എസ് എൻ പി യോഗം മേലറ്റിങ്ങൾ ശാഖ ഗുരു മന്ദിരത്തിൻ്റെ 13- മത് പ്രതിഷ്ഠാ വാർഷികം നടന്നു

എസ് എൻ പി യോഗം മേലറ്റിങ്ങൾ ശാഖ ഗുരു മന്ദിരത്തിൻ്റെ 13- മത് പ്രതിഷ്ഠാ വാർഷികം നടന്നു

എസ് എൻ പി യോഗം ആറ്റിങ്ങൽ യൂണിയൻ 1098- ാം നമ്പർ മേലറ്റിങ്ങൾ ശാഖ ഗുരു മന്ദിരത്തിൻ്റെ 13- മത് പ്രതിഷ്ഠാ വാർഷികം യൂണിയൻ സെക്രട്ടറി ഇൻ ചാർജ് ദഞ്ചുദാസ് ചെറുവള്ളിമുക്ക് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻ്റ് എൻ മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു.

ശാഖ സെക്രട്ടറി എൻ.സി അനിൽ കുമാർ സ്വാഗതം ആശംസിച്ചു. പ്രൊഫ ദേവകുമാർ, മുഖ്യപ്രഭാഷണം നടത്തി. ശാഖയിലെ മുതിർന്ന ശാഖാംഗങ്ങളായ അംബുജാക്ഷൻ, വസുന്ധരൻ, സുശീല രാജൻ, തങ്കപ്പൻ എന്നിവരെ ശാഖ സെക്രട്ടറി പൊന്നാട അണിയിച്ച് ആദരിച്ചു. യൂണിയൻ യൂത്ത് മൂവ്മെൻ്റ് സെക്രട്ടറി അയ്യപ്പദാസ് ചന്ദ്രൻ, യൂണിയൻ വനിതാ സംഘം പ്രസിഡൻ്റ് സുശീല രാജൻ, ശാഖ വൈസ് പ്രസിഡൻ്റ് വസുന്ധരൻ, സതീഷ് ചന്ദ്രൻ, എന്നിവർ സംസാരിച്ചു. ശാഖ വനിതാ സംഘം സെക്രട്ടറി സുനിത ശ്രീകുമാർ കൃതജ്ഞത രേഖപ്പെടുത്തി.

ജില്ലാ കലോത്‌സവത്തിൽ കന്നഡ പദ്യം ചൊല്ലലിൽ ഒന്നാം സ്‌ഥാനം നേടി ആറ്റിങ്ങൽ ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനി

ജില്ലാ കലോത്‌സവത്തിൽ കന്നഡ പദ്യം ചൊല്ലലിൽ ഒന്നാം സ്‌ഥാനം നേടി ആറ്റിങ്ങൽ ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനി

ജില്ലാ കലോത്‌സവത്തിൽ കന്നഡ പദ്യം ചൊല്ലലിൽ ഒന്നാം സ്‌ഥാനം നേടി ജി ജി എച്ച് എസ് ആറ്റിങ്ങലിലെ വിദ്യാർത്ഥിനി കൃഷ്ണവേണി. രണ്ടാം തവണയാണ് ഫസ്റ്റ് നേടുന്നത്. ആറ്റിങ്ങൽ കുന്നുവാരം വാരണക്കോട്ട് മഠത്തിൽ ബിനുവിന്റെയും രഞ്ജിനി ശർമ്മയുടെയും മകൾ ആണ് കൃഷ്ണവേണി.

പാരിപ്പള്ളി മുക്കട ജങ്ഷനില്‍ കാര്‍ നിയന്ത്രണം വിട്ട് തെരുവോര കച്ചവടക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറി; നാല് പേര്‍ക്ക് പരിക്ക്.

പാരിപ്പള്ളി മുക്കട ജങ്ഷനില്‍ കാര്‍ നിയന്ത്രണം വിട്ട് തെരുവോര കച്ചവടക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറി; നാല് പേര്‍ക്ക് പരിക്ക്.

പാരിപ്പള്ളി: കാര്‍ നിയന്ത്രണം വിട്ട് തെരുവോര കച്ചവടക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറി നാല് പേര്‍ക്ക് പരിക്ക്. വേളമാനൂര്‍ അമ്പൂരി ചരുവിള വീട്ടില്‍ അശോകന്‍ (51), പാളയംകുന്ന് രമേശ് ഭവനില്‍ രമേശന്‍ (55) എന്നിവര്‍ക്കും ബൈക്ക് യാത്രികരായ പാരിപ്പള്ളി ജവഹര്‍ ജാങ്ഷനില്‍ ലതിക ഭവനില്‍ ഷിജി (39), അനില്‍കുമാര്‍ (51) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. കൊല്ലം – തിരുവനന്തപുരം ദേശീയപാതയില്‍ പാരിപ്പള്ളി മുക്കട ജങ്ഷനില്‍ ഇന്നലെ ഉച്ചയ്ക്ക് 12.15നായിരുന്നു അപകടം.

തിരുവനന്തപുരം ഭാഗത്തുനിന്ന് വന്ന സ്വകാര്യകാര്‍ അലക്ഷ്യമായി വര്‍ക്കല ഭാഗത്തേക്ക് തിരിഞ്ഞപ്പോള്‍ എതിരെ വന്ന ബൈക്കില്‍ തട്ടി നിയന്ത്രണം വിട്ട് വഴിയോരത്ത് കച്ചവടം ചെയ്തിരുന്നവരെയും മറ്റും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയി പ്രവേശിപ്പിച്ചു. പാരിപ്പള്ളി പോലിസ് കേസെടുത്തു.

