by liji HP News | Oct 2, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചു എന്നത് ഗൗരവകരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി എന്തുകൊണ്ട് ഈ വിവരം രാജ്ഭവനെ അറിയിച്ചില്ല?. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോട് റിപ്പോര്‍ട്ട് തേടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഈ വിവരം അറിഞ്ഞിട്ടും അക്കാര്യം അറിയിക്കാതെ മുഖ്യമന്ത്രി രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തി. എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സെപ്റ്റംബര്‍ 21ന് മുഖ്യമന്ത്രി പറഞ്ഞ കാര്യമാണ് ദ ഹിന്ദു ദിനപത്രത്തിലും വന്നത്. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.ഫോണ്‍ ചോര്‍ത്തലില്‍ മുഖ്യമന്ത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിട്ടുണ്ട്. എന്നാല്‍ ഒരാഴ്ചയായിട്ടും റിപ്പോര്‍ട്ട് കിട്ടിയില്ല. കുറച്ചുകൂടി കാത്ത് നില്‍ക്കും. കിട്ടിയില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാൻ വ്യക്തമാക്കി.
by liji HP News | Oct 2, 2024 | Latest News, ജില്ലാ വാർത്ത
1937 ൽ വക്കം ആങ്ങാവിളയിൽ കച്ചവടം ഉപജീവനമാക്കിയ ഒരു സാധാരണ കുടുംബത്തിൽ ആയിരുന്നു കെ ഭാർഗ്ഗവിയുടെ ജനനം. കുഞ്ഞുന്നാൾ മുതൽ കൈമുതലായി ഉണ്ടായിരുന്നത് അമ്മ ലക്ഷ്മിയിൽ നിന്ന് പകർന്നു കിട്ടിയ നിശ്ചയ ദാർഢ്യം. പഠിയ്ക്കുമ്പോൾ തന്നെ വീട്ടിലെ ചുവരുകളിലും, പുസ്തകത്തിലും ഒക്കെ കോറി വരയ്ക്കുമായിരുന്ന ആ രണ്ടാം ക്ലാസുകാരിയെ, അമ്മ ലക്ഷ്മിയാണ് അടുത്തുള്ള ചിത്രകലാധ്യാപകനായ സഹദേവന്റെ അടുത്ത് ചിത്രരചന പഠിപ്പിയ്ക്കാനാക്കിയത്.
കടയ്ക്കാവൂരിലെ പ്രശസ്ത ചിത്രകലാ അധ്യാപകനായ സഹദേവന്റെ ശിക്ഷണത്തിൽ ആയിരുന്നു ഭാർഗ്ഗവി ചിത്രകലാ പഠനം നടത്തിയത്. കുഞ്ഞുന്നാൾ മുതൽ തന്നെ തൻ്റെ
കുടുംബ ക്ഷേത്രത്തിലെ നാഗരൂട്ടും , കളമെഴുത്തും , വിഗ്രങ്ങളും ഒക്കെ കണ്ടു വളർന്ന ഭാർഗ്ഗവിയ്ക്ക് ദൈവീക ഭാവം തുളുമ്പുന്ന ചിത്രങ്ങൾ വരയ്ക്കാനായിരുന്നു കൂടുതൽ താത്പര്യം.

പത്ത് സഹോദരങ്ങൾക്കിടയിൽ വിശപ്പും ദാരിദ്ര്യവും ആവോളം രുചിച്ചത് കൊണ്ടാവാം ഒരു ഗവൺമെൻ്റ് ജോലി അവർ അതിയായി ആഗ്രഹിച്ചു. തനിയ്ക്ക് ജന്മസിദ്ധമായി ലഭിച്ച കലയുടെ സാധ്യതകളെ തൻ്റെ ആഗ്രഹവുമായി കൂട്ടി കെട്ടിയപ്പോഴാണ് അവർ ഒരു ചിത്രകലാധ്യാപികയായി മാറിയത്. ഗവൺമെൻ്റ് ജോലി കിട്ടിയ ശേഷമേ വിവാഹം കഴ്ക്കു എന്ന വാശിയ്ക്ക് ഒടുവിൽ പ എസ്സ് സി നിയമനം കണ്ണൂരും തിരുവനന്തപുരത്തും ഡ്രോയിംഗ് അധ്യാപികയായി നിയമന ഉത്തരവ് വന്നു. ആദ്യം ലഭിച്ചത് കണ്ണൂര് നിന്നായത് കൊണ്ട് അവിടെ ജോയിൻ ചെയ്തു. കണ്ണൂർ കാഞ്ഞങ്ങാട്ട് നിന്ന് അധ്യാപന ജീവിതം ആരംഭിയ്ക്കുന്നു. പിന്നീട് തിരുവനന്തപുരം നന്ദിയോടും ഇലകമൺ യുപിഎസ്സിലും ചിറയിൻകീഴ് യു പി എസി ലാം ആനത്തലവട്ടം യു പി എസിലും അധ്യാപികയായി ജോലി നോക്കി.
