എസ്.എന്‍.ഡി.പി യോഗം ആറ്റിങ്ങല്‍ യൂണിയന്‍ നേതൃസംഗമം നാളെ

എസ്.എന്‍.ഡി.പി യോഗം ആറ്റിങ്ങല്‍ യൂണിയന്‍ നേതൃസംഗമം നാളെ

ആറ്റിങ്ങൽ: എസ്.എന്‍.ഡി.പി യോഗം ആറ്റിങ്ങല്‍ യൂണിയന്‍ നേതൃസംഗമം നാളെ നടക്കും. നാളെ ഉച്ചക്ക് 3 മണിക്ക് യൂണിയൻ ഹാളില്‍ യൂണിയൻ വൈസ് പ്രസിഡന്റ്‌ വി.ഷാജിയുടെ അദ്ധ്യക്ഷതയില്‍ യൂണിയന്‍ പ്രസിഡന്‍റ് എസ്.ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്യും.

യൂണിയൻ കൗണ്‍സിലർമാര്‍, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങള്‍, വനിതാസംഘം യൂണിയന്‍ ഭാരവാഹികള്‍, യൂത്ത്മൂവ്മെന്‍റ് യൂണിയന്‍ ഭാരവാഹികള്‍, സൈബര്‍സേന യൂണിയന്‍ ഭാരവാഹികള്‍, മറ്റ് പോഷക സംഘടന നേതാക്കള്‍, ശാഖ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ശാഖ വനിതാസംഘം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, യൂത്ത്മൂവ്മെന്‍റ് ശാഖ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി കുടുംബ യൂണിറ്റ് കണ്‍വീനര്‍മാര്‍, ജോയിന്‍ കണ്‍വീനര്‍മാര്‍, മൈക്രോഫിനാന്‍സ് യൂണിറ്റ് കണ്‍വീനര്‍മാര്‍, ജോയിന്‍ കണ്‍വീനര്‍മാര്‍, ശാഖ സൈബര്‍ സേന ഭാരവാഹികള്‍, യൂണിയന്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് രഞ്ചുദാസ് ചെറുവള്ളിമുക്ക് തുടങ്ങിയവർ പങ്കെടുത്തു.

മുനമ്പം വിഷയം; വർഗീയ ചേരി തിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണം: വിസ്‌ഡം യൂത്ത്

മുനമ്പം വിഷയം; വർഗീയ ചേരി തിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണം: വിസ്‌ഡം യൂത്ത്

കഴക്കൂട്ടം: മുനമ്പം വഖ്ഫ് ഭൂമി പ്രശ്നത്തിന് നീതിയുക്തമായ പരിഹാരമാണ് വേണ്ടതെന്നും വിഷയത്തിൽ വർഗീയ ചേരി തിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും വിസ്‌ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ നേതൃസംഗമം അഭിപ്രായപ്പെട്ടു. സമൂഹത്തിൽ ചിദ്രതയുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാൻ നോക്കുന്നവരെ തിരിച്ചറിയണം.

വർഗീയതയും ഭിന്നിപ്പും സമൂഹത്തിൽ ഉണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള ശ്രമം ഈ വിഷയത്തിലും സജീവമായി നടക്കുന്നുണ്ട്. അതിന് വളം വെച്ചുകൊടുക്കാതിരിക്കാൻ പൊതുസമൂഹം ശ്രദ്ധിക്കണം. വിഷയത്തിൽ ഉത്തരവാദപ്പെട്ടവർ നീതിയുക്തമായ പരിഹാരം കാണാൻ അമാന്തിക്കരുതെന്നും സംഗമം അഭിപ്രായപ്പെട്ടു.

കഴക്കൂട്ടം സലഫി ദഅ് വ സെന്ററിൽ നടന്ന നേതൃസംഗമം വിസ്‌ഡം യൂത്ത് ജില്ലാ പ്രസിഡന്റ്‌ ഹാറൂൺ വള്ളക്കടവ് ഉദ്ഘാടനം ചെയ്തു. അൻസാറുദ്ധീൻ സ്വലാഹി അധ്യക്ഷനായി. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി നസീൽ കണിയാപുരം, ജില്ലാ ജോയിന്റ് സെക്രട്ടറി സൈഫുദ്ധീൻ കൊല്ലായി, പ്രൊഫഷണൽ വിംഗ് ജില്ലാ കൺവീനർ ജാസർ തുടങ്ങിയവർ സംസാരിച്ചു. വിസ്‌ഡം യൂത്ത് ജില്ലാ സെക്രട്ടറി നസീം അഴിക്കോട് സ്വാഗതവും ജില്ലാ ട്രഷറർ മുഹമ്മദ് ഷാൻ സലഫി നന്ദിയും പറഞ്ഞു.

മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ്: കെ ഗോപാലകൃഷ്ണനെതിരെ പ്രാഥമികാന്വേഷണം

മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ്: കെ ഗോപാലകൃഷ്ണനെതിരെ പ്രാഥമികാന്വേഷണം

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ കെ ഗോപാലകൃഷ്ണനെതിരെ പൊലീസിന്റെ പ്രാഥമികാന്വേഷണം. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറെയാണ് മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദം അന്വേഷിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി നല്‍കിയ പരാതിയിലാണ് അന്വേഷണം.

