കിളിമാനൂർ ഉപജില്ലാ യുപി വിഭാഗം നാടക മത്സരത്തിൽ മികച്ച നടിയായി തിളങ്ങി ഇന്ദ്ര ബി എസ്

കിളിമാനൂർ ഉപജില്ലാ യുപി വിഭാഗം നാടക മത്സരത്തിൽ മികച്ച നടിയായി തിളങ്ങി ഇന്ദ്ര ബി എസ്

കിളിമാനൂർ ഉപജില്ലാ യുപി വിഭാഗം നാടക മത്സരത്തിൽ മികച്ച നടിയായി തിളങ്ങി ഇന്ദ്ര ബി എസ്. ഗവണ്മെന്റ് യുപിഎസ് വഞ്ചൂരിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

സംഘാടക സമിതി രൂപീകരിച്ചു

സംഘാടക സമിതി രൂപീകരിച്ചു

കെ.എസ്.ടി.എ ആറ്റിങ്ങൽ സബ്ജില്ലാ മുപ്പത്തിമൂന്നാം വാർഷിക സമ്മേളനം 2024 ഡിസംബർ 7 ശനിയാഴ്ച ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരണയോഗം സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. എൻ മോഹനൻ നായർ ഉദ്ഘാടനം ചെയ്തു.

കെ.എസ്.ടി.എ സബ് ജില്ല പ്രസിഡന്റ് എ.എസ് അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം വെസ്റ്റ് ലോക്കൽകമ്മിറ്റി അംഗം എസ് സതീഷ് കുമാർ, കൗൺസിലർമാരായ എസ് ഷീജ, ബിനു, എസ്.എം.സി ചെയർമാൻ രതീഷ് നീരാല, ഹെഡ്മിസ്ട്രസ്സ് ഗീത എന്നിവർ പങ്കെടുത്തു. സബ്ജില്ലാ സെക്രട്ടറി എസ് നിഹാസ് സ്വാഗതവും ട്രഷറർ വിനു നന്ദിയും പറഞ്ഞു. സംഘിടകസമിതി ചെയർപേഴ്സനായി അഡ്വ. എസ് കുമാരിയേയും കൺവീനറായി എസ് നിഹാസിനേയും തെരഞ്ഞെടുത്തു.

ആറ്റിങ്ങലിൽ സ്വകാര്യ ബസ്സുകൾ ഡി വൈ എഫ് ഐ തടയുന്നു

ആറ്റിങ്ങലിൽ സ്വകാര്യ ബസ്സുകൾ ഡി വൈ എഫ് ഐ തടയുന്നു

ആറ്റിങ്ങലിൽ സ്വകാര്യ ബസ്സുകൾ ഡി വൈ എഫ് ഐ തടയുന്നു. ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക ചാനലുകളെ ബസ് ജീവനക്കാർ കൈയ്യേറ്റം ചെയ്തു. സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക്. ആറ്റിങ്ങലിൽ സംഘർഷാവസ്ഥ.

ക്ഷേമ പെന്‍ഷന്‍: അനര്‍ഹരെ കണ്ടെത്താന്‍ വാര്‍ഡ് തല പരിശോധനയ്ക്ക് ധനവകുപ്പ്

ക്ഷേമ പെന്‍ഷന്‍: അനര്‍ഹരെ കണ്ടെത്താന്‍ വാര്‍ഡ് തല പരിശോധനയ്ക്ക് ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയില്‍ സമഗ്ര പരിശോധന നടത്താന്‍ നിര്‍ദേശിച്ച് ധനവകുപ്പ്. തദ്ദേശഭരണ വകുപ്പിന്റെ സഹായത്തോടെയാകും പട്ടിക പരിശോധിക്കുക. പെന്‍ഷന്‍ വിതരണത്തില്‍ വ്യാപക ക്രമക്കേടുകളെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ധനവകുപ്പിന്റെ നീക്കം.

വാര്‍ഡ് അടിസ്ഥാനത്തിലാണ് പരിശോധന നടത്തുക. നിശ്ചിത സമയ പരിധി വച്ച് അര്‍ഹതാ മാനദണ്ഡങ്ങള്‍ വിലയിരുത്താനും ആലോചന ഉണ്ട്. വാര്‍ഡ് അടിസ്ഥാനത്തില്‍ പട്ടിക പരിശോധിക്കുന്നതോടെ അനര്‍ഹരായ ആളുകളെ വേഗത്തില്‍ കണ്ടെത്താനാകുമെന്നാണ് ധനവകുപ്പ് പ്രതീക്ഷിക്കുന്നത്.

നേരത്തെ കോട്ടക്കലില്‍ ബിഎംഡബ്ല്യു കാറും ആഡംബര വസതിയുമുള്ളവരും പെന്‍ഷന്‍ വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കളെ സംബന്ധിച്ച് മലപ്പുറം ധനകാര്യ പരിശോധന വിഭാഗമാണ് പരിശോധന നടത്തിയത്.

തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിര്‍ദേശം നല്‍കി. പെന്‍ഷന്‍ അര്‍ഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍, വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച റവന്യൂ ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ അനുവദിച്ചുനല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണത്തിന് നടപടി സ്വീകരിക്കാന്‍ ഭരണ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഐഎഎസ് ഓഫീസർമാർക്കിടയിൽ വിഭാ​ഗീയത സൃഷ്ടിച്ചു; കെ ​ഗോപാലകൃഷ്ണനെതിരെ കുറ്റാരോപണ മെമ്മോ

ഐഎഎസ് ഓഫീസർമാർക്കിടയിൽ വിഭാ​ഗീയത സൃഷ്ടിച്ചു; കെ ​ഗോപാലകൃഷ്ണനെതിരെ കുറ്റാരോപണ മെമ്മോ

തിരുവനന്തപുരം: മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ് ആപ്പ് ​ഗ്രൂപ്പ് വിവാദത്തിൽ സസ്പെൻഷനിലുള്ള ഐഎഎസ് ഓഫീസർ കെ ​ഗോപാലകൃഷ്ണനു കുറ്റാരോപണ മെമ്മോ നൽകി. ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് ​മെമ്മോ നൽകിയത്. ​ഗുരുതര ആരോപണങ്ങളാണ് മെമ്മോയിലുള്ളത്.

സംസ്ഥാനത്തെ ഐഎഎസ് ഓഫീസർമാർക്കിടയിൽ വിഭാ​ഗീയത സൃഷ്ടിക്കാൻ ശ്രമിച്ചു. അനൈക്യത്തിന്റെ വിത്തുകൾ പാകി. ഓൾ ഇന്ത്യ സർവീസ് കേഡറുകൾ തമ്മിലുള്ള ഐക്യം തകർക്കാൻ ശ്രമിച്ചു തുടങ്ങി നിരവധി ആരോപണങ്ങൾ മെമ്മോയിലുണ്ട്.

ഗോപാലകൃഷ്ണന്റെ പ്രവൃത്തികൾ ഓൾ ഇന്ത്യ സർവീസ് റൂൾസിലെ പെരുമാറ്റച്ചട്ടത്തിലെ വിവിധ വകുപ്പുകളുടെ ലംഘനമാണെന്നു മെമ്മോയിൽ വിമർശനമുണ്ട്. ഫോൺ ഹാക്ക് ചെയ്തു ​ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്ന പരാതിക്ക് തെളിവില്ല. മില്ലു ഹിന്ദു ഓഫീസേഴ്സ്, മല്ലു മുസ്ലീം ഓഫീസേഴ്സ് ​ഗ്രുപ്പുകൾ ഉണ്ടാക്കി. ഫോറൻസിക് പരിശോധനയ്ക്കു മുൻപ് പല തവണ ഫാക്ടറി റീസെറ്റ് ചെയ്തു തെളിവ് ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നും മെമ്മോയിൽ വിമർശനമുണ്ട്.
30 ദിവസത്തിനുള്ളിൽ കെ ​ഗോപാലകൃഷ്ണൻ മറുപടി നൽകണം. ഇല്ലെങ്കിൽ അച്ചടക്ക നടപടിയെടുക്കുമെന്നും മെമ്മോയിൽ പറയുന്നു.

‘സുപ്രീംകോടതി വിധി സ്വാഗതാർഹം’: എസ്.കെ.ജെ.എം

‘സുപ്രീംകോടതി വിധി സ്വാഗതാർഹം’: എസ്.കെ.ജെ.എം

ആറ്റിങ്ങൽ: ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളിയത് സ്വാഗതാർഹമെന്ന് സമസ്ത കേരള ജം-ഇയ്യത്തുൽ മുഅ:ല്ലിമീൻ ആലംകോട് റെയിഞ്ച് പ്രവർത്തകസമിതി യോഗം അഭിപ്രായപ്പെട്ടു.

എസ്കെജെഎം ആലംകോട് റെയിഞ്ച് പ്രസിഡന്റ്‌ ഷെഫീഖ് ബാഖവി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അർശുദ്ദീൻ മുസ്‌ലിയാർ, ട്രഷറർ ഹുസൈൻ മുസ്‌ലിയാർ, പരീക്ഷാ ബോർഡ് ചെയർമാൻ സജ്ജാദ് ദാരിമി, ഐടി കോ-ഓർഡിനേറ്റർ തമീം അശ്അരി, ക്ഷേമനിധി ചെയർമാൻ നവാസ് സഅദി, നൗഫൽ ബാഖവി, ഹുസൈൻ ജൗഹരി, മാഹിൻ മുസ്ലിയാർ, മുബാറക്ക് ദാരിമി, മുനീർ അൻവരി, നജീബ് റഹ്മാനി എന്നിവർ സംസാരിച്ചു.

എച്ച്.എസ് സ്കോളർഷിപ്പ് പരീക്ഷയുടെ കൈപുസ്തകത്തിന്റെ വിതരണോദ്ഘാടനം ആലംകോട് മദ്രസ സദർ-മുഅല്ലിം ഹുസൈൻ ജൗഹരിക്ക് കൈപുസ്തകം നൽകി റെയിഞ്ച് പ്രസിഡന്റ്‌ ഷെഫീഖ്‌ ബാഖവി നിർവഹിച്ചു.