എസ് ജനാർദ്ദനപിള്ള (72) അന്തരിച്ചു

എസ് ജനാർദ്ദനപിള്ള (72) അന്തരിച്ചു

ആറ്റിങ്ങൽ: വീരളം ജനാർദ്ദനവിലാസം (വിളയിൽ വീട്)(എൻ.ആർ.എ:52) എസ് ജനാർദ്ദനപിള്ള (72) അന്തരിച്ചു.

ഭാര്യ: ജി പത്മജ.
മക്കൾ: ജെ പ്രിയ, ജെ പ്രീതി.
മരുമക്കൾ: കെ മധു (സൗദി അറേബ്യ), ആർ സന്തോഷ് കുമാർ (ബഹറിൻ).

വെമ്പായത്തെ ഹാപ്പി ലാൻഡില്‍ റൈഡ്‌ പൊട്ടി വീണ് അപകടം

വെമ്പായത്തെ ഹാപ്പി ലാൻഡില്‍ റൈഡ്‌ പൊട്ടി വീണ് അപകടം

തിരുവനന്തപുരം അമ്യുസ്മെന്റ് പാർക്കിൽ റൈഡ്‌ പൊട്ടി വീണ് അപകടം. വെമ്പായം ഹാപ്പി ലാൻഡിലാണ് അപകടം ഉണ്ടായത്. പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റുന്നു. റൈഡിൽ ഉണ്ടായിരുന്ന 30ലധികം ആളുകൾ ഉണ്ടായിരുന്നു. അഞ്ചോളം പേരെ പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രിയിലേക്ക് എത്തിച്ചു. അഞ്ചോളം പേർക്ക് ഗുരുതരമായി പരിക്ക് പറ്റിയെന്നു പ്രാഥമിക വിവരം.

ഗുരുതര പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റവരാണിവർ. നാഗർകോവിൽ സ്വദേശികൾക്കാണ് പരുക്കേറ്റത്. ഫയർഫോഴ്‌സ് സംഘം സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയൽ (14), റോസ് ((16) എന്നിവർക്കാണ് ​ഗുരുതരമായി പരുക്കേറ്റത്. പരുക്കേറ്റ മറ്റുള്ളവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഊഞ്ഞാൽ പോലെയുള്ള റൈഡാണ് പൊട്ടി വീണത്. ഇതിനടിയിൽ പെട്ടും ചിലർക്ക് പരുക്കേറ്റിട്ടുണ്ട്.

‘ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചിട്ടില്ല, അക്രമം ഇങ്ങനെയൊന്നുമല്ല’; എം സ്വരാജ്

‘ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചിട്ടില്ല, അക്രമം ഇങ്ങനെയൊന്നുമല്ല’; എം സ്വരാജ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാടക വീട്ടില്‍ റെയ്ഡിന് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. അക്രമം ഇങ്ങനെയൊന്നുമല്ല. നിയന്ത്രിക്കാനാവാത്ത ഒരു ചെറിയ പ്രതികരണമാണ് അവിടെ ഉണ്ടായത്. വി ഡി സതീശന്‍ കന്റോണ്‍മെന്റ് ഹൗസ് ഒഴിയാത്തത് ഇഡിക്ക് സുഗമമായ വഴിയൊരുക്കാന്‍ വേണ്ടിയാണെന്നും എം സ്വരാജ് പറഞ്ഞു.

‘കേരളത്തിന്റെ മുഖ്യമന്ത്രി പിന്നെ എന്തേ, ക്ലിഫ് ഹൗസിലേക്ക് താമസം മാറ്റാത്തത്. അങ്ങനെ മാറിയാല്‍ കന്റോണ്‍മെന്റ് ഹൗസ് ഒഴിയേണ്ടി വരും. അങ്ങനെ ഒഴിഞ്ഞാല്‍ പ്രതിപക്ഷ നേതാവിന് സ്വാഭാവികമായി കന്റോണ്‍മെന്റ് ഹൗസ് അനുവദിക്കും. കന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞു കൊടുക്കാതെ കുറച്ചു നാള്‍ കൂടി മാറി നില്‍ക്കുന്നു എന്ന അന്തരീക്ഷം സൃഷ്ടിച്ചു ഈ അന്വേഷണ ഏജന്‍സികള്‍ക്ക് നാടകം കളിക്കാനുള്ള പ്രതീതി സൃഷ്ടിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുത്തു എന്ന ആരോപണം സമൂഹത്തില്‍ ഉയര്‍ന്നുവരികയാണ്. ഇഡിയെ ആരും ആക്രമിച്ചിട്ടില്ല. അക്രമം ഇങ്ങനെയൊന്നുമല്ല എന്ന് നിങ്ങള്‍ മനസിലാക്കിക്കൊള്ളണം. ഇതൊരു അക്രമമേയല്ല’- സ്വരാജ് പറഞ്ഞു.

