by Midhun HP News | Jan 29, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിലെ റോഡ് വികസനത്തിന് 988.75 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. സിഐആര്‍എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 39 റോഡുകളുടെ വികസനത്തിനാണ് കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയം ഫണ്ട് അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിരന്തരമായി ഉയര്‍ത്തിയ ആവശ്യം യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്ന് പ്രഖ്യാപനം പങ്കുവച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
ജനക്ഷേമ ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കിടയില്‍ മറ്റൊരു സന്തോഷവര്‍ത്തമാനം കൂടി എന്ന് പരാമര്‍ശത്തോടെയാണ് മന്ത്രി കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ പ്രഖ്യാപിച്ചത്. 486.33 കിലോമീറ്റര്‍ റോഡുകള്‍ സിഐആര്‍എഫില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. പദ്ധതി യാഥാര്‍ത്ഥ്യമാക്കുവാന്‍ സഹായിച്ച മുഖ്യമന്ത്രിക്കും, കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിക്കും നന്ദി അറിയിക്കുന്നു.
റോഡ് പ്രവൃത്തികള്‍ക്കുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 39 പ്രധാനപ്പെട്ട റോഡുകളില്‍ വരുന്ന മാറ്റം ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.


അതിനിടെ, സംസ്ഥാനത്തെ റോഡ് ഗതാഗതം സുഗമാക്കാന്‍ ഉതകുന്ന നിരവധി പ്രഖ്യാപനങ്ങളാണ് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചത്. തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള എംസി റോഡ് 24 മീറ്റര്‍ വീതിയില്‍ നാലുവരിയായി പുനര്‍നിര്‍മിക്കുമെന്നും മന്ത്രി അറിയിച്ചു. ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി കിഫ്ബി വഴി 5217 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
എംസി റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി കിളിമാനൂര്‍, നിലമേല്‍, ചടയമംഗലം, ആയൂര്‍, പന്തളം, ചെങ്ങന്നൂര്‍ എന്നീ ബൈപ്പാസുകളുടെ നിര്‍മാണവും വിവിധ ജങ്ഷനുകളുടെ വികസനവും ഈ ഘട്ടത്തില്‍ നടപ്പിലാക്കും. കൊട്ടാരക്കര ബൈപ്പാസ് നിര്‍മ്മാണത്തിനായി 110.36 കോടി രൂപയുടെ സാമ്പത്തിക അനുമതി ഇതിനോടകം നല്‍കിയിട്ടുണ്ടെന്നും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ കൊട്ടാരക്കര ബൈപ്പാസിന്റെ നിര്‍മാണം പുരോഗമിക്കുകയാണെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അറിയിച്ചു.
by Midhun HP News | Jan 29, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആലംകോട് തെഞ്ചേരികോണം വിശാഖത്തിൽ (മൂലവിള ) അനിൽകുമാർ (50)വീഡിയോഗ്രാഫർ മരണപ്പെട്ടു. ഇന്നലെ രാത്രിയിലുണ്ടായ നെഞ്ചുവേദനയെ തുടർന്ന് മെഡിയ്ക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അല്പം മുൻപ് അവിടെ വച്ച് മരണം സംഭവിയ്ക്കുകയായിരുന്നു.
