കക്കൂസ് മാലിന്യം അനധികൃതമായി പുറന്തള്ളിയാൽ അരലക്ഷം രൂപ പിഴ ചുമത്തുമെന്ന് ആറ്റിങ്ങൽ നഗരസഭ

കക്കൂസ് മാലിന്യം അനധികൃതമായി പുറന്തള്ളിയാൽ അരലക്ഷം രൂപ പിഴ ചുമത്തുമെന്ന് ആറ്റിങ്ങൽ നഗരസഭ

ആറ്റിങ്ങൽ: നഗരസഭാ പരിധിയിൽ സമ്പൂർണ്ണ ശുചിത്വം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി വെളിയിട വിസർജ്ജ്യം നിരോധിച്ചിട്ടുള്ളതും, വെളിയിട വിസർജ്ജ്യ വിമുക്ത നഗരമെന്ന പ്രഖ്യാപനവും നടത്തിയിട്ടുള്ളതുമാണ്. ഇത്തരം അടിസ്ഥാന സൗകര്യങ്ങൾക്കു വേണ്ടി നഗരസഭാ പരിധിയിൽ വിവിധയിടങ്ങളിലായി പൊതു ശൗചാലയങ്ങളും പ്രവർത്തിച്ചുവരുന്നു.

കൂടാതെ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള ദ്രവ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനു വേണ്ടി സെപ്റ്റേജ് ശേഖരണ വാഹനത്തിൻ്റെ സേവനവും നഗരസഭയിൽ നിന്നും ലഭിക്കുന്നു.
എന്നാൽ ചില സാമൂഹ്യ വിരുദ്ധർ രാത്രികാലങ്ങളിൽ ഇത്തരം മാലിന്യങ്ങൾ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പുറന്തള്ളുന്ന ഒറ്റപ്പെട്ട സംഭവങ്ങളും നടക്കുന്നുണ്ട്.
ഇവരെ പിടികൂടാനായി സ്പെഷ്യൽ സ്ക്വാഡിനെ രൂപീകരിച്ചതായി ചെയർപേഴ്സൻ അഡ്വ.എസ്.കുമാരി അറിയിച്ചു.

2022 ലെ പൊതുജനാരോഗ്യ നിയമപ്രകാരം പിടികൂടുന്നവർക്കെതിരെ 50000 രൂപ പിഴചുമത്തുകയും, ഇതിനുപയോഗിച്ച വാഹനത്തിൻ്റെ രെജിസ്ട്രേഷൻ ഉൾപ്പെടെ റദ്ദ് ചെയ്യുന്ന നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പിനെ സമീപിക്കുമെന്നും നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. നിയമപരമായി സെപ്റ്റേജ് മാലിന്യം നീക്കം ചെയ്യുന്നതിനു വേണ്ടി നഗരത്തിനകത്തും പുറത്തുമുള്ളവർക്ക് 8089081316 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി, ഉത്തരവ്

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി, ഉത്തരവ്

തിരുവനന്തപുരം: വയനാട് ലോക്‌സഭ, ചേലക്കര നിയമസഭ മണ്ഡലങ്ങളില്‍ നാളെ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി അനുവദിച്ച് തൊഴില്‍ വകുപ്പ് ഉത്തരവ് ഇറക്കി.

സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലിയുള്ളവര്‍ക്ക് വോട്ടെടുപ്പ് ദിവസം പോളിങ് സ്‌റ്റേഷനില്‍ പോയി വോട്ടു ചെയ്യാന്‍ തൊഴിലുടമ പ്രത്യേക അനുമതി നല്‍കണം. ഐടി, പ്ലാന്റേഷന്‍ ഉള്‍പ്പെടെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ കാഷ്വല്‍, ദിവസ വേതന തൊഴിലാളികള്‍ക്കും വേതനത്തോടു കൂടിയ അവധി ബാധകമാണ്.

