വെള്ളപ്പള്ളിയുമായുള്ള കൂടിക്കാഴ്ച; വിമര്‍ശിക്കുന്നവര്‍ക്ക് പാര്‍ട്ടി പലതാണേലും മതം ഒന്ന്: അഖില്‍ മാരാര്‍

വെള്ളപ്പള്ളിയുമായുള്ള കൂടിക്കാഴ്ച; വിമര്‍ശിക്കുന്നവര്‍ക്ക് പാര്‍ട്ടി പലതാണേലും മതം ഒന്ന്: അഖില്‍ മാരാര്‍

വെള്ളാപ്പള്ളി നടേശനുമായുള്ള മന്ത്രി ബിന്ദു കൃഷ്ണയുടെ കൂടിക്കാഴ്ച കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളടക്കം മന്ത്രിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികരണവുമായെത്തിയിരക്കുകയാണ് അഖില്‍ മാരാര്‍. മന്ത്രിമാരെ വിമര്‍ശിക്കുന്നവര്‍ക്ക് പാര്‍ട്ടി പലതാണെങ്കിലും മതം ഒന്നാണ് എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.

ജമാ അത് ഇസ്ലാമി ലീഗിനെ മുന്‍ നിര്‍ത്തി കളിച്ച കളിയാണ് കെസി വേണുഗോപാലിനെ വെട്ടിയത്. സതീശന്‍ അല്ല മുഖ്യ മന്ത്രി എങ്കില്‍ ഞങ്ങള്‍ മന്ത്രി സഭയിലേക്ക് ഇല്ല എന്ന് ലീഗ് നിലപാട് എടുത്തുവെന്നും അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നു. ആ വാക്കുകളിലേക്ക്:

ബിന്ദു കൃഷ്ണ വെള്ളാപ്പള്ളിയെ കണ്ടത് മഹാപരാധം. തുഷാര്‍ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി സ്വീകരിച്ചത് വലിയ അപരാധം.. ഇപ്പോഴിതാ ആഭ്യന്തര മന്ത്രി വെള്ളാപ്പള്ളി നടേശനെ വീട്ടില്‍ പോയി കണ്ടിരിക്കുന്നു.. സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗത്തിനും മീഡിയ മതേതര ചാനലിലെ കലാപ ചര്‍ച്ചകര്‍കന്മാര്‍ക്കും ഒരു സമാധാനമില്ല..

മന്ത്രിമാരെ വിമര്‍ശിക്കുന്നത് അവര്‍ക്ക് വോട്ട് ചെയ്ത കോണ്‍ഗ്രസ് അനുഭാവികള്‍ ആണെന്ന് നിങ്ങള്‍ കരുതിയാല്‍ തെറ്റി.. ഈ വിമര്‍ശിക്കുന്നവര്‍ക്ക് പാര്‍ട്ടി പലതാണെങ്കിലും മതം ഒന്നാണ് എന്നതാണ് പരമമായ സത്യം.. ആ സത്യം മറച്ചു വെയ്ക്കാന്‍ അവരും ആഗ്രഹിക്കുന്നില്ല.. ആ യഥാര്‍ഥ്യമാണ് കേരളത്തില്‍ യുഡിഫ്‌ന് ലഭിച്ച 102 സീറ്റ് എന്ന് പലരും പറയുകയുമില്ല…

ഇനി ഞാന്‍ പറയുന്നത് ആലോചിച്ചു ചിന്തിച്ചു ഉള്‍കൊള്ളാന്‍ ശ്രമിക്കുക.. കേരളത്തില്‍ എന്ത് കൊണ്ടാണ് തുടര്‍ ഭരണം ഉണ്ടായത്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ സത്യത്തില്‍ ദുരന്തങ്ങളുടെ(പ്രളയം, നിപ്പ, കോവിഡ് )മറവില്‍ ഒരു വിധം രക്ഷപെട്ടപ്പോള്‍ തുടര്‍ ഭരണം ഉറപ്പാക്കിയത് വിജയന്‍ സ്വീകരിച്ച ഹിന്ദു വിരുദ്ധ നിലപാടുകള്‍ ആണ്.. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചതും.. ഇരുട്ടിന്റെ മറവില്‍ പോലീസിനെ കൊണ്ട് സ്ത്രീ രൂപങ്ങളെ കയറ്റി ഇവിടുത്തെ തീവ്രവാദ ഗ്രൂപ്പുകളെ സന്തോഷിപ്പിച്ചതും ..