സംസ്ക്കാരം നാളെ നടക്കും
by Midhun HP News | Jan 29, 2026 | Latest News, ജില്ലാ വാർത്ത
തീർഥാടന റോഡ് വികസനം
പത്തനംതിട്ട – കോട്ടയം ജില്ലകളിലെ തീർഥാടന റോഡ് വികസനത്തിന് 15 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി
12-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രഖ്യാപിച്ചു
12-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രഖ്യാപിച്ചു. റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കും. സമയബന്ധിതമായി നടപ്പിലാക്കും
ഡിഎ കുടിശ്ശിക തീര്‍ക്കും
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും നിലവില്‍ അവശേഷിക്കുന്ന ഡിഎ, ഡിആര്‍ കുടിശ്ശിക പൂര്‍ണമായി കൊടുത്തുതീര്‍ക്കും
സർക്കാർ ജീവനക്കാർക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍
സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരമായി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ വിവരിച്ച് സംസ്ഥാന ബജറ്റ്. അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെന്‍ഷനായി ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുന്ന തരത്തിലാണ് അഷ്വേര്‍ഡ് പെന്‍ഷന്‍. നിലവിലുള്ള എന്‍പിഎസില്‍ നിന്നും അഷ്വേര്‍ഡ് പെന്‍ഷനിലേക്ക് മാറാന്‍ ഓപ്ഷനുണ്ടായിരിക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ജീവനക്കാരുടെയും സര്‍ക്കാരിന്റെയും വിഹിതം പ്രത്യേക ഫണ്ടായി മാനേജ് ചെയ്യുന്നതിന് സംവിധാനം ഉണ്ടാക്കും. അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ ഒന്നിന് നടപ്പില്‍ വരുത്തുന്നതിനുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഉത്തരവ് പുറത്തിറക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ജീവനക്കാരുടെ ഹൗസ് ബില്‍ഡിങ് അഡ്വാന്‍സ് സ്‌കീം പുനഃസ്ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
തീർഥാടന റോഡ് വികസനം
പത്തനംതിട്ട – കോട്ടയം ജില്ലകളിലെ തീർഥാടന റോഡ് വികസനത്തിന് 15 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി
പൊതുവിദ്യാഭ്യാസത്തിന് 1128 കോടി രൂപ
പൊതുവിദ്യാഭ്യാസത്തിന് 1128 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി അറിയിച്ചു
by Midhun HP News | Jan 29, 2026 | Latest News, ജില്ലാ വാർത്ത
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും വർധനവ്. കഴിഞ്ഞ കുറച്ചു ദിവസമായി സ്വർണത്തിന്റെ പോക്ക് മുകളിലേക്ക് തന്നെ ആണ്. ഇന്നും അതേ കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് സ്വർണം കീഴടക്കിയിരിക്കുന്നത്. 1,31,160 രൂപയാണ് ഇന്നത്തെ ഒരു പവന്റെ വില. ഇന്നലെ 1,22,520 രൂപ ആയിരുന്ന സ്വർണമാണ് ഇന്നും വില വീണ്ടും കൂടിയിരിക്കുന്നത്. അതായതു ഒരു പവന് ഇന്ന് കൂടിയത് 8,640 രൂപ. 1,080 രൂപയാണ് ഗ്രാമിന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമ സ്വർണത്തിന്റെ ഇന്നത്തെ വില 16,395 രൂപയാണ്.
സ്വർണത്തിന്റെ ഈ വില വർധനവ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് വിവാഹപാർട്ടികളെ ആണ്. വിവാഹ സീസൺ ആയതിനാൽ സ്വർണത്തിന്റെ ഈ ഏറ്റക്കുറച്ചിലുകൾ ബാധിക്കുന്നത് അവരെ ആയിരിക്കും. ഇങ്ങനെ പോയാൽ സാധാരണക്കാർക്ക് സ്വർണം കിട്ടാക്കനി ആയി മാറും എന്നും കരുതേണ്ടിയിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ ആണ് സ്വർണവ്യാപാരം നടന്നുകൊണ്ടിരിക്കുന്നത്.


by Midhun HP News | Jan 29, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 1 മുതല്‍ പ്ലസ്ടു വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് നല്‍കും. ഇതിനായി 15 കോടി രൂപ ബജറ്റില്‍ മാറ്റിവച്ചതായും ധനമന്ത്രി പറഞ്ഞു.
എംസി റോഡ് വികസനത്തിന് 5917 കോടി രൂപ വകയിരുത്തി. കാന്‍സര്‍ എയ്ഡ്‌സ് രോഗികള്‍ക്ക് 2000 രൂപ ധന സഹായം നല്‍കും. സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപിന്റെ പരിഷ്‌കരിച്ച പതിപ്പായ മെഡിസെപ്് 2.0 ഫെബ്രുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി രൂപയാണ് അധിക വിഹിതമായി നീക്കിവെയ്ക്കുന്നത്. യുവജന ക്ലബുകള്‍ക്ക് 10,000 രൂപ സഹായം നല്‍കും. കേര പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി പ്രഖ്യാപിച്ചു.
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ ഒമ്പതിന് ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റാണിത്. ഇടതു സർക്കാരിന്റെ തുടർച്ചയായ ആറാം ബജറ്റ് കൂടിയാണിത്.
