സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്‌കൂള്‍ പ്രന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍ദ്ദേശിച്ചു.

ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ജവാദിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്. വിഷയത്തില്‍ മുഖ്യമന്ത്രിയോ ഓഫീസോ പരാതി നല്‍കിയിരുന്നില്ല. പുറമേ നിന്നുളള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍. വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

ഇരു പരീക്ഷകളിൽ ഉന്നത വിജയം നേടി സഹോദരങ്ങൾ

ഇരു പരീക്ഷകളിൽ ഉന്നത വിജയം നേടി സഹോദരങ്ങൾ

ആറ്റിങ്ങൽ: 2026 എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ദേവിക ബി.എച്ച്. പ്ലസ് ടു സയൻസ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി അഭിനവ് ബി.എച്ച്. ഇരുവരും ആറ്റിങ്ങൽ കരിച്ചയിൽ തച്ചൂർ കുന്ന് സുധാമന്ദിരത്തിൽ മാധ്യമപ്രവർത്തകൻ എം കെ ഹരികുമാറിന്റെയും ബിന്ദുവിന്റെയും മക്കളാണ്.

സ്ത്രീകളുടെ ആരോഗ്യത്തിനായി ‘ഹൃദ്യം’ പരിപാടിയുമായി ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ച് വനിതാ ഡെൻ്റൽ കൗൺസിൽ

സ്ത്രീകളുടെ ആരോഗ്യത്തിനായി ‘ഹൃദ്യം’ പരിപാടിയുമായി ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ച് വനിതാ ഡെൻ്റൽ കൗൺസിൽ

ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച് വനിതാ ഡെൻ്റൽ കൗൺസിൽ സ്ത്രീകളുടെ ആരോഗ്യത്തിനായുള്ള അന്താരാഷ്‌ട്ര പ്രവർത്തന ദിനമായ ഏപ്രിൽ 28 നു ‘ഹൃദ്യം’ എന്ന പേരിൽ സംസ്ഥാന പദ്ധതി സംഘടിപ്പിച്ചു.

ആറ്റിങ്ങൽ എൻ എസ് എസ് കരയോഗം ഹാളിൽ നടന്ന പരിപാടിയിൽ ‘സ്ത്രീകളിലെ ദന്താരോഗ്യവും ഹൃദയാരോഗ്യവും’ എന്നതിനെ കുറിച്ചുള്ള അവബോധ ക്ലാസ്സ് നടന്നു. മോണ രോഗ വിദഗ്ദ്ധയായ ഡോ ചിത്ര ഗിരിജ വല്ലഭൻ ക്ലാസ് കൈകാര്യം ചെയ്തു. 20 ഓളം കുടുംബശ്രീ പ്രവർത്തകർ ക്ലാസിൽ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി 28നു രാവിലെ ക്ലബ് എഫ് എം 94.3യിലൂടെ മോണ രോഗ വിദഗ്ദ്ധനായ ഡോ ശ്രീരാജ് വി എസ്സിന്റെ സംഭാഷണ പരിപാടിയും സംഘടിപ്പിച്ചു. ഡബ്ല്യുഡിസി ആറ്റിങ്ങൽ ബ്രാഞ്ച് പ്രതിനിധികളായ ഡോ. പ്രിയലക്ഷ്മി, ഡോ.ഷെറിൻ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.

ഹരിശ്രീ സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഹരിശ്രീ സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

ചെമ്പൂര് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഹരിശ്രീ സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ ചെമ്പൂര്, മുദാക്കൽ, ഇളമ്പ, ഇടക്കോട് എൽ.പി. സ്കൂളുകളിലെ 20 വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബാഗ്, ബുക്ക്സ്,കുട, പെൻസിൽ, കളർ പെൻസിൽ, വാട്ടർ ബോട്ടിൽ, പെൻസിൽ കൈസ്, എക്സാം ബോർഡ്, ബുക്ക് കവർ പേപ്പർ ഉൾപ്പെട്ട കിറ്റ് ആണ് വിതരണം ചെയ്തത്. സ്കൂളുകളിലെ അധ്യാപകർ നൽകിയ ലിസ്റ്റ് അനുസരിച്ചാണ് വിദ്യാർഥികളെ തിരഞ്ഞെടുത്തത്.

പോസ്റ്റ്‌ പങ്ക് വെച്ചതിനു സസ്പെൻഷൻ

പോസ്റ്റ്‌ പങ്ക് വെച്ചതിനു സസ്പെൻഷൻ

മുഖ്യമന്ത്രി വി.ഡി സതീശനെ വിമർശിച്ചു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ഷെയർ ചെയ്തതിൽ നടപടി. ആറ്റിങ്ങൽ ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ജവാദ് സുബൈറിനെയാണ് സസ്പെൻറ് ചെയ്തത്.

വിരമിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെയാണ് സസ്പെൻഷൻ. മുഖ്യമന്ത്രിയുടെ ചിത്രം പരിഹാസപരമായി പങ്ക് വെച്ചെന്നു സസ്പെൻഷൻ ഉത്തരവ്. വിദ്യാർത്ഥികളിലും അധ്യാപകരിലും രാഷ്ട്രീയ ധ്രുവീകരണത്തിനു ശ്രമിച്ചെന്നും ഉത്തരവിൽ പരാമർശം

മുഖ്യമന്ത്രിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചുവെന്ന കുറ്റത്തിൽ അധ്യാപകനെതിരെ കേസുമെടുത്തു. യൂത്ത് കോൺഗ്രസ്സ് നേതാവിന്റെ പരാതിയിലാണ് കേസെടുത്തത്
വൈരാഗ്യ നടപടി എന്ന് ഒരു വിഭാഗം അധ്യാപകർ പറയുന്നു.

ജെ പാറുക്കുട്ടി അമ്മ (94) അന്തരിച്ചു

ജെ പാറുക്കുട്ടി അമ്മ (94) അന്തരിച്ചു

ആറ്റിങ്ങൽ: വിരുന്തിയോട് ശശി ഭവനിൽ (കെ.പി.ആർ.എ:148) ജെ പാറുക്കുട്ടി അമ്മ (94) അന്തരിച്ചു.

ഭർത്താവ്: പരേതനായ ആർ ശ്രീധരൻനായർ.

മക്കൾ: എസ് ശശിധരൻ നായർ (റിട്ടയേർഡ് എസ്.ബി.റ്റി,പൂജപ്പുര)), എസ് സതീഷ്ചന്ദ്രൻ (റിട്ടയേർഡ് രജിസ്ട്രേഷൻ വകുപ്പ്), പി ശാന്തകുമാരി (റിട്ടയേർഡ് അധ്യാപിക, ജനത എച്ച്.എസ്.എസ് തേമ്പാമൂട്), പി ഷീല കുമാരി (റിട്ടയേർഡ് കാർഷിക വികസന ബാങ്ക്), പരേതനായ എസ് ശശാങ്കൻ നായർ (ബി.എസ്.എൻ.എൽ).

മരുമക്കൾ: തങ്കം എസ് നായർ, എസ്.ആർ സവിത, എസ് ജയകുമാർ (റിട്ടയേർഡ് പ്രിൻസിപ്പൽ, മുസ്ലീം ഗേൾസ് എച്ച്.എസ്.എസ് കണിയാപുരം), പരേതരായ എസ് സുഷമ, എൻ സതീഷ് കുമാർ.