അഷ്ടമുടി കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി

അഷ്ടമുടി കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി

കൊല്ലം: അഷ്ടമുടി കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണ് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. ഇന്നലെ വൈകിട്ട് മുതലാണ് മീനുകൾ ചത്ത് പൊങ്ങുന്നത് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. ഇന്ന് രാവിലെയോടെ വലിയ തോതിൽ മീനുകൾ ചത്ത്കരയ്ക്ക് അടിഞ്ഞുതുടങ്ങി.

പലരും കെമിക്കൽ കലർന്ന കക്കൂസ് മാലിന്യങ്ങളടക്കം വണ്ടിയിലെത്തിച്ച് ഇവിടെ തളളാറുണ്ടെന്നും ഇത് കായലിൽ മീൻ ചത്ത് പൊങ്ങന്നതിന് കാരണമാകുന്നുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. ഇന്നലെ വൈകിട്ട് മുതലാണ് മീനുകൾ ചത്ത് പൊങ്ങിത്തുടങ്ങിയത്. ഇത്ര വ്യാപകമായി എല്ലാ കടവിലും മീനുകൾ ചത്ത് പൊങ്ങുന്നത് കാണുന്നത് ആദ്യമായാണെന്ന് പ്രദേശവാസികൾ പ്രതികരിച്ചു. അധികൃതരെ വിവമറിയിച്ചു. ഫിഷറീസ് അധികൃതരെത്തി സാമ്പിളുകൾ ശേഖരിച്ച് പരിശോധന തുടങ്ങിയതായും പ്രദേശവാസികൾ അറിയിച്ചു.

തലസ്ഥാനത്ത് പട്ടാപ്പകൽ വീട്ടിൽ കയറി പീഢന ശ്രമം

തലസ്ഥാനത്ത് പട്ടാപ്പകൽ വീട്ടിൽ കയറി പീഢന ശ്രമം

തലസ്ഥാനത്ത് പട്ടാപ്പകൽ വീട്ടിൽ കയറി പീഢന ശ്രമം. മംഗലാപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് 20 കാരിയായ വിദ്യാർത്ഥിനിയെ ജോലിക്ക് എത്തിയ രണ്ടു പേർ വീട്ടിൽ കയറി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചത്.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പെൺകുട്ടി മാത്രമാണ് വീട്ടിലെന്ന് ഉറപ്പുവരുത്തി ഇരുവരും പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം സ്വദേശികളായ രണ്ട് പേരെ മംഗലാപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേബിൾ ജോലിയുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും ഈ പ്രദേശത്ത് എത്തിയിരുന്നത്. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം മറ്റ്‌ നടപടികളിലേക്ക് കടക്കും.

‘തസ്‌ഫിയ’ ആദർശ സമ്മേളനം സംഘടിപ്പിച്ചു

‘തസ്‌ഫിയ’ ആദർശ സമ്മേളനം സംഘടിപ്പിച്ചു

കണിയാപുരം: വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ യുവജന വിഭാഗമായ വിസ്‌ഡം യൂത്ത് കണിയാപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘തസ്‌ഫിയ’ ആദർശ സമ്മേളനം സംഘടിപ്പിച്ചു.

പോത്തൻകോട് വാവറമ്പലം ജംഗ്ഷനിൽ നടന്ന സമ്മേളനം വിസ്‌ഡം ജില്ലാ വൈസ് പ്രസിഡന്റ്‌ മൂസ കരിച്ചാറ ഉദ്ഘാടനം ചെയ്തു. വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കണിയാപുരം മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ് ഷാഫി അണ്ടൂർക്കോണം അധ്യക്ഷത വഹിച്ചു. മൗലവി ശിഹാബ് എടക്കര മുഖ്യപ്രഭാഷണം നടത്തി. വിസ്‌ഡം ജില്ലാ ജോയിന്റ് സെക്രട്ടറി മാഹീൻകുട്ടി പാലാംകോണം, മണ്ഡലം സെക്രട്ടറി ഹുസൈൻ കണിയാപുരം, വിസ്‌ഡം യൂത്ത് കണിയാപുരം മണ്ഡലം പ്രസിഡന്റ്‌ നസീൽ കണിയാപുരം, കരിച്ചാറ നാദർഷ തുടങ്ങിയവർ പങ്കെടുത്തു. വിസ്‌ഡം യൂത്ത് മണ്ഡലം സെക്രട്ടറി ഷെമിൻ അണ്ടൂർക്കോണം സ്വാഗതവും ഷഹീർ പെരുമാതുറ നന്ദിയും പറഞ്ഞു.

ബസിൽ നിന്ന് പുക ഉയർന്നു; ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം അപകടം ഒഴിവായി

ബസിൽ നിന്ന് പുക ഉയർന്നു; ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം അപകടം ഒഴിവായി

ഷോർട്ട് സർക്യൂട്ട് മൂലം ബസിൽ നിന്ന് പുക ഉയർന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരു അപകടം ഒഴിവായി. വർക്കല, കല്ലമ്പലം, ആറ്റിങ്ങൽ റൂട്ടിൽ ഓടുന്ന പൊന്നൂസ് ബസ്സ്‌ ആറ്റിങ്ങലിൽ നിന്നും വർക്കല മൈതാനം ജംഗ്ഷനിൽ എത്തിയപ്പോഴാണ് സംഭവം. പെട്ടെന്നാണ് ബസിന്റെ ബൊണറ്റിൽ നിന്നും പുക ഉയർന്നത്. ഇരുപതിലധികം യാത്രക്കാർ ബസ്സിൽ ഉണ്ടായിരുന്നു. യാത്രക്കാരെ ഡ്രൈവറും കണ്ടക്ടറുമടക്കം പുറത്തേക്ക് മാറ്റി.