വികസനത്തിനും ക്ഷേമത്തിനും ഒരു പോലെ പ്രാധാന്യം നൽകുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്നാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ സൂചിപ്പിച്ചു. ക്ഷേമ പെൻഷൻ അടക്കം ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് കേന്ദ്രത്തിന്‍റെ സാമ്പത്തിക ഉപരോധം മാത്രമാണ് തടസമെന്നാണ് ധനവകുപ്പ് പറയുന്നത്. സംസ്ഥാനത്തിന്‍റെ വരുമാനവും ചെലവും കടവും കൂടിയെന്നാണ് 2024-25 വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിൽ പറയുന്നത്.
by Midhun HP News | Jan 29, 2026 | Latest News, ജില്ലാ വാർത്ത
അലവൻസ് വർധിപ്പിച്ചു
ലൈബ്രേറിയന്മാരുടെ പ്രതിമാസ അലവൻസ് ആയിരം രൂപ വർധിപ്പിച്ചു
പത്രപ്രവർത്തക പെൻഷൻ
പത്രപ്രവർത്തക പെൻഷൻ 1500 രൂപ വർധിപ്പിച്ചു
വിദ്യാര്‍ഥികള്‍ക്ക് അപകട ഇന്‍ഷുറന്‍സ്
ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് നല്‍കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി
ഉന്നത വിദ്യാഭ്യാസം സൗജന്യം
ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
ശബരിമല മാസ്റ്റര്‍ പ്ലാന്‍
ശബരിമല മാസ്റ്റര്‍ പ്ലാനിന് 30 കോടി രൂപ വകയിരുത്തി. ക്ലീന്‍ പമ്പയ്ക്ക് 30 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചതായും ധനമന്ത്രി പറഞ്ഞു.
വിരമിച്ചവര്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി
സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് മെഡിസെപ് മാതൃകയില്‍ പുതിയ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും
സൗജന്യ ചികിത്സ
റോഡ് അപകടത്തില്‍പ്പെടുന്നവര്‍ക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ധനമന്ത്രി. സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുത്ത ആശുപത്രികളിലുമാണ് സൗജന്യ ചികിത്സ ഉറപ്പാക്കുക എന്നും ധനമന്ത്രി വ്യക്തമാക്കി
മെഡിസെപ് 2.0 ഫെബ്രുവരി ഒന്നുമുതല്‍
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപിന്റെ രണ്ടാം ഘട്ടമായ മെഡിസെപ് 2.0 ഫെബ്രുവരി ഒന്നുമുതല്‍ ആരംഭിക്കും.
എംസി റോഡ് വികസനം
എംസി റോഡ് ആദ്യ ഘട്ട വികസനത്തിന് 5217 കോടി രൂപ കിഫ്ബിയിലൂടെ നീക്കിവെയ്ക്കും
റാപ്പിഡ് റെയില്‍ നാലുഘട്ടം
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിര്‍ദിഷ്ട റാപ്പിഡ് റെയിലിന്റെ നിര്‍മ്മാണം നാലുഘട്ടമായെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ നിര്‍മ്മിക്കും. തൃശൂര്‍- കോഴിക്കോട് ആണ് രണ്ടാം ഘട്ടത്തില്‍. മൂന്നാം ഘട്ടമായി കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെ പാളം ഇടും. നാലാം ഘട്ടത്തില്‍ ഇത് കാസര്‍കോട് വരെ നീട്ടുമെന്നും ധനമന്ത്രി പറഞ്ഞു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി നൂറ് കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
വി എസ് സെന്റർ
അന്തരിച്ച മുൻമുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഓർമ്മയ്ക്കായി തിരുവനന്തപുരത്ത് വി എസ് സെന്റർ സ്ഥാപിക്കും
വയോജന സൗഹൃദ ബജറ്റ്
വയോജന സംരക്ഷണത്തിന് ഇത് എൽഡേർലി ബജറ്റ് എന്ന് ധനമന്ത്രി
വയനാട്ടിൽ വീടായി
വയനാട് ദുരന്ത ബാധിതർക്ക് ആദ്യ ബാച്ച് വീട് അടുത്ത മാസം ആദ്യ വാരം നൽകും