ഇതിനിടയിൽ മെഡിക്കൽ കോളേജിൽ ഉദ്യോഗസ്ഥനായ ഗോപിനാഥനുമായി വിവാഹം. 3 മക്കൾ. ജയശ്രീ , ജയൻ, ജയലത. നീണ്ട 21 വർഷക്കാലം നിലയ്ക്കാമുക്ക് സ്കൂളിലെ ഡ്രോയിംഗ് ടീച്ചറായിരുന്നു ഭാർഗ്ഗവി. കുടുംബ ജീവിതത്തിലെയും ഔദ്യോഗിക ജീവിതത്തിലേയും തിരക്കുകളിൽ പലപ്പോഴും കലാസൃഷ്ടിയ്ക്കുള്ള സമയവും സാവകാശവും അവർക്ക് ലഭിച്ചിരുന്നില്ല.

മക്കളിൽ ജന്മവാസനയായി ചിത്രകല കിട്ടിയത് മൂത്ത മകൾ ജയശ്രീയ്ക്കും.ജയശ്രിയുടെ കഴിവിനെ കണ്ടെത്തിയതും അമ്മ തന്നെ ആയിരുന്നു. സ്കൂൾ കലോത്സവങ്ങളിൽ ഉൾപ്പെടെ പങ്കെടുപ്പിയ്ക്കാനും പ്രോത്സാഹനം നൽകുവാനും ആ അമ്മ സമയം കണ്ടെത്തിയിരുന്നു.
ഡ്രോയിംഗ് അധ്യാപിക ആകാനായിരുന്നു ജയശ്രീയ്ക്കും താത്പര്യം. ഡ്രോയിംഗിൽ ഡിപ്ലോമാ പൂർത്തിയാക്കിയ ജയശ്രീ ഇന്ന് ആറ്റിങ്ങൽ സി എസ്സ് ഐ സ്കൂളിലെ ഡ്രോയിംഗ് ടീച്ചർ ആണ്. ജയശ്രീയും സഹദേവന്റെ ശിക്ഷണത്തിൽ ആണ് ചിത്രകലാ പഠനം പൂർത്തിയാക്കിയത്. ജയശ്രീയുടെ ഇളയ മകൻ ഗോകുലിനും ചിത്രകലാവാസന ഉണ്ട്. KSIDC യിൽ ജോലി ചെയ്യുന്ന ഗോകുലിൻ്റെ ആശയമാണ് മൂന്ന് തലമുറകളുടെ ചിത്രങ്ങൾക്ക് ശിവ പാർവതീപ്രണയം വിഷയമാക്കാൻ ആധാരം.
87-ാം വയസിലെ അവശതകളിലാണ് ഭാർഗ്ഗവി ടീച്ചറുടെ അസാമാന്യ കളർകോമ്പിനേഷനിലുള്ള അർദ്ധനാരീശ്വര രൂപം വ്യത്യസ്ഥമാകുന്നത്. കാളീ – ശിവ സങ്കൽപം പകർത്തി മകൾ ജയശ്രീയും ശിവ പാർവതീപ്രണയം പകർത്തി ഗോകുലും ഈ ദൃശ്യചാരുതയ്ക്ക് മിഴിവേകുന്നു. കൊച്ചു മകനായ ഗോകുലാണ് ശിവ പാർവതീ പ്രണയത്തിൻ്റെ ചിന്ത തലമുറകളിലേയ്ക്ക് സന്നിവേശിപ്പിച്ചത്. ഭർഗ്ഗവിയുടെ മകൻ ജയൻ്റെ മക്കളായ മഹിൻ, മഹിമ എന്നിവരും ചിത്രകലാവാസന ഉള്ളവരാണ്. ജയശ്രീയുടെ മൂത്ത മകനായ രാഹുൽ, ജയലതയുടെ മകളായ തപ്തിയുമാണ് ചെറുമക്കൾ. രാഹുൽ പി പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ ഗണിത വിഭാഗം അധ്യാപകനാണ്. തൻ്റെ മുന്നിൽ വരുന്ന കുഞ്ഞുമക്കൾക്ക് ഇപ്പോഴും ആ 87 വയസുകാരി ചിത്രകലയുടെ പാഠങ്ങൾ പകർന്നു നൽകുന്നുണ്ട്.