കയ്യില്‍ കാശില്ലെന്ന ആശങ്ക വേണ്ട; കെഎസ്ആര്‍ടിസിയില്‍ ഡിജിറ്റല്‍ പേമെന്റും

കയ്യില്‍ കാശില്ലെന്ന ആശങ്ക വേണ്ട; കെഎസ്ആര്‍ടിസിയില്‍ ഡിജിറ്റല്‍ പേമെന്റും

തിരുവനന്തപുരം: കയ്യില്‍ കാശില്ലെന്ന് കരുതി ഇനി കെഎസ് ആര്‍ടിസി ബസില്‍ കയറാന്‍ ആശങ്ക വേണ്ട. ഡെബിറ്റ് കാര്‍ഡിലൂടെയും യുപിഐ ആപ്പിലൂടെയും ഇനി ടിക്കറ്റെടുക്കാം. ചലോ ആപ്പുമായി സഹകരിച്ചാണ് പദ്ധതി. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ ചില ബസുകളിൽ നടപ്പാക്കിയ ഈ സംവിധാനം സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. ഇതുസംബന്ധിച്ച കരാറില്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കെഎസ്ആര്‍ടിസിയുടെ നേരത്തെയുണ്ടായിരുന്ന ട്രാവല്‍കാര്‍ഡും പുതുക്കി ഇതില്‍ ഉപയോഗിക്കാനാകും. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം, മറ്റ് പ്രധാന ബാങ്കുകളുടെ ആപ്പ് എന്നിവയിലൂടെ ടിക്കറ്റ് തുക നല്‍കാനാകും. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് സ്വീകരിക്കില്ല. ബസുകളുടെ വിവരങ്ങള്‍ ചലോ ആപ്പില്‍ അപ്പ്ലോഡ് ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

യാത്രക്കാര്‍ക്ക് തങ്ങള്‍ക്ക് പോകേണ്ട ബസ് എവിടെ എത്തി, റൂട്ടില്‍ ഏതൊക്കെ ബസ് ഓടുന്നുണ്ട് എന്നും ബസ് എത്തുന്ന സമയവും ആപ്പിലൂടെ അറിയാനാകും. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ശബരിമല തീര്‍ഥാടനത്തിന്റെ ആദ്യഘട്ടത്തില്‍ 383 ബസും രണ്ടാംഘട്ടത്തില്‍ 550 ബസും ഉണ്ടാകും. തിരക്കനുസരിച്ച് ബസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

റേഷൻ മസ്റ്ററിങ്: മുഖം തിരിച്ചറിയുന്ന ആപ് പ്രവർത്തന സജ്ജമായി

റേഷൻ മസ്റ്ററിങ്: മുഖം തിരിച്ചറിയുന്ന ആപ് പ്രവർത്തന സജ്ജമായി

തിരുവനന്തപുരം: മുൻ​ഗണനാ റേഷൻ കാർഡ് അം​ഗങ്ങൾക്ക് മസ്റ്ററിങ് അഥവാ ഇ കെവൈസി അപ്ഡേഷൻ മൊബൈൽ ഫോണിലൂടെ ചെയ്യാൻ നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ വികസിപ്പിച്ചെടുത്ത മേരാ ഇ-കെവൈസി ഫെയ്സ് ആപ് പ്രവർത്തന സജ്ജമായി. ഇതിനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും Aadhaar Face RD, Mera eKYC എന്നീ രണ്ട് ആപ്പുകൾ ഡൗൺലോഡ് ചെയ്യണം.

തുടർന്ന് മേരാ ഇ-കെവൈസി ആപ്പ് ഓപ്പൺ ചെയ്ത് സംസ്ഥാനം തിരഞ്ഞെടുത്ത് ആധാർ നമ്പർ എന്റർ ചെയ്യുക. ഇതിനുശേഷം ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണിൽ ലഭിക്കുന്ന OTP നൽകി ഫെയ്സ് കാപ്ച്ചർ വഴി മസ്റ്ററിങ് പൂർത്തിയാക്കാം. ഇ-കെവൈസി ആപ് മുഖേന റേഷൻ മസ്റ്ററിങ് നടത്തുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം.

മേരാ ഇ-കെവൈസി ആപ് ഉപയോഗിച്ച് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ പൂർണ്ണമായും സൗജന്യമായി മസ്റ്ററിങ് ചെയ്യും. മറ്റേതെങ്കിലും സ്ഥാപനമോ വ്യക്തികളോ ഫീസ് ഈടാക്കി റേഷൻ മസ്റ്ററിങ് നടത്തുന്നപക്ഷം വിവരം താലുക്ക് സപ്ലൈ ഓഫീസിലോ ജില്ലാ സപ്ലൈ ഓഫിസിലോ സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിലോ അറിയിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃ കമ്മീഷണർ അറിയിച്ചു.