ഇതിനെ എതിര്‍ത്ത അയ്യപ്പ ഭക്തരെ ജയിലില്‍ അടച്ചു തീവ്രവാദ ഗ്രൂപ്പുകളുടെ ഒപ്പമാണ് സര്‍ക്കാര്‍ എന്ന് ഊട്ടി ഉറപ്പിച്ചതും. പിന്നീട് നാടിന്റെ സംസ്‌ക്കാരം ഇല്ലാതാക്കി മുന്നോട്ട് വന്ന പുരോഗമന ചുംബന സമരങ്ങളെ അനുകൂലിച്ചു വീണ്ടും ഈ ഗ്രൂപ്പിനെ സഹായിച്ചു. അങ്ങനെ തങ്ങള്‍ ആഗ്രഹിക്കുന്നത് പിണറായി ചെയ്തു കൊടുക്കുമെങ്കില്‍ പിണറായി ഭരിക്കട്ടെ എന്ന് ഈ ഗ്രൂപ്പുകള്‍ തീരുമാനിച്ചതാണ് പിണറായി വിജയന് കിട്ടിയ 99 സീറ്റുകള്‍..

അവിടെയും ലീഗ് 15 സീറ്റ് നില നിര്‍ത്തി. രണ്ടാം പിണറായി സര്‍ക്കാര്‍ സത്യത്തില്‍ ഒന്നാം പിണറായി സര്‍ക്കാരിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചവര്‍ ആണ്. പക്ഷെ ചെയ്യേണ്ട പ്രധാന കാര്യം അവര്‍ ചെയ്തില്ല. ശബരിമല വിഷയത്തില്‍ നിലപാട് മാറ്റി.. അയ്യപ്പ ഭക്തരെ കേസില്‍ നിന്നും വെറുതെ വിട്ടു..ആഗോള അയ്യപ്പ സംഗമം നടത്തി സംഘികളെക്കാള്‍ വലിയ ഭക്തര്‍ ഞങ്ങള്‍ ആണെന്ന് വരുത്തി തീര്‍ത്തു..

ഇതും പോരാഞ്ഞിട്ട് ജമാ അത് ഇസ്ലാമിയെ പിണറായി വിജയന്‍ തീവ്രവാദികള്‍ എന്ന് വിളിച്ചു. നാടിനു ചെയ്യുന്ന വികസനമോ, ജന ക്ഷേമമോ ഒന്നും ഞങ്ങടെ വിഷയമല്ല ഞങ്ങളെ എതിര്‍ത്താല്‍ നിന്നെ ഞങ്ങള്‍ ഇറക്കും വിജയാ എന്നവര്‍ തീരുമാനിച്ചു. ഈ തീരുമാനം വി ഡി സതീശനുമായി അവര്‍ പങ്ക് വെച്ചു.. വലിയ നിലപാട് ഉള്ള സതീശന്‍ അധികാരം കിട്ടാന്‍ അവരുമായി സഖ്യം ചേര്‍ന്നു..

സതീശനെ മുഖ്യ മന്ത്രി ആക്കാന്‍ അവരും തീരുമാനിച്ചു. ആ ഉറപ്പാണ് 100 സീറ്റില്‍ ഞങ്ങള്‍ ജയിക്കും എന്ന് പറയാന്‍ വി ഡി സതീശനെ പ്രേരിപ്പിച്ചത്.. ആ ഒരൊറ്റ കാരണമാണ് കോണ്‍ഗ്രസ്സില്‍ നിന്ന് അകലാന്‍ എന്നെ പ്രേരിപ്പിച്ചത്.. അല്ലാതെ പിണറായി വിജയനെതിരെ ഒരു സമരം പ്രതി പക്ഷ നേതാവ് ആയ സതീശന്‍ ചെയ്തത് നിങ്ങള്‍ കണ്ടിട്ടുണ്ടോ..? പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്തു നടത്തിയ ഏതെങ്കിലും ശക്തമായ പ്രതിഷേധം നിങ്ങള്‍ കണ്ടിട്ടുണ്ടോ..?

