by Midhun HP News | May 12, 2026 | Latest News, ജില്ലാ വാർത്ത
പുഴയിൽ കുളിക്കാനിറങ്ങവേ യുവാവ് മുങ്ങിമരിച്ചു.
ചെറുവള്ളിമുക്ക് പുരവൂർ കോട്ടിൻകര വീട്ടിൽ അനിഷ് (41) ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം സുഹൃത്തുക്കളുമായി കുഴിമൺകാവ് ക്ഷേത്രത്തിനു സമീപമുള്ള കടവിൽ കുളിക്കാനിറങ്ങവേയായിരുന്നു അപകടം. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം കണ്ടെത്തിയത്.
by Midhun HP News | May 12, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഈ ആഴ്ച അവസാനത്തോടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍, ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം നിലനില്‍ക്കുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കന്‍ കര്‍ണാടകയ്ക്ക് മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍ മറ്റൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. മേയ് 14 മുതല്‍ 16 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

by Midhun HP News | May 12, 2026 | Latest News, ജില്ലാ വാർത്ത
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് പഠനകിറ്റ്. സർക്കാർ/ എയ്ഡഡ്/ അൺ എയ്ഡഡ് സ്‌കൂളുകളിൽ 2026-27 അധ്യയന വർഷത്തിൽ 1 മുതൽ 7 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പഠന കിറ്റിന് അർഹതയുള്ളത്.
2026-27 അധ്യയന വർഷത്തിൽ വിദ്യാർഥി ഏത് ക്ലാസിൽ പഠിക്കുന്നു എന്ന് വ്യക്തമാക്കുന്ന സ്ഥാപന മേധാവിയുടെ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. പ്രസ്തുത സർട്ടിഫിക്കറ്റിൽ രക്ഷാകർത്താവിന്റെ പേര് രേഖപ്പെടുത്തണം.
തൊഴിലാളി ജോലി ചെയ്യുന്ന ജില്ലയിലെ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറുടെ കാര്യാലയത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നിശ്ചിത തീയതിയ്ക്ക് ശേഷം സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അപേക്ഷാഫോമിന്റെ മാതൃകയും വിശദവിവരങ്ങളും കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ഓഫീസിൽ നിന്നും ലഭിക്കും. വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ഓഫീസുകളിൽ അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി മേയ് 15 ആണ്.നിർദ്ദിഷ്ട മാതൃകയിൽ അല്ലാത്തതും മതിയായ രേഖകൾ ഉൾപ്പെടുത്താത്തതും അപൂർണ്ണവുമായ അപേക്ഷകൾ നിരസിക്കും. ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ നേരിട്ട് അപേക്ഷ സ്വീകരിക്കുന്നതല്ല. പഠനകിറ്റ് അനുവദിച്ചു കൊണ്ടുള്ള അറിയിപ്പ് തീയതി മുതൽ 2 മാസത്തിനകം കിറ്റ് കൈപ്പറ്റണം.

by Midhun HP News | May 12, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാത്തതിനാല്‍, ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തത. നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് മെയ് പതിനഞ്ചിനാണ് ഫലം പ്രസിദ്ധീകരിക്കേണ്ടത്. മൂല്യനിര്‍ണയവും മറ്റു നടപടികളുമൊക്കെ പൂര്‍ത്തിയാക്കി പരീക്ഷാബോര്‍ഡ് നാളെ ചേരും. അവര്‍ ഫലത്തിന് അന്തിമരൂപം നല്‍കുമെങ്കിലും ഫലപ്രഖ്യാപനം മുന്‍കൂട്ടി നിശ്ചയിച്ച പോലെ വെള്ളിയാഴ്ച നടത്തണമോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.
പരീക്ഷാബോര്‍ഡ് ചേര്‍ന്നാല്‍, ഫലപ്രഖ്യാപനത്തിന്റെ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒരു ദിവസംകൂടി വേണ്ടിവരും. അതനുസരിച്ചാണ് ബോര്‍ഡ് യോഗം ബുധനാഴ്ച നിശ്ചയിച്ചത്. പതിവുപോലെ തുടര്‍നടപടി പൂര്‍ത്തിയാക്കി, വെള്ളിയാഴ്ച ഫലപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങള്‍ പരീക്ഷാഭവന്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു. എന്നാല്‍, സര്‍ക്കാരോ മന്ത്രിയോ ഒന്നുമാവാത്തതിനാല്‍ ഫലം ആരു പ്രഖ്യാപിക്കുമെന്നതാണ് ചോദ്യം. 2021ല്‍ ഫലപ്രഖ്യാപനം നടത്തിയത് പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്നു. എന്നാല്‍ ഇത്തവണ അതുപോലെ ഉണ്ടാവുമോയെന്നു വ്യക്തമല്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ വാസുകി ലോക്ഭവനിലേക്കു സ്ഥലം മാറി. ഷര്‍മിള മേരി ജോസഫിനാണ് സെക്രട്ടറിയുടെ ചുമതല. ഇതിനു പുറമേ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ. ഉമേഷുമുണ്ട്. നടപടികള്‍ പൂര്‍ത്തിയായാല്‍, മുന്‍കാലങ്ങളിലേതുപോലെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും കൂടിയാലോചിച്ച് ഫലപ്രഖ്യാപനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാവുന്നതേയുള്ളൂ. സിബിഎസ്ഇ ഉള്‍പ്പെടെയുള്ള കേന്ദ്രബോര്‍ഡുകളെല്ലാം ഫലപ്രഖ്യാപനം നടത്തിക്കഴിഞ്ഞു.

by Midhun HP News | May 11, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പതിനാറാമത് മീഡിയ സിറ്റി ഫിലിം ഫെയർ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ബിന്ദു നന്ദന സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്ത ചായമൻസ മികച്ച ഡോക്യുമെൻ്ററിക്കുള്ള പുരസ്കാരം നേടി. സംവിധായകരായ ടി. എസ് .സുരേഷ് ബാബു, തുളസീ ദാസ്, മോഹൻ കുപ്ലേരി എന്നിവരടങ്ങിയ ജൂറി അംഗങ്ങളാണ് പുരസ്കാര നിർണയം നടത്തിയത്. ആറ്റുകാൽ ഭഗവതി ക്ഷേത്രം അംബ ഓഡിറ്റോറിയത്തിൽ വച്ച് മേയ് 21ന് പുരസ്കാര വിതരണം നടക്കും.

by Midhun HP News | May 11, 2026 | Latest News, ജില്ലാ വാർത്ത
ദേശീയ ബാല തരംഗത്തിൻ്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങലിൽ നടന്ന മാത്യദിന പരിപാടി ദേശീയ ബാല തരംഗം ചെയർമാൻ അഡ്വ.ശരത്ചന്ദ്രപ്രസാദ് (മുൻ എം എൽ എ) ഉദ്ഘാടനം ചെയ്തു. ഡി സി സി മെമ്പർമാരായ പി.വി. ജോയ്, തോട്ടവാരം ഉണ്ണികൃഷണൻ, ‘ബ്ലോക്ക് ജനറൽ സെക്രറട്ടറി’ ഷാജി, മണ്ഡലം വൈസ് പ്രസിഡൻ്റ് പരക്കുടി ബാബു, മോഹനൻ എന്നിവർ പങ്കെടുത്തു.
Recent Comments