കഴക്കൂട്ടത്ത് ഗുണ്ടാക്രമണത്തിൽ ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു;  പ്രതികൾ പിടിയിൽ

കഴക്കൂട്ടത്ത് ഗുണ്ടാക്രമണത്തിൽ ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു; പ്രതികൾ പിടിയിൽ

കഴക്കൂട്ടം: ഗുണ്ടാ ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെ കഴക്കൂട്ടം ജംഗ്ഷനിലെ കൽപ്പാത്തി ഹോട്ടലിലായിരുന്നു ആക്രമണം. ഹോട്ടൽ ജീവനക്കാരനായ വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാന് (23) കൈയ്ക്കാണ് വെട്ടേറ്റത്. നിരവധി കേസുകളിൽ പ്രതിയായ കഴക്കൂട്ടം സ്വദേശി വിജീഷ്, സഹോദരനായ വിനീഷ് എന്നിവരാണ് ആക്രമണം നടത്തിയത്.

കഴക്കൂട്ടം തുമ്പ കഠിനംകുളം സ്റ്റേഷനുകളിൽ വധശ്രമമടക്കമുള്ള നിരവധി കേസുകളിൽ പ്രതികളാണ് ഇവരെന്നു പോലീസ് പറയുന്നു. അക്രമം നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതികളെ ഉടൻ തന്നെ പൊലീസ് പിടികൂടി. ഒരാഴ്ച‌ മുൻപ് വിനീഷ് മദ്യപിച്ച് ഹോട്ടലിലെത്തി പണം ആവശ്യപ്പെട്ട് തർക്കമുണ്ടായിരുന്നു. ഇതിൻ്റെ വിരോധത്തിലാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. തൗഫീഖ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇടയ്ക്കോട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുദാക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

ഇടയ്ക്കോട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുദാക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

മുദാക്കൽ പഞ്ചായത്തിൽ കട്ടയിൽക്കോണം വാർഡിലെ അംഗണവാടി കെട്ടിടം പണി പൂർത്തികരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അത് തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇടയ്ക്കോട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുദാക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.

ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പിടിപ്പ് കേട് മൂലം ആണ് കെട്ടിട പണി പൂർത്തി കരിച്ചിട്ടും ഉദ്ഘാടനം നീണ്ട് പോയത്. തുടർന്ന് നടന്ന ചർച്ചയിൽ അടിയന്തിരമായി ഉദ്ഘാടനം ചെയ്യാൻ വേണ്ട നടപടി സ്വീകരിക്കാം എന്ന സെക്രട്ടറിയുടെ കത്തിൻമേൽ ഉപരോധസമരം അവസാനിപ്പിച്ചു. ഉപരോധ സമരത്തിന് ചിറയിൻകീഴ് ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ ആർ അഭയൻ, കോൺഗ്രസ്‌ ഇടയ്ക്കോട് മണ്ഡലം പ്രസിഡന്റ്‌ ശരുൺ കുമാർ, വാർഡ് മെമ്പർമാരായ സുജേതകുമാർ, വിഷ്ണു രവീന്ദ്രൻ, ബാദുഷ, കോൺഗ്രസ്‌ ഭാരവാഹികൾ ആയ കോരാണി വിജയൻ, ഷിബു പാണചേരി, നിതിൻ പാലോട്, സുമ പ്രദീപ്, അനീഷ്, അനിൽ കുമാർ, ലിഷു എന്നിവർ നേതൃത്വം നൽകി.

പഞ്ചായത്ത് കേന്ദ്രങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചു

പഞ്ചായത്ത് കേന്ദ്രങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചു

പഞ്ചായത്ത് കേന്ദ്രങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചു. തൊഴിൽ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക, അർഹരായ മുഴുവൻ തൊഴിലാളികൾക്കും തൊഴിൽ ഉറപ്പുവരുത്തുക, പ്രതിദിനകൂലി 600 രൂപയായി വർദ്ധിപ്പിക്കുക, തൊഴിൽ സമയം രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാക്കുക, അപ്രായോഗികമായ എൻ എം എം എസ് ജിയോടാഗ് എന്നിവ പിൻവലിക്കുക,യഥാസമയം കൂലിയും സാധന സാമഗ്രികളുടെ വിലയും ലഭ്യമാക്കുക, സംസ്ഥാനത്തിന് അർഹമായ ലേബർ ബഡ്‌ജറ്റ് അനുവദിക്കുക, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പിലാക്കുക. കൂടുതൽ തുക അനുവദിക്കുക, ക്ഷേമ നിധി ഉടൻ പ്രാബല്യത്തിൽ വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് തൊഴിലുറപ്പ് മേഖലയിൽ പണി എടുക്കുന്ന തൊഴിലാളികൾ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പണി മുടക്കി പഞ്ചായത്ത് കേന്ദ്രങ്ങളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ജില്ലാ പഞ്ചായത്തംഗം ആർ സുഭാഷ്, ചിറയിൻ കീഴ് പഞ്ചായത്ത് ഓഫീസിനു മുന്നിൽ സിപിഐഎം ഏരിയ സെക്രട്ടറി എം പ്രദീപ്, കടയ്ക്കാവൂർ നിലയ്ക്കമുക്കിൽ സി പിഐഎം ജില്ലാ കമ്മിറ്റിഅംഗം
വി എ.വിനീഷ്, വക്കം പഞ്ചായത്ത് ഓഫീസിനു മുന്നിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗം, അഞ്ചുതെങ്ങ് ജംഗ്ഷനിൽ യൂണിയൻ ഏരിയ സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര എന്നിവർ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഓരോ സമര കേന്ദ്രങ്ങളിലും നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു.