by Midhun HP News | Dec 31, 2024 | Latest News, ജില്ലാ വാർത്ത
ഗതാഗത നിയന്ത്രണം:
ആറ്റിങ്ങൽ നിലയ്ക്കാമുക്ക് ,കായിക്കര കടവ് – വക്കം പണയിൽ കടവ് റോഡിൽ പുനരുദ്ധാരണ ജോലികൾ നടക്കുന്നതിന്റെ ഭാഗമായി വക്കം റെയിൽവേ ഗേറ്റ് മുതൽ പണയിൽ കടവ് പാലം വരെയുള്ള ഭാഗത്ത് 2, 3 തീയതികളിൽ ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു.
റേഷൻ പൊങ്കൽ സമ്മാനം :
നാഗർകോവിൽ:
തൈപ്പൊങ്കൽ ആഘോഷത്തോടനുബന്ധിച്ചു തമിഴ്നാട്ടിൽ റേഷൻ കാർഡുടമകൾക്ക് നൽകുന്ന സൗജന്യ പൊങ്കൽ സമ്മാനം ജനുവരി 9 മുതൽ വിതരണം ചെയ്യും. ഒരു കിലോ പച്ചരി, ഒരു കിലോ പഞ്ചസാര, ഒരു കരിമ്പ് എന്നിവയാണ് വിതരണം ചെയ്യുന്നത്.
അധ്യാപക ഒഴിവ്:
ആറ്റിങ്ങൽ ആലംകോട് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ സുവോളജി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 3ന് 10ന് നടക്കും.
വെള്ളറട മൈലച്ചൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. ദിവസ വേതന നിയമനം. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10ന്. 0471–2255464.
വിദ്യാഭ്യാസം
പാർലമെന്ററി സ്റ്റഡീസിൽ പിജി ഡിപ്ലോമ.
കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ പാർലമെന്ററി സ്റ്റഡീസിൽ നടത്തുന്ന ഒരു വർഷത്തെ വിദൂര വിദ്യാഭ്യാസ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രവേശനത്തിന് ജനുവരി 10 വരെ അപേക്ഷിക്കാം. ഫോൺ: 0471 2512662, 9496551719. www.niyamasabha.org.
by Midhun HP News | Dec 31, 2024 | Latest News, ജില്ലാ വാർത്ത
1st Prize-Rs :75,00,000/-
SV 841794 (KAYAMKULAM)
Cons Prize-Rs :8,000/-
SN 841794 SO 841794
SP 841794 SR 841794
SS 841794 ST 841794
SU 841794 SW 841794
SX 841794 SY 841794
SZ 841794
2nd Prize-Rs :10,00,000/-
SU 124617 (ADIMALY)
3rd Prize-Rs :5,000/-
0252 0277 0680 0820 1715
1846 2262 2959 3221 4035
4168 4908 7795 8226 8334
8562 8565 9427
4th Prize-Rs :2,000/-
0785 1389 1641 3097 3181
3522 4935 5140 5500 5738
5th Prize-Rs :1,000/-
0354 0523 1307 1816 1946
2362 2411 2969 3159 3228
3457 3764 4111 4406 5959
6489 6741 7508 8976 9022
6th Prize-Rs :500/-
0182 0240 0329 0359 0781
0807 0826 0941 1032 1107
1145 1285 1474 2089 2108
2248 2551 2571 3014 3560
3597 3830 3916 3927 4165
5005 5651 5654 5938 6195
6368 7211 7488 7549 7817
7820 7859 7866 7878 8165
8301 8376 8622 8923 9135
9162 9265 9295 9460 9613
9795 9828
7th Prize-Rs :200/-
0152 0192 0557 1812 1925
1995 2034 2186 2254 2383
2853 2905 3046 3367 3675
