by Midhun HP News | Dec 31, 2024 | Latest News, ജില്ലാ വാർത്ത
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റുകൾക്ക് തുണിസഞ്ചി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മാതൃഭൂമി ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി മുമ്പ് സ്കൂളിൽ കുട്ടികൾക്കു തുണിസഞ്ചി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചിരുന്നു.
വർക്ക് എക്സ്പീരിയൻസ് അധ്യാപികയായ അനുശ്രീ വി പി യുടെ സാന്നിധ്യത്തിൽ സ്കൂളിൽ നിന്ന് പരിശീലനം ലഭിച്ച കുട്ടികളാണ് കുടുംബശ്രീ യൂണിറ്റിന് പരിശീലനം നൽകിയത്. സ്കൂളിലേ പ്രവർത്തനങ്ങളെ സമൂഹവുമായി ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പ്രവർത്തനം ചെയ്തത്.
കുടവൂർ വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ MPTA പ്രസിഡന്റ് അനില കുമാരി എ ജി സ്വാഗതം പറഞ്ഞു. പ്രഥമാധ്യാപകൻ സുജിത് എസ്,എച്ച് എസ് സീനിയർ അസിസ്റ്റന്റ് ബിന്ദു എൽ എസ്, സീഡ് കോർഡിനേറ്റർ സൗമ്യ,
എസ് ആർ ജി കൺവീനർ ഡ. ദിവ്യ എൽ എന്നിവർ ആശംസകൾ അറിയിച്ചു.
കുടുംബശ്രീ സെക്രട്ടറി സ്വപ്ന നന്ദി രേഖപ്പെടുത്തി. അധ്യാപകരായ മഹേഷ് കുമാർ എം, സന്ധ്യ ജെ, ഹിമ എച്ച് , രമ്യ എൽ, ആർട്ട് അധ്യാപകൻ മഹേഷ് കെ കെ, ലാലി ആർ എന്നിവർ സന്നിഹിതരായിരുന്നു. സീഡ് ക്ലബ് അംഗങ്ങളും അധ്യാപകരും കുടുംബശ്രീ അംഗങ്ങളും ഉൾപ്പെടെ മുപ്പത്തോളം പേർ പരിശീലനത്തിൽ പങ്കെടുക്കുകയും തുണി സഞ്ചി നിർമിക്കുകയും ചെയ്തു.
by Midhun HP News | Dec 31, 2024 | Latest News, ജില്ലാ വാർത്ത
ഭുവനേശ്വറിൽ വച്ച് നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ കരാട്ടെ മത്സരത്തിൽ കേരളത്തിന് വേണ്ടി വെള്ളിമെഡൽ നേടി. സെർബിയയിൽ വെച്ച് നടക്കുന്ന അന്തർദേശീയ സ്കൂൾ ഗെയിംസ് മത്സരങ്ങൾക്കായുള്ള നാഷണൽ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആറ്റിങ്ങൽ ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ ആലിം, ഫിദ ഹജാത്ത് എന്നിവരെ ആറ്റിങ്ങൽ എംഎൽഎ ഒ. എസ് അംബിക അനുമോദിച്ചു.
സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ പി ടി എ പ്രസിഡന്റ് സന്തോഷ് അധ്യക്ഷത വഹിച്ചു. ഹയർ സെവി എച്ച് എസ് ഇ പ്രിൻസിപ്പാൾ ഹസീനയും നിർവഹിച്ചു. ഹെഡ് മാസ്റ്റർ അനിൽകുമാർ, കായിക അധ്യാപകൻ സുനിൽകുമാർ, അധ്യാപകരായ സുജ സെൽവകുമാരി, ഷൈജാ റാണി, പ്രീത റാണി ബിനു, മുഹമ്മദ് ഷജീർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ജിമ്മി നന്ദി രേഖപ്പെടുത്തി,
by Midhun HP News | Dec 31, 2024 | Latest News, ജില്ലാ വാർത്ത
പ്രതിമാസം 15000 ലിറ്ററിൽ താഴെ വെള്ളം ഉപയോഗിക്കുന്ന ഗാർഹിക ബി.പി.എൽ ഉപഭോക്താക്കൾക്ക് കുടി വെള്ളം സൗജന്യമാണ്. അവർ ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ പുതുക്കേണ്ടതാണ്.
ആവശ്യമായ രേഖകള്‍
വാട്ടർ ബില്ല്,
കണക്ഷന് നൽകിയ ഫോൺ നമ്പർ,
ബി.പി.എൽ റേഷൻ കാർഡ്
(കുടിശ്ശിക ഉള്ളവർക്ക് അത് അടച്ചശേഷം മാത്രമേ പുതുക്കാനാകൂ, മീറ്റർ ഫാള്‍ട്ട് ഉള്ളവർക്കും അത് മാറ്റിയ ശേഷമേ പുതുക്കാന്‍ സാധിക്കുകയുള്ളൂ)
അവസാന തീയതി : ജനുവരി 31, 2025
ശ്രദ്ധിക്കേണ്ടവ:
പുതുക്കാത്തവർക്ക് ഈ ആനുകൂല്യം നഷ്ടപ്പെടും.
