by Midhun HP News | Jan 26, 2026 | Latest News, ജില്ലാ വാർത്ത
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങവെ അച്ഛനെ വേദിയിലേക്ക് ക്ഷണിച്ച വേടന്റെ വിഡിയോ വൈറലായി മാറുകയാണ്. അച്ഛനെ ചേര്‍ത്തു നിര്‍ത്തി സന്തോഷമായില്ലേ എന്ന വേടന്റെ ചോദ്യം ലോകത്തിലെ ഏറ്റവും വലിയ പണ്ഡിതന്റെ സാരോപദേശത്തേക്കാള്‍ സന്തോഷിപ്പിച്ചുവെന്നാണ് സജി മാര്‍ക്കോസ് പറയുന്നത്. വേടന്റെ വിഡിയോ എല്ലാവരും കാണണമെന്നും സജി മാര്‍ക്കോസ് പറയുന്നു. ആ വാക്കുകളിലേക്ക്:
ഈ വീഡിയോ എല്ലാവരും കാണണം. അവസാനം അപ്പന്റെ തോളില്‍ കൈയ്യിട്ടുകൊണ്ട് ‘സന്തോഷമായില്ലേ’ എന്ന ചോദ്യം കേട്ടപ്പോള്‍ കണ്ണും മനസും നിറഞ്ഞു. അമ്മ മരിച്ചു കിടക്കുമ്പോഴും വെറുപ്പും ആഭാസത്തരവും പറയുന്ന സ്‌ക്രീന്‍ ഷോട്ടുകളായിരുന്നു ഇന്നലെ സ്ട്രീം നിറയെ. അവിടെയാണിതിന്റെ പ്രസക്തി. ഇനിയും അമ്മയും അപ്പനും ജീവിച്ചിരിക്കുന്നവരോട് ഒരു കാര്യം പറയാനുണ്ട്. നമ്മള്‍ ജീവിച്ചിരിക്കുന്ന ലോകത്തെക്കുറിച്ച്, നമ്മുടെ മൂല്യങ്ങളെക്കുറിച്ച്, നമ്മുടെ ദൈവ സങ്കല്പത്തെക്കുറിച്ച്, ദൈവമില്ല എന്ന ബോധ്യങ്ങളെക്കുറിച്ച്, -അവര്‍ക്ക് ഒന്നുമറിയില്ല.
തലമുറകള്‍ തമ്മിലുള്ള അന്തരം അത്രയ്ക്കും വലുതാണ്. പത്ത് തലമുറകള്‍കൊണ്ട് വന്നിരുന്നതിലും കൂടുതല്‍ അന്തരം നമ്മുടെ ഒറ്റത്തലമുറയില്‍ വന്നിട്ടുണ്ട്. അത് അവരുടെ കുറ്റമല്ല. അവരുടെ മണ്ടത്തരങ്ങള്‍ പൊറുക്കാവുന്നതേയുള്ളു, പരസ്യമായി അവഹേളിക്കേണ്ടതില്ല. എന്റെ അമ്മ കുറച്ചുകാലം കൂടി ജീവിച്ചിരുന്നു എങ്കില്‍ എന്ന് എനിക്ക് ഇപ്പോള്‍ ആഗ്രഹമുണ്ട്. കുറച്ചുകൂടി നന്നായി ഇടപെടാന്‍, സ്‌നേഹിക്കാന്‍, അത് പ്രകടിപ്പിക്കാന്‍ ഇന്ന് എനിക്ക് അറിയാം. ‘എമ്പതി’ എന്നൊരു സംഭവം കുറച്ച് എന്നില്‍ ഉണ്ടായിട്ടുണ്ട്. ഞാനാണ് മാറേണ്ടത് എന്ന നല്ല ബോധ്യം ഇന്നെനിക്കുണ്ട്.
മക്കള്‍ ഉള്ളവരോട്: മക്കളുടെ മഹാമനസ്‌കത കൊണ്ടാണ്, നമ്മളെ സഹിക്കുന്നതും സ്‌നേഹിക്കുന്നതും. അത്രയ്ക്കും മോശമായ മൂല്യങ്ങളും വിശ്വാസങ്ങളും പെരുമാറ്റങ്ങളും സംസാരങ്ങളുമാണ് നമ്മുടേത്. അവരുടെ ഭാഷ പോലും നമുക്ക് മനസിലാകുന്നതല്ല. പക്ഷേ, നമ്മള്‍ ചത്ത് മലച്ചു കിടക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അവര്‍ പുലഭ്യം പറയും എന്ന് എനിക്ക് തോന്നുന്നില്ല. കാരണം അവര്‍ നമ്മളെക്കാള്‍ നല്ലവരാണ്.
ഞാന്‍ എഡ്വിനെ വളര്‍ത്തിയത് നന്നായിട്ടല്ല. മോശം അപ്പനായിരുന്നു. തല്ലുമായിരുന്നു, എന്റെ ഇഷ്ടവും ചിന്തകളും അടിച്ചെല്പിക്കുമായിരുന്നു. അക്കാലമെല്ലാം സ്‌നേഹത്തിന്റെ ധാര മുറിയാതെ നിലനിര്‍ത്തിയത് അവനായിരുന്നു. ഇന്ന് മക്കളുമായി നല്ല ബന്ധം നിലനില്‍ക്കുന്നത് അവരുടെ നന്മ കൊണ്ടാണ്. നമ്മുടെ മാതാപിതാക്കളുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍, അവരെ മനസിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് നമ്മുടെ മാത്രം പ്രശ്‌നമാണ്. അവരുടേതല്ല.
രക്ഷിതാക്കളുമായുള്ള ബന്ധത്തെ റൊമാന്റിസൈസ് ചെയ്യുകയല്ല. അവര്‍ കുറച്ച് മുന്‍പേ ജനിച്ചു ജീവിച്ചു മരിച്ചു- അത്രയുമേയുള്ളൂ. അതിന്റെയിടയില്‍ നമ്മള്‍ ജനിച്ചു , അവരോടൊപ്പം വളര്‍ന്നു, അതില്കൂടുതല്‍ മാഹാത്മ്യമൊന്നുമില്ല. പക്ഷേ , അവര്‍ പുലര്‍ത്തിയിരുന്ന വിശ്വാസങ്ങളോ, അവിശ്വാസങ്ങളോ എന്നില്‍ നിന്നും വ്യത്യസ്തമായിരുന്നു എന്നത്, അവരെ അവഹേളക്കിക്കുവാനുള്ള കാരണമാകുന്നില്ല.
ഞാന്‍ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്‌നേഹമില്ല എങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ. (ബൈബിള്‍). വേടന്റെ ‘സന്തോഷമായില്ലേ’ എന്ന ചോദ്യത്തിലെ സ്‌നേഹം, ലോകത്തിലെ ഏറ്റവും വലിയ പണ്ഡിതന്റെ സാരോപദേശത്തെക്കാളെന്നെ സന്തോഷിപ്പിച്ചു. ആ ചോദ്യം നമ്മള്‍ ഇഷ്ടപെടുന്നവരോട് നമുക്ക് വേണ്ടപ്പെട്ടവരോട് ചോദിക്കാന്‍ കഴിയണം. അവര്‍ ആരായിരുന്നാലും നമ്മള്‍ എങ്ങിനെ ഇടപെടുന്നു എന്നതാണ് കാര്യം. അപ്പോഴേ നമ്മള്‍ മനുഷ്യരാകുന്നുള്ളൂ. ഇല്ലെങ്കില്‍ ശാപ്പാട് മലം ആക്കുന്ന മറ്റൊരു ജീവി മാത്രം.