3773 3790 3874 4084 4109
4247 4330 4965 5167 5517
5592 5673 5893 5925 6305
6782 6956 7037 7257 7398
7787 7792 7839 7911 9316
9326 9436 9519 9698 9790
8th Prize-Rs :100/-
0048 0084 0308 0353 0433
0453 0503 0646 0705 0733
0777 0869 1046 1082 1263
1303 1388 1392 1429 1455
1505 1546 1749 1863 2123
2175 2232 2424 2527 2533
2624 2655 2700 2701 2831
2873 3070 3230 3290 3413
3427 3566 3654 3714 3825
3829 3840 3889 3984 4045
4127 4133 4156 4255 4299
4378 4483 4529 4537 4598
4630 4860 5332 5369 5381
5413 5434 5480 5486 5524
5558 5611 5644 5659 5694
5951 6043 6140 6323 6388
6407 6430 6521 6586 6591
6718 6798 6851 6864 6887
7087 7174 7345 7450 7501
7776 7825 7925 8016 8177
8258 8269 8390 8502 8607
8666 8785 8881 8912 8952
8970 9118 9253 9383 9432
9437 9550 9571 9583 9717
9771 9839 9852 9878 9909
9982
▂▂▂▂▂▂▂▂▂▂▂▂▂▂▂
ഈ റിസൾട്ട് ടെലിവിഷൻ തത്സമയ ദൃശ്യത്തിൽ നിന്നും എടുത്തതാണ്. പിഴവുകൾ സംഭവിച്ചേക്കാം ശ്രദ്ധിക്കുക.
വിജയികൾ സമ്മാനാർഹമായ ടിക്കറ്റുകൾ കേരള ഗസറ്റിൽ ഒത്തുനോക്കി 30 ദിവസത്തിനുള്ളിൽ ഹാജരാക്കുക
by Midhun HP News | Dec 31, 2024 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: അഴൂർ പഞ്ചായത്തിൽ ഭരണ സ്തംഭനം ആരോപിച്ചും, തെരുവ് വിളക്കുകൾ കത്തിക്കാത്തത്തിൽ പ്രതിഷേധിച്ചും കോൺഗ്രസ് മെമ്പർമാർ പായും തലയിണയുമായി ഓഫീസിലെത്തി പ്രതിഷേധിച്ചതിൽ നേരിയ സംഘർഷം.
ഉച്ചയ്ക്ക് ശേഷം 3 മണിയോട് കൂടി കോൺഗ്രസ് അംഗങ്ങളായ എസ്. സജിത്ത് മുട്ടപ്പലം, കെ. ഓമന, നസിയാ സുധീർ എന്നിവർ ഓഫീസിനകത്തു പായ വിരിച്ചു കുത്തിയിരിക്കുകയും 6 മാസമായി മെയിന്റനൻസ് നടത്താത്ത തെരുവ് വിളക്കുകൾ എപ്പോൾ നന്നാക്കും എന്ന് രേഖാമൂലം എഴുതി നൽകണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.
5 മണിയോട് കൂടി കൂടുതൽ കോൺഗ്രസ് പ്രവർത്തകർ എത്തുകയും ഓഫീസിനകത്തു മുദ്രാവാക്യം വിളിച്ചു കുത്തിയിരിക്കുകയും ഓഫീസ് പൂട്ടി ഉദ്യോഗസ്ഥരെ പുറത്ത് പോകുന്നത് തടയുകയും ചെയ്തു.
6 മണിയോട് കൂടി ചിറയിൻകീഴ് എസ്. ഐ. ആർ.മനുവിന്റെ നേതൃത്വത്തിലുള്ള സംഘം ഓഫീസിലെത്തുകയും സമരക്കാരുമായും ഓഫീസ് ചുമതല ഉണ്ടായിരുന്ന ഹെഡ് ക്ലർക്ക് സമീറുമായും ചർച്ച നടത്തുകയും സെക്രട്ടറി യു. അജിലയുമായി ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. എന്നാൽ രേഖാമൂലം എഴുതി നൽകാതെ സമരം അവസാനിപ്പിക്കാൻ തയ്യാർ ആവില്ല എന്ന പഞ്ചായത്ത് അംഗങ്ങളുടെ അഭിപ്രായത്തെ തുടർന്ന് 7 മണിയോട് കൂടി പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത് നേരിയ സംഘർഷത്തിന് കാരണമായി.