പ്രാഥമിക അന്വേഷണത്തില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം കണ്ടെത്തിയാല്‍ കേസെടുത്ത് മുന്നോട്ടു പോകാനാണ് പൊലീസിന്റെ തീരുമാനം. വിവാദത്തില്‍ ഗോപാലകൃഷ്ണനെതിരെ അന്വേഷണം നടത്താമോയെന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടിയിരുന്നു. മതപരമായ വിഭാഗീയത ഉണ്ടാക്കാന്‍ ഗ്രൂപ്പ് തുടങ്ങിയതില്‍ കേസെടുക്കാമെന്നാണ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ മുഖാന്തരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ നിയമോപദേശത്തില്‍ പറയുന്നത്.

അതേസമയം കേസെടുക്കുന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. എന്നാല്‍ രേഖകള്‍ മുഴുവന്‍ പരിശോധിക്കാതെയുള്ള നിയമോപദേശമാണിതെന്നും വ്യക്തതക്കുറവുണ്ടെന്നുമാണ് പൊലീസ് നിലപാട്. അതിനാല്‍ പൊലീസ് വീണ്ടും നിയമോപദേശം തേടിയേക്കും. വിവാദത്തെത്തുടര്‍ന്ന് ഗോപാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഫോണ്‍ ഹാക്ക് ചെയ്തതാണെന്നാണ് ഗോപാലകൃഷ്ണന്റെ വിശദീകരണം.

ഇനി വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുത്: പൊതുവിദ്യാഭ്യാസ വകുപ്പ്

ഇനി വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുത്: പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെ പഠന കാര്യങ്ങള്‍ വാട്‌സാപ്പ് പോലുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ബാലാവകാശ കമീഷന്‍ ഇടപെടലിനെ തുടര്‍ന്നാണിത്.

കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനമായിരുന്നെങ്കിലും നിലവില്‍ സ്‌കൂളുകളില്‍ നേരിട്ടാണ് ക്ലാസ് നടക്കുന്നത്. കുട്ടികള്‍ക്ക് പഠനകാര്യങ്ങള്‍ ഓര്‍ത്തിരിക്കാനും ശരിയായി മനസ്സിലാക്കാനും നോട്ട്സ് ഉള്‍പ്പടെ സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കുന്ന രീതി ഗുണകരമല്ലെന്നു സര്‍ക്കുലറില്‍ പറയുന്നു.

കുട്ടികള്‍ക്ക് നേരിട്ട് ക്ലാസില്‍ ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ നഷ്ടമാക്കുന്നത് പൂര്‍ണമായി ഒഴിവാക്കണം. ഇക്കാര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ സ്‌കൂളുകളില്‍ ഇടവിട്ട് സന്ദര്‍ശനം നടത്തി നിരീക്ഷണം ശക്തമാക്കേണ്ടതും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ആരായേണ്ടതുമാണ്.പഠന കാര്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കുന്ന രീതി കുട്ടികള്‍ക്ക് അമിതഭാരവും പ്രിന്റ് എടുത്ത് പഠിക്കുമ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടും വരുത്തുന്നതായി രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബാലാവകാശ കമീഷന്‍ അംഗം എന്‍. സുനന്ദ നല്‍കിയ നോട്ടീസിനെ തുടര്‍ന്നാണ് എല്ലാ ആര്‍ഡിഡിമാര്‍ക്കും സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ നല്‍കിയത്.

ഇരട്ട ചക്രവാതച്ചുഴി, ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ഇരട്ട ചക്രവാതച്ചുഴി, ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കോമറിന്‍ മേഖലയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി, തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്.

സുമാത്ര തീരത്തിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. നവംബര്‍ 23-ഓടെ ഇത് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്നുള്ള രണ്ട് ദിവസത്തിനുള്ളില്‍ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെത്തി തീവ്ര ന്യൂനമര്‍ദ്ദമായും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഔഷധതൈ വിതരണം ചെയ്ത് ബാലസംഘം മെമ്പർഷിപ്പ് കാമ്പയിൻ

ഔഷധതൈ വിതരണം ചെയ്ത് ബാലസംഘം മെമ്പർഷിപ്പ് കാമ്പയിൻ

ബാലസംഘം കടയ്ക്കാവൂർ മേഖലയിൽ മേഖലാതല മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ബാലസംഘം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറിയും ജില്ലാ എക്സിക്യൂട്ടീവ് അംഗവും ആയ ഗേയ്റ്റി ഗ്രേറ്റൽ നിവർഹിച്ചു. ഓരോ കൊച്ചു കൂട്ടുകാരുടെ വീടുകളിലും ഔഷധതൈകൾ വിതരണം ചെയ്തു കൊണ്ടാണ് തിനവിള യൂണിറ്റിൽ മെമ്പർഷിപ്പ് കാമ്പയിൻ സംഘടിപ്പിച്ചത്.

തുടർന്ന് യൂണിറ്റ് പ്രസിഡൻ്റ് റിജിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ആദിത്യ സ്വാഗതം പറഞ്ഞു. മേഖലാ സെക്രട്ടറി മിഥുന, മേഖലാ കൺവീനർ രാഹുൽ പി, മേഖലാ ജോയിൻ കൺവീനർ തിനവിള സുഭാഷ്, ഏരിയാ എക്സിക്യൂട്ടീവ് അംഗം നൈസ് ഘാൻ എന്നിവർ അഭിവാദ്യം അർപ്പിച്ചു.