by Midhun HP News | Jan 26, 2026 | Latest News, ജില്ലാ വാർത്ത
ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആലങ്കോട് മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലങ്കോട് ഇന്ദിരാ പ്രിയദർശിനി സ്മൃതി മണ്ഡപത്തിൽ ദേശീയ പതാക ഉയർത്തി മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ അയം പള്ളി മണിയൻ പതാക ഉയർത്തി നഗരസഭ കൗൺസിലർ എസ് എസ് ലാലി ‘മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അംബി രാജ.എം എച്ച് അഷ്റഫ് ആലങ്കോട് ‘ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിഎ എം നസീർ. കെ എം ഇഖ്ബാൽ ‘ സെൻറർ ഹാഷിം. G N കാവ് ഹുസൈൻ. അയമ്പള്ളി ജോയ്’കോകിത്തറ ബഷീർ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Jan 25, 2026 | Latest News, ജില്ലാ വാർത്ത
2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്. ഞായറാഴ്ച വൈകിട്ട് 6.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും.
കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദ മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങും. മമ്മൂട്ടി, ടൊവിനോ തോമസ്, ആസിഫ് അലി, വേടന്‍, ഷംല ഹംസ, ലിജോമോള്‍ ജോസ്, ജ്യോതിര്‍മയി, സൗബിന്‍ ഷാഹിര്‍, സിദ്ധാര്‍ഥ് ഭരതന്‍, ചിദംബരം, ഫാസില്‍ മുഹമ്മദ്, സുഷിന്‍ ശ്യാം, സമീറ സനീഷ്, സയനോര ഫിലിപ്പ് തുടങ്ങി 51 ചലച്ചിത്രപ്രതിഭകള്‍ക്ക് മുഖ്യമന്ത്രി പുരസകാരം നല്‍കും. ചടങ്ങിനുശേഷം മികച്ച പിന്നണിഗായകര്‍ക്കുള്ള പുരസ്‌കാരജേതാക്കളായ കെ എസ് ഹരിശങ്കര്‍, സെബ ടോമി എന്നിവര്‍ നയിക്കുന്ന സംഗീതപരിപാടിയുമുണ്ട്
by Midhun HP News | Jan 24, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ മുഖ്യപ്രതി വിഷ്ണു നെയ്യാറ്റിൻകരയിൽ പിടിയിലായി. ഇന്നലെ രാത്രിയാണ് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ സ്‌ക്വാഡ് ഇയാളെ പിടികൂടിയത്. വിഷ്ണു സഞ്ചരിച്ച ജീപ്പ് ഭാര്യയെയും ഭർത്താവിനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വിഷ്ണുവിനെ സംഭവദിവസം തന്നെ നാട്ടുകാർ പിടിച്ചുകൊടുത്തുവെങ്കിലും പൊലീസ് വിട്ടയച്ചിരുന്നു. കഴിഞ്ഞ ദിവസം വിഷണുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
by Midhun HP News | Jan 24, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഐടിഐ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും കരസ്ഥമാക്കി എസ്.എഫ്.ഐ. 6 സീറ്റുകളിലാണ് തിരഞ്ഞെടുത്ത് നടന്നത്. എസ്എഫ്ഐ, കെഎസ്‌യു , എബിവിപി , എ.ഐ.എസ്.എഫ് എന്നിവർ മത്സര രംഗത്ത് ഉണ്ടായിരുന്നു. എസ്എഫ്ഐ ചെയർമാൻ സ്ഥാനാർഥിയായിട്ട് മത്സരിച്ച അഭിജിത് പി.എസ് ഉൾപ്പെടെ മറ്റ് 5 സ്ഥാനാർഥികളും വിജയിച്ചു.
