കരവാരം ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി സജീർ രാജകുമാരിയെ തെരഞ്ഞെടുത്തു

കരവാരം ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി സജീർ രാജകുമാരിയെ തെരഞ്ഞെടുത്തു

കരവാരം ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി എൽഡിഎഫിലെ ജനതാദൾ(S) പ്രതിനിധി സജീർ രാജകുമാരിയെ എതിരില്ലാതെ തെരഞ്ഞെടുത്തു.

നഗരസഭ അമ്പലമുക്ക് പതിമൂന്നാം വാർഡിലെ നടപ്പാതയുടെ നവീകരണ പ്രവർത്തനങ്ങളുടെ ആദ്യഘട്ട ഉദ്ഘാടനം നടന്നു

നഗരസഭ അമ്പലമുക്ക് പതിമൂന്നാം വാർഡിലെ നടപ്പാതയുടെ നവീകരണ പ്രവർത്തനങ്ങളുടെ ആദ്യഘട്ട ഉദ്ഘാടനം നടന്നു

ആറ്റിങ്ങൽ: നഗരസഭ അമ്പലമുക്ക് പതിമൂന്നാം വാർഡിലെ നടപ്പാതയുടെയും കോളനിയുടെ നവീകരണ പ്രവർത്തനങ്ങളുടെയും ആദ്യഘട്ട ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്.കുമാരി നിർവ്വഹിച്ചു. വാർഡ് കൗൺസിലർ കെ. ജെ രവികുമാർ അദ്ധ്യക്ഷനായിരുന്നു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഷീജ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു, വാർഡ് വികസനകമ്മിറ്റി അംഗം പി. ജയചന്ദ്രൻനായർ, മാധവൻനായർ, ഫസിലുദ്ദീൻ, മുരളി തുടങ്ങിയവർ പങ്കെടുത്തു.

പണയിൽ കോളനി നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു സ്വന്തം വീടുകളിലേക്ക് യാത്ര ചെയ്യാനുള്ള നടപ്പാത എന്നത്. നഗരസഭയുടെ ജനകീയ ആസൂത്രണംപദ്ധതി പ്രകാരം ലഭിച്ച വീടുകളാണ് പ്രദേശത്ത് ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്. എന്നാൽ ശക്തമായ മഴപെയ്താൽ ചതിപ്പു വയലുകളുടെ കരകളിൽ സ്ഥിതിചെയ്യുന്ന വീടുകളിൽ എത്താൻ ചെളിനിറഞ്ഞ വയലുകളിലൂടെയുള്ള യാത്ര ദുഷ്കരമായിരുന്നു ഇവർക്ക്.

കുട്ടികൾക്ക് സ്കൂളിൽ പോകുവാനും, പ്രായമായവർക്കും രോഗികൾക്കും മെയിൻ റോഡിൽ എത്തുവാനും ഏറെ പണിപ്പെടേണ്ട ഈ അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനും പ്രദേശത്തെ അടിസ്ഥാന വികസന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭ ഫണ്ട് അനുവദിക്കുകയും പ്രദേശവാസികൾക്ക്‌ അവരവരുടെ വീടുകളിൽ സുഗമമായി യാത്ര ചെയ്യുന്നതിനു വേണ്ടി പുതിയ നടപ്പാതയുടെ ആദ്യഘട്ട പ്രവൃത്തികൾ പൂർത്തിയാക്കുകയും ചെയ്തു.

കണിയാപുരം ഉപജില്ല സ്കൂൾ കലോത്സവം: കലാ കിരീടം തോന്നയ്ക്കൽ സ്കൂളിന്

കണിയാപുരം ഉപജില്ല സ്കൂൾ കലോത്സവം: കലാ കിരീടം തോന്നയ്ക്കൽ സ്കൂളിന്

കണിയാപുരം ഉപജില്ല കലോത്സവത്തിൽ ആതിഥേയരായ തോന്നയ്ക്കൽ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 89 എ ഗ്രേഡ് ഉൾപ്പെടെ 488 പോയിന്റ് നേടിയാണ് സ്കൂൾ മുന്നിലെത്തിയത്. ഹയർ സെക്കന്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനം, ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം രണ്ടാം സ്ഥാനം, യു പി വിഭാഗത്തിൽ അഞ്ചാം സ്ഥാനം, അറബിക് കലോത്സവത്തിലെ മികച്ച വിജയം എന്നിവയാണ് സ്കൂളിന് ഓവറോൾ കിരീടം നേടി കൊടുത്തത്.

