by Midhun HP News | May 15, 2026 | Latest News, ജില്ലാ വാർത്ത
പോത്തൻകോട്: ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് എച്ച്.എം അനീഷ് ജ്യോതി ഉദ്ഘാടനം ചെയ്തു. കൈറ്റ് മെന്റർമാരായ ദിവ്യ കെ.ഐ, സബീത എസ്, ശ്രീജ ആർ. ശിവാനന്ദൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
80-ഓളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ക്യാമ്പിൽ, ഒന്നാം ബാച്ചിന് ഗണിതശാസ്ത്ര അധ്യാപികയും ട്രെയിനെറുമായ ഉമ മഹേശ്വരി ക്ലാസുകൾ നയിയ്ക്കുന്നതിൽ നേതൃത്വം വഹിച്ചു.
by Midhun HP News | May 14, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പൂർവ്വ സൈനിക സംഘർഷ സമിതി കേരള (പി.എസ്.എസ്.എസ്.കെ) ചിറയിൻകീഴ് താലൂക്ക് യൂണിറ്റും, ഇ.സി.എച്ച്. എസ് കിളിമാനൂരും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അവനവഞ്ചേരിയിൽ നടന്ന ക്യാമ്പിൽ പൂർവ്വ സൈനികരും ആശ്രിതരും പങ്കെടുത്തു. ഇ.സി.എച്ച്.എസ് മെഡിക്കൽ ടീം ആംബുലൻസിൽ ഗൃഹസന്ദർശനം നടത്തി കിടപ്പു രോഗികൾക്ക് വൈദ്യ പരിചരണം നൽകി. തുടർന്ന് കൊച്ചാലുമ്മൂട്ടിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ ഡോ. അനുഷ ബോധവൽക്കരണ ക്ലാസ് നടത്തി. ഇ.സി.എച്ച്.എസ് ഓഫീസർ ഇൻ ചാർജ് കേണൽ സുരേന്ദ്രൻ, സതീഷ് ആറ്റിങ്ങൽ, പ്രസാദ് ചന്ദ്രൻ മാമം, ബാബു പി.കെ തുടങ്ങിയവർ സംസാരിച്ചു.

by Midhun HP News | May 14, 2026 | Latest News, ജില്ലാ വാർത്ത
കടയ്ക്കാവൂർ ഭാഗത്തേക്കും ആറ്റിങ്ങൽ ഭാഗത്തേക്കും പോയ ബൈക്കുകളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. ഇവരെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇടിയുടെ ആഘാതത്തിൽ ബൈക്കുകൾ തകർന്നു. ആരെയും തിരിച്ചറിഞ്ഞിട്ടില്ല.