പഞ്ചായത്തിൽ ഭരണ സ്തംഭനം നേരിടുന്നു എന്നും സ്ട്രീറ്റ് ലൈറ്റ് മെയിന്റനൻസ് കരാർ എടുത്ത കമ്പനിയ്ക്ക് കുടിശ്ശിക തുക ഇനിയും കൊടുക്കാത്തതിനാൽ 6 മാസമായി അഴൂർ കടവ് പാലത്തിലേത് ഉൾപ്പെടെയുള്ള പ്രാധന സ്ഥലങ്ങളിലെ ലൈറ്റുകൾ പോലും കത്തിക്കാൻ കഴിയുന്നില്ല എന്നും. ഇത് രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർക്കും, മയക്കു മരുന്ന് സംഘങ്ങൾക്കും അഴൂരിൽ യഥേഷ്ടം തമ്പടിക്കാൻ സൗകര്യമാകുന്നു എന്നും സമരക്കാർ ആരോപിച്ചു.
ലൈഫ് ഭവന പദ്ധതിയിൽ അടക്കം വീടിന്റെ പണി പൂർത്തീകരിച്ചവർക്ക് കൊടുക്കുവാനുള്ള പകുതിയിലധികം തുക 1 വർഷം കഴിഞ്ഞിട്ടും കൊടുക്കാതിരിക്കുകയും പഞ്ചായത്ത് റോഡുകളെല്ലാം പൊട്ടി പൊളിഞ്ഞു യാത്ര ദുരിതത്തിലായിട്ടും അറ്റകുറ്റപണിനടത്താത്തതും, പ്രസിഡന്റിന്റെ ഏകപക്ഷീയവും ധാർഷ്ട്യവുമായ തീരുമാനങ്ങൾക്കും നടപടികൾക്കും എതിരെയും, പഞ്ചായത്തിലെ റോഡ് മൊത്തം കാട് കയറിയത് വൃത്തിയാക്കത്തതിൽ പ്രതിഷേധിച്ചും വിവിധ അംഗൻവാടിയിലെ കറന്റ് ബില്ല് അടച്ച തുകപോലും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കൊടുക്കാതിരിക്കുമ്പോഴും 50 ലക്ഷം രൂപ മുടക്കി പഞ്ചായത്ത് ഓഫീസ് ബിൽഡിംഗ് പണിയുന്നതിൽ വ്യാപക അഴിമതി ഉണ്ട് എന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ സജിത്ത് മുട്ടപ്പലം ആരോപിച്ചു.
കോൺഗ്രസ് നേതാക്കളായ മുൻ മണ്ഡലം പ്രസിഡന്റുമാർ ബിജു ശ്രീധർ, എസ്. പി.ശിവപ്രസാദ്, ബി. സുധർമ, അൻസിൽ അൻസാരി, ജയാ സജിത്ത് പി. ഷീജ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അച്ചു അജയൻ, സഹീർ പെരുമാതുറ, റിനാദ്, സജീവ് മുട്ടപ്പലം എന്നിവർ നേതൃത്വം നൽകി
by Midhun HP News | Dec 31, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മേല്‍വസ്ത്രം അഴിച്ച് ക്ഷേത്രത്തിനകത്ത് പ്രവേശിക്കണമെന്നുള്ളത് അനാചാരമാണെന്ന് ധര്‍മസംഘം ട്രസ്റ്റ് അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദ. പൂണൂല്‍ കാണുന്നതിന് വേണ്ടിയാണ് പണ്ടുകാലത്ത് ഈ സമ്പ്രദായം തുടങ്ങിയത്. പല ക്ഷേത്രങ്ങളിലും ഇപ്പോഴും ഈ നിബന്ധന തുടരുന്നുണ്ട്. അത് തിരുത്തണമെന്നാണ് ശ്രീനാരായണ സമൂഹത്തിന്റെ നിലപാടെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. വര്‍ക്കല ശിവഗിരി തീര്‍ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടനവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേല്‍വസ്ത്രമഴിക്കുന്നത് അനാചാരമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ശ്രീനാരായണ ഗുരു ക്ഷേത്രങ്ങളില്‍ ഈ നിബന്ധന പാലിക്കുന്നില്ല. കാലാനുസൃതമായ മാറ്റം ഇക്കാര്യത്തില്‍ ആവശ്യമാണെന്നും സ്വാമി പറഞ്ഞു.
