by Midhun HP News | Dec 14, 2024 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് : ചിറയിൻകീഴ് പാലകുന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ആറ്റിങ്ങൽ മുടപുരം ചിറയിൻകീഴ് റൂട്ടിൽ പോയ എസ്എഎൻ ബസ് ആണ് അപകടത്തിൽ പെട്ടത്. അമി വേഗതയിൽ വന്ന ബസ് പാലകുന്നിൽ വെച്ച് ഇടറോഡിൽ നിന്ന് ഇറങ്ങിയ കാറിൽ ഇടിക്കുകയും, നിയന്ത്രണം വിട്ട് ബസ് റോഡ് സൈഡിലെ മതിലിലേക്ക് ഇടിച്ചു കയറി നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ മറ്റൊരു പിക്കപ്പിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. അപകടത്തിൽ ബസിലെ യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുതര പരിക്കില്ലെന്നാണ് വിവരം.
by Midhun HP News | Dec 14, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ : പൊതുപരീക്ഷകളുടെ വിശ്വാസ്യത ഇല്ലാതാക്കുന്ന തരത്തിൽ ചോദ്യപേപ്പർ ചോരുന്നത് കേരളത്തിലെ പൊതു വിദ്യാഭ്യാസത്തെ തകർക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ആറ്റിങ്ങൽ ടൗൺ ബ്രാഞ്ച് സമ്മേളനം ആരോപിച്ചു. കുറ്റക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. അധ്യയനവർഷം അവസാനിക്കാറായിട്ടും മാറിയ പാഠപുസ്തകങ്ങളുടെ അധ്യാപക സഹായികൾ ഇതുവരെ തയ്യാറാക്കി വിതരണം ചെയ്യാൻ കഴിയാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ വീഴ്ചയാണ്. ജില്ലാ ജോയിന്റ് സെക്രട്ടറി സി.എസ്. വിനോദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി. രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എൻ. സാബു, ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ടി.യു. സഞ്ജീവ്, ആറ്റിങ്ങൽ ഉപജില്ല സെക്രട്ടറി ആർ.എ. അനീഷ്, ജൂലി പി.എസ്. എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഡി.സി. വിനോദ് (പ്രസിഡന്റ്), എസ്.എസ്. ആശാറാണി, ആർ. ലേഖ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
by Midhun HP News | Dec 11, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാല്‍നടയാത്രക്കാരിയായ ഭിന്നശേഷിക്കാരി കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു. തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ(39) ആണ് മരിച്ചത്. തിരുവനന്തപുരം വിമന്‍സ് കോളജിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം.
രാവിലെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നിഷയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി.
by Midhun HP News | Dec 11, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങല്‍: വാമനപുരം ആറ്റില്‍ ഇടയാവണത്ത് അവനവഞ്ചേരി ഗവ.എച്ച്.എസിലെ അഞ്ചാംക്ലാസ്സ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. നഗരൂര്‍ വെള്ളംകൊള്ളി ശിവകൃപ വീട്ടില്‍ നിന്നും ആറ്റിങ്ങല്‍ ചന്തറോഡിലുള്ള ചന്ദ്രഗീതം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അഖില്‍-അനു ദമ്പതിമാരുടെ മൂത്തമകന്‍ ശിവനന്ദനാണ് (10) മരിച്ചത്.
ഇന്ന് വൈകീട്ട് 5.30 ഓടെയാണ് സംഭവം. കൂട്ടുകാരനുമൊത്ത് വാമനപുരം ആറ് കാണാനെത്തിയതായിരുന്നു. ആറ്റുതീരത്തെത്തിയ ശിവനന്ദന്‍ വസ്ത്രങ്ങളഴിച്ചുവച്ച് ആറ്റിലിറങ്ങിനോക്കിയപ്പോള്‍ ചെളിയില്‍ പുതഞ്ഞുപോയി. കയറാന്‍ പറ്റുന്നില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് കൂട്ടുകാരനായ വിവേക് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
തുടര്‍ന്ന് മുതിര്‍ന്നവരെ വിവരം അറിയിച്ചു. അവരെത്തിയപ്പോഴേക്കും ശിവനന്ദന്‍ വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നു. തുടര്‍ന്ന് ആറ്റിങ്ങല്‍ അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ആറ്റിങ്ങല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ചിറയിന്‍കീഴ് താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
by Midhun HP News | Dec 11, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂര്‍ തുറുവിയ്ക്കല്‍ ക്ഷേത്രക്കുളത്തില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഓട്ടോ ഡ്രൈവര്‍മാരായ പാറോട്ടുകോണം സ്വദേശികളായ ജയന്‍, പ്രകാശന്‍ എന്നിവരാണ് മരിച്ചത്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് ക്ഷേത്രക്കുളത്തില്‍ മൂന്നുപേര്‍ അപകടത്തില്‍പ്പെട്ടതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. 11 മണിയോടെ മൂന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ കുളിക്കാനായി കുളത്തില്‍ ഇറങ്ങുകയായിരുന്നു. ആഴക്കുടുതല്‍ ഉള്ളതിനാല്‍ ആളുകള്‍ ഇറങ്ങാതിരിക്കാനായി ചുറ്റുമതിലും ഗേറ്റ് ഉണ്ടായിരുന്നു. ഇതുകടന്ന് മൂന്നുപേരും കുളിക്കാനിറങ്ങി. 12 മണിയോടെ ഇവര്‍ മുങ്ങിത്താഴുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടക്കി, തൃശൂര്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.
കേരള തീരങ്ങളില്‍ ബുധനാഴ്ച മുതല്‍ മുതല്‍ വെള്ളിയാഴ്ച വരെയും ലക്ഷദ്വീപ് തീരങ്ങളില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരള തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Recent Comments