തുടർന്ന് ഡ്രൈവർ ഓടി സമീപത്തെ പെട്രോൾ പമ്പിൽ നിന്നും എസ്റ്റിംൻഗുഷർ ഉപയോഗിച്ച് അപകട സാധ്യത ഒഴിവാക്കി. വിവരം അറിഞ്ഞു വർക്കല ഫയർ ഫോഴ്സ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. ഷോർട്ട് സർക്കൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സബ് ജില്ല കലോത്സവത്തിൽ തിളക്കമാർന്ന വിജയവുമായി ആറ്റിങ്ങൽ വേണി സ്കൂൾ ഓഫ് മ്യൂസിക്കിലെ വിദ്യാർഥികൾ

സബ് ജില്ല കലോത്സവത്തിൽ തിളക്കമാർന്ന വിജയവുമായി ആറ്റിങ്ങൽ വേണി സ്കൂൾ ഓഫ് മ്യൂസിക്കിലെ വിദ്യാർഥികൾ

ആറ്റിങ്ങൽ: ഈ വർഷത്തെ സബ് ജില്ലാ കലോത്സവത്തിന് തിളക്കമാർന്ന വൻ വിജയത്തിൽ ആറ്റിങ്ങൽ വേണി സ്കൂൾ ഓഫ് മ്യൂസിക്കിലെ വിദ്യാർഥികൾ. പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം എ ഗ്രേഡോട് കൂടി ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ശാസ്ത്രീയ സംഗീതം, ദേശഭക്തിഗാനം, കഥാപ്രസംഗം, ലളിതഗാനം, കന്നഡ പദ്യം, തമിഴ് പദ്യം, ഗസൽ, തബല, മൃദംഗം എന്നിവയിൽ ആറ്റിങ്ങൽ വേണി സംഗീത വിദ്യാലയത്തിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ, ഡയറ്റ് സ്കൂൾ, കൂന്തള്ളൂർ ഹൈസ്കൂൾ എന്നീ സ്‌കൂളുകളിലെ വിദ്യാർഥികൾ കൂടി ആണിവർ.

ഓൾ പ്രൊഫഷണൽ പ്രോഗ്രാം കോഡിനേറ്റീവ് യൂണിയൻ അഞ്ചാമത് സംസ്ഥാന സമ്മേളനം നടന്നു

ഓൾ പ്രൊഫഷണൽ പ്രോഗ്രാം കോഡിനേറ്റീവ് യൂണിയൻ അഞ്ചാമത് സംസ്ഥാന സമ്മേളനം നടന്നു

ഓൾ പ്രൊഫഷണൽ പ്രോഗ്രാം കോഡിനേറ്റീവ് യൂണിയൻ അഞ്ചാമത് സംസ്ഥാന സമ്മേളനം
ആറ്റിങ്ങലിൽ നടന്നു. ജീബു മോൻ നഗറിൽ (ഇരട്ടപ്പന മാടൻതമ്പുരാൻ ക്ഷേത്ര ഓഡിറ്റോറിയം) രാവിലെ 9ന് പതാക ഉയർത്തി സമ്മേളനം ആരംഭിച്ചു. സിനിമ
കഥാകൃത്തും നാടക രചയിതാവുമായ മുഹാദ് വെമ്പായം ഉദ്ഘാടനം നിർവഹിച്ചു. എപിപിസിയു സംസ്ഥാന പ്രസിഡന്റ് പുലിപ്പാറ ജയകുമാറിന്റെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി എം കെ മുകുന്ദൻ സ്വാഗതം ആശംസിച്ചു.

നാടക സംവിധായകൻ സുരേഷ് ദിവാകരൻ, ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ സി ജെ രാജേഷ് കുമാർ, സീരിയൽ നടനും നാടക സംവിധായകനുമായ അനിൽ ആറ്റിങ്ങൽ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. 15 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. സാന്റോ തളിപ്പറമ്പ പ്രസിഡന്റ്, സാജു ലാൽ ചങ്ങനാശ്ശേരി വൈസ് പ്രസിഡന്റ്, പ്രശാന്ത് നരിക്കല്ലിൽസെക്രട്ടറി, രഞ്ജിത്ത് വേദിക ജോയിൻ സെക്രട്ടറി,
പി എസ് സുരേന്ദ്രൻ ട്രഷറർ, പുലിപ്പാറ ജയകുമാർ കോഡിനേറ്റർ, എം കെ മുകുന്ദൻ എക്സിക്യൂട്ടീവ് അംഗം.

സമാപന സമ്മേളനം ആറ്റിങ്ങൽ നിയമസഭാംഗം ഒ എസ് അംബിക നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ചെയർപേഴ്സൺ എസ് കുമാരി, വാർഡ് കൗൺസിലർ എസ് സുഖിൽ, സിനിമ ടിവി മിമിക്രി താരം കൊല്ലം സിറാജ്, വേണുഗോപാൽ പാലക്കാട്‌, വേണു. സി. കിഴക്കനേല തുടങ്ങി കലാസാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.