by liji HP News | Oct 2, 2024 | Latest News, ജില്ലാ വാർത്ത
കണ്ണൂര്: മുഖ്യമന്ത്രി പിണറായി വിജയന് അഭിമുഖം നല്‍കാന്‍ പി ആര്‍ ഏജന്‍സിയുടെ ആവശ്യമില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഒരു അഭിമുഖം നല്‍കാന്‍ ഏതെങ്കിലും പി ആര്‍ ഏജന്‍സിയുടെ ആവശ്യമുണ്ടോയെന്ന് മാധ്യമങ്ങള്‍ക്ക് തന്നെ ആലോചിക്കാവുന്ന കാര്യമല്ലേ?. കേരളത്തിലെ ദേശീയമാധ്യമങ്ങളായാലും മറ്റ് മാധ്യമങ്ങളായാലും മുഖ്യമന്ത്രിയുടെ അഭിമുഖം താല്‍പ്പര്യത്തോടെ സ്വീകരിക്കുന്നവരാണ്.
പലമാധ്യമങ്ങളും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടും മുഖ്യമന്ത്രി സമയക്കുറവ് മൂലം കൊടുക്കാത്ത എണ്ണം ഏറെയാണ്. അങ്ങനെയുള്ള മുഖ്യമന്ത്രിക്ക് ഒരു അഭിമുഖം നല്‍കാന്‍ ഒരു പി ആര്‍ ഏജന്‍സിയുടെ ആവശ്യം ഇല്ല എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
മുഖ്യമന്ത്രി മലപ്പുറം ജില്ലയെ അപമാനിച്ചു എന്നതായിരുന്നു ഇന്നലത്തെ ചര്‍ച്ചകള്‍. ഇതെല്ലാം ഒരു പ്രത്യേക കേന്ദ്രത്തില്‍ നിന്ന് വരുന്നതാണ്. യുഡിഎഫിന്റെ സ്ലീപ്പിങ് പാര്‍ട്ട്ണറെപ്പോലെ ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തിക്കുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി ഇത്തരം വിഷയങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്. അതിന്റെ ഭാഗമായി ബിജെപി, ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്നും പിണറായി വിജയന് നേര്‍ക്ക് വലിയ ആക്രമണമാണ് നേരിട്ടിട്ടുള്ളത്. പിണറായിയുടെ തലയ്ക്ക് വരെ ഇനാം പ്രഖ്യാപിച്ചതാണ്. അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ ദിനപ്പത്രത്തില്‍ കൊടുത്തുവെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പറയാത്ത കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി തന്നെ പൊതുസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
സത്യം തെളിഞ്ഞപ്പോള്‍ ഏതെങ്കിലും മാധ്യമങ്ങള്‍ തിരുത്തി വാര്‍ത്ത നല്‍കിയോ. ഏതെങ്കിലും മാധ്യമം ഖേദം പ്രകടിപ്പിച്ചോ? പ്രതിപക്ഷത്തിന്റെയും ജമാ അത്തെ ഇസ്ലാമി പോലുള്ള സംഘടനകളുടേയും വളരെ അപകടകരമായ രാഷ്ട്രീയ പ്രയോഗത്തെ തുറന്നു കാണിക്കാന്‍ എത്ര മാധ്യമങ്ങള്‍ തയ്യാറായിട്ടുണ്ട് എന്നും മന്ത്രി മുഹമ്മദ് റിയാസ് ചോദിച്ചു. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയമുണ്ട്.