ഹയർ സെക്കന്ററി വിഭാഗത്തിൽ ഓവറോൾ കിരീടവും സ്കൂൾ കരസ്ഥമാക്കി. ഏവർറോളിങ് ട്രോഫി അദ്ധ്യാപകരും പി.ടി.എ,എസ്.എം.സി പ്രതിനിധികളും വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത്‌ അംഗം കെ. വേണുഗോപാലൻ നായരുടെ അധ്യക്ഷതയിൽ പോത്തൻകോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. പി. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ജില്ലാ, ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളും പി. ടി. എ, എസ്, എം. സി അംഗങ്ങളും മുഖ്യാതിഥിയായി. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാര ജേതാവ് എസ്. ആർ ലാലും പങ്കെടുത്തു. ട്രോഫി ഏറ്റുവാങ്ങിയ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പി. ടി. എ, എസ്. എം. സി അംഗങ്ങളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് ആഹ്ലാദപ്രകടനവും നടത്തി.

നെഹ്റു സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു

നെഹ്റു സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: നെഹ്റു സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശിശുദിനാചരണ പരിപാടികളുടെ ഭാഗമായി ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിച്ചു. ആറ്റിങ്ങൽ പാർവതിപുരം ഗ്രാമം ലിറ്റിൽ ബീസ് സ്കൂളിൽ നടന്ന മത്സരം മുൻ കെ.പി.സി.സി സെക്രട്ടറിയും വക്കം ഖാദർ അനുസ്മരണ വേദി ചെയർമാനുമായ എം.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു.

നെഹ്റു സാംസ്കാരിക വേദി ചെയർമാൻ ഇളമ്പ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചിത്രകാരൻ കൊളാഷ് സുരേഷ് ബാബു, മംഗലപുരം ഗ്രാമപഞ്ചായത്തംഗം ശ്രീചന്ദ്, നെഹ്റു സാംസ്കാരിക വേദി സെക്രട്ടറി സജിൻ, ലിറ്റിൽ ബീസ് സ്കൂൾ പ്രിൻസിപ്പൽ സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ആറ്റിങ്ങൽ എസ്.ഐ സുനിൽ വിതരണം ചെയ്തു. മത്സര വിജയികൾക്കുള്ള സമ്മാനം നെഹ്റു അനുസ്മരണ സമ്മേളനത്തിൽ വച്ച് വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

കടയ്ക്കാവൂരിൽ മോഷണ കേസിലെ പ്രതി അറസ്റ്റിൽ

കടയ്ക്കാവൂരിൽ മോഷണ കേസിലെ പ്രതി അറസ്റ്റിൽ

കടയ്ക്കാവൂരിൽ മോഷണ കേസിലെ പ്രതി അറസ്റ്റിൽ. വക്കം ഇറങ്ങുകടവ് വാടയിൽ വീട്ടിൽ മീരയുടെ വീട്ടിൽ കഴിഞ്ഞ അഞ്ചാം തീയതി രാത്രി 11 മണിയോടുകൂടി വീടിന്റെ പുറകുവശത്ത് സൂക്ഷിച്ചിരുന്ന ഓട്ട് വിളക്കും ഉരുളിയും മോഷ്ടിച്ചെടുത്തു. ഒളിവിൽ പോയ പ്രതിയായ വക്കം കൊന്ന വിളാകം വീട്ടിൽ നിഷാന്ത് (37) നെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

കേരള സർവ്വകലാശാല യുവജനോത്സവത്തിൽ കലാതിലകമായി മടവൂർ സ്വദേശിനി

കേരള സർവ്വകലാശാല യുവജനോത്സവത്തിൽ കലാതിലകമായി മടവൂർ സ്വദേശിനി

കേരള സർവ്വകലാശാലയുടെ 2023 – 24 യുവജനോത്സവ കലാതിലകമായി മടവൂർ സ്വദേശിനി ഗൗരിനന്ദന.അക്ഷര ശ്ലോകം മലയാളം, അക്ഷരശ്ലോകം സംസ്കൃതം, മാപ്പിളപ്പാട്ട്, സംസ്കൃത പദ്യപാരായണം എന്നി ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് ഗൗരി നന്ദന കലാതിലക പട്ടം കരസ്ഥമാക്കിയത്. മടവൂർ, വേമൂട്, ബിന്ദുഭവനിൽ പരേതനായ രാജേന്ദ്രപ്രസാദിൻ്റെയും ബിന്ദുവിന്റെയും മകളായ ഗൗരിനന്ദന തൈക്കാട് ഗവ:ബി.എഡ് കോളേജ് വിദ്യാർത്ഥിനിയാണ്.