ആറ്റിങ്ങൽ തോട്ടവാരം കരയോഗത്തിന്റെ വാർഷിക പൊതുയോഗവും, ആദരവും ജനുവരിയിൽ സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ തോട്ടവാരം കരയോഗത്തിന്റെ വാർഷിക പൊതുയോഗവും, ആദരവും ജനുവരിയിൽ സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ തോട്ടവാരം കരയോഗത്തിന്റെ വാർഷിക പൊതുയോഗം 2025 ജനുവരി 05 ഞായറാഴ്‌ച രാവിലെ 11 മണിക്ക് സംഘടിപ്പിക്കുന്നു. കരയോഗത്തിൽ പുതുതായി നിർമ്മിച്ച കരയോഗ ഹാളിന്റെ ഉദ്ഘാടനം, വിവിധ മേഖലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ചവർക്കുള്ള മന്നം പുരസ്കാര സമർപ്പണം, വിവിധ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കൽ തുടങ്ങിയവയാണ് അനുബന്ധ പരിപാടികൾ.

മന്നം പുരസ്ക്‌കാരം നൽകി ആദരിക്കപ്പെടുന്നവർ

പി.രാധാകൃഷ്‌ണൻ നായർ (ആതുരസേവനം),

സി.എസ്.ബാലചന്ദ്രൻ നായർ(കവി),

മണികണ്ഠ‌ൻ (സീരിയൽ നടൻ വിൽപ്പാട്ട് കലാകാരൻ)

ഷിജു ഹൃദയപൂർവ്വം (മാധ്യമപ്രവർത്തകൻ)

ലക്ഷ്മി എസ് (നൃത്താധ്യാപിക). കൂടാതെ

കരയോഗത്തിലെ മുതിർന്ന അംഗങ്ങളായ
പ്രസന്നകുമാർ (ശാസ്‌താഞ്ജലി, കുന്നുവാരം), രാധാകൃഷ്‌ണൻനായർ (രാഗം, കൊല്ലമ്പുഴ), തുളസീധരൻ നായർ (ഹരിലക്ഷ്‌മി, കുന്നുവാരം) എന്നിവരേയും ആദരിക്കും.

ശിവഗിരി
തീര്‍ഥാടനത്തിന് നാളെ തുടക്കം

ശിവഗിരി
തീര്‍ഥാടനത്തിന് നാളെ തുടക്കം

വർക്കല: ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ 92–ാമത് ശിവഗിരി തീർഥാടനം 30, 31, ജനുവരി ഒന്ന്‌ തീയതികളിൽ നടക്കും. തിങ്കൾ രാവിലെ പത്തിന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും. പകൽ 11. 30ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷനാകും. പകൽ രണ്ടിന് ശാസ്ത്ര സാങ്കേതിക സമ്മേളനം മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴിന് കലാപരിപാടികളുടെ ഉദ്ഘാടനം നടി മല്ലിക സുകുമാരന്‍ നിര്‍വഹിക്കും.

31ന് പുലർച്ചെ 5.30ന് തീർഥാടന ഘോഷയാത്ര ആരംഭിക്കും. രാവിലെ 10ന് തീർഥാടന മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പകൽ രണ്ടിന് കൃഷി, കൈത്തൊഴിൽ, വ്യവസായം, ടൂറിസം – സമ്മേളനം കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും. വൈകിട്ട് അഞ്ചിന് സർവമത സമ്മേളനം നടക്കും. ജനുവരി ഒന്നിന് രാവിലെ 10ന് വിദ്യാർഥി, യുവജന സമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പകൽ രണ്ടിന് സാഹിത്യ സമ്മേളനം കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യനും ഉദ്ഘാടനം ചെയ്യും.

ഗിന്നസ് വേൾഡ് റെക്കോർഡ് മറികടക്കാൻ ചലചിത്രതാരം ദിവ്യ ഉണ്ണി..

ഗിന്നസ് വേൾഡ് റെക്കോർഡ് മറികടക്കാൻ ചലചിത്രതാരം ദിവ്യ ഉണ്ണി..