ഓണറേറിയം കൂട്ടി
തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഓണറേറിയം കൂട്ടി
തനത് നികുതി, നികുതിയേതര വരുമാനത്തില്‍ വര്‍ധന
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ തനത് നികുതി, നികുതിയേതര വരുമാനത്തില്‍ വര്‍ധന ഉണ്ടായതായി കെ എന്‍ ബാലഗോപാല്‍. തനത് നികുതി, നികുതിയേതര വരുമാനമായി 1,52,645 കോടി രൂപ അഞ്ചുവര്‍ഷം കൊണ്ട് അധികമായി പിരിച്ചെടുക്കാന്‍ സാധിച്ചതായും ബജറ്റ് പ്രസംഗത്തില്‍ കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
1,27, 747 കോടിയുടെ അധിക വരുമാനമാണ് തനത് നികുതി വരുമാനത്തിന്റെ കാര്യത്തില്‍ സൃഷ്ടിക്കാന്‍ സാധിച്ചത്. 2016-2021 വരെ പ്രതിവര്‍ഷ തനത് നികുതി വരുമാനം 47,453 കോടി രൂപയായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ശരാശരി തനത് നികുതി വരുമാനം 73,002 കോടിയായി ഉയര്‍ന്നു. ശരാശരി തനത് നികുതി വരുമാനം ഇനിയും ഉയരും. കേന്ദ്ര അവഗണനയ്ക്കിടയിലും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത് ഈ വരുമാന വര്‍ധന വഴിയാണ്. ധനമന്ത്രിയുടെ കൈയിലെ മാന്ത്രിക ദണ്ഡ് ഇതാണെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു
ന്യൂ നോര്‍മല്‍ കേരളമെന്ന് ധനമന്ത്രി
എല്ലാ മേഖലയിലും പുരോഗതി കൈവരിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മുഖ്യമന്ത്രി പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പെന്‍ഷനില്‍ 16 ലക്ഷം പേര്‍ ചേര്‍ന്നു. ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ എല്ലാം നടപ്പാക്കി. അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനത്തില്‍ ആയിരം രൂപയുടെയും ഹെല്‍പ്പര്‍മാരുടെ പ്രതിമാസ വേതനത്തില്‍ 500 രൂപയുടെയും വര്‍ധന വരുത്തിയതായും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പ്രഖ്യാപിച്ചു. ആശാ വർക്കർമാരുടെ പ്രതിമാസ വേതനം ആയിരം രൂപ വര്‍ധിപ്പിച്ചു. പ്രീ പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനത്തില്‍ ആയിരം രൂപയുടെ വര്‍ധന വരുത്തിയതായും കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു.
ആര്‍ആര്‍ടിഎസ് കൊച്ചി മെട്രോയുടെ പാളത്തിലൂടെയും ഓടും
‘തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ആര്‍ആര്‍ടിഎസ് ആണ് വരുന്നത്. ഏത് പേരായാലും തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നമുക്കും നമ്മുടെ സഹോദരങ്ങള്‍ക്കും അടുത്ത തലമുറയ്ക്കും വേഗത്തില്‍ പോണം. അത് ഉണ്ടാവണം. വേഗത്തില്‍ സംസ്ഥാനത്തെ കണ്‍ക്ട് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ആര്‍ആര്‍ടിഎസും റെയില്‍വേയും തമ്മില്‍ ബന്ധമില്ല. ഇത് മെട്രോയിലും പോകും.ഡല്‍ഹി- മീററ്റ് ആര്‍ആര്‍ടിഎസ് പോലെയാണ് ഇവിടെയും വരിക. ഡല്‍ഹിയില്‍ നിന്ന് മെട്രോയില്‍ പോകും. ആ പാളം തന്നെ ഉപയോഗിച്ച് നീട്ടി മീററ്റില്‍ ചെല്ലും. മീററ്റില്‍ ചെന്നാല്‍ അവിടെയുള്ള പാളം ഉപയോഗിക്കും. മൊബിലിറ്റിയാണ് പ്രധാനം. കൊച്ചി മെട്രോയുടെയും വരാനിരിക്കുന്ന തിരുവനന്തപുരം മെട്രോയുടെയും പാളം ഉപയോഗിക്കും. ഇവിടെ പുതുതായി നിര്‍മ്മാണം വേണ്ടി വരില്ല. തിരുവനന്തപുരത്ത് നിന്ന് വരുന്ന ഒരാള്‍ക്ക് കൊച്ചി മെട്രോ
Recent Comments