2021 ല്‍ ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം വരുന്നതിന് പല കാരണങ്ങളുണ്ട്. അതിലൊന്ന് കേരളത്തിലെ ജനങ്ങള്‍ പിണറായി വിജയനോടുള്ള വിശ്വാസവും താല്‍പ്പര്യവും, അദ്ദേഹത്തിന് നല്‍കിയ പിന്തുണയുമാണ്. അതുകൊണ്ടു തന്നെ ഇടതുപക്ഷത്തെ ആക്രമിക്കാന്‍ അതിന്റെ തലക്ക് അടിക്കുകയാണ്. ആ തല ഇപ്പോള്‍ പിണറായി വിജയന്‍ ആണ്. നാളെ മറ്റൊരാള്‍ വന്നാലും ആ തലയെയും അടിക്കും. കേരളത്തിന്റെ മുഖ്യമന്ത്രിയെ ആക്രമിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെയും ഇടതുപക്ഷത്തെയും തകര്‍ക്കുകയെന്ന ബോധപൂര്‍വമായ ഗൂഢാലോചനയാണ് നടക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

by Midhun HP News | Oct 2, 2024 | Latest News, ജില്ലാ വാർത്ത
സമീപവാസിയായ സ്കൂൾ വിദ്യാർത്ഥിയോട് ലൈംഗിക അതിക്രമം കാണിച്ച 70 കാരന് കഠിനതടവും പിഴയും. ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി ബിജു കുമാർ സി ആർ ആണ് പ്രതിയെ കുറ്റക്കാരൻ എന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പറയത്ത് കോണം ദേശത്ത് സുദേവൻ എന്നയാളെയാണ് കുറ്റക്കാരൻ എന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്. ഭാര്യ ഉപേക്ഷിച്ചു പോയ പ്രതി ദീർഘനാളായി ഒറ്റയ്ക്കാണ് താമസം. കുട്ടിയെ ട്യൂഷൻ പഠിപ്പിക്കുവാൻ പ്രതിയുടെ വീട്ടിലേക്ക് പറഞ്ഞ് വിട്ട നാൾ മുതൽ അടുപ്പം സൂക്ഷിച്ചുവന്ന പ്രതി അവസരം മുതലാക്കിയാണ് ടിവി കാണുവാനെത്തുന്ന സമയം കുട്ടിയെ ഉപദ്രവിച്ചുവന്നത്. ആദ്യ സമയത്ത് കുട്ടി പിതാവിനോട് ഉപദ്രവം സംബന്ധിച്ച് സൂചിപ്പിച്ചെങ്കിലും പിതാവിന്റെ മരണത്തോടെ വിവരം മറ്റാരും അറിയാത്ത സാഹചര്യത്തിൽ എത്തി. ലൈംഗിക അതിക്രമം സംബന്ധിച്ച് മാതാവിനോട് പറയും എന്നു സൂചിപ്പിച്ച സമയം പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം നടത്തി വരികയായിരുന്നു. സ്കൂളിൽ കുട്ടി സഹപാഠികളോട് ദേഷ്യം പ്രകടിപ്പിക്കുകയും അക്രമവാസന കാണിച്ചു തുടങ്ങുകയും ചെയ്ത സന്ദർഭത്തിൽ കൗൺസിലിങ്ങിന് വിധേയമാക്കപ്പെട്ടപ്പോഴാണ് അതിക്രമത്തിന് ഇരയായ വിവരം കുട്ടി പറയുന്നത്. തുടർന്നാണ് കുട്ടിയുടെ മൊഴിയിൽ 2019-ൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.
പോക്സോ നിയമത്തിലെ വ്യത്യസ്ത കുറ്റങ്ങൾക്കായി 13 വർഷം കഠിനതടവും, 1,25,000/- പിഴ തുകയും ശിക്ഷയായി വിധിച്ച കോടതി, പ്രതി പിഴ തുക കെട്ടിവയ്ക്കുന്ന സാഹചര്യത്തിൽ ഒരു ലക്ഷം രൂപ അതിക്രമത്തിനിതയായ കുട്ടിക്ക് നൽകണമെന്നും, ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റി മുഖേന മതിയായ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിട്ടിട്ടുണ്ട്. കുട്ടിക്ക് മതിയായ കൗൺസിലിംഗ് നൽകണമെന്ന് കോടതി ഉത്തരവിലൂടെ നിർദ്ദേശിച്ചു.
ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ ആയിരുന്ന ബിനീഷ് വിഎസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന രാഹുൽ രവീന്ദ്രൻ, സജീഷ് എച്ച് എൽ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ 19 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ആധാരമാക്കുകയും ചെയ്തു. പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എം മുഹ്സിൻ ഹാജരായി.

by Midhun HP News | Oct 1, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പുതിയതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ആരംഭിച്ച സംരംഭങ്ങൾ നിലനിർത്തുന്നതിനും വേണ്ടിയുള്ള വ്യവസായ വകുപ്പിന്റെ സംരംഭക വർഷം 3.O പദ്ധതിയുടെ ഭാഗമായി പൊതു ബോധവൽകരണ ശില്പശാല 2024 ഒക്ടോബർ 03 വ്യാഴാഴ്ച രാവിലെ 10 മണിമുതൽ ഉച്ച വരെ ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ വച്ച് സംഘടിപ്പിക്കുന്നു.