ഇഡി ഉദ്യോഗസ്ഥര്‍ പക്വമായ നിലപാട് ആണോ സ്വീകരിച്ചത്?

സിഎംആര്‍എല്‍- എക്സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ റെയ്ഡ് കഴിഞ്ഞ ഉദ്യോഗസ്ഥര്‍ പക്വമായ നിലപാട് ആണോ സ്വീകരിച്ചത് എന്ന ചോദ്യവുമായി സിപിഎം നേതാവ് ഇ പി ജയരാജന്‍. ബോധപൂര്‍വ്വം ഒരു പ്രശ്നം ഉണ്ടാക്കാനല്ലേ ഉദ്യോഗസ്ഥന്മാര്‍ ശ്രമിച്ചത് എന്നും ഇ പി ജയരാജന്‍ വിമര്‍ശിച്ചു. ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്നത് സ്വാഭാവിക പ്രതികരണം മാത്രമെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘സാധാരണഗതിയില്‍ എന്താണ് ചെയ്യേണ്ടത്. വലിയ ജനക്കൂട്ടം ക്ഷുഭിതരായി പുറത്തുനില്‍ക്കുന്നു. മുദ്രാവാക്യം വിളിക്കുന്നു. ആ ജനക്കൂട്ടത്തിന് നേരെ കാറും എടുത്ത് പോകാന്‍ പറ്റുമോ?സ്വാഭാവികമായി പ്രതികരണം ഉണ്ടാവില്ലേ? ഇവിടെ പിണറായിയില്‍ എല്ലാവരെയും മാറ്റി നിര്‍ത്തിയിട്ടല്ലേ അവര്‍ പോയത്. എന്തെങ്കിലും ഉണ്ടായോ?എന്തുകൊണ്ടാണ്? തിരുവനന്തപുരത്ത് പ്രകോപനം ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. ക്ഷുഭിതരായ ജനക്കൂട്ടത്തിന് നേരെ കാറും എടുത്ത് പോകുമ്പോള്‍ ഏത് ഗാന്ധിയന്മാരും പ്രതികരിച്ച് പോകില്ലേ? അതാണ് മനസിലാക്കേണ്ടത്’- ഇ പി ജയരാജന്‍ തുടര്‍ന്നു.

ബോധപൂര്‍വ്വം തന്നെ ഇത്തരമൊരു സാഹചര്യം ഉണ്ടാക്കിയെടുത്ത് കേരളത്തിന്റെ സമാധാനപരമായ അന്തരീക്ഷത്തെ തകര്‍ക്കാനും ഇവിടെ ആര്‍എസ്എസ് – ബിജെപി- കോണ്‍ഗ്രസിന്റെ ഹിഡന്‍ അജണ്ട, ഡീല്‍ നടപ്പിലാക്കി കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ, പ്രത്യേകിച്ച് സിപിഎമ്മിനെ തകര്‍ക്കാമെന്നാണ് ധരിക്കുന്നതെങ്കില്‍ അങ്ങനെ തകര്‍ന്നുപോകില്ല എന്ന് മനസിലാക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

പ്ലസ് ടു സയൻസിൽ ഉന്നത വിജയം നേടി ശ്വേത

പ്ലസ് ടു സയൻസിൽ ഉന്നത വിജയം നേടി ശ്വേത

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു സയൻസ് ബാച്ചിലെ ശ്വേതാ. എസ് 1200 ൽ 1199 മാർക്ക് നേടി. ചിറയിൻകീഴ് മുടപുരം കൊച്ചാലുംമൂട് ശാന്തഭവനത്തിൽ പാരലൽ കോളേജ് അധ്യാപകനായ ഷാജിയുടെയും ഷാനിയോ ഷാജിയുടെയും മകളാണ് ശ്വേത.

സംസ്ഥാനത്ത് നദികളില്‍ നിന്നുള്ള മണല്‍വാരല്‍ പുനരാരംഭിക്കുന്നു, റവന്യൂവകുപ്പിന്റെ അനുമതി; ഒന്‍പത് വര്‍ഷത്തിന് ശേഷം

സംസ്ഥാനത്ത് നദികളില്‍ നിന്നുള്ള മണല്‍വാരല്‍ പുനരാരംഭിക്കുന്നു, റവന്യൂവകുപ്പിന്റെ അനുമതി; ഒന്‍പത് വര്‍ഷത്തിന് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പത് വര്‍ഷത്തിന് ശേഷം വീണ്ടും നദികളില്‍ നിന്നുള്ള മണല്‍വാരലിന് വഴിയൊരുങ്ങുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സമര്‍പ്പിച്ച പ്രവര്‍ത്തന നടപടി ക്രമത്തിന് റവന്യൂ വകുപ്പ് അംഗീകാരം നല്‍കി. സാന്‍ഡ് ഓഡിറ്റിങ്ങില്‍ 11 ജില്ലകളിലായി ഒഴുകുന്ന 17 നദികളില്‍ നിന്ന് മണല്‍ വാരാനാണ് ശുപാര്‍ശ.

