by Midhun HP News | Nov 4, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരിച്ചിട്ടപാറയിൽ ഇടിമിന്നലേറ്റ് ആറ്റിങ്ങൽ സ്വദേശിയായ യുവാവ് മരിച്ചു. ആറ്റിങ്ങൽ മേവർക്കൽ പനയാട്ടുകോണം ജീജ ഭവനിൽ മിഥുൻ (16) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം നെടുമങ്ങാട് തിരിച്ചിട്ടപ്പാറയിൽ എത്തിയതായിരുന്നു മിഥുൻ. ഉച്ചയോടെ സ്ഥലത്ത് മഴ കനത്തപ്പോൾ സമീപത്തുള്ള പാറയുടെ അടിയിൽ കയറി നിൽക്കുന്ന സമയത്ത് മിന്നലേൽക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മിഥുൻ മരണപ്പെട്ടു. മിഥുനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അച്ഛൻ: മധു
അമ്മ: ജീജ
സഹോദരി: മഞ്ജിമ
by Midhun HP News | Nov 4, 2024 | Latest News, ജില്ലാ വാർത്ത
വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ ബംഗ്ലൂരു സ്വദേശിയായ ഐടി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. നെൽസൺ ജെയ്സൺ (28) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് കോസ്റ്റൽ പൊലീസ് മൃതദേഹം കണ്ടെടുത്തത്. ഇന്നലെ നെൽസണും നാല് സുഹൃത്തുക്കളും വർക്കല ആലിയിറക്കം ബീച്ചിൽ കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കൂടെ ഉണ്ടായിരുന്നവരെ ഇന്നലെ തന്നെ രക്ഷിച്ചിരുന്നു.
ഇവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
by Midhun HP News | Nov 4, 2024 | Latest News, ജില്ലാ വാർത്ത
ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി – മലയാളഭാഷാദിനം സമുചിതമായി ആചരിച്ചു. ഉദ്ഘാടനം എഴുത്തുകാരി, അദ്ധ്യാപികയുമായ രാജേശ്വരി തോന്നയ്ക്കൽ നിർവഹിക്കുന്നു. ഗ്രന്ഥശാല പ്രസിഡന്റ് കെ. അനിൽകുമാർ അധ്യക്ഷനായി. കവിയും, പത്രപ്രവർത്തകനുമായ ബിനു വേലായുധൻ മലയാളഭാഷാദിന സന്ദേശം നൽകി. സെക്രട്ടറി എസ്. രാജശേഖരൻ തുടങ്ങിയവർ പങ്കെടുത്തു
by Midhun HP News | Nov 4, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നി തെക്കന്‍ ജില്ലകളിലും കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നി വടക്കന്‍ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായും തെക്കു കിഴക്കന്‍ അറബിക്കടലിലുമാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കന്‍ തമിഴ്‌നാട് വരെ ന്യൂനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
by Midhun HP News | Nov 4, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ തച്ചൂർക്കുന്ന് കൈരളി ജംഗ്ഷൻ ആറാം വാർഡിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് ദുഷ്കരമാകുന്നു. ഒരു ചെറിയ മഴ പെയ്താൽ പോലും റോഡിൽ ഉണ്ടാകുന്ന വെള്ളക്കെട്ടിൽ കൂടി വേണം യാത്രക്കാർക്കും കുട്ടികൾക്കും നടന്നുപോകാൻ. ചെയർപേഴ്‌സൺന്റെ വാർഡിലാണ് ഈ വെള്ളക്കെട്ട്. എത്രയും വേഗം ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
by Midhun HP News | Nov 4, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി. ഈ മാസം 20ലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് തീയതി മാറ്റിയത്. നേരത്തെ 13നായിരുന്നു തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
ഇത് പരിഗണിച്ചാണ് തീയതി മാറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ അടക്കം 14 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് തീയതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിയത്.

Recent Comments