ഗൃഹനാഥനെ കാണ്മാനില്ല

ഗൃഹനാഥനെ കാണ്മാനില്ല

ആറ്റിങ്ങൽ: കോരാണി കൈലാത്തുകോണം കൂത്താങ്ങൽ വീട്ടിൽ ദാസനെയാണ് ഇന്നലെ മുതൽ കാണാതായത്. വൈകിട്ട് വീടിനു സമീപം ഉള്ള കടയിൽ സാധനം വാങ്ങാൻ പോയതാണ്. 7 മണിയോടെ കടയിൽ നിന്നും മടങ്ങിയതായി തൊട്ടടുത്ത വീട്ടിലെ സിസി ടീവീ ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തിയിട്ടിട്ടുണ്ട്. കാണാതാകുമ്പോൾ കൈലിയും ഷർട്ടുമായിരുന്നു വേഷം. ഏകദേശം 85 വയസ്സ് പ്രായം. വീട്ടുകാരുടെ പരാതിയെ തുടർന്ന് മംഗലപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

വെഞ്ഞാറമൂട്ടിൽ കാർ ജെ.സി.ബിയിൽ ഇടിച്ചു കയറി അപകടം: ഡ്രൈവർക്ക് ഗുരുതര പരിക്ക്

വെഞ്ഞാറമൂട്ടിൽ കാർ ജെ.സി.ബിയിൽ ഇടിച്ചു കയറി അപകടം: ഡ്രൈവർക്ക് ഗുരുതര പരിക്ക്

വെഞ്ഞാറമൂട്: എം.സി. റോഡിൽ വെഞ്ഞാറമൂട്ടിൽ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ജെ.സി.ബിയിൽ ഇടിച്ചു കയറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കിളിമാനൂർ പുളിമാത്ത് പുത്തൻ വിള വീട്ടിൽ സെയ്ത് മുഹമ്മദിനാണ് അപകടത്തിൽ പരിക്കേറ്റത്. ഇയാളെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ വെഞ്ഞാറമൂട് ഐ.സി.ഐ.സി.ഐ. ബാങ്കിന് മുന്നിലായിരുന്നു അപകടം നടന്നത്. കരേറ്റ് ഭാഗത്ത് നിന്നും അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ജെ.സി.ബിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകട സമയത്ത് കാറിൽ സെയ്ത് മുഹമ്മദ് മാത്രമാണ് ഉണ്ടായിരുന്നത്.

ശക്തമായ ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്ന നിലയിലാണ്. നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും ചേർന്നാണ് കാർ വെട്ടിപ്പൊളിച്ച് പരിക്കേറ്റയാളെ പുറത്തെടുത്തത്. സെയ്ത് മുഹമ്മദിനെ ഉടൻ തന്നെ സമീപത്തെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

++

മക്കളുടെ മുന്നില്‍ വെച്ച് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് ഒളിവില്‍

മക്കളുടെ മുന്നില്‍ വെച്ച് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് ഒളിവില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടമ്മയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. നാലാഞ്ചിറയിലാണ് സംഭവം. ഹസീന ബീവി (36)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുരേഷ് ( 46) ഒളിവിലാണ്.

കുടുംബവഴക്കിനെ തുടര്‍ന്ന് മക്കളുടെ മുന്നില്‍ വച്ചായിരുന്നു കൊലപാതകം നടത്തിയത്. ഇരുവരും തമ്മിലുള്ള രൂക്ഷമായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. മൂത്ത മകളാണ് സംഭവം മണ്ണന്തല പൊലീസിനെ അറിയിച്ചത്.

കൊലപാതകത്തിന് ശേഷം സുരേഷ് കാറില്‍ കയറി രക്ഷപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. നാലാഞ്ചിറയില്‍ നാലുമാസമായി വാടകയ്ക്ക് താമസിച്ചു വരികയാണ് ഹസീനയും കുടുംബവും. ഹസീനയും സുരേഷും തമ്മില്‍ നേരത്തെയും പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം.

വഴക്കുമായി ബന്ധപ്പെട്ട് ഹസീന ഇന്നലെയും പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. ഇതിനുശേഷമാണ് വീട്ടില്‍ വെച്ച് വഴക്കുണ്ടാകുകയും, കറിക്കത്തി ഉപയോഗിച്ച് വീട്ടമ്മയുടെ കഴുത്തറുക്കുകയും ചെയ്തത്. ദമ്പതികള്‍ക്ക് നാല് മക്കളുണ്ട്.