2016 ന് ശേഷം സംസ്ഥാനത്ത് നദികളില്‍ നിന്ന് മണല്‍ വാരിയിട്ടില്ല. മണല്‍വാരുന്നതുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക അനുമതി നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത് 2016ലാണ്. തുടര്‍ന്ന് മാറ്റിയ കേന്ദ്ര മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് വീണ്ടും സംസ്ഥാനത്തെ നദികളില്‍ നിന്ന് മണല്‍ വാരാന്‍ സാഹചര്യമൊരുങ്ങുന്നത്. സംസ്ഥാനത്തെ 36 നദികളില്‍ സാന്‍ഡ് ഓഡിറ്റ് നടത്തിയതില്‍ 17 നദികളില്‍ വന്‍ തോതില്‍ മണല്‍ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

സാന്‍ഡ് ഓഡിറ്റില്‍ 464 ലക്ഷം ക്യുബിക് മീറ്റര്‍ മണലാണ് നദികളിലുള്ളത്. ഇതില്‍ 141 ലക്ഷം ക്യുബിക് മീറ്റര്‍ ഖനനം ചെയ്യാമെന്നാണ് റിപ്പോര്‍ട്ട്. മണല്‍ ഖനനത്തിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡയറക്ടര്‍ സമര്‍പ്പിച്ച പ്രവര്‍ത്തന നടപടി ക്രമത്തിനാണ് റവന്യു വകുപ്പ് അംഗീകാരം നല്‍കിയത്. മണല്‍ വാരുന്നതിനുള്ള പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശം അതത് ജില്ലാ കലക്ടര്‍മാര്‍ പുറപ്പെടുവിക്കും. ജില്ലാ സര്‍വെ റിപ്പോര്‍ട്ടിന്റെ അന്തിമ അനുമതി കൂടി ലഭിക്കുന്ന മുറയ്ക്ക് മണല്‍വാരല്‍ പുനരാരംഭിക്കാന്‍ കഴിയും.

ആറ്റിങ്ങൽ ഷൈൻ സ്റ്റാർ പ്രീപ്രൈമറിസ്കൂൾ ഉടമയുടെ മരണത്തിനിടയാക്കിയ ടാങ്കർ ലോറി ഡ്രൈവർ അറസ്റ്റിൽ

ആറ്റിങ്ങൽ ഷൈൻ സ്റ്റാർ പ്രീപ്രൈമറിസ്കൂൾ ഉടമയുടെ മരണത്തിനിടയാക്കിയ ടാങ്കർ ലോറി ഡ്രൈവർ അറസ്റ്റിൽ

ആറ്റിങ്ങൽ: മെയ്‌ 21 ന് ആറ്റിങ്ങൽ പൂവൻ പാറ അൽ-ഹാജ ഹോട്ടലിന് സമീപം വച്ച് ആറ്റിങ്ങലിൽ പ്രവർത്തിച്ചു വരുന്ന ഷൈൻ സ്റ്റാർ പ്രീപ്രൈമറി സ്കൂളിൻെറ വാഹനത്തിൽ ഇടിച്ച് അപകടത്തിനിടയാക്കിയ ടാങ്കർ ലോറി ഓടിച്ചിരുന്ന വെമ്പായം സ്വദേശി ശ്രീകാന്ത് (35) അറസ്റ്റിൽ.

അപകടത്തിൽ സ്കൂൾ വാൻ ഓടിച്ചിരുന്ന സ്കൂൾ ഓണർ ദീപു മരണപ്പെട്ടിരുന്നു. സ്കൂൾ വാനിലുണ്ടായിരുന്ന ആയ അശ്വതി പരിക്കുപറ്റി ചികിത്സയിലാണ്.

BLACK OIL എന്ന ഹാനികരമായ രാസവസ്തു നിറച്ച ടാങ്കർ ലോറി ഓടിച്ചു വന്ന വാഹനം അപകടത്തിൽപ്പെട്ടാൽ ഈ വാഹനത്തിൽ ട്രാൻസ്‌പോർട്ട് ചെയ്യുന്ന ഹാനികരമായ രാസവസ്തു പൊതുസ്ഥലത്ത് പടർന്ന് പൊതുജന സുരക്ഷയെ പ്രതികൂലമായി ബാധിച്ച് വൻ ദുരന്തമുണ്ടാകാൻ ഇടയുണ്ടെന്ന അറിവും ബോധ്യവുമുള്ള പ്രതി മദ്യ ലഹരിയിൽ അമിത വേഗതയിൽ അശ്രദ്ധമായി വാഹനം ഓടിച്ചു വന്നാണ് ഇത്തരത്തിൽ അപകടം ഉണ്ടാക്കിയത്.