പ്രവർത്തനക്ഷമമായ വാട്ടർ മീറ്റർ ഉള്ള ഉപഭോക്താക്കൾക്ക് മാത്രമേ ബി. പി. എൽ. ആനുകൂല്യം ലഭിക്കുകയുള്ളു.
വാട്ടർ ചാർജ് കുടിശിക ഉള്ള ഉപഭോക്താക്കൾക്ക് ബി. പി. എൽ. ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.
(ജനുവരി 31ന് മുമ്പ് കേടായ മീറ്റർ മാറ്റി വയ്ക്കുകയും കുടിശ്ശിക അടക്കുകയും ചെയ്യുന്നപക്ഷം ഉപഭോക്താക്കള്‍ക്ക് ബി.പി.എല്‍ ആനുകൂല്യം നല്‍കുന്നതാണ്.)
കൂടുതല്‍ വിവരങ്ങള്‍ക്ക്: HH Communications, Opp Taluk Hospital, Stadium – Water Authority Road, Valiyakunnu. Mob: 9037452995
by Midhun HP News | Dec 31, 2024 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: കൊട്ടിയോട് നന്ദാഭവനിൽ പി അനു (37) (സി.പി.ഐ എം കൊട്ടിയോട് ബ്രാഞ്ച് അംഗം രാജുവിന്റെ മരുമകൻ) അന്തരിച്ചു.
ഭാര്യ: ആർ.ജി വിജി (ജനാധിപത്യ മഹിളാ അസോസിയേഷൻ കൊട്ടിയോട് യൂണിറ്റ് പ്രസിഡന്റ്).
മക്കൾ: എ ദേവനന്ദ, എ ആര്യനന്ദ.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് സ്വവസതിയിൽ
by Midhun HP News | Dec 31, 2024 | Latest News, ജില്ലാ വാർത്ത
രുവനന്തപുരം: കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പി.എ അസീസ് എന്‍ജീനിയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിലെ പണി തീരാത്ത ഹാളിനുള്ളിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
കോളജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടെതാണ് മൃതദേഹമെന്നാണ് കരുതുന്നത്. കോളജിൽ ഉടമയുടെ മൊബൈൽ ഫോണും കാറും കണ്ടെത്തിയതിനാലാണ് മൃതദേഹം അബ്ദുള്‍ അസീസിന്‍റേത് തന്നെയാണെന്ന് സംശയം പൊലീസ് ഉന്നയിക്കുന്നത്.
by Midhun HP News | Dec 31, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അഭിമുഖം നിശ്ചയിച്ച തീയതിയില്‍ മാറ്റം ആവശ്യപ്പെട്ടുള്ള ഉദ്യോഗാര്‍ഥികളുടെ അപേക്ഷ ഇനി പ്രൊഫൈല്‍ വഴി മാത്രം. നാളെമുതലാണ് ( ജനുവരി 1) ഇത് പ്രാബല്യത്തില്‍ വരിക. ഇതിന് ശേഷം തപാല്‍, ഇ-മെയില്‍ വഴി സമര്‍പ്പിക്കുന്ന അപേക്ഷ പരിഗണിക്കില്ലെന്ന് പിഎസ് സി അറിയിച്ചു.
അഭിമുഖ ദിവസം മറ്റു പിഎസ്സി പരീക്ഷയിലോ, സംസ്ഥാന, ദേശീയ തലത്തിലുള്ള മത്സര പരീക്ഷയിലോ, യൂണിവേഴ്സിറ്റി പരീക്ഷയിലോ പങ്കെടുക്കേണ്ടിവരുന്ന ഉദ്യോഗാര്‍ത്ഥിക്ക് അഭിമുഖ തീയതിയില്‍ മാറ്റം ആവശ്യപ്പെട്ടുകൊണ്ട് സ്വന്തം പ്രൊഫൈല്‍ വഴി അപേക്ഷ സമര്‍പ്പിക്കാനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. പ്രൊഫൈലില്‍ പ്രവേശിച്ചാല്‍ റിക്വസ്റ്റ് എന്ന ടൈറ്റിലില്‍ കാണുന്ന ഇന്റര്‍വ്യൂ ഡേറ്റ് ചേഞ്ച് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖ തീയതിക്കു മുന്‍പായി സമര്‍പ്പിക്കുന്നതും നിശ്ചയിച്ച ഇന്റര്‍വ്യൂ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താന്‍ പറ്റുന്നതുമായ അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.
Recent Comments