എന്തിനു കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് 7 ദിവസം ജയിലില്‍ കിടന്നിട്ട് തിരുവനന്തപുരത്തു ഉണ്ടായിട്ട് ജയിലില്‍ ഒന്ന് സന്ദര്‍ശിച്ചിട്ടില്ല. ആദ്യ നാല് വര്‍ഷവും പുസ്തകം വായിച്ചു ഇരുന്നതല്ലാതെ പാര്‍ട്ടിക്കൊ ജനങ്ങള്‍ക്കൊ വേണ്ടാത്ത പ്രതിപക്ഷ നേതാവിനെ ജനകീയന്‍ ആക്കിയതിന് പിന്നില്‍ ആരൊക്കെ ഉണ്ടെന്ന് ഒപ്പം നിന്ന എനിക്കും അറിയാം..

അവസാന ഒരു വര്‍ഷം ഞാന്‍ ഉള്‍പ്പെടെ കേരളത്തില്‍ സമൂഹ മാധ്യമ ശബ്ദമായ പലരേയും സൗഹൃദം നടിച്ചു കൂടെ കൂട്ടി പുള്ളിയുടെ ആളാക്കി മാറ്റിയതും… ഞാനും മറുനാടന്‍ ഷാജനും ഒക്കെ സതീശനെ അനുകൂലിച്ചു സംസാരിച്ചു തുടങ്ങിയതും പിണറായി വിജയന്‍ മാറണം എന്ന ആഗ്രഹം കൊണ്ടായിരുന്നു. എന്നാല്‍ നിശബ്ദമായി അണിയറയില്‍ നടന്ന കളികള്‍ ആര്‍ക്ക് വേണ്ടിയാണു എന്ന് കേരളത്തിന് മനസ്സിലായത് മുഖ്യമന്ത്രി ആരാകണം എന്ന ചര്‍ച്ച വരുമ്പോള്‍ ആയിരുന്നു..

കെസി വേണുഗോപാലിനെ വെട്ടിയത് സോഷ്യല്‍ മീഡിയയില്‍ നടന്ന പ്രതിഷേധം കണ്ടെന്നാണോ നിങ്ങള്‍ കരുതിയത്. ജമാ അത് ഇസ്ലാമി ലീഗിനെ മുന്‍ നിര്‍ത്തി കളിച്ച കളിയാണ്.. സതീശന്‍ അല്ല മുഖ്യ മന്ത്രി എങ്കില്‍ ഞങ്ങള്‍ മന്ത്രി സഭയിലേക്ക് ഇല്ല എന്ന ലീഗ് നിലപാട് ആണ് സതീശന്റെ മുഖ്യമന്ത്രി സ്ഥാനം..

ഇനി കാരശ്ശേരി മാഷ് അറിയാന്‍. ചര്‍ച്ചയില്‍ അങ്ങ് മതേതരത്വം വിളമ്പി അടിച്ച കൂട്ടത്തില്‍ ഇപ്രകാരം പറഞു.. സന്ദീപ് വാര്യര്‍ തോല്‍പ്പിച്ചത് വിപിപി മുസ്തഫയെ, ജോയ് തോല്‍പ്പിച്ചത് ജലീലിനെ, ഇരവി പുറത്ത് വിഷ്ണു തോല്‍പ്പിച്ചത് നൗഷാഷിനെ..കേരള മതേതരത്വത്തിന്റെ മഹത്വം എന്നാണോ ഈ വിജയത്തെ അങ്ങ് കണ്ടത്.. എങ്കില്‍ തെറ്റി. തങ്ങള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചവരെ ചേര്‍ത്ത് പിടിച്ചതും മറ്റുള്ളവരെ തള്ളി കളഞ്ഞതും ആണ് നാം കണ്ടത്..