ആലംകോട് വീടിനു നേരെ പെട്രോൾ ബോംബെറിഞ്ഞു

ആലംകോട് വീടിനു നേരെ പെട്രോൾ ബോംബെറിഞ്ഞു

ആലംകോട് വീടിന് നേരെ പെട്രോൾ ബോംബറിഞ്ഞു. കഴിഞ്ഞദിവസം രാത്രി 11:45 ആയിരുന്നു സംഭവം. ആറ്റിങ്ങൽ ആലംകോട് ദാറുസ്സലാം വീട്ടിൽ സഫറുദ്ദീന്റെ വീടാണ് അഗ്നിയാക്കിയത്. ഉഗ്ര ശബ്ദം കേട്ട് വീടിന് പുറത്തെത്തിയ സഫർദ്ദിൻ കാണുന്നത് കാർപോർച്ചിൽ ഉണ്ടായിരുന്ന വാഹനം കത്തുന്നതാണ്. വീടിന്റെ മുൻവശവും തീ പടർന്ന നിലയിലാണ്. കാറിലെ തീ കെടുത്താൻ ശ്രമിക്കുമ്പോൾ സഫറുദ്ദീന്റെ കാലിന് പൊള്ളലേറ്റു.
പെട്രോൾ പോലുള്ള ദ്രാവകം ഉപയോഗിച്ചാണ് കാർ കത്തിച്ചത്.
കഴിഞ്ഞ ജൂൺ മാസത്തിലും വീടിന് നേരെ ആക്രമണം ഉണ്ടായി.
ഇത് സംബന്ധിച്ച് നിരവധി പരാതികൾ പോലീസിൽ നൽകിയിട്ടുണ്ട്.
നഗരൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

‘കര്‍ഷകനാണ്… കള പറിക്കാന്‍ ഇറങ്ങിയതാ…’; പോസ്റ്റുമായി വീണ്ടും പ്രശാന്ത്

‘കര്‍ഷകനാണ്… കള പറിക്കാന്‍ ഇറങ്ങിയതാ…’; പോസ്റ്റുമായി വീണ്ടും പ്രശാന്ത്

തിരുവനന്തപുരം: കര്‍ഷകനാണ്, കള പറിക്കാന്‍ ഇറങ്ങിയതാ… എന്ന മുന വെച്ച പരാമര്‍ശവുമായി കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍ പ്രശാന്ത് ഐഎഎസ്. ലൂസിഫര്‍ സിനിമയിലെ ഡയലോഗുമായി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രശാന്തിന്റെ പരിഹാസം. കള പറിക്കാനുള്ള യന്ത്രത്തിന്റെ ചിത്രം കൂടി പങ്കുവെച്ചാണ് പുതിയ പോസ്റ്റ്.

‘ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉദ്പാനവും വിളവും നശിപ്പിക്കുന്ന കളകളെ പുര്‍ണ്ണമായും കാംകോയുടെ വീഡര്‍ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല, ഒന്നാന്തരം വീഡര്‍ വന്ന് കഴിഞ്ഞു!’ എന്ന് പോസ്റ്റില്‍ പറയുന്നു.

അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ജയതിലകിനെതിരായ വിമര്‍ശനങ്ങള്‍ കഴിഞ്ഞ രണ്ടു ദിവസമായി പ്രശാന്ത് സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ സമൂഹമാധ്യമത്തിലൂടെ പരസ്യമായി ആരോപണം ഉന്നയിച്ചത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ പ്രശാന്തിനെതിരെ നടപടിയുണ്ടായേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ പോസ്റ്റ്.

പ്രശാന്തിന്റെ പോസ്റ്റിന്റെ പൂർണരൂപം:

കർഷകനാണ്‌…

കള പറിക്കാൻ ഇറങ്ങിയതാ…

ഇന്ത്യയിലെ റീപ്പർ, ടില്ലർ മാർക്കറ്റ്‌ മാത്രമല്ല, ഈ-ബഗ്ഗി, ഈ.വി, ട്രാക്ടർ, സോളാർ ഓട്ടോ, ഹൈഡ്രോപോണിക്സ്‌, ഹാർവസ്റ്റർ, പവർ വീഡർ, വളം, വിത്ത്‌-നടീൽ വസ്തുക്കൾ- എനിവയുടെ മാർക്കറ്റുകളിലേക്കും കാംകോ ശക്തമായി പ്രവേശിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും മികച്ച ഡീലർ നെറ്റ്‌വർക്ക്‌, ഫിനാൻസ്‌ ഓപ്ഷനുകൾ..

ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പുർണ്ണമായും കാംകോയുടെ വീഡർ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല‌, ഒന്നാന്തരം വീഡർ വന്ന് കഴിഞ്ഞു!