഡോ. ദിവ്യ എൽ, സൗമ്യ എസ് എന്നിവർ ആശംസകൾ അറിയിച്ചു. കുടുംബശ്രീ സെക്രട്ടറി സ്വപ്ന നന്ദി രേഖപ്പെടുത്തി. അധ്യാപകരായ മഹേഷ് കുമാർ എം, ഹിമ എച്ച്, ലാലി ആർ, സന്ധ്യ ജെ, രമ്യ എൽ എന്നിവർ സന്നിഹിതരായിരുന്നു. തോന്നയ്ക്കൽ സ്കൂളിലെ കുട്ടികളും അധ്യാപകരും കുടുംബശ്രീ അംഗങ്ങളും ഉൾപ്പെടെ 30 ഓളം പേർ പരിശീലനത്തിൽ പങ്കെടുത്തു.

വാഹനാപകടം; യുവാവ് മരിച്ചു, രണ്ട് പേർക്ക് പരുക്ക്

വാഹനാപകടം; യുവാവ് മരിച്ചു, രണ്ട് പേർക്ക് പരുക്ക്

ആറ്റിങ്ങൽ: അമിത വേഗതയിൽ വന്ന വാഹനം ഇടിച്ച് യുവാവ് മരിച്ചു. മറ്റൊരു വാഹനത്തിലെ യാത്രക്കാരനും പരുക്ക്. ആലംകോട് ഹൈസ്കൂൾ ജംഗ്ഷന് സമീപം, ജാരിസ് (ദാറുൽ ബൈത്തിൽ)മൻസിലിൽ അഷ്റഫിൻ്റെ മകൻ ഷംസീർ (37) ആണ് മരിച്ചത്. ഇളമ്പ സുധാമന്ദിരത്തിൽ ഹൈമയുടെ മകൾ അനുപ(24), മാമം ജി.വി.ആർ.എം.യു.പി സ്കൂളിന് സമീപം കുന്നുംപുറത്ത് വീട്ടിൽ രാജേന്ദ്രൻ മകൻ അമ്പാടി(22) എന്നിവർക്കാണ് പരുക്കേറ്റത്.

മാമം സൺ ആഡിറ്റോറിയത്തിന് സമീപം എൻ.എച്ച് റോഡിൽ വച്ച് തിങ്കളാഴ്ച വൈകുന്നേരം ആറിനാണ് സംഭവം. മാമം ഭാഗത്ത് നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന ബൈക്ക് ഇടിച്ച് ആണ് റോഡ് ക്രോസ് ചെയ്യുകയായിരുന്ന ഷംസീറിന് പരുക്കേറ്റത്. തുടർന്ന്‌ ഇതേ ബൈക്ക് അവനവഞ്ചേരി ഇളമ്പ സുധാമന്ദിരത്തിൽ ഹൈമയുടെ മകൾ അനുപയുടെ ഇരുചക്ര വാഹനത്തിലും ഇടിച്ചു. പരിക്ക് പറ്റിയ അനുപ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടത്തിൽ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ഷംസീറിൻ്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് കാരണമായ പൾസർ മോട്ടോർസൈക്കിൾ ഓടിച്ചു വന്ന അമ്പാടിക്ക് പരിക്കുപറ്റി മെഡിക്കൽ കോളജിൽ ചികിത്സയിൽ ആണ്. പൾസർ ബൈക്കിന്റെ അമിത വേഗതയാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു. ആറ്റിങ്ങൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. 57,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7215 രൂപ നല്‍കണം.

തുടര്‍ച്ചയായ വര്‍ധനവിന് ശേഷം പുതുവര്‍ഷത്തില്‍ ശനിയാഴ്ചയാണ് ആദ്യമായി വിലയില്‍ ഇടിവുണ്ടായത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 58,000 കടന്നിരുന്നു. തുടര്‍ന്ന് ശനിയാഴ്ച 360 രൂപ കുറഞ്ഞ് സ്വര്‍ണവില വീണ്ടും 58000ല്‍ താഴെ എത്തുകയായിരുന്നു. എന്നാല്‍ ഇന്നലെയും ഇന്നും മാറ്റമില്ലാതെ ശനിയാഴ്ചത്തെ വില തന്നെയാണ് തുടരുന്നത്.ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതും വിലയെ സ്വാധീനിക്കുന്നതായും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് മുഷാറ എ ഗ്രേഡ് നേടി അമ്ന ഫാത്തിമ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് മുഷാറ എ ഗ്രേഡ് നേടി അമ്ന ഫാത്തിമ

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് മുഷാറ എ ഗ്രേഡ് നേടി അമ്ന ഫാത്തിമ. ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിനിയും ആലംകോട് തെഞ്ചേരിക്കോണം ബൈത്തുൽ റഹ്മയിൽ സലാഹുദ്ദീന്റെയും റംലയുടെയും മകളുമാണ്.