by Midhun HP News | Nov 27, 2024 | Latest News, ജില്ലാ വാർത്ത
തിരവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെ പിടികൂടി. ഉച്ചക്കട ശിവശക്തി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. പ്രതി ഓഫീസ് വളപ്പിലെ മുറി കുത്തിത്തുറന്ന് കാണിക്കവഞ്ചികൾ മോഷ്ടിക്കുകയായിരുന്നു. മാരായമുട്ടം സ്വദേശി മണിയനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 3 മണിയോട് കൂടിയായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. നിരവധി കവർച്ചാ കേസുകളിലെ പ്രതിയാണ് മണിയൻ.
by Midhun HP News | Nov 27, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുആര്‍ പ്രദീപും പാലക്കാട്ട് നിന്ന് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലും എംഎല്‍എമാരായി അടുത്ത മാസം നാലിന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12ന് നിയമസഭാ മെംബെഴ്‌സ് ലോഞ്ചിലാണ് ചടങ്ങെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. നിയുക്ത എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ എഎന്‍ ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
ചേലക്കര എംഎല്‍എ കെ രാധാകൃഷ്ണനും പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലും ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ജയിച്ചതോടെയാണ് ഇരുമണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ചേലക്കര എല്‍ഡിഎഫും പാലക്കാട് യുഡിഎഫും നിലനിര്‍ത്തി.
ചേലക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് 12,201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 64,259 വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് 52,626 വോട്ടുകളാണ് ലഭിച്ചത്. ബിജെപിയുടെ കെ ബാലകൃഷ്ണന്‍ 33609 വോട്ടുകള്‍ നേടി.
രാഹുല്‍ ചരിത്രവിജയം നേടിയാണ് നിയമസഭയിലെത്തുന്നത്. പാലക്കാട് മണ്ഡലത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് ഭൂരിപക്ഷമാണ് രാഹുല്‍ കരസ്ഥമാക്കിയത്. 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ വിജയിച്ചത്. 2016 ലെ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ നേടിയ 17,483 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുല്‍ മറികടന്നത്.

by Midhun HP News | Nov 27, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസില്‍ കൊലപാതകം നടത്തുന്നതിനു മുന്‍പ് കേഡല്‍ ജിന്‍സണ്‍ രാജ നിരവധി തവണ ഡമ്മിയില്‍ പരീക്ഷണം നടത്തിയിരുന്നതായി മൊഴി. കേസ് പരിഗണിക്കുന്ന ആറാം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ സൈബര്‍ സെല്‍ എസ്‌ഐ പ്രശാന്ത് ആണ് മൊഴി നല്‍കിയത്. കേഡലിന്റെ ലാപ്‌ടോപ്പ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍ എന്നും മൊഴിയില്‍ പറയുന്നു.
കൊല ചെയ്യുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ മാതാപിതാക്കളുടെ ഡമ്മി നിര്‍മിച്ച ശേഷം ട്രയില്‍ നടത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ കയറി മഴു ഉപയോഗിച്ച് കഴുത്ത് മുറിക്കുന്നത് കണ്ട് പഠിച്ചതായും കേഡലിന്റെ ലാപ്‌ടോപ്പ് പരിശോധിച്ചപ്പോള്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്നാണ് പ്രശാന്തിന്റെ മൊഴിയില്‍ പറയുന്നത്. 2017 ഏപ്രില്‍ എട്ടിനാണ് കേഡല്‍ ജിന്‍സണ്‍ രാജയുടെ മാതാപിതാക്കളും സഹോദരിയും ബന്ധുവും അതിദാരുണമായി കൊല്ലപ്പെട്ടത്. ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടിലാണ് പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതുവരെ 21 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. സാക്ഷി വിസ്താരം ഇന്നും തുടരും.
by Midhun HP News | Nov 27, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കൃഷിവകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ എല്ലാ കൃഷിഭവന്‍ പരിധിയിലും ‘ആശ്രയ’ കേന്ദ്രങ്ങള്‍ വരുന്നു. അക്ഷയ സെന്ററുകള്‍ക്ക് സമാനമായ ഫീസ് ഈടാക്കും. കൃഷിയിടത്തില്‍ നേരിട്ടെത്തി നല്‍കുന്ന സേവനങ്ങള്‍ക്കും ഫീസുണ്ട്. കൃഷിക്കൂട്ടം, കൃഷിശ്രീ, അഗ്രോ സര്‍വീസ് സെന്റര്‍, കാര്‍ഷിക കര്‍മസേന, തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ആദ്യ ഘട്ടത്തില്‍ കേന്ദ്രങ്ങള്‍. ചെറുകിട, നാമമാത്ര കര്‍ഷകര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ തുടങ്ങി വിജയസാധ്യത വിലയിരുത്തി മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും.

by Midhun HP News | Nov 26, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ തീരദേശ റോഡുകളുടെ നവീകരണത്തിന് 1.34 ,20,000 രൂപ അനുവദിച്ചതായി ഒ.എസ്. അംബിക എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു. ചെറുന്നിയൂർ ഗ്രാമ പഞ്ചായത്തിലെ ശാസ്താം നട- മുട്ടയ്കാട് റോഡിന് 68.20 ലക്ഷം രൂപയും, വക്കം ഗ്രാമ പഞ്ചായത്തിലെ ഏറൽ ജംഗ്ഷൻ – മാടൻ നട- മീരാൻ കടവ് റോഡിന് 66 ലക്ഷം രൂപയും അനുവദിച്ചു.
ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൻ്റെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. തുടർ നടപടികൾ സമയ ബന്ധിതമായി സ്വീകരിച്ച് ടാറിംഗ് ആരംഭിക്കും എന്ന് എം.എൽ.എ അറിയിച്ചു.
by Midhun HP News | Nov 26, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അംഗനവാടിയിലെ ജനലില്‍ നിന്ന് വീണ് മൂന്ന് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അംഗനവാടിയിലെ ടീച്ചര്‍ക്കും ഹെല്‍പ്പര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. മാറനല്ലൂരിര്‍ അംഗനവാടിയിലെ ടീച്ചർ ശുഭലക്ഷ്മി, ഹെല്‍പ്പര്‍ ലത എന്നിവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് മാറനല്ലൂർ പൊലീ്സ് കേസ് എടുത്തത്. ഇരുവരെയും വനിത ശിശു വികസന ഓഫീസർ വകുപ്പ്തല നടപടിയുടെ ഭാഗമായി കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു.
മാറനല്ലൂർ സ്വദേശികളായ രതീഷ്-സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് അങ്കണവാടിയിൽ വീണ് ഗുരുതര പരിക്കേറ്റത്. കുഞ്ഞ് വീണിട്ടും ആശുപത്രിയിലെത്തിക്കാനോ പ്രാഥമിക ശുശ്രൂഷ പോലും നൽകാനോ അങ്കണവാടി ജീനക്കാര്‍ തയ്യാറായില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. നിലവിൽ എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. കുഞ്ഞിന് സ്പൈനൽ കോഡിനും ഗുരുതര പരിക്കുണ്ടെന്നും തലയിൽ ആന്തരിക രക്തസ്രാവവുമുണ്ടായെന്നും ഡോക്ടർമാർ വെളിപ്പെടുത്തി.

Recent Comments