ജനറൽ സെക്രട്ടറിയായി രേഷ്മ എസ്, കൗൺസിലർ ഗോവിന്ദ് ഷാജി, മാഗസിൻ എഡിറ്റർ ആകാശ് എസ്, സ്പോർട്സ് ക്യാപ്റ്റൻ സിദ്ധാർഥ് എസ്, ആർട്സ് ക്ലബ് സെക്രട്ടറി നിതിൻ ബാബു എന്നിവർ മിന്നും വിജയം കാഴ്ച്ച വെച്ചു. എസ്എഫ്ഐ ഏരിയ സെക്രട്ടറി അർജുൻ കല്ലിങ്ങൽ, പ്രസിഡന്റ് ആദിത്യ ശങ്കർ എന്നിവർ ഇവർക്ക് സ്വീകരണം നൽകി.
by Midhun HP News | Jan 23, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തും. ബിജെപിയുടെ തിരുവനന്തപുരം കോർപറേഷൻ വിജയത്തിനു പിന്നാലെയാണ് അദ്ദേഹം തലസ്ഥാനത്തെത്തുന്നത്. വിമാനത്താവളത്തിൽ നിന്നു പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ നടക്കും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും പ്രഖ്യാപിക്കും. അതിവേഗ റെയിൽ പാതയും പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും.
തിരുവനന്തപുരത്തെ തുറമുഖനഗരമായി പ്രഖ്യാപിക്കുമെന്നതാണ് മറ്റൊരു പ്രതീക്ഷ. ഇതോടെ രാജ്യത്തെ പ്രമുഖ തുറമുഖ നഗരങ്ങളായി മുംബൈ, കൊല്‍ക്കത്ത എന്നിവയ്ക്ക് സമാനമായ അനുബന്ധ പദ്ധതികള്‍ വരുമെന്നാണ് കരുതുന്നത്. വീടില്ലാത്തവര്‍ക്ക് അഞ്ച് വര്‍ഷത്തിനകം വീട് എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ലക്ഷ്യം.
വിഴിഞ്ഞം രാജ്യാന്തരതുറമുഖം കേന്ദ്രീകരിച്ചുള്ള നഗരവികസനമാതൃകയാണ് ഫോര്‍ട്ട് സിറ്റി പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ പ്രത്യേക പരിഗണനയിലേക്ക് തിരുവനന്തപുരം വരുന്നതോടെ അനുബന്ധ വ്യാപാര വാണിജ്യ ശൃംഖലതന്നെ രൂപപ്പെടുമെന്നാണ് കരുതുന്നത്. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഗുജറാത്തിലെ കണ്ട്‌ല കര്‍ണാടകത്തിലെ മംഗലൂരു എന്നിവ ഉദാഹരണം.
പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം വീട് ഇല്ലാത്ത എല്ലാവര്‍ക്കും അഞ്ച് വര്‍ഷത്തിനകം വീട് , ജല്‍ജീവന്‍ മിഷന്‍ വഴി എല്ലാവര്‍ക്കും കുടിവെള്ളം, സൂറത്ത് നഗരത്തിന്റെ മാതൃകയില്‍ വെള്ളക്കെട്ട് നിവാരണ പദ്ധതി, ഇന്‍ഡോര്‍ നഗരത്തിന്റെ മാതൃകയില്‍ മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവ കോര്‍പ്പറേഷന്റെ വികസന രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരത്തെ കായിക മത്സരങ്ങളുടെ കേന്ദ്രമാക്കുകയാണ് മറ്റൊരു നിര്‍ദേശം. അനുയോജ്യമായ കാലാവസ്ഥ, രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയം, ദേശീയ ഗെയിംസിന് കൊണ്ടുവന്ന അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തുകയോ നവീകരിക്കുകയോ ചെയ്ത് 2036ലെ ഒളിംപിക്‌സില്‍ ചിലയിടങ്ങളില്‍ ഒളിപിംക്‌സ് വേദിയാക്കുയാണ് ലക്ഷ്യം. ഇക്കാര്യങ്ങളടങ്ങുന്ന ബ്ലൂപ്രിന്റ് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും. അന്തിമരൂപ രേഖ തയ്യാറാക്കുന്നതിന് മുന്‍പായി രാജ്യത്തെ പ്രമുഖനഗരങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന നഗരവികസന കോണ്‍ക്ലേവ് സംഘടിപ്പിക്കും.
Recent Comments