ആലംകോട് ഗവ എൽ പി എസിലെ പ്രഥമാധ്യാപികയ്ക്കു  ആദരവ് നൽകി

ആലംകോട് ഗവ എൽ പി എസിലെ പ്രഥമാധ്യാപികയ്ക്കു ആദരവ് നൽകി

ആലംകോട് ഗവ എൽ പി എസിലെ പ്രഥമാധ്യാപിക റീജ സത്യനു ആദരവ് നൽകി.
32 വർഷത്തെ ഔദ്യോഗിക ജീവിതം. മീനാങ്കൽ ട്രൈബൽ ഹൈസ്കൂളിൽ ഔദ്യോഗിക അധ്യാപന ജീവിതത്തിന് തുടക്കം കുറിച്ചു. തുടർന്ന് കാര്യവട്ടം യുപി സ്കൂളിൽ ഒരു വർഷവും ശേഷം സ്വന്തം നാടായ ആലംകോട് ഗവ.വി എച്ച് എസ് എസ് ൽ 25 വർഷത്തെ അധ്യാപന ജീവിതത്തിന് ശേഷമാണ് ആലംകോട് ഗവ എൽ പി എസിൽ പ്രഥമാധ്യാപികയായി നിയമിതയാവുന്നത്.

നാലര വർഷക്കാലം ഈ ചുമതല ഭംഗിയായും കൃത്യമായും റീജ സത്യൻ നിർവഹിച്ചു. ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത, വിദ്യാർത്ഥികളുടെ എണ്ണ കുറവ് തുടങ്ങി വിവിധ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരുന്ന ഒരു പ്രൈമറി സ്കൂളിനെ മാറ്റത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ ടീച്ചറിൻറെ നേതൃത്വത്തിൽ സാധിച്ചു.

ആലംകോട് ഗവ. എൽപിഎസിന്റെ പ്രവേശനോത്സവ പരിപാടികൾ ഗംഭീരമായി നടന്നു

ആലംകോട് ഗവ. എൽപിഎസിന്റെ പ്രവേശനോത്സവ പരിപാടികൾ ഗംഭീരമായി നടന്നു

ആലംകോട്: ആലംകോട് ഗവ എൽപിഎസിന്റെ പ്രവേശനോത്സവ പരിപാടികൾ ഗംഭീരമായി നടന്നു. എസ് എം സി ചെയർമാൻ നാസിമിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രോഗ്രാം വാർഡ് കൗൺസിലർ ലാലി ഉദ്ഘാടനം ചെയ്തു.

നവാഗതരായ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ കൊടുത്തും മധുരം നൽകിയും സ്വീകരിച്ചു. നവാഗതർ അക്ഷരദീപം തെളിയിച്ചു. ആശംസകൾ നൽകിക്കൊണ്ട് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനൂപ്, വാർഡ് കൗൺസിലർ ബൈജു, സ്കൂൾ വികസന സമിതി കൺവീനർ നസീർ, അംഗങ്ങളായ വഹാബ് മാളിയേക്കൽ, നഹാസ് പള്ളിമുക്ക്, ഷാഹുൽ ഹമീദ് സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ഷംന സ്വാഗതവും വിനു നന്ദിയും പറഞ്ഞു.

കൂന്തള്ളൂർ ഗവ. എൽപിഎസിലെ പൂർവ്വവിദ്യാർത്ഥികൾ  പഠനോപകരണങ്ങൾ നൽകി

കൂന്തള്ളൂർ ഗവ. എൽപിഎസിലെ പൂർവ്വവിദ്യാർത്ഥികൾ പഠനോപകരണങ്ങൾ നൽകി

കൂന്തള്ളൂർ ഗവ. എൽപിഎസിലെ പ്രവേശനോത്സവത്തിൽ, 1982 ബാച്ച് കുട്ടികൾക്ക് ബാഗുകളും കുടകളും നൽകി. ബാച്ചിലെ ഗൾഫ് സുഹൃത്തുക്കളായ രാജീവ്, അഷറഫ്, സുഭാഷ്, ജോയ് തുടങ്ങി നാട്ടിലുള്ളവരുടെയും നേതൃത്വത്തിലാണ് സംഭാവന നൽകിയത്.