മൃദംഗനാദം എന്ന പേരിൽ 12000 പേർ ഒരേസമയം ഭരതനാട്യ ചുവടുകൾ വച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് മറികടക്കാൻ ശ്രമം. നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലാണ് നൃത്തപരിപാടി നടക്കുക. ദൃശ്യ-ശ്രാവ്യ-കലാ രംഗത്ത് പുതിയ സംസ്‌കാരം സൃഷ്ടിച്ച മൃദംഗ വിഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. 12000 നര്‍ത്തകരുടെ ഭരതനാട്യത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

29ന് വൈകിട്ട് 6ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് നര്‍ത്തകര്‍ ചുവടുവയ്‌ക്കുക. പരിപാടി വൈകിട്ട് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.
ഇതിന് മുമ്പ് തമിഴ്‌നാട്ടില്‍ 10,500 നര്‍ത്തകിമാര്‍ പങ്കെടുത്ത ഭരതനാട്യത്തിനാണ് ഗിന്നസ് റിക്കാര്‍ഡുള്ളത്. ഇത് മറികടക്കാനാണ് സംഘാടകരുടെ ശ്രമം.

പദ്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് അദ്ദേഹത്തിന്റെ മകന്‍ ദീപാങ്കുരന്‍ സംഗീതം നല്കി പിന്നണി ഗായകന്‍ അനൂപ് ശങ്കര്‍ ആലപിച്ച ഗാനത്തിന് അനുസൃതമായാണ് ചലച്ചിത്ര താരം ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തില്‍ നര്‍ത്തകര്‍ ചുവടുവയ്‌ക്കുക. അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള നര്‍ത്തകരും പങ്കെടുക്കും. ഏഴ് വയസിന് മുകളില്‍ പ്രായമുള്ള നൃത്തത്തെ സ്നേഹിക്കുന്നവര്‍ ലിംഗഭേദമന്യേ മൃദംഗനാദം ഭരതനാട്യത്തില്‍ പങ്കെടുക്കും.

എറണാകുളം ക്രൗണ്‍ പ്ലാസയില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ദീപാങ്കുരന്‍, അനൂപ് ശങ്കര്‍, സിജോയ് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. തൃശ്ശൂര്‍ ഹയാത്ത് ഇന്റര്‍നാഷണലില്‍ നടന്ന ചടങ്ങില്‍ കല്ല്യാണ്‍ സില്‍ക്സ് മാനേജിങ് ഡയറക്ടര്‍ ടി.എസ്. പട്ടാഭിരാമന്‍, സിനിമാ താരം ലക്ഷ്മി ഗോപാലസ്വാമിക്ക് നല്കി നര്‍ത്തകരുടെ വസ്ത്രം പുറത്തിറക്കി.

വാര്‍ത്താസമ്മേളനത്തില്‍ നടിയും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി, മൃദംഗവിഷന്‍ ചീഫ് പാട്രണ്‍ സിജോയ് വര്‍ഗീസ്, നിഘോഷ് കുമാര്‍, ഷമീര്‍ എന്നിവര്‍ പങ്കെടുത്തു. വൈകിട്ട് 3 മുതല്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ വേദിയിലേക്ക് പ്രവേശനം അനുവദിക്കും. 149 രൂപ വിലയുള്ള ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍ ലഭ്യമാണ്.

ചലഞ്ചേഴ്സ് കപ്പ് – 2024 നോടനുബന്ധിച്ച് നടന്ന പ്രഡിക്ഷൻ കോണ്ടസ്റ്റിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

ചലഞ്ചേഴ്സ് കപ്പ് – 2024 നോടനുബന്ധിച്ച് നടന്ന പ്രഡിക്ഷൻ കോണ്ടസ്റ്റിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