സ്വാമിക്ക് ശേഷം സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഈ നിലപാടിനെ പിന്തുണച്ചു. ക്ഷേത്രങ്ങളില്‍ മേല്‍വസ്ത്രമഴിച്ച് മാത്രമേ കടക്കാന്‍ പാടുള്ളൂ എന്ന നിബന്ധനയുണ്ട്. കാലാനുസൃതമായ മാറ്റം ആവശ്യമാണെന്ന് ശ്രീനാരായണ സമൂഹം ആവശ്യപ്പെടുന്നു. ഇതൊരു വലിയ സാമൂഹിക ഇടപെടലാകാന്‍ സാധ്യതയുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ആരേയും നിര്‍ബന്ധിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
by Midhun HP News | Dec 31, 2024 | Latest News, ജില്ലാ വാർത്ത
നഗരസഭാ, കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ നിന്ന് യാത്ര എടുക്കരുതെന്ന നിബന്ധനയോടെ ഓട്ടോറിക്ഷ സ്റ്റേറ്റ് പെര്‍മിറ്റിന് വ്യവസ്ഥയായി. യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോകുകയും മടങ്ങുകയും ചെയ്യാം. നഗരപ്രദേശങ്ങളില്‍ യാത്രക്കാരെ ഇറക്കിയാല്‍ കാലിയായി മടങ്ങണം.
അഞ്ചു വര്‍ഷത്തേക്ക് 1500 രൂപയാണ് സംസ്ഥാന പെര്‍മിറ്റ് ഫീസ്. നിലവില്‍ ജില്ലാ പെര്‍മിറ്റിന് 300 രൂപയാണ്. സി.ഐ.ടി.യു. കണ്ണൂര്‍ മാടായി യൂണിറ്റ് നല്‍കിയ അപേക്ഷയില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ചേര്‍ത്ത സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗമാണ് ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നല്‍കാന്‍ തീരുമാനിച്ചത്. ഇതിനെ ഒരുവിഭാഗം എതിര്‍ത്തതിനെത്തുടര്‍ന്ന് പെര്‍മിറ്റ് വ്യവസ്ഥ കര്‍ശനമാക്കി. ഫീസ് ഉയര്‍ത്തുകയായിരുന്നു.നിലവിലെ ജില്ലാ പെര്‍മിറ്റില്‍ അതിര്‍ത്തി ജില്ലകളിലേക്ക് 20 കിലോമീറ്റര്‍ കടക്കാന്‍ അനുമതിയുണ്ടായിരുന്നു. സംസ്ഥാനം മുഴുവന്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും മണിക്കൂറില്‍ 50 കിലോമീറ്റര്‍ എന്ന വേഗപരിധി ഉയര്‍ത്തിയിട്ടില്ല.
by Midhun HP News | Dec 31, 2024 | Latest News, ജില്ലാ വാർത്ത
നാഷണൽ പോസ്റ്റൽ & ആർ. എം. എസ് പെൻഷനേഴ്സ് അസോസിയേഷന്റെ 12-)0 വാർഷിക സമ്മേളനം ജനുവരി 5-)0 തിയതി രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ ആറ്റിങ്ങൽ വെച്ച് വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ഇതിനു മുന്നോടിയായി നാളെ രാവിലെ 11.30 മണിക്ക് ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് എസ്. എസ് പ്ലാസയിൽ ഉള്ള ഐ. എൻ. ടി. യൂ. സി ഓഫീസിൽ പത്ര സമ്മേളനം നടത്തുന്നുവെന്നു സംഘടനഭാരവാഹികൾ അറിയിച്ചു.
Recent Comments