ഇവരൊക്കെ ജയിച്ചത് ഹിന്ദു അനുകൂല നിലപാട് സ്വീകരിച്ച ഇടത് പക്ഷത്തിന്റെ സ്ഥാനാര്‍ഥി ആയത് കൊണ്ടാണ് മാഷേ… അല്ലാതെ മതം നോക്കിയല്ല വോട്ട് ചെയ്യുന്നത്.. അതായത് പിണറായി വിജയനെതിരെ അബ്ദുല്‍ റഷീദ് ഒന്നാമത് വന്നത് എണ്ണിയ ബൂത്തുകളില്‍ ആദ്യത്തെ 5 എണ്ണവും ഏത് മതത്തിനു ഭൂരിപക്ഷം ഉള്ളതാണെന്ന് പഠിച്ചാല്‍ മതി. ബിജെപി മുസ്ലിം സ്ഥാനാര്‍ത്ഥിയെ ഇട്ടാല്‍ മുസ്ലിങ്ങള്‍ വോട്ട് ചെയ്യില്ലല്ലോ അവര്‍ നോക്കുന്നത് ബിജെപി യുടെ നിലപാട് അല്ലെ..

അത് മാത്രമാണ് ഇടത് പക്ഷത്തിന്റെ മുസ്ലിം സ്ഥാനാര്‍ഥികള്‍ തോല്‍ക്കാന്‍ കാരണം. അത് കൊണ്ട് പിണറായി തെറി വിളിച്ചിട്ട് കാര്യമില്ല സതീശനെ പുകഴ്ത്തിയിട്ടും കാര്യമില്ല ആരാണ് ഭരിക്കേണ്ടത് എന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഗ്രൂപ്പ് തീരുമാനിക്കും.. അതില്‍ പ്രവര്‍ത്തിക്കുന്ന മത നേതാക്കള്‍ മാത്രമല്ല ബിസിനസ്സ് രംഗത്തെ പ്രമുഖരും ഉണ്ട് എന്നതാണ് സത്യം. ഈ ഒഴുക്കിന് ആക്കം കൂട്ടാന്‍ മഹാനായ പിണറായി വിജയന്റെ പ്രവര്‍ത്തിക്കു കൂടി കഴിഞ്ഞപ്പോള്‍ യുഡിഫ് ന് അധികാരം ഉറപ്പായി എന്ന് മാത്രം. ഐക്യമത്യം മഹാ ബലം.

കെ അനിരുദ്ധൻ (81) (റിട്ടയേർഡ് ഹെഡ്മാസ്റ്റർ ജെ.എം എൽ.പി.എസ് പരമേശ്വരം) അന്തരിച്ചു

കെ അനിരുദ്ധൻ (81) (റിട്ടയേർഡ് ഹെഡ്മാസ്റ്റർ ജെ.എം എൽ.പി.എസ് പരമേശ്വരം) അന്തരിച്ചു

അറ്റിങ്ങൽ: പൊയ്കമുക്ക് അതിർത്തിമുക്ക് എം.ആർ ലാൻഡിൽ കെ അനിരുദ്ധൻ (81)(റിട്ടയേർഡ് ഹെഡ്മാസ്റ്റർ ജെ.എം എൽ.പി.എസ് പരമേശ്വരം (മുൻ ആറ്റിങ്ങൽ സബ് ജില്ല എച്ച്.എം ഫോറം സെക്രട്ടറി) അന്തരിച്ചു.

ഭാര്യ: ആർ ബേബി സരോജം (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്, ഗവ:എൽ.പി.എസ് രാമച്ചംവിള)
മക്കൾ: എ.എസ് മഞ്ജുഷ, എ.എസ് രഞ്ജുഷ (അധ്യാപിക, യു.ഐ.റ്റി).
മരുമക്കൾ: എൻ.എസ് ലിസൻ (ദുബായ്), വി.എസ് ജിനുരാജ് (അഡ്വക്കേറ്റ്, ആലപ്പുഴ).

മരണാനന്തരചടങ്ങുകൾ ജൂൺ 18 (വ്യാഴാഴ്ച) രാവിലെ 11മണിക്ക്

ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ചു ഐ ഡി എ സംസ്ഥാനതല പരിപാടികൾ സംഘടിപ്പിച്ചു

ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ചു ഐ ഡി എ സംസ്ഥാനതല പരിപാടികൾ സംഘടിപ്പിച്ചു

ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ചു ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ(ഐ ഡി എ) സംസ്ഥാനത്തല പരിപാടികൾ ഐ ഡി എ ആറ്റിങ്ങൽ ഘടകത്തിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ലയൺസ് ക്ലബ്ബിൽ ഒ എസ് അംബിക എം എൽ എ ഉത്ഘാടനം നിർവഹിച്ചു.

ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ചിന്റെ പൊതുജനങ്ങൾക്കുള്ള ബോധവത്കരണ വീഡിയോ, പോസ്റ്റർ എന്നിവ പ്രകാശനം ചെയ്തു. അതോടൊപ്പം പുകയില വിമുക്ത പ്രതിജ്ഞയും എടുത്തു. ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ചിന്റെ പ്രേത്യേക പ്രൊജക്റ്റ്‌ ആയ IDA SHWAS ന്റെ ഉദ്ഘാടനവും നിർവഹിച്ചു.

തുടർന്ന് ഡോ ജയകൃഷ്ണൻ, അഡിഷണൽ പ്രൊഫസർ,ആർ സി സി, Tvm ന്റെയും, ഡോ മനു പൾമോണോളോജിസ്റ്, സ്റ്റേറ്റ് കോൺസൾറ്റൻറ്, Ntcp യുടെയും ക്ലാസുകൾ നടന്നു.

പ്രസ്തുത പരിപാടി IDA സംസ്ഥാന തല അധികൃതരുടെ സാനിധ്യത്തിൽ IDA ആറ്റിങ്ങൽ പ്രസിഡന്റ്‌ ഡോ രാഖീ രാകേഷ്, സെക്രട്ടറി ഡോ വിനയ്, ട്രെഷറർ ഡോ ധനുഷ് ഷാജി, സി ഡി എച്ച് കൺവീനർ ഡോ. തൗഫിന എച്ച് എന്നിവരുടെ നേതൃത്വത്തിൽ നടന്നു.

അതോടൊപ്പം കെ എസ് ആർ ടി സി ബസിൽ പൊതുജന ബോധവത്കരണത്തിനായി പരസ്യ പരിപാടിയും, പുകയില വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി, ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലും, കെ എസ് ആർ ടി സി സ്റാൻഡിലുമായി ശ്രീശങ്കര ഡെന്റൽ കോളേജിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബും തെരുവ് നാടകവും അവതരിപ്പിച്ചു.

ആറ്റിങ്ങൽ ആലംകോട് ഗവ എൽപിഎസിന്റെ പ്രവേശനോത്സവം വർണാഭമായി

ആറ്റിങ്ങൽ ആലംകോട് ഗവ എൽപിഎസിന്റെ പ്രവേശനോത്സവം വർണാഭമായി

ആറ്റിങ്ങൽ ആലംകോട് ഗവ എൽപിഎസിന്റെ പ്രവേശനോത്സവ പരിപാടികൾ ഗംഭീരമായി നടന്നു. എസ് എം സി ചെയർമാൻ നാസിമിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രോഗ്രാം, വാർഡ് കൗൺസിലർ ലാലി ഉദ്ഘാടനം ചെയ്തു. നവാഗതരായ വിദ്യാർഥികളെ സമ്മാനങ്ങൾ കൊടുത്തും മധുരം നൽകിയും സ്വീകരിച്ചു. നവാഗതർ അക്ഷരദീപം തെളിയിച്ചു. ആശംസകൾ നൽകിക്കൊണ്ട് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനൂപ്, വാർഡ് കൗൺസിലർ ബൈജു, സ്കൂൾ വികസന സമിതി കൺവീനർ നസീർ, അംഗങ്ങളായ വഹാബ് മാളിയേക്കൽ, നഹാസ് പള്ളിമുക്ക്, ഷാഹുൽ ഹമീദ് സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ഷംന ടീച്ചർ സ്വാഗതവും വിനു മാഷ് നന്ദിയും പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലയളവില്‍ ജനാധിപത്യ ചര്‍ച്ചകള്‍ക്ക് സമയം കുറഞ്ഞോ? സഭ കൂടിയത് 204 നാളുകള്‍ മാത്രം

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലയളവില്‍ ജനാധിപത്യ ചര്‍ച്ചകള്‍ക്ക് സമയം കുറഞ്ഞോ? സഭ കൂടിയത് 204 നാളുകള്‍ മാത്രം