ചലഞ്ചേഴ്സ് കപ്പ് – 2024 നോടനുബന്ധിച്ച് നടന്ന പ്രഡിക്ഷൻ കോണ്ടസ്റ്റിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സമ്മാനമായ ആറ്റിങ്ങൽ അമീസ് മൊബൈൽസ് നൽകുന്ന സ്മാർട്ട് വാച്ച് നേടിയത് വി.അഭിലാഷും, രണ്ടാം സമ്മാനമായ എം ഫോർ മൊബൈൽസ് ആറ്റിങ്ങൽ നൽകുന്ന ബ്ലൂടൂത്ത് നെക്ക്ബാൻഡ് നേടിയത് എസ്.കീനും, മൂന്നാം സമ്മാനമായ മാഗ്നസ് മൊബൈൽസ് ആറ്റിങ്ങൽ നൽകുന്ന ബ്ലൂടൂത്ത് ഹെഡ്സെറ്റ് നേടിയത് ദക്ഷിത് ആൻഡ് ദേവേഷ് എന്നിവരാണ്. വിജയികൾക്കുള്ള സമ്മാനങ്ങൾ ചലഞ്ചേഴ്സ് ക്ലബ് പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു കൈമാറി.

തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളി; കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തി

തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളി; കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തി

തിരുവനന്തപുരം: തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളിയ സംഭവത്തില്‍ കരാര്‍ കമ്പനിയെ ശുചിത്വമിഷന്‍ കരിമ്പട്ടികയില്‍പ്പെടുത്തി. തലസ്ഥാനത്തെ അജൈവമാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ കരാര്‍ നല്‍കിയ സണേജ് ഇക്കോ സിസ്റ്റംസ് എന്ന കമ്പനിക്കെതിരെയാണ് നടപടി.

മൂന്നു വര്‍ഷത്തേക്കാണ് ഇവരെ കരിമ്പട്ടികയില്‍പ്പെടുത്തിയത്. മാലിന്യനീക്കത്തിന് ചെലവായ തുക ഇവരില്‍ നിന്ന് ഈടാക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് അജൈവ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയിരുന്നു. അതില്‍പ്പെട്ട കമ്പനിയാണ് സണ്‍ ഏജ്. തിരുവനന്തപുരം ആര്‍സിസിയിലെ മാലിന്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് സണ്‍ ഏജ് ആയിരുന്നു. ഇവര്‍ മറ്റൊരു ഏജന്‍സിക്ക് ഉപകരാര്‍ നല്‍കുകയായിരുന്നു.

ഈ ഏജന്‍സിയാണ് തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ മാലിന്യം തള്ളിയത്. 16 ടണ്‍ മാലിന്യമാണ് തിരുനെല്‍വേലിയില്‍ തള്ളിയത്. തമിഴ്‌നാട് ഈ വിഷയം ഉന്നയിച്ചതോടെ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് മാലിന്യം മാറ്റിയിരുന്നു. തുടര്‍ന്നാണ് കമ്പനിയുടെ കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്.

അഴൂരിൽ ഡോ. മൻമോഹൻ സിംഗിന് ആദരാഞ്ജലിയർപ്പിച്ച് കോൺഗ്രസ്

അഴൂരിൽ ഡോ. മൻമോഹൻ സിംഗിന് ആദരാഞ്ജലിയർപ്പിച്ച് കോൺഗ്രസ്

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൻ്റെ ദേഹവിയോഗത്തിൽ ആദരാഞ്ജലിയർപ്പിച്ച് അഴൂർ – പെരുങ്ങുഴി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ സ്ഥാപിക്കുകയും, പാർട്ടി പതാക താഴ്ത്തി കെട്ടുകയും ചെയ്തു.

പെരുങ്ങുഴി ജംഗ്ഷനിൽ അദ്ദേഹത്തിൻ്റെ ഛായാചിത്രം സ്ഥാപിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാർ, മണ്ഡലം പ്രസിഡന്റ് എ.ആർ നിസാർ, കെ. ഓമന, മാടൻവിള നൗഷാദ്, എസ്.ജി അനിൽകുമാർ, ജി. സുരേന്ദ്രൻ, ചന്ദ്രബാബു, ജനകലത, രാജൻ കൃഷ്ണപുരം, എം. നിസാം, എസ്.സുരേന്ദ്രൻ, അനുരാജ്, ജയ് ജീ റാം, ചന്ദ്രസേനൻ, അശോകൻ തുടങ്ങിയവർ പങ്കെടുത്തു.