by Midhun HP News | Oct 29, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കല്ലമ്പലം ഞെക്കാട് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ നടന്ന ആറ്റിങ്ങൽ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം ജനറൽ, യു.പി അറബിക്, യു.പി സംസ്കൃതം എന്നീ മൂന്നു വിഭാഗങ്ങളിലും ഓവറോൾ ഒന്നാം സ്ഥാനം നേടി കീഴാറ്റിങ്ങൽ വൈ.എൽ.എം യു.പി സ്കൂൾ ഒന്നാമതെത്തി.
അറബിക് കലോത്സവത്തിൽ തുടർച്ചയായി പതിനാലാം തവണയാണ് ഓവറോൾ ഒന്നാം സ്ഥാനം നേടുന്നത്. യു.പി വിഭാഗത്തിലെ ഏറ്റവും മികച്ച പൊതുവിദ്യാലയമായി സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.
കലോത്സവ വിജയികളെ അനുമോദിക്കാൻ സ്കൂൾ പി.റ്റി.എ യുടെ ആഭിമുഖ്യത്തിൽ സ്‌കൂളിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. പി.റ്റി.എ പ്രസിഡൻറ് സജിത്ത് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ അനുമോദന യോഗം സ്കൂൾ മാനേജർ അഡ്വ.എ.എ.ഹമീദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ബിനു ഷെറീന, സീനിയർ അസിസ്റ്റൻറ് റസീന ബീഗം, കലോത്സവം കൺവീനർമാരായ നിസി, ലാലി, ജമീൽ, ഹൻസീർ, ജിബി, രേഷ്മ, സ്റ്റാഫ് സെക്രട്ടറി സജിത്ത്, അബ്ദു റാസിഖ് സ്വലാഹി തുടങ്ങിയവർ സംസാരിച്ചു.
by Midhun HP News | Oct 29, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഉപജില്ലാ കലോത്സവത്തിൽ എച്ച് എസ് വിഭാഗം തിരുവാതിരയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി എസ് എസ് വി ജി എച്ച് എസ്എസ് ചിറയിൻകീഴ് .
by Midhun HP News | Oct 29, 2024 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘത്തിന്റെ നീതി മെഡിക്കൽ സ്റ്റോറുകളിലേക്ക് ഫാർമസിസ്റ്റുകളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ9946953070 ബയോഡേറ്റ അയക്കുക.
by Midhun HP News | Oct 29, 2024 | Latest News, ജില്ലാ വാർത്ത
കെ എൻ ആനന്ദകുമാർ രചിച്ച ‘സായിഗ്രാമം വിശ്വശാന്തി ഗ്രാമം’ പുസ്തകത്തിൻറെ ഇംഗ്ലീഷ് പരിഭാഷ ഇന്ത്യയുടെ ഒമാൻ അംബാസിഡർ അമിത് നരംഗ് പ്രകാശം ചെയ്തു. ഒമാനിലെ ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ പദ്മശ്രീ അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായി പുസ്തകം ഒമാൻ അംബാസിഡറിൽ നിന്ന് സ്വീകരിച്ചു. 1996 ൽ കെ എൻ ആനന്ദകുമാർ സ്ഥാപിച്ച ശ്രീ സത്യ സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ഇന്ന് രാജ്യത്ത് 120 സ്ഥാപനങ്ങളും 200ൽ അധികം പദ്ധതികളും നടത്തിവരുന്നു.
by Midhun HP News | Oct 29, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പാറശാലയില്‍ ദമ്പതികളായ വ്‌ലോഗര്‍മാര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കാന്‍ പൊലീസ്. ആത്മഹത്യാക്കുറിപ്പോ മറ്റു സൂചനകളോ ഇല്ലാത്തത് പൊലീസിനെ വലയ്ക്കുന്നുണ്ട്. അതിനിടെ ഇരുവരുടെയും ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് നല്‍കി കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
പ്രിയലതയെ(40) കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് സെല്‍വരാജ്(45) ആത്മഹത്യ ചെയ്തതാകാമെന്നാണു പൊലീസ് കരുതുന്നത്. എല്ലാ സാധ്യതകളിലും അന്വേഷണം നടക്കുന്നുണ്ടെന്ന് റൂറല്‍ ജില്ലാ പൊലീസ് മേധാവി കിരണ്‍ നാരായണ്‍ പറഞ്ഞു. തുടര്‍ച്ചയായി ഇവരിലാരും ഫോണ്‍ എടുക്കാതിരുന്നതിനെത്തുടര്‍ന്ന് മകന്‍ വീട്ടില്‍ എത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്.
പ്രിയലതയുടെ കഴുത്തില്‍ കൈകൊണ്ട് അമര്‍ത്തിയ പാട് കണ്ടതിനാലാണ് സെല്‍വരാജ് കൊലപ്പെടുത്തിയെന്ന സംശയം പൊലീസിന് ഉണ്ടായത്. മരണകാരണം സംബന്ധിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വ്യക്തത വരൂ. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.52ന് മരണസന്ദേശം വ്യക്തമാക്കുന്നതു പോലുള്ള, സിനിമാ ഗാനം ചേര്‍ത്തുള്ള വിഡിയോ ചാനലില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതും സെല്‍വരാജ് മനഃപൂര്‍വം ചെയ്തതാണെന്ന സംശയവും പൊലീസിനുണ്ട്.

by Midhun HP News | Oct 28, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹം അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം വാമനപുരം പാർക്ക് ജങ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനമടക്കം 5 വാഹനങ്ങൾ കൂട്ടിയിടിച്ചു. മുഖ്യമന്ത്രിയുടെ കാറിന് നേരിയ തകരാറുണ്ട്. കുറുകെ ചാടിയ സ്കൂട്ടർ യാത്രക്കാരിയെ രക്ഷപ്പെടുത്താനായി ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.
സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നതിനിടെയാണ് അപകടമുണ്ടായത്. സ്കൂട്ടർ യാത്രക്കാരി എംസി റോഡിൽ നിന്നും ക്രോസ് ചെയ്ത് ആറ്റിങ്ങലിലേക്ക് തിരിയുമ്പോഴായിരുന്നു സംഭവം. ഇവരെ രക്ഷിക്കാൻ ഒരു എസ്കോർട്ട് വാഹനം പെട്ടെന്ന് നിർത്തുകയായിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനമടക്കം 5 വാഹനങ്ങൾ ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിച്ചു.
വാഹനങ്ങൾ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ പിറകിലാണ് വണ്ടി ഇടിച്ചത്. എന്നാൽ മുഖ്യമന്ത്രി പുറത്തേക്ക് ഇറങ്ങിയില്ല. അൽപസമയത്തിന് ശേഷം മുഖ്യമന്ത്രിയുടെ വാഹനം യാത്ര തുടർന്നു. അതേസമയം, അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു മുഖ്യമന്ത്രി.

Recent Comments