തിരുവനന്തപുരം: 2021 മുതല്‍ 2026 വരെയുള്ള രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണകാലത്ത് സംസ്ഥാന നിയമസഭ മുന്‍കൂട്ടി നിശ്ചയിച്ചതിനേക്കാള്‍ കുറഞ്ഞ ദിവസങ്ങളിലാണ് സമ്മേളിച്ചതെന്ന് റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷത്തിനിടെ 16 സെഷനുകളിലായി 204 ദിവസം മാത്രമാണ് സഭ സമ്മേളിച്ചത്. അതായത്, ഒരുവര്‍ഷം ശരാശരി 41 ദിവസങ്ങളില്‍ മാത്രമാണ് സഭാനടപടികള്‍ നടന്നതെന്ന് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മുന്‍ ചീഫ് വിപ്പ് ഡോ. ജയരാജ്, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ. റല്‍ഫി പോള്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ‘ഡിമോക്രസി ഇന്‍ പ്രാക്ടീസ്: ആന്‍ ഇവാല്വേഷന്‍ ഓഫ് ദ് ഫിഫ്റ്റീന്‍ത് കേരള ലെജിസ്ലേറ്റിവ് അസംബ്ലി’ എന്ന പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. 14-ാം നിയമസഭയേക്കാള്‍ 28 ദിവസം കുറവാണ് അവസാന നിയമസഭ സമ്മേളിച്ചത്. അഞ്ച് വര്‍ഷത്തിനിടെ 300 ദിവസത്തോളം (വര്‍ഷം 60 ദിവസം) സിറ്റിങ് നടത്താന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നെങ്കിലും 204 ദിവസങ്ങളില്‍ മാത്രമാണ് സഭ സമ്മേളിച്ചത്.

22 സെഷനിലായി 232 ദിവസമാണ് 14-ാം നിയമസഭ ചേര്‍ന്നത്. കോവിഡ്-19 പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ പോലും ഒന്നാം പിണറായി സര്‍ക്കാര്‍ സഭാസമ്മേളനം മുടക്കിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. 14-ാം നിയമസഭയുടെ ആകെ പ്രവൃത്തി സമയം 1265 മണിക്കൂറായിരുന്നു. എന്നാല്‍ 2021-26 കാലഘട്ടത്തില്‍ ഇത് 1192 മണിക്കൂറായി കുറഞ്ഞു. 73 മണിക്കൂറിന്റെ കുറവാണുണ്ടായത്. എന്നാല്‍ പ്രതിദിന ശരാശരി സിറ്റിങ് സമയം 5.3 മണിക്കൂറില്‍ നിന്ന് 5.5 മണിക്കൂറായി ഉയര്‍ന്നു.

മറ്റു സംസ്ഥാനങ്ങളിലെ സമ്മേളന കാലയളവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പശ്ചിമ ബംഗാളില്‍ അഞ്ച് വര്‍ഷത്തിനിടെ 166 സിറ്റിങ് ദിനങ്ങളാണുണ്ടായിരുന്നത്. വര്‍ഷം ശരാശരി 33 ദിവസം. എന്നാല്‍ പ്രതിദിനം ശരാശരി 2.5 മണിക്കൂര്‍ മാത്രമാണ് സമ്മേളനം നീണ്ടത്. തമിഴ്‌നാട്ടില്‍ 155 ദിവസങ്ങളില്‍ സഭ സമ്മേളിച്ചു. വര്‍ഷം ശരാശരി 32 ദിവസം. അഞ്ച് മണിക്കൂറാണ് ഓരോ ദിവസത്തേയും ശരാശരി സിറ്റിങ്. ഇക്കാര്യത്തില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത് അസമാണ്. അഞ്ച് വര്‍ഷ കാലയളവില്‍ 102 ദിവസം മാത്രമാണ് അസമില്‍ സഭാസമ്മേളനം നടന്നത്.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലയളവില്‍ പല സമ്മേളനങ്ങളും മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്ന ദിവസങ്ങള്‍ക്കുമുമ്പ് അവസാനിപ്പിക്കുകയോ ദിവസങ്ങള്‍ ചുരുക്കുകയോ ചെയ്തതായി പഠനം ചൂണ്ടിക്കാട്ടുന്നു. നിയമനിര്‍മാണ പ്രക്രിയകള്‍, സര്‍ക്കാര്‍ നയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍, പൊതുതാല്‍പര്യ വിഷയങ്ങളിലെ വിശദമായ സംവാദങ്ങള്‍ എന്നിവയ്ക്ക് നിയമസഭയാണ് പ്രധാന വേദി. എന്നാല്‍ സമ്മേളന ദിവസങ്ങള്‍ കുറയുന്നത് പ്രതിപക്ഷത്തിന്റെയും അംഗങ്ങളുടെയും ചര്‍ച്ചാ അവസരങ്ങളെ ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.