കേരളത്തിൽ പുതുതായി ഒരു ബിസിനസ് എങ്ങനെ ആരംഭിക്കാം, ലൈസൻസും മറ്റ് നടപടി ക്രമങ്ങളും എങ്ങനെ, നിങ്ങളുടെ ആശയം എങ്ങനെ ഒരു സംരംഭമാക്കാം, അതിന് സർക്കാർ സഹായങ്ങൾ എന്തൊക്കെ ലഭിക്കും, വിവിധ തരം വായ്‌പ പദ്ധതികളെക്കുറിച്ചും 40% വരെ സബ്‌സിഡി ലഭിക്കുന്ന വ്യവസായ വകുപ്പിന്റെ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ, ഈ ആനൂകൂല്യങ്ങൾ എങ്ങനെ നിങ്ങൾക്ക് ലഭ്യമാവും,തുടങ്ങിയ എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ചിറയിൻകീഴ് ഉപജില്ലാ വ്യവസായ വികസന ഓഫീസർ ശ്രീ. ജയമോഹൻ എസ്സ് അവതരിപ്പിക്കുന്ന ക്ലാസും ഉണ്ടായിരിക്കും. അത് കൂടാതെ സൗജന്യ ഉദ്യം രജിസ്ട്രേഷൻ ഡ്രൈവും ഇതോടൊപ്പം സംഘടിപ്പിക്കുന്നു.
ഉദ്യം രജിസ്ട്രേഷൻ എടുക്കാത്ത യൂണിറ്റുകൾക്ക് പുതുതായി ഉദ്യം രജിസ്ട്രേഷൻ എടുക്കുന്നതിനും നിലവിലുള്ള ഉദ്യം രജിസ്ട്രേഷനിൽ തിരുത്തലുകളോ കൂട്ടിച്ചേർക്കലോ വേണ്ടവർക്കും ഈ അവസരം പ്രയോജനപെടുത്താവുന്നത്.
പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന Google Form പൂരിപ്പിക്കുക. ഗൂഗിൾ ഫോം ഫിൽ ചെയ്യാൻ കഴിയാത്തവർക്ക് അന്നേ ദിവസം നേരിട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ലിങ്ക്
https://docs.google.com/forms/d/e/1FAIpQLSdrSaOvUyoaY9DM4zfvkONUl846ivkxdTGSY6DtgmjFDrcJvQ/viewform?usp=sf
കൂടുതൽ വിവരങ്ങൾക്ക്
പ്രവീണ ബി (IEO) -9188050785, Sujith S (EDE)- 7907668378, Rahna A R ( EDE)- 8943383739
by Midhun HP News | Oct 1, 2024 | Latest News, ജില്ലാ വാർത്ത
ആഗോള വ്യാപകമായുള്ള കാലാവസ്ഥാ വ്യതിയാനം സാധാരണക്കാർക്കുണ്ടാക്കുന്നത് വലിയ തിരിച്ചടിയാണ്. വരൾച്ച, പേമാരി, കാട്ടുതീ എന്നിവ നേരിട്ട് വിളയുത്പാദനത്തെ ബാധിച്ച സാഹചര്യത്തിലാണ് വില കുതിച്ചുകയറുന്നത്. ബ്രസീൽ മുതൽ വിയറ്റ്നാമും ഓസ്ട്രേലിയയും വരെ പ്രകൃതിക്ഷോഭം മൂലം കടുത്ത വറുതിയിലായി. ഇതോടെ ഈ മേഖലയിലുത്പാദിപ്പിക്കുന്ന വിളകൾ കുറയുകയും വില ഉയരുകയും ചെയ്തു. പഞ്ചസാര, ഗോതമ്പ് ഉൾപ്പെടെയുള്ള ധാന്യങ്ങൾ, കാപ്പി എന്നിവയുടെ വില ക്രമാതീതമായി ഉയരുകയാണ്.
കാർഷികോത്പന്നങ്ങളുടെ വില വർധന പരോക്ഷമായി മറ്റ് ഉത്പന്നങ്ങളുടെ വിലയും ഉയർത്തും. ഗോതമ്പ് വില കൂടുന്നത് ബ്രെഡിന്റെ വില ഉയർത്താം. കൊക്കോയുടെ വില കൂടുന്പോൾ ചോക്കളേറ്റ് ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്ക് വില വർധിക്കും . ഇങ്ങനെ മൊത്തത്തിൽ ഉപഭോക്താവിന്റെ പോക്കറ്റ് കാലിയാക്കുന്ന തരത്തിൽ ഉത്പന്ന വില ഉയരാനുള്ള സാധ്യതയാണ് കാണുന്നത്.
Recent Comments