by Midhun HP News | May 13, 2026 | Latest News, ജില്ലാ വാർത്ത
മഹാകവി കുമാരനാശാൻ സ്മാരക വാമനപുരം SNDP യൂണിയൻ പരിധിയിൽ വരുന്ന 819-)0 നമ്പർ വെഞ്ഞാറമൂട് ശാഖയിൽ പ്രവർത്തിക്കുന്ന ശ്രീഗുരു വനിതാ സ്വയം സഹായ സംഘത്തിനുള്ള മൈക്രോ ഫിനാൻസ് ലോൺ തുകയായ 20 ലക്ഷം രൂപയുടെ ചെക്ക് വാമനപുരം യൂണിയൻ ചെയർമാൻ രാജേന്ദ്രൻ സിതാര വിതരണം ചെയ്തു.
യൂണിയൻ കൺവീനർ എസ്ആർ രജികുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ രാജേന്ദ്രൻ മൈലക്കുഴി, ചന്തു വെള്ളുമണ്ണടി, അർജുനൻ വയ്യേറ്റ്, ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജർ അതുൽ, ഫെഡറൽ ബാങ്ക് റിലേഷൻഷിപ്പ് ഓഫീസർമ്മാരായ ആര്യ, ആശ, വൈശാഖ് ശ്രീഗുരു വനിത സ്വയം സഹായ സംഘം കൺവീനർ വിജിത. വി. എസ്, ജോയിന്റ് കൻവീനർ സിലി പ്രകാശ് മറ്റ് സംഘാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
by Midhun HP News | May 13, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വനിതകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതിന് മുന്നോടിയായി വനിതാ യാത്രക്കാരുടെ എണ്ണമടക്കമുളള വിവരം ശേഖരിക്കാനുള്ള നീക്കം കെഎസ്ആര്‍ടിസി തല്‍ക്കാലം നിര്‍ത്തിവച്ചു. ടിക്കറ്റ് മെഷീനുകളില്‍ ജെന്‍ഡര്‍ ടിക്കറ്റ് നടപ്പാക്കാനുള്ള സംവിധാനം പരീക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമാകും തുടര്‍നടപടികളെന്നും സിഎംഡി പ്രമോദ് ശങ്കര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് സംവിധാനം നിര്‍ത്തിയത്. വകുപ്പ് മന്ത്രിയില്ലാതെ ഡേറ്റ ശേഖരിക്കാനുള്ള നീക്കം സര്‍ക്കാരിനെതിരെയുളള നീക്കമായി വ്യാഖ്യാനിക്കപ്പെട്ടതും ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കി. ഏത് ആവശ്യത്തിനാണ് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് വ്യക്തമാക്കാത്ത സര്‍ക്കുലര്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാമെന്നതും തീരുമാനം പിന്‍വലിക്കാന്‍ കാരണമായി.
ഡിജിറ്റല്‍ വ്യക്തിവിവര സുരക്ഷ നിയമം അനുസരിച്ച് ഏതൊരു വിവരശേഖരണത്തിനും ഉദ്ദേശം, ഉപയോഗം, വിവരങ്ങള്‍ സൂക്ഷിക്കുന്ന കാലാവധി എന്നിവ വ്യക്തമാക്കേണ്ടതുണ്ട്. മേയ് എട്ടിലെ ഉത്തരവില്‍ ഇത്തരം വിവരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

by Midhun HP News | May 13, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്ക്രീനിൽ ക്രൃതൃമമായി പ്രത്യക്ഷപ്പെടുന്ന ദൃശ്യങ്ങൾ സ്ഥിരമായി കാണുന്നത് കുരുന്നുകളിലെ ചിന്താശേഷിയെയും സർഗാത്മകതയെയും നശിപ്പിക്കുമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡ് ‘ബഹ്ജ’ പ്രീ മദ്രസ അധ്യാപകർക്കായി സംഘടിപ്പിച്ച പരിശീലന ക്യാമ്പ് അഭിപ്രായപ്പെട്ടു.
ചെറിയ പ്രായത്തിലെ കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ കമ്പനികളിൽ സമ്മർദ്ദം ചെലുത്തണം. നിർദ്ദേശം പാലിക്കാത്തവർക്ക് വൻ പിഴയിട്ട് മാതൃകാപരമായി ശിക്ഷിക്കണമെന്നും ക്യാമ്പ് അഭിപ്രായപ്പെട്ടു.
സർഗശേഷിയും നിർമാണാത്മകതയും ഗവേഷണത്വരയും കുട്ടികളിൽ വളർത്തിയെടുക്കും വിധം കരിക്കുലം പരിഷ്കരിക്കണം.
പാഠപുസ്തങ്ങളും കരിക്കുലവും പുറത്തിറക്കുന്നതിലെ കാലതാമസം വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അധ്യാപക പരിശീന ക്യാമ്പ് അഭിപ്രായപ്പെട്ടു.
പാലാംകോണം അൽ ഫിത്ര ഇസ്‌ലാമിക് പ്രീ സ്‌കൂളിൽ നടക്കുന്ന 16 ദിവസം നീണ്ടുനിൽകുന്ന അധ്യാപക പരിശീലന ക്യാമ്പ് വിസ്‌ഡം എജ്യുക്കേഷൻ ബോർഡ് ‘ബഹ്ജത്തുൽ അത്ഫാൽ’ ഡയറക്ടർ ഡോ.ഷിയാസ് സ്വലാഹി ഉദ്ഘാടനം ചെയ്തു.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് അധ്യക്ഷനായി. വിസ്‌ഡം വിദ്യാഭ്യാസ ബോർഡംഗം ജാഫർ സലഫി, വിസ്‌ഡം മദ്രസാ ബോർഡ് തിരുവനന്തപുരം ജില്ലാ കൺവീനർ സഫീർ കുളമുട്ടം, ജമീൽ പാലാംകോണം, നിസാർ കവലയൂർ എന്നിവർ സംസാരിച്ചു.

Recent Comments