പഠനത്തില്‍ നിയമസഭയുടെ പ്രവര്‍ത്തന സമയവും ചോദ്യോത്തര വേളയും അടിയന്തര പ്രമേയങ്ങള്‍ പരിഗണിക്കുന്ന രീതിയും വിശകലനം ചെയ്തിട്ടുണ്ട്. നിശ്ചയിച്ചിരുന്ന മുഴുവന്‍ ദിവസങ്ങളും ഉപയോഗിക്കാത്തത് ജനാധിപത്യപരമായ ചര്‍ച്ചകള്‍ക്ക് തിരിച്ചടിയാകാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. നിയമസഭയുടെ കാര്യക്ഷമത വിലയിരുത്തുമ്പോള്‍ പാസാക്കിയ ബില്ലുകളുടെ എണ്ണം മാത്രമല്ല, അവ ചര്‍ച്ച ചെയ്യാന്‍ അനുവദിച്ച സമയം, അംഗങ്ങള്‍ക്ക് ലഭിച്ച പങ്കാളിത്ത അവസരങ്ങള്‍, പൊതുപ്രശ്‌നങ്ങള്‍ ഉയര്‍ത്താനുള്ള സൗകര്യം എന്നിവയും പരിഗണിക്കേണ്ടതുണ്ടെന്നാണ് വിലയിരുത്തല്‍. നിയമസഭയുടെ പ്രവൃത്തിദിനങ്ങള്‍ വര്‍ധിപ്പിക്കുകയും കൂടുതല്‍ വിശദമായ ചര്‍ച്ചകള്‍ക്ക് സമയം അനുവദിക്കുകയും ചെയ്യേണ്ടതുണ്ടെന്ന നിര്‍ദേശവും പഠനം മുന്നോട്ടുവയ്ക്കുന്നു.

യംഗ് മൈൻഡ് ഇൻറ്റർ നാഷണൽ ആറ്റിങ്ങൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിന് അലമാര നൽകി

യംഗ് മൈൻഡ് ഇൻറ്റർ നാഷണൽ ആറ്റിങ്ങൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിന് അലമാര നൽകി

യംഗ് മൈൻഡ് ഇൻറ്റർ നാഷണൽ ആറ്റിങ്ങൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി ആറ്റിങ്ങൽ എൽ എം എസ് പ്രൈമറി സ്കൂളിന് അലമാര നൽകി.

അന്നേ ദിവസം ആലംകോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്രീപ്രൈമറി വിഭാഗത്തിന് പഠനോപകരണങ്ങളും സ്വീറ്റ്സും നൽകി.
ഇതിനോടൊപ്പം ആലംകോട് സ്ക്കൂളിന്റെ മുൻ വശത്തും, മെയിൽ റോഡിലും ട്രാഫിക് സുരക്ഷാ കോൺവെക്സ് മീററുകളും സ്ഥാപിച്ചു. വാർഡ് കൗൺസിലർ സന്തോഷ്, ക്ലബ് പ്രസിഡന്റ് ജയചന്ദ്രൻ, ഡിസ്ട്രിക്ട് ഗവർണർ സുരേഷ് കുമാർ, പി ടി എ പ്രസിഡന്റ് എസ് ജീവൻ ലാൽ, സ്ക്കൂൾ മാനേജർ Rev. ഫാദർ റോയ് മോൻ, ചെയർമാൻ ആറ്റിങ്ങൽ ഗോപൻ, ക്ലബ് ഭാരവാഹികൾ, വി എച്ച്‌ എസ്സ് സി പ്രിൻസിപ്പൽ നിഷ, മറ്റ് റ്റീച്ചേഴ്സ് എന്നിവർ പങ്കെടുത്തു.